നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹൃദയം


ഹൃദയം
=======
നരകത്തിൽ നിന്നൊരു
ചെകുത്താൻ കമ്പനി വന്നു
ഹൃദയം വിൽപ്പനക്കെന്ന 
പരസ്യ ബോർഡ് തൂക്കിയിട്ടു
ആൺ പെൺ വ്യത്യാസമില്ലാതെ
നീണ്ട വരികളിൽ അണിചേർന്നു
അർത്ഥമറിയാതെ പലരും
നന്മ ഹൃദയങ്ങൾക്ക് പകരം
അവർ തുളവീണ ഹൃദയം വാങ്ങി
ഗ്യാരണ്ടിയും വാറണ്ടിയും കൊടുത്തു
സന്തുഷ്ടരായി മടങ്ങി
ഹൃദയം വാങ്ങിയവർ തെരുവിൽ ചോരയൊലിക്കുന്നവരോടപ്പം
സെൽഫിയെടുക്കാൻ മത്സരിക്കുന്നു
ഹൃദയത്തോടപ്പം മറവികളുമില്ലാതായി
മുഖത്തിനു കീഴെ നോക്കി
നിറത്തെയും വർണ്ണത്തെയും
നോക്കാത്ത പുതു ഹൃദയർ
പെണ്ണിന്റെ ഉടലിനെ ഭക്ഷിക്കുന്നു.
അയല്പക്കത്തെയും ബന്ധുവിനെയും
നേരിൽ അറിയാത്തവർ
അനീതിക്കെതിരെ നേർക്കുനേർ പ്രതികരിക്കാത്തവർ
മുഖ കണ്ണാടിയിൽ
അക്ഷരങ്ങളാൽ
സ്നേഹത്തെ വാഴ്ത്തുന്നു
വിമർശിക്കുന്നു പ്രതിഷേധിക്കുന്നു.
തുളവീണ പുതു ഹൃദയങ്ങൾ
പുതുമോടിയിൽ
ആലയത്തിൽ പണിയുന്നു
പുതു രൂപത്തിൽ
പരസ്യങ്ങൾ പുതുരൂപത്തിൽ
വിശാലമായ മാർക്കറ്റിൽ
ഉപഭോക്താക്കൾ നിറയെ
ഹൃദയങ്ങളെ കൈമാറാൻ
കാത്തു നിൽക്കുന്നു.

By
Nishad Mohammed

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot