പ്രാണായാമം വരികളിൽ കണ്ടു ഞാൻ നിന്നെ...
ഹൃദയത്തിനുള്ളിൽ അലിഞ്ഞു ചേർന്ന്...
ഹൃദയത്തിനുള്ളിൽ അലിഞ്ഞു ചേർന്ന്...
അകലെയാണെങ്കിലും പറയുവാൻ വെമ്പുന്നു..
ഹൃദയത്തിനുള്ളിൽ ആണ്മഗീതം....
ഹൃദയത്തിനുള്ളിൽ ആണ്മഗീതം....
പ്രണയമെൻ സിരകളിൽ ഒഴുകിച്ചേരുമ്പോൾ...
പറയുവാൻ വെമ്പുന്നു ഹൃദയഗീതം....
പറയുവാൻ വെമ്പുന്നു ഹൃദയഗീതം....
അരികിലെത്താൻ കൊതിക്കുന്ന നേരത്തും
ഹൃദയം പറയുന്നത് കേൾക്കുന്നു ഞാൻ...
ഹൃദയം പറയുന്നത് കേൾക്കുന്നു ഞാൻ...
ആരോ എഴുതിയ ജീവിതമാ നമ്മൾ....
ഏതോ കഥയിലെ രാജാവ് ഞാൻ.....
ഏതോ കഥയിലെ രാജാവ് ഞാൻ.....
പ്രണയം തേജിച്ചൊരു... വാർമുകിൽ ആണ് ഞാൻ...
പറയാൻ വെമ്പുന്ന രാക്കിളിയാണ് ഞാൻ....
പറയാൻ വെമ്പുന്ന രാക്കിളിയാണ് ഞാൻ....
മിഴി ചൊല്ലിയ വാക്കുകൾ ഇനിയെന്നും....
പറയാൻ കൊതിക്കുന്ന വരികളായി...
പറയാൻ കൊതിക്കുന്ന വരികളായി...
ആരും തുണയില്ല.... അറിയുവാൻ കഴിയില്ല..
ചൊല്ലുവാൻ കൊതിക്കുന്ന വരികളാണ്...
ചൊല്ലുവാൻ കൊതിക്കുന്ന വരികളാണ്...
കണ്ടിട്ടും കാണാതെ... കേട്ടിട്ടും പറയാതെ....
അകലെ മറഞ്ഞു നീ എനിക്ക് മുന്നിൽ....
അകലെ മറഞ്ഞു നീ എനിക്ക് മുന്നിൽ....
ഇനി നീ സ്വന്തമല്ലന്നറിഞ്ഞിട്ടും ഞാൻ...
പറയാൻ കൊതിക്കുന്നു എന്റെ ഹൃദയതാളം...
പറയാൻ കൊതിക്കുന്നു എന്റെ ഹൃദയതാളം...
ചൊല്ലുവാൻ വെമ്പിയ ചുണ്ടിനെ തടഞ്ഞു...
എൻ മിഴിനീര് മുന്നിൽ വന്നു നിന്ന്..
എൻ മിഴിനീര് മുന്നിൽ വന്നു നിന്ന്..
മിഴിയി ചൊല്ലിയ വാക്കുകൾ കേൾക് നീ..
അവൾ ആരുടെയോ സ്വന്തമായ സഖിയെന്ന്.....
അവൾ ആരുടെയോ സ്വന്തമായ സഖിയെന്ന്.....
::::::::ശരത് ചാലക്ക :::::::
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക