നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

'''' സേതുബന്ധനം !! (കഥ)


'''' സേതുബന്ധനം !! (കഥ)
============\===
=''ആഴ്ചവസാനത്തെ വിശ്രമ ദിനമായ ഞായറാഴ്ച,
ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് വിശ്വന്റെ മൊബെെൽ ശബ്ദിച്ചത്,
മൊബെെലെടുക്കാൻ തുനിഞ്ഞ ഹേമയെ ശകാരിച്ചു കൊണ്ട് വിശ്വൻ പറഞ്ഞു,
''ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് എഴുന്നേൽക്കല്ലേ ഹേമേ, ആദ്യം ഭക്ഷണം കഴിക്ക്, അത്യാവശ്യക്കാര് ആരാണേലും വീണ്ടും വിളിക്കും, നീ ചോറുണ്ണ്, ''*
ഹേമ അവിടിരുന്നു, ഒന്ന് രണ്ട് തവണ ബെല്ലടിച്ച് മൊബെെൽ സെെലന്റായി,
ഊണ് കഴിഞ്ഞ് വിശ്വൻ കാൾ നോക്കി, ഗുരുവായൂരിൽ നിന്ന് സേതുവാണ്, കഥാകൃത്ത് സേതു ഗുരുവായൂർ, സോഷ്യൽ മീഡിയയിലെ ഓൺലെെൻ സാഹിത്യകാരൻ ഒട്ടുമിക്ക ഗ്രൂപ്പുകളിലും സേതുവിന്റെ കഥയുണ്ട്, കുടുംമ്പ ബന്ധങ്ങളുടെ ദ്യഡതയാണ് അദ്ദേഹത്തിന്റെ മിക്ക കഥകളിലും, ആ രചനാപാടവമാണ് വിശ്വനിഷ്ടം , അതു കൊണ്ട് തന്നെയാണ് വിശ്വൻ ,സേതുവിനെ പരിചയപ്പെട്ടതും അവർ വലിയ സുഹ്യത്തുക്കളായതും,,=
തിരുവനന്തപുരത്ത് നേമത്താണ് വിശ്വന്റെ വീട്, നേമം ടൗണിലെ മാളവിക ബേക്കറിയുടെ ഉടമസ്ഥനാണ് വിശ്വൻ, ഭാര്യ ഹേമ ഹൗസ് വെെഫാണ്, ഏക മകൾ മാളവിക സെവൻതിൽ പഠിക്കുന്നു,
സേതുവും, ,രാഗിണിയും മാസത്തിൽ ഒരു തവണ പത്മനാഭക്ഷേത്രത്തിൽ വരുമ്പോൾ നേമത്ത് വരും, ഉച്ചയൂണ് അവിടെ നിന്നാണ്, ഹേമ ഉണ്ടാക്കുന്ന നെല്ലിക്ക അച്ചാർ രാഗിണിക്ക് ഏറെ പ്രിയമാണെന്ന് സേതു വിനറിയാം !!
ബേക്കറി ഷോപ്പുളളതിനാൽ ഗുരുവായൂർക്ക് പോകാൻ വിശ്വന് ഇതുവരെ സാധിച്ചിട്ടില്ല, ഞായറാഴ്ച മാത്രമാണ് ഒരവധി ദിവസം, !!
വിശ്വൻ മൊബെെലെടുത്ത് സേതുവിന്റെ നമ്പറിലേക്ക് വിളിച്ചു, സ്വിച്ച് ഓഫാണ്,
വിശ്വൻ ഫേസ് ബുക്കെടുത്ത് അതും നോക്കിയിരുന്നപ്പോൾ ഇൻ ബോക്സിൽ മെസ്സേജ് , സേതു വാണ്,
നാളെ രാവിലെ പത്മനാഭക്ഷേത്ര ദർശനമുണ്ടെത്രേ, !! വിശ്വന് സന്തോഷമായി അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരിക്കുന്ന ഹേമയോട് വിശ്വൻ വിളിച്ച് പറഞ്ഞു,
''ഡി, നിന്റെ നെല്ലിക്ക അച്ചാർ ആരാധികയും, എന്റെ കഥാകാരനും നാളെ ലാൻഡ് ചെയ്യൂട്ടോ, !!''
ഹേമയ്ക്ക് സന്തോഷമായി, രാഗിണിയോട് സംസാരിച്ചിരിക്കാൻ ഹേമയ്ക്ക് വലിയ താല്പര്യമാണ്, ത്യശൂർ ഭാഷയിലുളള രാഗിണിയുടെ വർത്തമാനമാണ് ഹേമയ്ക്ക് ഏറെ ഇഷ്ടം,
പിറ്റേന്ന് ഉച്ഛയ്ക്ക് തന്നെ അവരെത്തി, വിശേഷങ്ങളും, ചർച്ചകളും, കഴിഞ്ഞ് വിശ്വൻ വാങ്ങിയ ലേശം ഡ്രിംഗ്സും കഴിഞ്ഞാണ് അവർ പിരിഞ്ഞത്, !
അന്ന് രാത്രി ഉറങ്ങാൻ നേരം ഹേമയോട് വിശ്വൻ പറഞ്ഞു,
''എടി, നിന്നോട് പറയാൻ മറന്നു, ഇന്നലെ ശിവദാസൻ മാമൻ വിളിച്ചിരുന്നു,
കരമനയിലുളള വിലാസിനി അമ്മായീടെ മകൾക്ക് ഗുരുവായൂരിൽ നിന്നൊരു കല്യാണാലോചന, ചെറുക്കന്റെ വീട് കാണാൻ ഞാനും ചെല്ലണമത്രേ, !!
'ആ കാര്യം സേതുവിനോട് പറയാമായിരുന്നില്ലേ, അയാളുടെ വീട് അവിടല്ലേ, ?''
''ഞാനത് മനപ്പൂർവ്വം പറയാത്തതാ, നാളെ സേതു അറിയാതെ അവന്റെ വീട്ടിൽ ചെല്ലണം, പുളളിക്കൊരു സർപ്രെെസുമാകൂലോ !!
''കുറച്ച് നെല്ലിക്ക അച്ചാറും തന്ന് വിടാം ,രാഗിണിക്ക്,!
''ങും, ്'' പിന്നെ ബേക്കറിയിൽ നീ കൂടി പോകണം, പണിക്കാരൻ മനോഹരനെ മാത്രം നിർത്തിയാൽ ശരിയാകത്തില്ല !
'
'അത് കുഴപ്പമില്ല, ഞാൻ പൊയ്ക്കൊളളാം,!!
=========
'' പിറ്റേന്ന് രാവിലെ മൂന്ന് മണിക്ക് ശിവദാസൻ മാമനും, വിശ്വനും ഗുരുവായൂർക്ക് യാത്രയായി, പതിനൊന്ന് മണിയോടു കൂടി അവർ ഗുരുവായൂരിലെത്തി,
ചെറുക്കന്റെ വീട്ടുകാർ അവിടെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു,!!
രണ്ട് മണിയോടു കൂടി ചെറുക്കൻ വീട് സന്ദർശനം കഴിഞ്ഞ് അവരിറങ്ങി, !
യാത്രാമദ്ധ്യേ ശിവദാസൻ മാമൻ പറഞ്ഞു,
''വിശ്വാ, ഈ ബന്ധം തരക്കേടില്ല, വിലാസിനീടെ അവസ്ഥ അറിയാലോ, അവളുടെ കണ്ണടയും മുമ്പ് ഇത് നടത്തണം, !!
''അമ്മാവൻ വിഷമിക്കാതിരി, സമയമാകുമ്പോൾ എല്ലാം നടക്കും, അമ്മാവനൊരു കാര്യം ചെയ്യ് അമ്പലത്തിൽ കയറിക്കോ, ഞാൻ എന്റെ സുഹ്യത്തിനെ കണ്ടിട്ട് പെട്ടന്ന് വരാം, !!
ആയിക്കോട്ടെ, !
അമ്മാവനെ ഗുരുവായൂരമ്പലത്തിനടുത്ത് ഇറക്കി വിട്ട് വിശ്വൻ മൊബെെലെടുത്ത് സേതുവിനെ വിളിച്ചു,
ഫോണെടുത്തത് ഭാര്യ രാഗിണി,
ഞാൻ വിശ്വനാ, അവിടേക്കുളള റൂട്ടൊന്ന് പറയൂ, *'
''സേതുവേട്ടൻ കുളിക്കുവാ, ഞാൻ വഴി പറയാം _''
, രാഗിണി വഴി പറഞ്ഞ് കൊടുത്തു,
കാറിൽ നിന്നിറങ്ങിയ വിശ്വനെ കണ്ടതേ ,രാഗിണി പറഞ്ഞു,
''ഇത്രയുമകലേന്ന് വരുമ്പോൾ ഒന്ന് വിളിച്ച് പറഞ്ഞൂടെ, !വാ കയറി ഇരിക്ക്,!!
വിശ്വൻ അമ്പരന്ന് നില്ക്കുകയാണ്, !!
കയറി വരു,''! രാഗിണി വീണ്ടും ക്ഷണിച്ചു,''
വിശ്വൻ സംശയത്തോടെ ചോദിച്ചു,
''രാഗിണി ''
''അതെ, സംശയിക്കേണ്ട, സേതുവേട്ടന്റെ ഭാര്യ തന്നാ, !!
'ദെെവമേ, അപ്പോൾ വർഷങ്ങളായി സേതുവിനോടൊപ്പം വീട്ടിൽ വന്ന് പോയ ആ രാഗിണി ???
കുളി കഴിഞ്ഞ് വന്ന സേതു, വിശ്വനെ കണ്ട് ഞെട്ടി,
താൻ പിടിക്കപ്പെട്ടിരിക്കുന്നു, ഒരു കുറ്റവാളിയെ പോലെ വിശ്വന് മുന്നിൽ സേതു നിന്നു, !!
എന്ത് പറയണം എന്നറിയാതെ രണ്ട് പേരും കുഴങ്ങി, പിന്നെ സേതു പറഞ്ഞു,
ഹലോ വിശ്വൻ വരൂ, അകത്തേക്ക് കയറി ,ഇരിക്കു, !!
വിശ്വൻ അകത്തേക്ക് കയറി സോഫയിലിരുന്നു, വരാനുണ്ടായ കാര്യങ്ങൾ സംസാരിച്ചു, കൂടുതൽ സമയം അവിടിരിക്കാൻ വിശ്വന് മനസില്ലായിരുന്നു,
ഇതിനകം രാഗിണി ഓറഞ്ച് ജ്യൂസുമായി വന്നു, രണ്ട് പേരും അത് കഴിച്ചു,
വിശ്വൻ ഒന്ന് പോയാൽ മതിയെന്നായി സേതുവിന്, !!
കുറച്ച് കഴിഞ്ഞ് വിശ്വൻ എഴുന്നേറ്റ് യാത്ര പറഞ്ഞിറങ്ങി, കാറിൽ കയറാൻ നേരം
വിശ്വൻ പറഞ്ഞു, ''നിങ്ങൾ നല്ലൊരെഴുത്ത് കാരനേക്കാളുപരി മിടുക്കനായ ഒരഭിനേതാവ് കൂടിയാണ്, പക്ഷേ, ഒരു നാൾ പിടിക്കപ്പെടും, സൂക്ഷിച്ചോ, !! വിശ്വൻ കാർ സ്റ്റാട്ടാക്കി അവിടുന്ന് തിരിച്ചു,!!
=======
ഭാര്യയുടെ മുന്നിൽ പോലും സ്വന്തം സുഹ്യത്തിനെ അപമാനിക്കാൻ വിശ്വൻ ശ്രമിച്ചില്ല, ഒരു വലിയ കളളം പറയേണ്ടി വന്നു അയാൾക്ക്, സേതുവിനെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് മാത്രം പറഞ്ഞ് അയാളൊഴിഞ്ഞ് മാറി,
കൊണ്ടു പോയ നെല്ലിക്ക അച്ചാർ തിരികെ ഹേമയെ ഏല്പ്പിച്ചു,!
അന്ന് തന്നെ സേതുവിനെ അൺ ഫ്രണ്ടാക്കി വിശ്വൻ, !! പിന്നെെ ആ ബന്ധം തുടർന്നില്ല,
മാസങ്ങൾ കഴിഞ്ഞു,
ശിവദാസൻ മാമന്റെ മകളുടെ കല്യാണ ദിവസം അടുത്ത് വന്നു,
ഒരു ദിവസം രാത്രി ശിവദാസൻ മാമന്റെ ഫോൺ,
വിലാസിനി ക്ക് രോഗം മൂർഛിച്ചു, കൻസർ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നു, !!
പിറ്റേന്ന് രാവിലെ ഹേമയേയും കൂട്ടി വിശ്വൻ ആസ്പത്രിയിൽ എത്തി, ഹേമയെ വാർഡിലേക്ക് പറഞ്ഞയച്ചിട്ട് വിശ്വൻ നേരെ ഉണ്ണിക്യഷ്ണൻ ഡോക്ടറുടെ റൂമിലേക്ക് ചെന്നു, വിശ്വൻ അവിടേക്ക് ചെന്നതും വാതിൽ തുറന്ന് ഒരാൾ പുറത്തേക്ക് വന്ന് വേഗത്തിൽ നടന്ന് പോയി,
നല്ല പരിചയം ''വിശ്വനോർത്തു,
അതെ, അത് സേതുവാണ്, സേതു, !!
വിശ്വൻ ഡോക്ടറുടെ റൂമിലേക്ക് കയറി ,
വിലാസിനി അമ്മായീടെ രോഗ വിവരം തിരക്കി,
പ്രഷറ് കുറഞ്ഞതാ വെെകിട്ട് ഡിസ്ചാർജാക്കാമെന്നും ഡോക്ടർ പറഞ്ഞു, !!!
'' ഇപ്പോൾ ഇവിടുന്ന് ഇറങ്ങി പോയ ആളെ ഡോക്ടർ അറിയുമോ ??? വിശ്വൻ ചോദിച്ചു,
''അയാൾ സേതുവല്ലേ, ?വിശ്വനറിയുമോ അയാളെ???
ഒരു കഥാക്യത്തല്ലേ ?
വെറുമൊരു കഥാക്യത്തല്ല, അദ്ദേഹമൊക്കെയാണെടോ യഥാർഥ മനുഷ്യ സ്നേഹി, സ്വന്തം സ്നേഹിതൻ തീവ്രവാദകളുമായി ഏറ്റ് മുട്ടി കാശ്മീരിൽ പിടഞ്ഞ് മരിച്ചപ്പോൾ അനാഥയായ അവന്റെ പെങ്ങളേയും അമ്മയേയും ദത്തെടുത്ത മനുഷ്യ സ്നേഹി, ബാലമുരളിയെന്ന പട്ടാളക്കാരൻ സേതുവിന്റെ ഉറ്റമിത്രമായിരുന്നു,
അവന്റെ മരണം ആ കുടുംമ്പത്തെ അനാഥമാക്കി,
വിശ്വൻ സ്തംഭിച്ച്കേട്ടിരിക്കുകയാണ്,!
ബാലമുരളിയുടെ അമ്മ അതോടെ കിടപ്പിലായി, അവർ അധിക കാലം ജീവിച്ചില്ല,
ഒരു നാൾ അമ്മയും മരിച്ചു,
അതോടെ ശരിക്കും രാഗിണി ഒറ്റപ്പെടുകയായിരുന്നു, ബാലമുരളീടെ ഒരെഒരു പെങ്ങൾ , അന്നവൾ പാലക്കാട് വിക്ടോറിയ കോളേജിൽ ഡിഗ്രി അവസാന ഇയർ വിദ്യാർഥിനി ,
ഒരു ദിവസം കടുത്ത പനിയെ തുടർന്നാണ് സേതു, രാഗിണിയേയും കൂട്ടി എന്നെ കാണാൻ വന്നത്, അന്ന് ഞാൻ തൃശൂർ അമല ഹോസ്പ്പിറ്റലിൽ വർക്ക് ചെയ്യുന്ന ടെെം, അവിടേയും വിധി കരുണ കാട്ടിയില്ല,താമസിയാതെ രോഗം തിരിച്ചറിഞ്ഞു, '' ബ്ളഡ് കാൻസർ,'' ഞാൻ ഇവിടേക്ക് സ്ഥലം മാറി വന്നപ്പോഴും ചികിത്സ ഇവിടേക്ക് മാറ്റി, മാസത്തിൽ ഒരു തവണ അവരിവിടെ വരും, കഴിഞ്ഞ ആഴ്ച രാഗിണി മരിച്ചു, , ഇന്ന്‌ പത്മാനാഭക്ഷേത്രത്തിൽ ഒരു പൂജയുണ്ടായിരുന്നു സേതു
അതിനു വേണ്ടി വന്നതാ , ഡോക്ടർ പറഞ്ഞു നിർത്തി !!!
വിശ്വൻ പുറത്തേക്ക് ഇറങ്ങി
കരയുന്ന ഹ്യദയവുമായി,
പുറത്തെ കസേരയിൽ കുറെ നേരം ഇരുന്നു, ''എന്റെ സ്നേഹിതാ നിന്നെ അടുത്തറിയാൻ ശ്രമിച്ചില്ലല്ലോ ഞാൻ ,
നിറഞ്ഞു വന്ന മിഴികൾ കർച്ചീഫുകൊണ്ടൊപ്പി _
അവിടമാകെ സേതു വിനെ തിരക്കി,
അപ്പോഴേക്കും,
സേതു വിന്റെ കാറ് ത്യശൂർ റൂട്ടിലേക്ക് കയറി മുന്നോട്ട് കുതിക്കുകയായിരുന്നു,,!
===============
''ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
''

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot