Slider

പ്രവാസി സംഗമം,

0

പ്രവാസി സംഗമം,
===============
അറബി വീടിന്റെ തടങ്കലിൽ അടിമയെ പോലെ വീട്ടു ജോലി ചെയ്യുന്ന ഭാരത സ്ത്രീകളും, , ഹൗസ് ഡ്രെെവറന്മാരും,
മരുഭൂമിയിലെ പൊരിയുന്ന വെയിലത്ത് ആടിനേയും, ഒട്ടകങ്ങളേയും മേയ്ക്കുന്ന 
ഇന്ത്യാക്കാരായ സഹോദരങ്ങളും,
പാതി ശമ്പളം പോലുമില്ലാതെ ഗൾഫിലെ വിവിധ ലേബർ ക്യാമ്പുകളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യാക്കാരും,
നിരപരാധികളായി ഗൾഫിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരും, രോഗ ബാധിതരായി പുനരധിവാസത്തിനൊരിടമില്ലാതെ ബാക്കിയുളള ജീവിതം ചോദ്യചിഹ്നമായ പ്രവാസികളും , ഇവരാരുമറിയാതെ, ഇവർക്കൊന്നും പ്രവേശനമില്ലാത്ത. ഇവരുടെ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാതെ ഒരു മഹാ സംഗമം കഴിഞ്ഞ ദിവസം അരങ്ങേറി,
''പ്രവാസി സംഗമം!!!
സത്യത്തിൽ,
ആരാണ് പ്രവാസികൾ??
പ്രവാസി സംഗമം കൊണ്ട്, ഒരു സാധാ പ്രവാസിക്ക് എന്ത് ഗുണമാണുളളത്, ?
പ്രവാസി സംഗമത്തിൽ ഒരു സാധാ ഗൾഫുകാരന് എന്ത് സ്ഥാനമാണുളളത്, ??
എന്തിനാണ് പ്രവാസി സംഗമം ?
ഒരു സാധാ പ്രവാസി സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ് ഇതെല്ലാം ?
അതാതു ഗൾഫ് രാജ്യത്തെ ഇന്ത്യൻ വംശർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച എംമ്പസി പോലും ശ്രമിക്കാത്തിടത്തോളം കാലം ഈ സംഗമം കൊണ്ട് പ്രവാസി ക്ക് എന്ത് പ്രയോജനം ?
ഗൾഫിലെ ഇന്ത്യൻ എംമ്പസികൾ പാസ്പോർട്ട് പുതുക്കാൻ മാത്രമുളള വെറും ആപ്പീസുകളായി മാത്രം നിലകൊളളുന്നു,
അവരുടെ മതിൽ കെട്ടുകളിൽ അവർ സുരക്ഷിതരാണ്,
പുറത്ത്,
ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഒട്ടനവധി യാണ്,
അക്രമികളായ അറബികളുടെ കത്തിമുനയിലും ആക്രമണത്തിലും ജീവൻ വെടിയുന്ന ഭാരതീയർക്കു വേണ്ടി ഒന്ന് പ്രതികരിക്കാൻ പോലും ഈ എംമ്പോക്കികളായ എംമ്പസി ഉദ്ദ്യോഗസ്ഥർ ശ്രമിക്കുന്നില്ല, !!
അറബി വീടുകളിലെ പീഡന വിസ യായ ഗദ്ദാമ വിസ അനുവദിക്കുന്നത് ഇന്ത്യൻ എംമ്പസി ആദ്യം നിരോധിക്കണം ,
തുഛമായ വേതനത്തിൽ അടിമ പണി ചെയ്യിപ്പിക്കുകയല്ലേ സത്യത്തിൽ, !
ഈ അടിമ പണിക്ക് ഇന്ത്യൻ ഭരണകൂടവും ഒത്താശ ചെയ്യുന്നു,! ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധിയെന്നെല്ലാം ഉദ്ഘോഷിക്കുന്ന മഹത്തായ ഭരണകൂടത്തിലെ പ്രവാസി സ്ത്രീകളുടെ അവസ്ഥ ഇന്ന് എത്ര ഭയാനകമാണ്, !!
ഈ കുറിപ്പെഴുതുമ്പോഴും കുവെെറ്റിലെ ഇന്ത്യൻ വംശർ തിങ്ങി പാർക്കുന്ന അമ്പാസിയ എന്ന സ്ഥലത്ത് അറബിയുവാക്കളായ ക്രിമനിലുകളുടെ ആക്രമണത്തിൽ ഒരു തമിഴ്നാട് സ്വദേശി ക്ക് ഗുരുതര പരിക്ക് പറ്റി, ഈ മേഖലയിൽ ഇത് പതിവായി രിക്കുകയാണ്, മാരകായുധങ്ങളുമായി വരുന്ന ഇവരെ നേരിടാൻ ഭയമാണ് ആളുകൾക്ക്, ആളുകൾ ഭീതിയിലാണ് ഇവിടെ ,പ്രത്യേകിച്ച് സ്ത്രീകൾ, !
ഇന്ത്യൻ എംമ്പസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ജനത്തിനില്ല, പിന്നെന്തിനാണ് ഈ എംമ്പസി, ? ഇതിലും ഭേദം അറബികൾക്ക് ആടിനെയോ, ഒട്ടകത്തിനേയേ വളർത്താൻ ഈ എംമ്പസി കെട്ടിടം ഉപയോഗിച്ച് കൂടെ, ??
സ്വന്തം പൗരന്റെ ജീവനും തൊഴിലിനും സംരക്ഷണം തരാത്ത ഒരു ഭരണകൂടത്തിന്റെ പ്രതിനിധികളാണ് ''പ്രവാസി സംഗമം ''എന്ന റിയാലിറ്റി ഷോ നടത്തുന്നത് ? മഹാ കഷ്ടം !!
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo