നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭർത്താവ്


ഭർത്താവ്
**********
"നീ ധൈര്യമായി പൊക്കോ..ഉച്ചക്ക് വരുമ്പോളേക്കും ചോറും കറികളും ഡൈനിങ് ടേബിളിൽ ഉണ്ടാവും.."
"സാമ്പാർ കഷ്ണങ്ങൾ ഫ്രിഡ്ജിൽ ഉണ്ട് ഏട്ടാ..ഫ്രീസറിൽ ജ്യുസ് ഉണ്ട് എടുത്തു പുറത്തു വച്ച് കുറച്ചു കഴിഞ്ഞാൽ മോന് കൊടുക്കണേ "..
അവൾക്കിന്നു ഡ്യൂട്ടി ഉണ്ട്.ഇന്സ്പെക്ഷന് വരുന്നുണ്ടത്രേ..ഞാനെത്തിയ സന്തോഷത്തിൽ ലീവെടുക്കാൻ നിക്കുമ്പോളാ വിളി വന്നത്..
പാവം ആകെ വിഷമിച്ചു നിൽപ്പായിരുന്നു
കാരണം ഉച്ചക്കെക്കുള്ളത് ഒന്നും ഒരുക്കിയിട്ടില്ല മോനും ലീവെടുത്തു കഴിഞ്ഞു..
അവളെക്കാൾ ഉഷാറായി പാചകം ചെയ്യും ഞാൻ.അതുകൊണ്ടു ധൈര്യമായി അവളെ സമാധാനിപ്പിച്ചു അയച്ചു .
ആദ്യം അരി കഴുകിയിടാം ..കുക്കറിൽ രണ്ടു ഗ്ലാസ് അരി കഴുകിയിട്ടു അടുപ്പിൽ വച്ചു..പിന്നെ ഫ്രിഡ്ജ് തുറന്നു പച്ചക്കറി എടുത്തു സാമ്പാറിന് നുറുക്കി അടുത്ത അടുപ്പിൽ വച്ചു..
ഇനി മോന് ജ്യുസ് കൊടുത്തേക്കാം.ഫ്രിഡ്ജ് തുറന്നു ഫ്രീസറിൽ നോക്കാനായി ഫ്രീസറിന്റെ ഡോർ തുറന്നു.."ടിക് "ചെറിയൊരു ശബ്ദത്തോടെ ഡോർ ഇങ്ങു പോന്നു..ഇതെന്താ സംഭവം ?പുതിയ ഫ്രിഡ്ജ് ആണ് ..ഡോർ ഒന്ന് നോക്കി..സൈഡ് പൊട്ടിയിട്ടുണ്ട്..ഇതെങ്ങനെ സംഭവിച്ചു?
അവളോട് തന്നെ ചോദിക്കാം..
"ഹലോ..എന്താ ഏട്ടാ?"
"ഇതെന്താടീ ഫ്രീസറിന്റെ ഡോർ പറിഞ്ഞു പോയത് ?"..മറുവശത്തു നിശബ്ദത...ഞാൻ ഒന്നുടെ നീട്ടിവിളിച്ചു.."ഹെലോ"...
"അത് പിന്നെ... ഫ്രീസറിൽ നിറയെ ഐസ്...
വേഗം ഇളകിപോരാൻ കത്തിവച്ചു കുത്തിയപ്പോ സൈഡിലായിപ്പോയി കത്തി കൊണ്ടത്..അപ്പോ ഡോർ ഇളകിപ്പോന്നതാ"..
ഭാഗ്യം അതിലെ ഗ്യാസും കൂടെ കുത്തി ഇളക്കിക്കളയാതിരുന്നത്..ഡോർ അതുപോലെ അവിടെ അമർത്തിവച്ചു ..ജ്യുസ് പാത്രം താഴെവച്ചു അത് മോന് ഒഴിച്ചു കൊടുക്കാൻ ജ്യുസ്ഗ്ലാസ്സ് എടുക്കാൻ ഷെൽഫിൽ നോക്കി.
കഴിഞ്ഞ തവണ കൊണ്ടുവന്ന ഗ്ലാസ് സെറ്റ് കാണുന്നില്ല...
"അമ്പു..ഇവിടെ വാ..അച്ഛൻ കഴിഞ്ഞ പ്രാവശ്യം വരുമ്പോ കൊണ്ടുവന്ന ജ്യുസ് സെറ്റ് എവിടെ ?"
മോൻ അടുക്കളയിലേക്കു ഓടിവന്നു ഷെൽഫിൽ നോക്കി..അധികം നോട്ടമൊന്നുമില്ല പെട്ടന്നു കാര്യം പറഞ്ഞു ..
"അത് പൊട്ടി പോയിട്ടുണ്ടാവും അച്ഛാ.."
"6ഗ്ലാസും പൊട്ടിപ്പോയോ ?എന്നിട്ടു
നീയറിഞ്ഞില്ലേ അത് ?"..
"ഒരു ഗ്ലാസ് പൊട്ടിയതേ അറിഞ്ഞുള്ളു അച്ഛാ..
അത് ഞാൻ മാത്രമല്ല അടുത്ത ഫ്ളാറ്റിലെ ആന്റി വരെ അറിഞ്ഞു..അവരും വന്നു ചോയ്ച്ചു എന്താ ബഹളം എന്ന് .."
"അതെന്താ അതിനു മാത്രം അത്രേം ശബ്ദം മോനെ ?"...
"അത് എന്റെ കൈ തട്ടി പൊട്ടിയതാ അച്ഛാ.,
അപ്പോ 'അമ്മ വഴക്കു പറഞ്ഞ ശബ്ദം കേട്ടാണ് ആന്റി വന്നത് "...
ഇനീപ്പോ ചോദിക്കാനൊന്നുമില്ല അഞ്ചു ഗ്ലാസും വളയിട്ട കൈകളാൽ അന്ത്യ നിദ്ര പൂകിയതാണ്.
ഒരു തെളിവും അവശേഷിപ്പിക്കാതെ അവയുടെ സംസ്കാരവും നടത്തി..മിടുക്കി..
വേറൊരു ഗ്ലാസിൽ ജ്യുസ്ഒഴിച്ചു മോന് കൊടുത്തു..അപ്പോളേക്കും കുക്കർ വിസിലടിച്ചു..അത് ഓഫാക്കി അടപ്പു മാറ്റി
കുറച്ചു മുളകുപൊടി മഞ്ഞൾപൊടി പിന്നെ ഉപ്പിന്റെ കുപ്പിയിൽ നിന്നും ഒരു സ്പൂണിൽ ഉപ്പും എടുത്തു ചേർത്ത് നന്നായി ഇളക്കി..ഉപ്പിനു പകരം ഒരു വെള്ളപ്പൊടി ആണ് ഇട്ടതു എന്ന് അപ്പോളാണ് ശ്രദ്ധിച്ചത്..അത് കഷണങ്ങളിൽ അവിടിവിടെ ഒട്ടിപ്പിടിച്ചു കിടക്കുന്നു..
വേഗം ഉപ്പിന്റെ കുപ്പി തുറന്നു കൈയിലേക്ക് കുറച്ചു.കുടഞ്ഞു..ഉപ്പിന്റെ കുപ്പിയിൽ ഇപ്പോൾ കോൺഫ്ലോർ ആണ് ഇട്ടുവച്ചിരിക്കുന്നത്..അപ്പോ ഉപ്പെവിടെ ?കുറച്ചു കൂടെ പുതിയ ഒരു കുപ്പിയിൽ ഉപ്പു കണ്ടെത്തി..ഇനീപ്പോ സാമ്പാറിൽ കോൺഫ്ലോർ കലർന്നാൽ വല്ല കുഴപ്പവും ഉണ്ടോ ആവോ ? ആകെയൊരു കരിഞ്ഞ മണം വരുന്നുണ്ട് സാമ്പാറിൽ കോൺഫ്ലോർ ചേർത്താൽ ഇത്രയും മണമോ ?
അപ്പോളാണ് ശ്രദ്ധിച്ചത് ഇത്രയും സമയമായിട്ടും റൈസ് കുക്കർ വിസിലടിച്ചിട്ടില്ല..ആവിമാത്രം വരുന്നുണ്ട്..പെട്ടന്ന് ഓഫാക്കി വാഷ് ബേസിന്റെ കീഴിലേക്ക് വച്ച് പൈപ് തുറന്നു..ശീ...ശബ്ദത്തോടെ അത് പുകഞ്ഞുതുടങ്ങി..തണുത്തപ്പോൾ പതുക്കെ തുറന്നു.പ്രതീക്ഷിച്ചതു പോലെ ചോറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്..മൊത്തം കരിഞ്ഞു പിടിച്ചിരിക്കുന്നു...
"ഹലോ ഏട്ടാ പറ.."
"ഡീ..ഈ റൈസ് കുക്കറിന്റെ വിസിലിനു.വല്ല കുഴപ്പവും ഉണ്ടോ ?"മറുവശത്തു നിശബ്ദത
കുറച്ചു സെക്കൻഡ്സ്‌,.
"അതുണ്ടല്ലോ ഏട്ടാ..ഞാൻ ഷെൽഫിന്റെ മേലെ വക്കാൻ നോക്കിയപ്പോ കുക്കറിന്റെ അടപ്പു താഴെ വീണായിരുന്നു..അതിൽപിന്നെ അതിന്റെ വിസിൽ പ്രവർത്തിക്കുന്നില്ല..വിസിലിനു പകരം ആവി വരും.അപ്പോ നോക്കി നിന്ന് ഓഫാക്കിയാ മതി.."
ഹോ ..എന്റെ മോളെ...നീ ഇവിടെങ്ങും ജനിക്കേണ്ട ആളല്ല.
"ഉപ്പിന്റെ പാത്രത്തിൽ എന്തിനാ കോൺഫ്ലോർ ഇട്ടുവച്ചതു നീ ?"
"അത് പുതിയ രണ്ടു കുപ്പി കിട്ടിയപ്പോ ഉപ്പും പഞ്ചസാരയും ഒരുപോലെ ഇട്ടുവച്ചാൽ
കാണാൻ നല്ല രസമല്ലേ എന്ന് കരുതി ഇട്ടുവച്ചതാ
സോറിട്ടാ..പറയാൻ മറന്നു..കുഴപ്പമൊന്നും
ഇല്ലാലോ ?"
"ഹേയ്..ഒരു കുഴപ്പവുമില്ല നീ ഫോൺ വച്ചേരു "
അല്ലേലും എന്ത് പറയാൻ..പണ്ട് കറി അടച്ചു വച്ച ചില്ലു കൊണ്ടുള്ള അടപ്പു അറിയാതെ അവളുടെ കൈയിൽ നിന്ന് താഴെവീണു പൊട്ടിച്ചിതറി..
എന്താ ചാടിപിടിക്കാഞ്ഞത് ?എന്ന് ചോദിച്ചപ്പോൾ അത് പൊട്ടിത്തെറിക്കുന്നത് കാണാൻ എന്ത് രസമാണല്ലേ ?എന്ന് തിരിച്ചു ചോദിച്ചവളാണ്..
ചോറിന്റെയും കറിയുടെയും കാര്യത്തിൽ ഒരു തീരുമാനമായി ഏതായാലും...തൊണ്ട വരളുന്നു ഒരു കട്ടൻ ഇടാൻ ചായപ്പാത്രം വീടുമൊത്തം നോക്കി അതുമില്ല..
"അമ്പു ചായ പാത്രം എവിടെ മോനെ "?
"അത് പാൽ കരിഞ്ഞുപോയിട്ടു 'അമ്മ കളഞ്ഞു അച്ഛാ..".
മതി മോനെ..തൃപ്തിയായി അച്ഛന്..വെറുതെയല്ല ഭാര്യമാരെ സഹായിക്കാൻ ഭർത്താക്കൻമാർ അടുക്കളയിൽ കയറാത്തതു...ഇത്രേം വലിയ വാരിക്കുഴിയും കുത്തിവച്ചല്ലേ അവനെ കയറ്റി വിടുന്നത് അങ്ങോട്ട്...എന്നിട്ടു വല്ല അബദ്ധവും പറ്റിയാൽ അതും പാടി നടക്കും..
"ഇതെന്താ ഇന്ന് ബിരിയാണി ആണോ ഏട്ടാ?
ഏതായാലും നന്നായി.നിങ്ങള് വന്നാൽ ഒരീസം ബിരിയാണി ഉണ്ടാക്കണം കരുതി ഇരിക്കുക ആയിരുന്നു ഞാൻ "..അപ്പോളേക്കും പാർസൽ വാങ്ങിച്ചോ?"
സന്തോഷം കൊണ്ട് തിളങ്ങുന്ന അവളുടെ കണ്ണിൽ നോക്കിയപ്പോ ഒന്നും പറയാൻ തോന്നിയില്ലെനിക്ക്..വേണമെങ്കിൽ ഇപ്പൊ
രണ്ടു വഴക്കു പറയാം..പക്ഷെ അപ്പൊ ആ കണ്ണുകളിലെ തിളക്കം ഒറ്റയടിക്ക് നഷ്ടപ്പെടും.പിന്നവിടെ നീർതുള്ളികൾ നിറയും..അതെനിക്കു സഹിക്കാൻ വയ്യ..
അതിന്റെ പേരിൽ ഇനീപ്പോ പെങ്കോന്തൻ
എന്ന് വിളിച്ചാലും സാരോല്ല..
അമ്മയും മോനും മത്സരിച്ചു പ്ലേറ്റുകളും എടുത്തു ഓടിവരുന്നതും നോക്കി ഞാൻ പുഞ്ചിരിയോടെ ഇരുന്നു.."ഉച്ചക്കുശേഷം ലീവെടുത്തു..നമുക്കു സിനിമക്ക് പോയാലോ ഏട്ടാ "?
"പൊയ്‌കളയാം..എന്നാപ്പിന്നെ വേഗം കഴിച്ചു ഡ്രസ്സ് മാറി റെഡി ആവൂ രണ്ടാളും"
സമർപ്പണം
സ്നേഹമുള്ള ഭർത്താക്കന്മാർക്ക് മാത്രം 😍😍😍😍😍😜😜😜
(ഒന്നുകിൽ ഭർത്താവു അടുക്കളയിൽ കയറാത്ത
പരാതി.അല്ലെങ്കിൽ ഭർത്താവു മിടുക്കൻ ആയി എല്ലാം ചെയ്യുന്ന സന്തോഷം,ഇതേയുള്ളു കാണാൻ ഇവിടെ..പക്ഷെ ഇത് രണ്ടിനും
ഇടയിൽ ആണ് പലപ്പോളും യാഥാർഥ്യം
പക്ഷെ ഭർത്താക്കന്മാരിൽ അധികപേരും അതൊന്നും വിളിച്ചുപറയില്ല..
കാരണം 90/പേരും
ഭാര്യമാരുടെ ചിരിയിൽ അല്ലെങ്കിൽ കണ്ണീരിൽ അലിഞ്ഞുപോകും..പരസ്യമായി എടുക്കുന്ന പല തീരുമാനങ്ങളിലും അവളുടെ പൂർണ പിന്തുണ ഉറപ്പു വരുത്തിയിട്ടുണ്ടാവും അവൻ..അതിനു
ആർത്തവനാളിൽ അവളെ മടിയിൽ കിടത്തുകയോ ചൂട് പിടിക്കയോ ഒന്നും വേണ്ട കാരണം പെണ്ണിന് അതൊന്നും വല്യ കാര്യമായ കാര്യമല്ല..അവൾക്കു വേണ്ടത് മനസിലാക്കാൻ
കൂടെ നില്ക്കാൻ ...വീഴ്ചകളിൽ താങ്ങാവാൻ.
കഴിയുന്നൊരു കൂട്ടുകാരനെ ആണ്..വിജയിച്ച
എല്ലാ ദാമ്പത്യത്തിന്റെയും പുറകിലെ രഹസ്യം അത് തന്നെ ആവും.)
വിനീത അനിൽ

2 comments:

  1. ഹഹ. . . കലക്കി. . . ചില സത്യങ്ങൾ മാത്രം :)

    ReplyDelete
  2. Ayirikum single ayathukondu ariyilla
    Nice story

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot