=ഓൾടെ ഖബറിൽ ഞാനൊരു മൈലാഞ്ചി നട്ടിട്ടുണ്ട്= ...
.
പുറത്ത് നല്ല മഴയുണ്ട്. നര ബാധിക്കാത്ത ഓർമ്മകൾ തികട്ടിയെടുത്ത് കൊണ്ട് ഞാൻ ഈ നാല് ചുവരുകൾക്കുള്ളിൽ ചാര് കസേരയിൽ കിടക്കുന്നു..മക്കൾ ചെയ്ത് തന്ന ഔദാര്യമാണ് ഈ ചാരുകസേരയും മഴയെ സ്നേഹിക്കുന്ന എനിക്ക് അത് കാണാനുള്ള ഈ വലിയ ജനലഴികളും.അത് മാത്രമാണിപ്പോൾ എന്റെ ലോകം.അതിനപ്പുറം ഞാനവര്ക്കൊരു ഭാരമാണ്.കുറച്ചു വെള്ള പേപ്പറുകളും ഒരു മഷിക്കുപ്പിയും മാത്രേ ഞാനിപ്പോ ആവ്ശ്യപ്പെടാരുള്ളൂ.അതും കൂടെ നിഷേധിച്ചാൽ അന്നെന്റെ മരണമയിരിക്കണം .നിനക്കറിയോ ഞാൻ എഴുതുന്നതൊന്നും അവർ കൊച്ചു മക്കളെ വായിക്കാൻ അനുവദിക്കാറില്ല.ഈ റൂമിലേക്ക് പോരും അവരെ വിടാറില്ല. അവരുടെ അമ്മയാകാൻ ഭൂമിയിൽ ഏറ്റവും കൂടുതൽ കൊതിച്ച നീയാണെന്റെ വരികളിൽ എന്നൊന്നും അവർക്കറിയില്ല.ഞാനും നീയും നമ്മുടെ മക്കളും കൊച്ചു മക്കളും അങ്ങനെ അങ്ങനെ എത്രയെത്രെ സ്വപ്‌നങ്ങൾ നിനക്ക് ഉണ്ടായിരുന്നു.ഓരോ തവണ കാണുമ്പോഴും ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. എന്റെതായി ഇല്ലാതാവണം എന്നെപ്പോഴും നീ പറയാറില്ലേ ..
എവ്ടെയാണ് നമുക്ക് പിഴച്ചു പോയത്. നിന്റെ ഓർമ്മകൾ ഇപ്പോഴും ഈ കിഴവനെ നോക്കി പല്ലിളിക്കാരുണ്ട് .ആരുടെയൊക്കെയോ സന്തോഷങ്ങൾക്കും ജീവിതങ്ങൾക്കും വേണ്ടി ഞാൻ എന്നെ ബലി കഴിപ്പിച്ചപ്പോൾ നിന്റെ കൂടെ എനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു.ഭാര്യ എന്നൊരു സ്ഥാനം അലങ്കരിച്ചവൾ പള്ളിക്കാട്ടിൽ കിടന്നു പോലും എന്നെ ശപിക്കുന്നുണ്ടാവും .കാരണം ഞാൻ അവൾടെ മുന്നില് ഒരു ശരീരം മാത്രമായിരുന്നു.നിന്നെ പ്രതിഷ്ടിച്ച ഈ ഹൃദയം ഞാൻ പിന്നീട് തുറന്നിട്ടില്ല പ്രിയപ്പെട്ടവളെ .,നിന്നെയും അവളെയും ദൈവം നേരത്തെ വിളിച്ചപ്പോൾ അവിടെയും കാലം എന്നെ ഒറ്റപ്പെടുത്തി.മരണത്തിനു പോലും വേണ്ടാതെ ജീവനുള്ള ഒരു ശവമായി ഞാനിന്നും..അവളുടെ ആണ്ടു ദിനത്തിൽ ഞാൻ പള്ളിക്കാട്ടിൽ വന്നിരുന്നു.ആരും കാണാതെ നിന്റെ ഖബറിന് മുകളിൽ ഒരു മൈലഞ്ചിചെടി നട്ടിട്ടുണ്ട്.എന്റെ ആത്മാവുണ്ടതിൽ , ഞാൻ വരും വരെ നീയത് വാടാതെ നോക്കണം. മരിച്ചവരെങ്കിലും അറിയട്ടെ നമ്മൾ ഒന്നയിരുന്നെന്നു, നീ എന്റെത് മാത്രമായിരുന്നെന്ന്.
പുറത്ത് മഴ പെയ്തു കൊണ്ടേയിരിക്കുന്നു..നീ മാത്രം വന്നു ഉണർത്തുന്ന ഒരു മയക്കത്തിലേക്ക് നിന്റെ ഓർമ്മകൾക്കൊപ്പം ഈ കിഴവനൊന്നു മയങ്ങട്ടെ..
ഉണരാതിരുന്നെങ്കിൽ.........!!!)
.
അൻവർ മൂക്കുതല
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക