പ്രേമലേഖനം (ഒരോർമ്മകുറിപ്പ്)
കോടമഞ്ഞിെൻറ തൂവെളള പുതപ്പിനുളളിൽ പുലർകാലങ്ങളിൽ കെട്ടിപ്പിടിച്ചുറങ്ങാനും കണ്ണുകളിലേക്ക് നോക്കിയിരുന്ന് സമയം പോണതറിയാതേ മൗനം വാചാലമാക്കി നെയ്തുകൂട്ടിയ സ്വപ്നങ്ങൾ. വിരൽ തുമ്പുവിട്ട് ദൂരേക്കകലില്ലെന്നു കരുതിയ വിശ്വാസം ഇപ്പോൾ വേദനപകരുന്ന ഓർമ്മകൾ മാത്രം
ഓല കൊണ്ട് മെടഞ്ഞെടുക്കുന്ന പൂ കൊട്ടയുമായി തുമ്പമുക്കുറ്റി പൂക്കളറുക്കാൻ വരുമ്പോൾ അവളെ കണ്ടിട്ടുണ്ട്.
അവൾ 9ൽ പഠിക്കുന്ന സമയം മറ്റു കുട്ടികളോടൊന്നും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം. സ്കൂ ളിൽ പോയി വരുന്ന സമയങ്ങൾ മനപ്പാഠമാകക്കി കാത്തിരിക്കാൻ തുടങ്ങി ഇടയിലെപ്പോഴൊ സ്നേഹിതരുടെ വെല്ലുവിളി ഒരാഴ്ചക്കുളളിലവളുടെ പ്രേമലേഖനം എെൻറ കൈയ്യിൽ വേണമെന്ന് രാജാവിെൻറ മകനിലെ ഡയലോഗുമായി നടക്കുന്നയാളാണോ പിൻമാറുക. ഒരു പ്രേമലേഖനമെഴുതണം ആദ്യമായി ബുക്സ്റ്റാളിൽ പോയി വില കൂടിയതും മനോഹരവുമായ ലെറ്റർപാഡ് വാങ്ങി ഒരു പത്തിരുപതെണ്ണമെഴുതി ശരിയാവുന്നില്ല ചിലതിൽ അക്ഷരതെറ്റ് വെട്ടും തിരുത്തലും ചാഞ്ഞും ചെരിഞ്ഞും പോകുന്ന വരികൾ അർത്ഥശൂന്യമായ / വിപരീതാർത്ഥ മുണ്ടാക്കുന്ന വാക്കുകൾ എൻറമ്മോ കൈ കടഞ്ഞു എന്തൊരു പാടാണ്.
അവസാനം ഞാനെഴുതി
Dear .......ക്ക് നമ്മൾ പരിചിതരാണല്ലോ അതു കൊണ്ട് എന്നെ കുറിച്ച് നിെൻറ അഭിപ്രായം എന്താണ് ഞാൻ ഒരു കാര്യമറിയാനാഗ്രഹിക്കുന്നു ഇതിനൊരു മറുപടി തരണം. ഈയിടെയായി ഞാൻ നിന്നെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു തെറ്റാണ് ചെയ്യുന്നതെങ്കിൽ ക്ഷമിക്കണം കുട്ടിയുടെ നല്ല വഴികളിൽ ഒരു മാർഗ്ഗതടസ്സമായി,മനസ്സിലൊരു ചീത്ത ചിന്തയായി വരാൻ ഞാനാഗ്രഹിക്കുന്നില്ല
ദയവായി മറുപടി തരണം ഞാൻ കാത്തിരിക്കും
സ്നേഹപൂർവ്വം എന്നും നിെൻറതാവാൻ കൊതിക്കുന്ന........!
അവസാനം അതും എഴുതി I Love you.
ദൂതൻമാർ വശം എത്തിച്ചു പെരുമ്പറ മുഴക്കങ്ങളുടെ രാത്രി പുലർന്നപ്പോൾ അവളെ അഭിമുഖീകരിക്കാൻ മടി അസ്തമയം കഴിഞ്ഞു ആവേശം ഭീതിക്കും ഭീതി നിരാശക്കും കൈമാറിക്കൊണ്ട് രാപ്പകലുകൾ വഴി മാറി രണ്ടാം ദിവസം ഒരു 12 മണിയായി ക്കാണും ഒരു കുട്ടി വന്ന് രഹസ്യമായി ഒരു കത്ത് എന്നെ ഏൽപ്പിച്ചു. അത് വാങ്ങി വീട്ടിലെത്താനെടുത്തൊരരമുക്കാമണിക്കൂറുണ്ട് ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ
അഞ്ചാറുവട്ടം വായിച്ച് മനപ്പാഠമാക്കിയ വാക്കുകൾ. ഭാരം കുറഞ്ഞ് പൊങ്ങിപ്പറന്ന ദിവസങ്ങൾ

കഴിഞ്ഞകാലത്തിെൻറ ഓർമ്മയിൽ നല്ലെഴുത്തിലെ മുതിർന്നവർക്കായ് സമർപ്പിക്കുന്നു
18. 01.17
ബാബു.
18. 01.17
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക