നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുൻപ് വായിക്കപ്പെടാതെ പോയകഥ ആത്മാവലിയുന്ന തീരവും കടലും


മുൻപ് വായിക്കപ്പെടാതെ പോയകഥ ആത്മാവലിയുന്ന തീരവും കടലും
^^^^^^^^^^^^^^^^^^^^^^^^^^^
സുഹൃത്തേ എനിക്കു നിങ്ങളുടെ മുഖം കാണാനാവുന്നില്ല 
എന്നാലും എനിക്കുറപ്പുണ്ട് നിങ്ങളെ ഞാനറിയും താന്കളുടെ ഗന്ധം നടപ്പിന്റ്റെ രീതി ഒക്കെ എനിക്കു പരിചിതമാണ്. ശബ്ദം കേട്ടു ഭയക്കേണ്ട
ഞാൻ ഉപദ്രവിക്കില്ല ആരെയും ദ്രോഹിക്കാൻ എനിക്കാവില്ല
പിന്നെ ഈ ശബ്ദം അത്
ഈ അർദ്ധ രാത്രി കഴിയുന്നതോടെ
ഞാൻ ഈ പ്രപഞ്ചത്തിൽ അലിഞ്ഞില്ലാതാകും .
രാത്രിയുടെ വിജനതയിലേക്ക്
നിങ്ങൾ പകച്ചും തുറിച്ചും
നോക്കുകയാണ് പേടിക്കേണ്ട
എന്റ്റെ മരണം മൂലം ഉണ്ടായ ഭീകരാന്തരീക്ഷമാണ്
മരണമല്ല കൊലപാതകം
ഞാൻ ജീവൻ പോലെ സ്നേഹിച്ച
എന്റ്റെ പ്രാണസഖി എന്നെ കൊന്നിട്ട്
കൊന്നു കൊത്തി നുറുക്കി
ആരും കണ്ടു പിടിക്കാത്ത വിധം
വാരി വിതറിക്കളഞ്ഞു .
കേൾക്കൂ സുഹൃത്തേ ഈമണിക്കൂർ കഴിഞ്ഞാൽ ഞാനില്ല
ആത്മാവിന് ഒന്നും ചെയ്യാൻ ശേഷിയില്ലന്നറിയില്ലേ ഉണ്ടായിരുന്നെന്കിൽ
കൊന്നവനെ ചത്തവൻ
വെറുതെ വിടുമായിരുന്നോ
എന്നെ ഭയക്കേണ്ട പ്രണയത്തിലൂടെ പ്രാണൻ പോയ ശരീരം
കോശകോശങ്ങളായി അട്ടഹാസത്തോടെ
അവൾ വാരി എറിഞ്ഞു.
എന്നും അവളാണെന്നെ തേടി വന്നത്
ഞാനും ആഗ്രഹിച്ചിരുന്നു
ഞങ്ങൾ അനുരാഗബദ്ധരായി ദാഹമോഹിതരായവർ പ്രണയപരവശരാകും അവളുടെ ചിരികൾക്കും പാട്ടിനും ഞാൻ ചെവിയോർത്തു അവളുടെ വിരലഗ്രങ്ങളും പാദസരക്കിലുക്കവും
എന്നിൽ പുതിയൊരു പുളകം സൃഷ്ടിച്ചു
എന്നാലും ഞാനനങ്ങിയില്ല
വിവശയായ പെണ്ണ് എന്നിൽ പടർന്നലിഞ്ഞപ്പോൾ ഞാനാകെ തരിച്ചു
അവളുടെ പുളകിത നൃത്തം
ഞാൻ ആസ്വദിച്ചു എന്റ്റെ ഓരോ അണുവും അവൾക്ക് കോരിത്തരിപ്പുകൾ പകർന്നു
കൂസലില്ലാതെ എല്ലാ ദിവസവും
വന്നെന്റ്റെ ഓരോ അണുവിലും
മധുചഷകം നിറച്ചൊഴിച്ചു
അവളുടെ ഇഷ്ടങ്ങൾക്ക് വശംവദനാകുന്ന അനുസരണക്കാരനായി ഞാൻ
ജീവിതച്ചൂടേറ്റ് തളരുന്ന നേരത്ത്
പ്രണയ സല്ലാപത്തിനുള്ള അവളുടെ വരവ് ഞാൻ കൊതിച്ചു
നറും ചുംബനങ്ങളിൽ പകരുന്ന
സുഖകരമായ തണുപ്പിൽ ഞാൻ ലയിച്ചു
വിരലെത്തുന്നവരിലെല്ലാം
ശൃംഗാര സ്പർ നം നൽകുന്ന അവളുടെ
സ്വഭാ വം ഞാൻ കണ്ടില്ലെന്നു നടിച്ചു
അവൾക്കു ഞാനടിമയായെന്നു പറയുന്നതാ ശരി
ഇന്നും പകർന്ന സുഖങ്ങളാൽ
തളർന്നുറങ്ങിയ ഞാൻ
സംഹാരരുദ്രയായ അവളുടെ പിടിയിലമർന്നു പോയി
സന്കടം അതല്ല സുഹൃത്തേ
കൊന്നിട്ടും കലിയടങ്ങാതെ
ഈ കടലിലേക്ക് ആരും കണ്ടുപിടിക്കാത്തവിധം
ഓരോ മണൽത്തരികളായി
എന്നെ വാരി എറിഞ്ഞിട്ട്
അവൾ കടലിലൊളിച്ചു
സുഹൃത്തേ എന്റ്റെ സമയം കഴിയാറായി എനിക്ക് ക്ഷമിക്കാനോ സഹിക്കാനോ പറ്റുന്നില്ല
എന്റ്റെ ആത്മാവ് കത്തി എരിയുകയാണ് ഞാൻ ശപിക്കുകയാണ് ആത്മശാപം
അവളിനി ഉള്ള കാലത്തോളം
കറുത്തിരുണ്ട ഈ പാറക്കെട്ടുകളിൽ
തലതല്ലിക്കരയും അവളാകെ ചിന്നിച്ചിതറും നിങ്ങളതുകാണും
സമയമായി സുഹൃത്തേ
ഞാൻ പറഞ്ഞില്ലേ നിങ്ങളെ ആ പാദങ്ങളെ ആ ഗന്ധം ഒക്കൗ എനിക്കറിയാം
സമയമായി
പ്രപഞ്ചത്തിന്റ്റെ തുടിപ്പിലേയ്ക്ക്
ഞാനിതാ ലയിക്കുന്നു .
വി.ജി.വാസ്സൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot