നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജാതക പൊരുത്തം ..


ജാതക പൊരുത്തം ..
--------------------------- --
"ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കല്യാണം കഴിക്കുമോ .."അവൾ ഭർത്താവിന്റ നെഞ്ചിലൂടെ വിരൽ ..ഓടിച്ചുകൊണ്ടു ചോദിച്ചു ...
"ചോദിക്കാനുണ്ടോ ...പിന്നെ ഇല്ലാതെ ..."..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ...
"തമാശ അല്ല കാര്യമായിട്ടാ ...സത്യം പറ ..."അവളുടെ മുഖം വാടി
"നിനക്ക് വേറെ എന്തൊക്കെ കാര്യം ചോദിക്കാൻ ഉണ്ട് ..കല്യാണം കഴിഞ്ഞു ..ഒരു മാസം ആയതേ ഉള്ളു .അപ്പോഴേക്കും ..പിരിയുന്ന കാര്യമാ സംസാരിക്കുന്നെ ..."
"എനിക്കെന്തോ പേടി പോലെ ...ഒരു പാട് സന്തോഷിച്ചാൽ ..സന്തോഷം ഇല്ലാതാവുമെന്ന പണ്ടുള്ളവർ പറഞ്ഞിട്ടുള്ളത് ..ഞാൻ ഇപ്പൊ സത്യത്തിൽ ഒരു പാട് ഒരു പാട് സന്തോഷത്തിൽ ആണ് ..നമ്മുടെ സന്തോഷം കണ്ട് അസൂയ തോന്നിയാലോ "
"ആർക്കു അസൂയ തോന്നാൻ ..നിനക്കെന്താ പറ്റിയെ ...വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കണ്ട .."
"ദൈവത്തിനു അസൂയ തോന്നുമല്ലോ .."
"ഓ ഇ പെണ്ണിന്റെ ഒരു കാര്യം ...ഇനി വായ തുറന്നാൽ ഞാൻ അപ്പോ ഡിവോസ് വാങ്ങി പോകും നോക്കിക്കോ "
"അയ്യടാ ..കൊല്ലും ഞാൻ "അവൾ ചിരിച്ചുകൊണ്ട് അവന്റെ മുക്കിനു നുള്ളിക്കൊണ്ടു നെഞ്ചിലേക്ക് ചാരി കിടന്നു ..
വളരെ അപ്രതീക്ഷിതമായിട്ടാണ് അവൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ..ഒരു പാട് വിവാഹ ആലോചനകൾ വന്നു ..ഒന്നും ശരിയായില്ല ..അങ്ങനെ മുപ്പതും മുപ്പത്തിയൊന്നും കഴിഞ്ഞു ..ഡിമാന്റുകൾ .ഓരോന്നായി വെട്ടി ..അവസാനം പെണ്ണായാൽ മതിയെന്ന ഘട്ടം വരെയെത്തി ..
അപ്പോഴാണ് ..ഒരു പെൺകുട്ടിയുടെ കാര്യം .സുഹൃത്ത് വഴി അറിയുന്നത് ..സാമ്പത്തികം ഒന്നും ഇല്ല .അതുമാത്രമല്ല അച്ഛനും അമ്മയും ഇല്ല ..ആകെയുള്ളത് ഒരു അനിയൻ ..താമസം .അമ്മയുടെ അനിയന്റെ വീട്ടിൽ .വീട്ടിൽ .പറഞ്ഞപ്പോൾ ..ആർക്കും താല്പര്യം പോരാ ..കാരണം സാമ്പത്തികം ..തറവാട് ..ഒരു പാട് കാരണങ്ങൾ ..
പക്ഷെ അവൻ പോയി കാണാൻ തീരുമാനിച്ചു ..പോയി കണ്ടപ്പോൾ .പിന്നെ അവനു വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ..അത്രയ്ക്ക് നല്ല ഒരു പെൺകുട്ടി,ഡിമാൻഡ്, ജാതകം എല്ലാം പെട്ടിയിൽ അടച്ചുപൂട്ടി ..പിന്നെ പെട്ടന്നായിരുന്നു വിവാഹം .
"നീ ...എന്താ ഉറങ്ങുകയാണോ ...അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു "
"അല്ല ഞാൻ ഇ ഹൃദയം മിടിക്കുന്നത് കേൾക്കുകയായിരുന്നു ...അവൾ ഒന്നുകൂടെ ചെവി നെഞ്ചിലേക്ക് ചേർത്ത് വെച്ചു ..
"ചേട്ടാ ..ഞാൻ ഒരു കാര്യം ചോദിക്കട്ടെ .."
"എന്താ ...."
"അമ്മക്ക് എന്നെ ഇഷ്ടമല്ല അല്ലെ ..."
"എന്തുപറ്റി ...'അമ്മ അങ്ങനെ പറഞ്ഞോ ..."
'അമ്മ എല്ലാത്തിനും വഴക്കു പറയുന്നു" ..എനിക്കെന്തോ അങ്ങനെ തോന്നി
"അവരൊക്കെ പഴയ കാലത്തെ ആൾക്കാർ അല്ലെ ..പിന്നെ 'അമ്മ അങ്ങനെ തന്നെയാണ് ..സ്നേഹം ഉണ്ട് .പക്ഷെ ഒരു പ്രത്യക രീതിയിൽ ആണ് സംസാരം ...അത് മനസ്സിലാക്കിയാൽ കുഴപ്പം ഇല്ല ..നീ കണ്ടിട്ടില്ലേ ..എന്നോടും അച്ഛനോടും സംസാരിക്കുന്നെ ..ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലല്ലോ "
"അതല്ല ...എനിക്കെന്തോ ..."
"സാരമില്ല ...അച്ഛൻ പണ്ട് മുഴുവൻ സമയവും കുടി തന്നെ ആയിരുന്നു ..അന്ന് 'അമ്മ പണിയെടുത്താ ഞങ്ങളെ വളർത്തിയെ ..അമ്മക്ക് കിട്ടേണ്ട സ്നേഹം അച്ഛനിൽ നിന്ന് കിട്ടിയിട്ടില്ല ..അതാ ഇങ്ങനെ ..നീ അമ്മയെ മനസ്സിലാക്കിയാൽ കുഴപ്പമില്ല .."
"എനിക്ക് കുഴപ്പമില്ല ..എനിക്കെന്തോ സങ്കടം തോന്നി ..എനിക്ക് 'അമ്മ ..ഇല്ല ..അച്ഛനും ഇല്ല ..അമ്മയുടെ സ്നേഹം കിട്ടാൻ ഒരു പാട് കൊതിച്ചിട്ടുണ്ട് ..ഇവിടെ വന്നപ്പോൾ ഞാൻ .ഒരു പാട് ...."അവൾക്കു വാക്കുകൾ മുഴുമിപ്പിക്കാൻ ആയില്ല ..കണ്ണുകൾ ..നിറഞ്ഞൊഴുകാൻ തുടങ്ങി ..
"അയ്യേ ...എന്താ ..ഇത് ...അവൻ അവളെ ചുറ്റി പിടിച്ചു ..തലയിൽ ചുണ്ടുകൾ ചേർത്ത് വെച്ചു .."..
അവളുടെ തേങ്ങലുകൾ .മെല്ലെ .അവന്റെ ഹൃദയ ഹൃദയതാളത്തിനൊപ്പം ലയിച്ചു ...
അടുത്ത ദിവസം ..രാവിലെ അവൾ ചായയുമായി ..വന്നപ്പോഴാണ് ..രാത്രി കഴിഞ്ഞു നേരം വെളുത്ത കാര്യം അവൻ അറിയുന്നത് ...
"നീ എപ്പോൾ എഴുനേറ്റു ..."അവൻ .അവളുടെ കയ്യിൽ നിന്നും ചായ വാങ്ങികൊണ്ട് ചോദിച്ചു ..
"ഒരു മണിക്കൂർ ആയിക്കാണും ...ഞാൻ എഴുനേറ്റപ്പോ ചേട്ടായി നല്ല ഉറക്കം ആയിരുന്നു ..പതിവുപോലെ മുണ്ട് ഇല്ല ..അല്ല ചേട്ടാ ..നല്ല പുതപ്പു ഉള്ളപ്പോൾ എന്തിനാ ഉടുത്തിരിക്കുന്ന മുണ്ടു ..എടുത്തു പുതക്കുന്നെ .."
"അതോ ..അത് ശീലമായി ..ഞാൻ കമ്പനിയിൽ ആയിരിക്കുമ്പോൾ ..ഉള്ള ശീലം ആണ് ..അവിടെ പുതപ്പു ഒന്നും ഇല്ല ."
"സാരമില്ല ...ഞാൻ ആയതുകൊണ്ട് കുഴപ്പമില്ല .."അവൾ ..കള്ള ചിരിയോടെ അവനെ നോക്കി ..
"പിന്നെ 'അമ്മ പറഞ്ഞു ..ഇന്ന് എന്റെ ജാതകം കൊടുക്കാൻ ..അമ്മക്ക് ഒന്ന് നോക്കണം പോലും .."
"കല്യാണം കഴിഞ്ഞിട്ടാണോ ..ജാതകം നോക്കുന്നെ ഇ അമ്മക്കെന്താ വട്ടുണ്ടോ .ഞാൻ അമ്മയോട് ചോദിച്ചോളാം .."
അവൻ മെല്ലെ മുണ്ടു വാരികെട്ടി ..പുറത്തേക്കു നടന്നു ..അമ്മയുണ്ട് കോലായിൽ പേപ്പർ വായിക്കുന്നു ..
"അമ്മെ ..."..ഉറക്കെ വിളിക്കാൻ ശ്രമിച്ചെങ്കിലും .വളരെ ചെറുതായേ ശബ്ദം പുറത്തേക്കു വന്നുള്ളൂ ..
"അമ്മക്ക് ..ഇനിയും ജാതകം നോക്കണം എന്നു കേട്ടു ...ഇനിയെന്തിനാ അമ്മെ .."
'അമ്മ അവന്റെ മുഖത്തേക്കു തലയുയർത്തി നോക്കി ...കുറച്ചു നേരം ഒന്നും മിണ്ടിയില്ല ..
"എനിക്ക് അങ്ങനെ തോന്നി ...നിന്റെ കമ്പനിയിലെ പണി പോയോ ..പിന്നെ ഓരോ ചെറിയ ചെറിയ കാര്യങ്ങൾ ..ചിലപ്പോ ..ചേരാത്ത നാളുകൾ ചേർന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാവും .."
"പിന്നെ അമ്മക്ക് വട്ടാണ് ..ഒരു പാട് ലീവ് എടുത്തത് കൊണ്ടാണ് പണി പോയത് അല്ലാതെ ...അവളുടെ കുഴപ്പം കൊണ്ടല്ല "
"ഒന്ന് നോക്കുന്നത് കൊണ്ട് നിനക്കെന്താ കുഴപ്പം .കുഴപ്പം ഉണ്ടെങ്കിൽ ..പരിഹാരം ചെയ്താൽ പോരെ ..എനിക്ക് മനസ്സമാധാനം ആവുമെല്ലോ "
"എന്തെങ്കിലും ആയിക്കോ .."അവൻ ..ദേഷ്യപെട്ടുകൊണ്ടു അകത്തേക്ക് കയറി പോയി
അങ്ങനെ ..അമ്മയും അവളും ജ്യോത്സ്യനെ കാണാൻ പോയി ..തേരാരിമംഗലം ..കൃഷ്ണൻ പണിക്കർ ..ആ നാട്ടിലെ പ്രമുഖൻ ..അവിടെയെത്തിയപ്പോൾ ആളുകളുടെ നീണ്ട നിര ..
'അമ്മ അവളുടെ ചെവിട്ടിൽ പറഞ്ഞു .."കണ്ടോ ..പറഞ്ഞാൽ ..പറഞ്ഞതാ ..അന്യ നാട്ടിൻ നിന്ന് പോലും ആളുകൾ വരുന്നുണ്ട് ..ഞാൻ ഒരു തവണ വന്നിട്ടുണ്ട് ..അന്ന് എല്ലാം സത്യമാ പറഞ്ഞത് ..പണിക്കർ പറഞ്ഞതാ ..അച്ഛന്റെ അസുഖത്തെ പറ്റിയടക്കം .."
അവൾ ഒന്ന് ചിരിച്ചു ...സത്യത്തിൽ അവളുടെ നെഞ്ച് ഇടിക്കുകആയിരുന്നു ..സമയം കടന്നു പോയി ..അവസാനം പണിക്കരുടെ എടുത്തു എത്തുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു ..ഇരുന്നപാടേ പണിക്കർ രണ്ടുപേരെയും ഒന്ന് നോക്കി ...
'അമ്മ രണ്ടു ജാതകവും അയാളെ ഏൽപ്പിച്ചു .."ജാതകം ഒന്ന് നോക്കണം .."
"നിമിത്തം ഒന്നും ശരിയല്ലല്ലോ .നോക്കാൻ വന്ന സമയം പോലും ..ശരിയല്ല ..സൂര്യൻ അസ്തമിക്കാൻ പോവുന്നു ..ഇ സമയത്തു ശരിക്കു ജാതകം നോക്കാൻ പാടില്ല .."
അയാൾ രണ്ടു ജാതകവും നോക്കി ..കവിടി നിരത്തി ..എന്തൊക്കയോ ഉരുവിട്ടു ..പിന്നെ ഒരു ബുക്ക് തുറന്നു നോക്കി ..പിന്നെ ജാതകം തിരികെ ഏൽപ്പിച്ചു ...
"പറ്റില്ല ..ഒരിക്കലും ചേർക്കാൻ പറ്റില്ല .."
അമ്മയുടെ മുഖം ..ഇരുണ്ടു .."പരിഹാരം ഒന്നുമില്ലേ .."
"ചേർക്കാം .ഒരാളുടെ ..മരണം നിശ്ചയം ..എന്താ വേണോ .."
"അയ്യോ പണിക്കരെ ...കുട്ടികളുടെ വിവാഹം കഴിഞ്ഞു ..ഇനി എന്താ ചെയ്യാ .."അമ്മയുടെ കണ്ണുകൾ നിറഞ്ഞു ..കരച്ചിലിന്റെ വക്കിൽ എത്തി ...അവളാകട്ടെ ..നടുങ്ങി ഇരിക്കുകയായിരുന്നു ..
"പണിക്കരുടെ മുഖം ഇരുണ്ടു .."ഇതാ ഇന്നത്തെ കാലത്തേ കുട്ടികളുടെ കാര്യം ..എന്തിനാ ഇപ്പൊ ജാതകം നോക്കിയത് ..ഇതൊക്കെ ആദ്യം നോക്കണ്ടേ ...സാരമില്ല ..ദൈവത്തോട് പ്രാർത്ഥിക്കുക ..എല്ലാം അവിടുന്ന് തീരുമാനിക്കട്ടെ ..നമ്മൾ എല്ലാം അനുസരിക്കുകയല്ലേ ചെയ്യുന്നത് .."
അവിടെ നിന്ന് ഇറങ്ങുമ്പോൾ രണ്ടു പേരും ഒന്നും മിണ്ടിയില്ല ...
വീട്ടിൽ ചെന്നപ്പോൾ അവൾ നേരെ റൂമിലേക്ക് പോയി ...അവൻ വന്നപ്പോൾ ..'അമ്മ ഉണ്ട് കോലായിൽ കരഞ്ഞു കൊണ്ടിരിക്കുന്നു ..അച്ഛനും അനിയത്തിയും ..അടുത്തുണ്ട് ..
"എന്തു പറ്റി .."...അവൻ അമ്മയുടെ അടുത്തിരിക്കുന്നു ..അച്ചനാണ് കാര്യം എല്ലാം പറഞ്ഞത് ..
"അവൾ എവിടെ "...അവൻ അനിയത്തിയുടെ മുഖത്തേക്ക് നോക്കി
"ചേട്ടത്തി മുറിയിൽ ഉണ്ട് .."
അവൻ എഴുനേറ്റു മുറിയിലേക്ക് നടന്നു ..വാതിലിൽ മുട്ടിയപ്പോൾ തുറക്കുന്നില്ല ..അവനു ഉള്ളിൽ ആധി കയറി ..ഉറക്കെ വിളിച്ചു തുറക്കുന്നില്ല ..പിന്നെ ഒന്നും നോക്കിയില്ല ..വാതിൽ ശ്കതമായി തള്ളി തുറന്നു ..
നോക്കിയപ്പോൾ ..രകതം മുറിയിൽ തളം കെട്ടി ..നിൽക്കുന്നു .അവൾ ബോധമില്ലാതെ കിടക്കുന്നു .അവൻ ഓടിച്ചെന്നു...കയ്യിലെ ഞരബു മുറിച്ചിരിക്കുന്നു ..അവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ഞെഞ്ചിൽ തല ചേർത്തു ..
ഇല്ല ചെറിയ മിടിപ്പുണ്ട് ..അവൻ തുണി വലിച്ചുകിറി കൈ കെട്ടി ..അവളെയും പൊക്കിയെടുത്തുകൊണ്ടു പുറത്തേക്കു ഓടി ...
ആശുപത്രിയിൽ അങ്ങനെയാണ് എത്തിയത് അതൊന്നും ഓർമ്മയില്ല ..അവളെ തീവ്ര പരിചരണ വിഭാഗത്തിൽ ..ആക്കിയപ്പോഴാണ് അവനു ശ്വാസം വീണത് ...അവൻ icu വിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു എല്ലാവരും കൂടെയുണ്ട് ..അവൻ അച്ഛന്റെ അടുത്തേക്ക് നടന്നു ..
"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ..നോക്കണ്ടാന്ന് ..ഇപ്പൊ ...എന്തായി ..അമ്മക്ക് സമാധാനം ആയല്ലോ ..അവൾക്കു എന്തെങ്കിലും പറ്റിയാൽ ..."അവൻ ..കരഞ്ഞു തുടങ്ങി ..
കുറച്ചു കഴിഞ്ഞപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത് ..'അമ്മ വന്നിട്ടില്ല ...അവൻ അനിയത്തിയുടെ അടുത്തേക്ക് നടന്നു "'അമ്മ എവിടെ .."
"'അമ്മ വന്നില്ല ...അവിടെ ഇരുന്നു "
'"അമ്മ വന്നില്ലേ ...അവന്റെ മനസ്സിൽ എന്തോ ഒരു ഭയം പോലെ തോന്നി "
"നിങ്ങൾ ഇവിടെ നില്ക്കു ..ഞാൻ ഇപ്പൊ വരാം "
അവൻ നേരെ വീട്ടിലേക്കു ..കുതിച്ചു ..വണ്ടിയിൽ നിന്നിറങ്ങി ..അമ്മയെ വിളിച്ചുകൊണ്ടു അകത്തേക്ക് ഓടി .ഇല്ല ഒരു സ്ഥലത്തും കാണുന്നില്ല ..പെട്ടന്നാണ് ..എന്തോ ഒരു ശബ്ദം അവൻ കേട്ടത് ..അവൻ അമ്മയുടെ മുറിയിലേക്ക് ഓടി വാതിൽ തള്ളി തുറന്നു നോക്കിയപ്പോൾ ..കഴുത്തിൽ കുരുക്കിട്ട് പിടയുന്ന 'അമ്മ ."
അവൻ പേടിച്ചപോലെ പോലെ .സംഭവിച്ചിരിക്കുന്നു ...അയൽക്കാരുടെ സഹായത്തോടെ അവൻ അമ്മയെ ആശുപത്രയിൽ എത്തിച്ചു ...
രണ്ടു ജീവൻ ...അതിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ ..അതിൽ ഏതു നഷ്ടപ്പെട്ടാലും ..ജീവിതം തകരും ..മണിക്കുറുകൾ കഴിഞ്ഞു പോയി ...കുറച്ചു കഴിഞ്ഞു ..അവൻ എഴുനേറ്റു ..
"ഞാൻ ഇപ്പൊ വരാം "..അച്ഛന്റെ അടുത്ത് ചെന്ന് പറഞ്ഞു പിന്നെ പുറത്തേക്കു നടന്നു .
ഫോണിൽ അനിയത്തി ..വിളിച്ചപ്പോഴാണ് അവൻ ആശുപ്ത്രിയിലേക്ക്‌ വന്നത് ..
"ഏട്ടാ ..രണ്ടാൾക്കും കുഴപ്പമില്ല ..എന്നു ഡോക്ടർ പറഞ്ഞു ..ഇനി വേണേൽ ഏട്ടൻ പോയി കണ്ടോളു .."
അവൻ ഐ സി യു വിലക്ക് കയറാൻ നോക്കിയതും ..പുറത്തു അകെ ബഹള മയം ..അവൻ .മെല്ലെ അവിടേക്കു നടന്നു ...ഒരു ആളെ ..രക്തത്തിൽ കുളിച്ചു ..എവിടെ എത്തിച്ചിരുന്നു ..
"എന്തു പറ്റി "അവൻ കൂടി നിന്നവരോട് ചോദിച്ചു
"തേരാരിമംഗലം ..കൃഷ്ണൻ പണിക്കർ"ആണ് ..ആരോ കവിടി പലക കൊണ്ട് തല തല്ലി പൊളിച്ചു ..
"സ്വന്തം ...ഭാവി അറിയാത്ത പണിക്കർ ."അവൻ ..പരിഹാസ ചിരിയോടെ .കയ്യിലെ പോവാത്ത രക്തക്കറ തുടച്ചുകൊണ്ട് .ഭാര്യയുടെയും അമ്മയുടെയും അടുത്തേക്ക് നടന്നു ..
സ്നേഹപൂർവം Sanju Calicut

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot