Slider

സ്ത്രീയുടെ ഏറ്റവും വലിയ ശത്രു

1

മരുമകൾ ജോലി കഴിഞ്ഞു വന്നപ്പോൾ രാത്രിയായി. വീട്ടിൽ ഭർത്താവും രണ്ടു മക്കളും
ഭർത്താവിന്റെ അച്ഛനും അമ്മയും ഉണ്ട്.
കഴിക്കാൻ ഭക്ഷണം ഒന്നും ഉണ്ടാക്കിയിട്ടില്ല.!
ഇനി മരുമോൾ വന്നിട്ട് വേണം ഉണ്ടാക്കാൻ.!
എല്ലാരും അതിനു വേണ്ടി ഉള്ള കാത്തിരിപ്പിലാണ്. അമ്മയും അച്ഛനും സസ്യഭുക്കാണ് രാത്രി കഞ്ഞി മതി.
മക്കൾക്ക് ചിക്കണോ ചപ്പാത്തിയോ ഒക്കെ വേണം.! എല്ലാം മരുമകൾ ഉണ്ടാക്കുകയും
വേണം.!
അമ്മയ്ക്കും അച്ഛനുംഭക്ഷണം വൈകി പോയി എന്ന് പറഞ്ഞു മകൻ ഭയങ്കര സെന്റി.
ഇനി അവൾ കുളിച്ചു വന്നിട്ട് വേണം ഭക്ഷണമുണ്ടാക്കാൻ അത്രേം നേരം അച്ഛനും
അമ്മയും പട്ടിണി.
മരുമോൾ എന്തിനീ കടും കൈ ചെയ്തു
അച്ഛനെയും അമ്മയെയും പട്ടിണിക്കും ഇട്ടിട്ടു വേണോ അവൾക്കു നീരാടാൻ...
എല്ലാരും ഭയങ്കര സെന്റി...
ബാക്ക് ഗ്രൗണ്ടിൽ സെന്റി മ്യൂസിക്
ഒരു സീരിയലിലെ രംഗമാണ് ...
ഇത് കാണുന്ന അച്ഛനമ്മമാരൊക്കെ
ആ മരുമകളുടെ ക്രൂരപ്രവർത്തി കണ്ടു മനസ്സിൽ അവളെ പ്രാകിയിട്ടുണ്ടാകും...!
അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ ?!
ആ മണഗുണാഞ്ചൻ ഭർത്താവിന് സ്വന്തം മാതാപിതാക്കൾക്കു വേണ്ടി കഞ്ഞി
ഉണ്ടാക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമോ?
സ്വന്തം മക്കൾക്കു രണ്ടു ചപ്പാത്തിയും
കറിയും ഉണ്ടാക്കി കൊടുത്താൽ അതൊരു കുറച്ചിലാകുമോ.?!
ഭക്ഷണം ഉണ്ടാക്കൽ ഭാര്യയുടെ മാത്രം ഉത്തരവാദിത്വം ആണെന്ന് ധരിക്കുന്ന എല്ലാ
മണഗുണാഞ്ചൻ ഭർത്താക്കൻമാർക്കും വേണ്ടി
ആണ് ഈ പോസ്റ്റ്.!
ജീവിതത്തിൽ ഇന്നേ വരെ ഒരു കട്ടൻ ചായ പോലും അമ്മക്ക് ഉണ്ടാക്കി കൊടുക്കാത്തവർ ഒക്കെ മാതൃസ്നേഹവും മാതൃ വാത്സല്യവും വഴിഞ്ഞൊഴുകുന്ന പോസ്റ്റുകളും ആയി വരുന്ന സാഹചര്യത്തിൽ തന്നെ ആണ് ഈ പോസ്റ്റിന്റെ പ്രസക്തി.!
സ്വന്തം മകനോ മകളോ കുഞ്ഞായിരിക്കുന്പോൾ
അവരെ ഇന്നേ വരെ കുളിപ്പിക്കാത്തവർ.!
അവർ അപ്പിയിട്ടാൽ രണ്ടു കിലോമീറ്റർ അകലെ പോയി നിൽക്കുന്ന തന്തമാർ.!
എന്തിനേറെ!
കുഞ്ഞിന് നാപ്കിൻ എങ്ങിനെ കെട്ടികൊടുക്കണം
എന്ന് ഇപ്പോഴും അറിയാത്തവർ..!
ഇങ്ങനെ ഒക്കെ ഉള്ളവരാണ്
സ്ത്രീ എന്തോ അപരാധം ചെയ്തൂ എന്നും പറഞ്ഞു വാളൂരുന്നത്.!
എന്നാൽ നിങ്ങൾ അറിയേണ്ട ഒരു കാര്യം കൂടി
ഉണ്ട്. നിൽക്കാനും നടക്കാനും വയ്യാത്ത തന്റെ ആരോരും അല്ലാത്ത മനുഷ്യ ജന്മങ്ങളെ
സ്വന്തം കൂടപ്പിറപ്പു പോലും കാണിക്കാത്ത സ്നേഹത്തോടെ ഭക്ഷണം വാരി വാരി
കൊടുത്തും.,അറപ്പും വെറുപ്പും ഇല്ലാതെ അവരുടെ വിസർജ്യങ്ങൾ മാറ്റി വൃത്തിയാക്കി ശുശ്രൂഷിക്കുന്ന അനേകം സഹോദരിമാരെ ദിവസേന കാണുന്ന ഞാൻ ഭൂമിയിലെ മാലാഖമാർ എന്നേ അവരെ വിളിക്കാൻ ഇഷ്ടപെടുകയൊള്ളൂ.!
അത് പോലെ തന്നെയാണ് പകലന്തിയോളം ജോലി ചെയ്തു വീട്ടിലേക്കു മടങ്ങുന്ന ഓരോ സഹോദരിയും.!
നഷ്ടവും കഷ്ടവും പ്രയാസങ്ങളും
സ്വന്തം കുടുംബത്തിന് വേണ്ടി ഏറ്റു വാങ്ങി
വൈകീട്ട് വീട്ടിൽ വരുന്പോൾ അവരെ
പ്രശംസിച്ചില്ലെങ്കിലും അപഹാസ്യയാക്കാനുള്ള
സമൂഹത്തിന്റെ ശ്രമം അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.!
ഈ സീരിയലുകളും സിനിമകളും
പിന്നെ നമ്മുടെ നാടൻ പരദൂഷണക്കാരും
ഒക്കെ മനസ്സിൽ കുത്തിനിറച്ച മുൻവിധികളോടെ
ജീവിതങ്ങളെ കാണാനും മനസിലാക്കാനും
ശ്രമിച്ചാൽ അതൊരു വലിയ പരാജയം ആയിരിക്കും.
അതുണ്ടാക്കാൻ പോകുന്ന ആഘാതം വളരെ വലുതാണ്. ഇന്നത്തെ കുടുംബങ്ങൾ ശിഥിലമാകുന്നതിന്റെ കാരണം അന്വേഷിച്ചു കൂടുതൽ ദൂരം പോണം എന്നില്ല.!
ചുറ്റു പാടുള്ളവരുടെ മാനസിക നിലവാരം ഒന്ന്
വിലയിരുത്തിയാൽ നമുക്ക് ഉത്തരം കിട്ടും.!
ഫെമിനിസ്റ്റ് ചിന്താഗതി അനുസരിച്ചു
സ്ത്രീയുടെ ഏറ്റവും വലിയ ശത്രു പുരുഷനാണ്
എന്നാൽ ഞാൻ അത് വിശ്വസിക്കുന്നില്ല
നല്ലൊരു ശതമാനം പുരുഷന്മാരും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്.
എനിക്ക് തോന്നുന്നത് സ്ത്രീയുടെ ശത്രു ആയി ഉരുത്തിരിഞ്ഞു പലപ്പോഴും വരുന്നത് മറ്റൊരു സ്ത്രീ തന്നെ ആണെന്നാണ്.!
കാലം മാറി!
ഒരേ രീതിയിൽ ഉള്ള ചിന്താഗതി തന്നെ അടിച്ചേൽപ്പിച്ചാൽ സമൂഹം അത്
അംഗീകരിക്കില്ല.
എല്ലാ നാണയത്തിനും രണ്ടു വശങ്ങൾ ഉണ്ട്.
ഒരു വശം മാത്രം കണ്ടു വിലയിരുത്തിയാൽ അത് സ്വയരക്ഷക്കു വേണ്ടി എന്നേ കരുതാൻ കഴിയൂ.. ഒരിക്കലും പൂർണ്ണമാകില്ല.!
പൂർണ്ണമാകണമെങ്കിൽ !
നിന്റെ കുഞ്ഞിന് സുഖമില്ലെങ്കിൽ
ഇന്ന് നീ എന്നെ
നോക്കാൻ വരേണ്ടതില്ല
എന്ന് മകളോട് പറഞ്ഞ അമ്മയുടെ മനസ്
കാണാൻ പഠിക്കണം!
ഇതൊന്നും പഠിക്കാതെ
സോഷ്യൽ മീഡിയയും
സീരിയലും മാത്രം കണ്ടു കൊണ്ട്
ഒരു ലോഡ് മാതൃ സ്നേഹവും
അനുകന്പയും ഇറക്കുമതി ചെയ്‌താൽ
തിരിച്ചു കിട്ടുന്നത് ഒരു ലോഡ് പുച്ഛം
മാത്രമായിരിക്കും.!
......
ഡോ. രാകേഷ് വല്ലിട്ടായിൽ.!
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo