നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശുദ്ധി



അയ്യേ ...മുഴുവനും അശുദ്ധക്കി ......
കുളിച്ചു കയറിയത് കണ്ടില്ലേടി മുധേവി ..
.രാവിലെ വന്നോളും ഉറക്കപായില്‍ നിന്ന് മനുഷ്യനെ മെനകെടുത്താന്‍..ഇനി ഇപ്പോ ആദ്യം മുങ്ങണമല്ലോ..ഈ കുരുത്തം കെട്ടപെണ്ണ് കാരണം .
.....ന്റെ ശിവനെ ..
ഓ..ഞാന്‍ എങ്ങും വെള്ളം തെറിപ്പിച്ചില്ല.....ഇനി അഥവാ തെറിച്ചു എങ്കില്‍ തന്നെ കണക്കായി പോയി ....
ഇങ്ങനേം ഉണ്ടോ ഒരു ശുദ്ധം..കുളിച്ചുകഴിഞ്ഞാല്‍ തൊടാന്‍ പാടില്ല വെള്ളാക്കാന്‍ പാടില്ല ..അമ്പലം എത്തുന്ന വരെ
നാട്ടുക്കാരുടെ കുറ്റവും കുറവും പറയാം ..അതിനൊന്നും യാതൊരു കുറവും ഇല്ല..
എന്റെ നാരായണി അമ്മെ നിങ്ങള് ആ പെണ്ണിനോട് സംസരിക്കണ്ടാ ...
നരുന്ത് പെണ്ണ് ആണെങ്കിലും നാക്ക് നാരായം മുട്ടും അതിന്റെ ...
ചുമ്മാതെ അല്ല തല കണ്ടപോഴേ അച്ഛനെയും അമ്മയെയും അങ്ങ് തെക്കൊട്ടെടുത്തെ......
.മുത്തശ്ശി ലാളിച്ചു വഷളാക്കി ..വളര്‍ത്തു ദോഷം അല്ലാതെന്തു പറയാന്‍ ...
എനിക്ക് വളര്‍ത്തു ദോഷം ഉണ്ടേല്‍ കണക്കായി പോയി
..തള്ളക്കു എന്താ ....വീട്ടില്‍ ഒന്നിനെ നന്നായി വളര്‍ത്തിയിരുന്നല്ലോ....എന്തായി ...ഏതോ മാപ്പിള ചെക്കനോടൊപ്പം പോയില്ലേ ?
നാരായണി അമ്മക്ക് ഉത്തരം മുട്ടി ....
അവളെ ഒന്ന് തുറിച്ചു നോക്കി വീണ്ടും മുങ്ങല്‍ തുടര്‍ന്നു ..
.
രാവിലെ ഭാരതപുഴയിലെ അവസ്ഥയാണ് ഇത് .....കുളിച്ചു ശിവനെ തൊഴാന്‍ ഉള്ള തന്ത്രപാട് ...
നാട്ടില്‍ ഉള്ള രണ്ടു മൂന്നു പ്രായം ചെന്നവരും ...പിന്നെ മഞ്ജുവും ......
അതില്‍ ഒരാള് ആണ് നാരായണിഅമ്മ .
നാരായണിയും മഞ്ജുവും നേരില്‍ കണ്ടാല്‍ കീരിയും പാമ്പും ആണ് ...
.
മഞ്ജുവിന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചുമുത്തശ്ശി ആണ് നോക്കുന്നത് ..
നാട്ടില്‍ ഉള്ള സര്‍ക്കാര്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു ...
പഠിക്കാന്‍ മിടുക്കി ആണ് ..രാവിലെ നേരത്തെ
എഴുനേറ്റു മുറ്റവും അടിച്ചു ...അപ്പുറത്തും .ഇപ്പുറത്തും ഉള്ള വീട്ടിന്ന് ..കുവളവും..തെച്ചിയും ..തുളസിയും പറിച്ചു കവറില്‍ ആക്കി അവള്‍ എത്തും ഈ വയസ്സികൂട്ടത്തിന്റെ ഇടയിലേക്ക്
കുളിച്ചു ഇറനുടുത്തു കുറ്റവും പറഞ്ഞു നില്‍ക്കുന്ന അവരുടെ മുന്നിലൂടെ വെള്ളത്തിലേക്ക്‌ ഒറ്റചാട്ടം വച്ച് കൊടുക്കും .....
അത് കാണുമ്പോള്‍ അവര് ചീത്തവിളി തുടങ്ങും.
എന്നത്തേയും സ്ഥിതി ഇതു തന്നെ ആയതോണ്ട്
മഞ്ജുവിനെ കൊണ്ട്അവര് തോറ്റിരിക്കുകയാണ്.
എല്ലാവരും അമ്പലത്തിലേക്ക് നടന്നു കഴിഞ്ഞാലും അവളുടെ ചാടിമറിച്ചില്‍ കഴിയില്ല ..
കുളിച്ചു ഈറന്‍മാറ്റി ..പൂക്കള്‍ ഉള്ള കവര്‍ വെള്ളത്തില്‍ മുക്കി മുഴുവന്‍ വെള്ളം നിറക്കും...എന്നിട്ട്
.കവറില്‍ അടിയില്‍ പതുക്കെ ഒരു കടിച്ചു ഓട്ടഉണ്ടാക്കും
അതിലൂടെ ചോര്‍ന്നു വീഴുന്ന വെള്ളം കൊണ്ട് ചിത്രം വരച്ചു മണല്‍ പുറത്തുടെ തുള്ളി കളിച്ച്അ മ്പലത്തിലേക്ക് ഓടുമ്പോള്‍ കാണാം ..
നാട്ടുകാരുടെ കുറ്റവും പറഞ്ഞു കിതച്ചു കിതച്ചു മണല്‍ പുറത്തൂടെ പോകുന്ന തള്ളമാരെ...
അവരെ കാണുമ്പൊള്‍ അവള്‍ വെള്ളം ഇറ്റു വീഴുന്ന കവര്‍ ഒന്നുടെ നീട്ടിവീശും മനപൂര്‍വം ....
പിന്നത്തെ പൂരം പറയണ്ടല്ലോ ....
അവര് ചീത്തവിളി തുടങ്ങും .....
അശ്രികരം പിടിച്ചവള്‍...ഒരിക്കലും ഇറനോടെ കുളിച്ചു തൊഴില്ല..എല്ലാം കൂട്ടിതൊട്ടു ഡ്രസ്സ്‌ മാറിയെ വരൂ മൂചേട്ട...
എല്ലാം കേട്ട് മഞ്ജു കൊഞ്ഞനം കുത്തി അവള്‍ അമ്പലത്തിലേക്ക് ഓടും ..
..
അതിങ്ങനെ എന്നും തുടര്‍ന്ന് പോന്നു ..
അങ്ങനെ ഒരുദിവസം പതിവുപോലെ മഞ്ജു കുളിക്കാന്‍ വന്നപോ നാരായണി അമ്മ മാത്രമേ ഉള്ളു ....
ഇവളെ കണ്ടതേ നാരായണി അമ്മ മുഖo വെട്ടിച്ചു കുളി തുടങ്ങി ...
മഞ്ജു ചോദിച്ചു എവിടെ ബാക്കി തോഴിമാര്
ഇന്നു തള്ള ഒറ്റക്കെ ഉള്ളോ ...
.
അവര് നിന്റെ അമ്മയുടെ പതിനാറിന് ബലി ഇടാന്‍ പോയിരിക്കുവാടി ..നിയും പോ....
ദേ തള്ളെ ന്റെ അമ്മയെ പറഞ്ഞാല്‍ വയസ്സി ആണെന്ന് ഞാന്‍ നോക്കില്ല ..ഒരു തള്ള് അങ്ങ് വച്ച് തന്നാല്‍ .ഷൊര്‍ണൂര്‍ പാലത്തിനു അടിയിലെ തള്ള പിന്നെ പൊങ്ങു .....
അവളെ പേടിച്ചിട്ടോ ...പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയിട്ടോ നാരായണി അമ്മ പിന്നെ ഒന്നും മിണ്ടാതെ കുളിച്ചു അമ്പലത്തിലേക്ക് യാത്രയായി ....
മഞ്ജു പഴയ പോലെ വെള്ളത്തില്‍ നീന്തി തുടിച്ചു കുളിച്ചു .ഡ്രസ്സ്‌മറ്റി ..പൂക്കവറില്‍ വെള്ളം നിറച്ചു അമ്പലത്തിലേക്ക് ഓടുമ്പോള്‍ നാരായണി അമ്മ പകുതി വഴിക്ക് എത്തിയിട്ടേ ഉള്ളു ..
എന്താ തള്ളെ നടക്കാന്‍ വയ്യേ? .. ശിവന്‍ വിളിച്ചോ അമ്പലത്തിലേക്ക് . .......
മിണ്ടാതെ വീട്ടില്‍ കുത്തി ഇരുന്നാല്‍ പോരെ വയസ്സാം കാലത്ത്
നാരായണി അമ്മ കിതച്ച്കൊണ്ട് പറഞ്ഞു നിന്റെ അമ്മേടെ.@#@@##......
.ബാക്കി കേള്‍ക്കാന്‍ മഞ്ജു നിന്നില്ല ഓടി .....
പൂക്കള്‍ വരസ്യര്‍ക്ക് മാല കെട്ടാന്‍കൊടുത്ത് ശിവനെയും തൊഴുത്‌ തിരിച്ചു വരുമ്പോള്‍ കണ്ടു അങ്ങ് ദൂരെ നാരായണി അമ്മ വീണു കിടക്കുന്നു
അവള്‍ ഓടി അടുത്തെത്തിയപ്പോ അവര്‍ എഴുനേല്‍ക്കാന്‍ നോക്കുന്നുണ്ട് നടക്കുന്നില്ല... തലചുറ്റി വീണതാണ് ....
കുഴപ്പം ഒന്നും ഇല്ലെന്നു കണ്ടപ്പോ അവള് ചോദിച്ചു എന്ത് പറ്റി തള്ളെ ..അടിതെറ്റി ആനവീണോ ...?
ഡി..എഴുനേല്‍ക്കാന്‍ പറ്റുന്നില്ല ഒന്ന് പിടിക്ക് ..
അതെങ്ങനെ ശരിയാകും..ഞാന്‍ ശുദ്ധിഇല്ലാത്തവള്‍ അല്ലെ .. എന്നെ തൊട്ടാല്‍ ശിവന്‍ നിങ്ങളെ അമ്പലത്തിന്നു ഇറക്കി വിടില്ലേ? ....
ഇല്ല ഇനി അമ്പലത്തില്‍ പോകാന്‍ വയ്യ ..തലച്ചുറ്റുന്നു നീ എന്നെ വീട്ടില്‍ ആക്ക് ...
ഓ എങ്കില്‍ എഴുനേല്‍ക്ക് ..
ഇന്നെങ്കിലും ശിവന്‍ അവിടെ സ്വസ്ഥമായി ഇരുന്നോട്ടെ നിങ്ങളുടെ പരാതി കേള്‍ക്കാതെ ...
നാരായണി അമ്മയെ താങ്ങി പിടിച്ചു നടത്തി വീട്ടിന്റെ ഉമ്മറത്ത്‌ കൊണ്ട് ഇരുത്തിയപ്പോഴെക്ക് മഞ്ജു ഒരു വഴി ആയിരുന്നു ....
അവിടെന്നു തിരിച്ച് വരാന്‍ തുടങ്ങിയ അവളോട്‌ നാരായണി അമ്മ പറഞ്ഞു ...
ഡി നീ ആ ഉമ്മറത്തെ പൈപ്പ് നിന്നും ഒരു ബക്കറ്റ്‌ വെള്ളം പിടിച്ചു കൊണ്ട് താ ...എനിക്ക് എഴുനേല്‍ക്കാന്‍ വയ്യ ..ഒന്ന്
കുളിക്കണം ..പൂജാ മുറിയില്‍ വിളക്ക് വയ്ക്കണം ..നീ ഈറന്‍ മാറ്റി തൊട്ടതല്ലേ.എന്നെ...
.
അതിനെന്താ ഇപ്പോ പിടിച്ചു തരാം ട്ടാ ...വീണുപോയിട്ടും തള്ളക്കു ഒരു മാറ്റവും ഇല്ല ഇപ്പോ ശരിയാക്കിതരാംട്ടാ ...
മഞ്ജു ബക്കറ്റ്‌ എടുത്തു വെള്ളം പിടിച്ചു എടുത്ത് കൊണ്ടുപോയി ..ഉമ്മറത്ത്‌ കാലുംനീട്ടി ഇരിക്കുന്ന നാരായണി അമ്മയുടെ തലവഴി ഒഴിച്ച് ബക്കറ്റ്‌ പുറത്തേക്കു ഒരു ഏറും എറിഞ്ഞു
 തിരിച്ച് നടന്നു.......
നാരായണി അമ്മ പുറകില്‍ നിന്ന് അപ്പോഴും തള്ളക്ക് വിളിക്കുന്നെ അവള് കേട്ടിട്ടും കേള്‍ക്കാതെ വീട്ടിലേക്ക് നടന്നു ....
(കഥ ഇഷ്ടം ആയി എങ്കില്‍ മഞ്ജുവും ..നാരായണി അമ്മയും ഇനിയും തുടരുന്നത് ആയിരിക്കും )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot