Slider

അസ്തമയവരകൾ

0

അസ്തമയവരകൾ
ഞാനരുതെന്നു ചൊല്ലിയ
വരയുടെ മുറ്റത്തവൾ നട്ടു
വെച്ച മരതകപ്പൂച്ചെടിയാകവെ
മാധവം പെയ്തുണരും ഋതുവിന്റെ -
യുളളിൽ വിരിഞ്ഞു തൊഴുതു നിന്നു.
ഒരു വരയിലൂടിരുവഴികള,ളന്നതി -
രുകൾ തേടിയകന്നുവല്ലോ നമ്മൾ.
അസ്തമയ ചെഞ്ചാറു രുചിക്കുവാ-
നെത്തിയിന്നീ,യിരവിൻ ചുവട്ടിൽ നാം.
അറിയുമോയെന്നൊരു ചോദ്യശരത്തിന്റെ
തുഞ്ചത്തു കാൽകുത്തി വിറകൊണ്ടു നിന്നവൾ
ഒരു നാക്കിലയിൽ വിളമ്പി വെച്ചേകയായി
ഒരു ജനതതിക്കുണ്ണുവാനുള്ളുത്തരങ്ങൾ.
വരകളിനി വേണ്ട കിളി പറക്കും പോലൊരു -
മിച്ചതിരുകൾ തേടാമൊരിക്കൽ മാത്രം
വരകൾക്കതീതമനന്തമായി സ്വപ്നങ്ങൾ
ചുണ്ടിൽ കൊരുത്തു പറക്കാം കിളികളായി.
വിശ്വം ചമഞ്ഞു വിരിയുന്ന ദിക്കിലേക്കൊ -
ന്നായി ദേശാടനം ചെയ്തസ്തമിച്ചീടാം.

By
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo