നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉത്തമപത്നി. [ചെറുകഥ]


ഉത്തമപത്നി. [ചെറുകഥ]
"സാർ ,ഉങ്കളുടെ ഫോൺ അടിക്കുത്.." സൈറ്റ് സൂപ്പർവൈസർ തമിഴ് സെൽവ്വം ആണ്. ഓഡി കാറിന്റെ ബോണറ്റിന്റെ മുകളിൽ ഇരുന്നഫോൺ തുള്ളിക്കളിക്കുന്നു.
വീട്ടിൽ നിന്നുമാണ്. രണ്ട് മിസ്സിഡ് കോൾ.
തിരികെ വിളിക്കാൻ തുടങ്ങും മുൻപ് അടുത്ത കോൾ വരുന്നു.. ഇന്ന് എന്താണാവോ പ്രശ്നം..?
തിരിച്ച് വിളിച്ചു.. ഒറ്റ ബെല്ലിൽ തന്നെ കോൾ എടുക്കപെട്ടു..
പരാതികളുടെ ഒരു നീണ്ട ലിസ്റ്റ് ഭാര്യ ഇറക്കി വച്ചു.
അമ്മായിഅമ്മയുടെ ,മക്കളുടെ..അങ്ങിനെ.. കുറെ..അതിൽ ഒരു പരാതിമാത്രം ശ്രദ്ധിച്ചു.
ഇന്ന് രാവിലെ ഹെൽത്ത് ഡിപാർട്ട്മെന്റിൽ നിന്നും രണ്ട് നേഴ്സ്മാർ മാലിന്യനിർമാർജ്ജന ബോധവൽക്കരണത്തിന്റെ ഭാഗമായ് വീട്ടിലും എത്തി. ഭാര്യയോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം അറിയാം എന്ന ഭാവത്തിൽ തലയാട്ടി കൊണ്ടിരുന്നു. ഈ സമയം സ്ക്കുളിൽ പോകാൻ ഇറങ്ങിയ മകന്റെ ശ്രദ്ധയിൽ പെട്ടു. കുറച്ച് നേരം കേട്ടു നിന്നതിന് ശേഷം.
" അയ്യോസിസ്റ്ററെ.... ഉമ്മച്ചിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല..."
അതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം.
എന്തായാലും അവന് അങ്ങിനെ പറയാമോ..?
ഭാര്യ അങ്ങ് നാണംകെട്ട് പോയത്രെ..
"അവൻ ഒരു സത്യം പറഞ്ഞതിന് നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നെ..???"
എന്റെ വാക്കുകളിലെപരിഹാസം പോലും മനസ്സിലാകാതെ പരാതികൾ പറഞ്ഞു കൊണ്ടെ ഇരുന്നു.
"എനിക്ക് വയ്യ ഇനി ഇവനെ നോക്കാൻ. ആരെയും ഭയമില്ലാതായിരിക്കുന്നു. മതി നിങ്ങളുടെ ഗൾഫിലെ പണി. വേഗം വരാൻ നോക്ക് "
മകന്റെകയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.
"നീ എന്തിനാ അങ്ങിനെ പറഞ്ഞത്..?ഉമ്മച്ചിക്കത് വിഷമമായില്ലെ...??"
"വാപ്പി അത്..... ഞാൻ... അറിയാതെ പറഞ്ഞതല്ലെ...?" അവൻ പരുങ്ങലോടെ പറഞ്ഞു.
"നീ കളിയെക്കെ നിർത്തിവച്ചിട്ട് നല്ലത് പോലെ പഠിക്കാൻ നോക്ക്..."
" നല്ലത് പോലെ എന്ന് വച്ചാൽ...??"
അവന്റെ കൊനഷ്ട് ചോദ്യം..
" അത്.. ഈ ഡോക്ടർ അബ്ദുൽ കലാമിനെ പോലെയാവണം... "
"എന്നിട്ട് എന്തെ വാപ്പി അങ്ങിനെ ആവാതിരുന്നത്...??" അവന്റെ തിരിച്ചുള്ള ചോദ്യത്തിൽ അടിപതറി..
അങ്ങിനെ ആയിരുന്നെങ്കിൽ ഇവൻ ഉണ്ടാകുമായിരുന്നോ..?അബ്ദുൽ കലാം ബ്രഹ്മചാരി ആയിരുന്ന കാര്യം ഇവനറിയില്ലെ...?
" നീ ഇനി ഉമ്മയെ വിഷമിപ്പിക്കരുത് കെട്ടോ ...? "
കൂടുതൽ ഉപദേശിക്കാതെ ഫോൺ വച്ചു..
അടുത്ത സൈറ്റിലേയ്ക്കുള്ളയാത്രയിൽ മുഴുവൻ ഭാര്യയുടെ മുഖമായിരുന്നു മനസ്സിൽ. നിഷ്ങ്കളങ്കമായ ആ മുഖം.
ഒന്നുമല്ലാതിരുന്ന കാലത്തായിരുന്നു. വിവാഹം.
ഒരു പ്രണയ തകർച്ചയിൽ കഴിയുന്ന കാലത്താണ് ബ്രോക്കർ അലോചനയുമായ് വരുന്നത്. അമ്മയുടെ പരിഭവം സഹിക്കവയ്യാതായപ്പോൾ പെണ്ണ് കാണാൻ പുറപ്പെട്ടു. പെണ്ണിന്റെ വീട്ടിൽ എത്തി കോളിംഗ് ബെല്ലടിച്ചു. കുറച്ച് കഴിഞ്ഞ് ഡോർ തുറക്കപ്പെട്ടു. ഒരു പെൺകുട്ടി മുന്നിൽ. ബ്രോക്കർ ചോദിച്ചു. " വാപ്പാ ഇല്ലെ..?"
അവൾ അകത്തേയ്ക്ക് നോക്കി വിളിച്ച് പറഞ്ഞു. "വാപ്പാ.... ദേ കുറച്ച് പിള്ളേര് കാണാൻ വന്നിരിക്കുന്നു.. "
ഞെട്ടിപ്പോയ്.പിള്ളേരോ.. ? ഞങ്ങൾ പരസ്പരം നോക്കി. അപ്പോഴാശ്രദ്ധിച്ചത്.ഞങ്ങൾ മൂന്ന് പേർക്കും മുഖത്ത് ഒരു തരി പോലും രോമം ഇല്ലെന്നുള്ള കാര്യം. ഈ സമയം ഒരാൾ പുറത്തേയ്ക്ക് വന്നു. ബ്രോക്കറെ കണ്ടപ്പോൾ വന്നകാര്യം മനസ്സിലാക്കി അകത്തേയ്ക്ക് കൂട്ടികൊണ്ട് പോയി.
ചായയുമായ് പെണ്ണ് ചവിട്ടിത്തുള്ളി മുന്നിലെത്തി. ചായ ടേബിളിൽ വച്ചിട്ട് ഒരോട്ടം അകത്തേയ്ക്ക്.ഒരു മിന്നായം പോലെ..
ബ്രോക്കറിനെ കൊണ്ട് ഒന്നുകൂടി വരാൻ പറഞ്ഞു. വീണ്ടും വന്നു. മുന്നിൽ നിന്നുഅവൾ .
ഞങ്ങൾ എന്തെങ്കിലും ചോദിക്കും മുൻപ് അവൾ എന്നോട് ചോദിച്ചു.
"എന്താ പേര്..?"
അങ്ങിനെ ഒരു നീക്കം പ്രതീക്ഷിക്കാതെ ഞാൻ വീണ്ടും ഞെട്ടി...
പേര് പറഞ്ഞു.. അവളുടെ ആ നിഷ്ക്കളങ്കത എനിക്കിഷ്ട്ടപ്പെട്ടു.
അതിന് ശേഷം കുറെകഥകൾ കേട്ടു അവളെ പറ്റി... വീര സാഹസികകഥകൾ
അവളുടെ വാപ്പാ കാശ് വച്ചുള്ളചീട്ട് കളിയിൽ കേമനായിരുന്നു. രാവിലെ പോയാൽ രാത്രിയിലെ തിരിച്ച്വരുകയുള്ളു. അത് അങ്ങിനെ തുടർന്നപ്പോൾ ഒരു നാൾ ഉച്ചയ്ക്കുള്ള ഭക്ഷണം ഒരു സഞ്ചിയിലാക്കി മകൾ ,വാപ്പാ ചീട്ടുകളിക്കുന്ന സ്ഥലത്തെത്തി. വാപ്പായ്ക്ക് ഭക്ഷണം വിളമ്പി..
അന്ന് കൊണ്ട് വാപ്പാ ചീട്ട് കളി നിർത്തി.
വിവാഹം കഴിഞ്ഞ് ആദ്യരാത്രി.പ്രതീക്ഷയോടെ മണിയറയിൽ എത്തിയ ഞാൻ കണ്ടത്. സുഖമായ് കിടന്നുറങ്ങുന്ന മണവാട്ടിയെ ആയിരുന്നു.. എന്തിനോ വേണ്ടി സുഗന്ധം പരത്തി നിന്നു ആ മണിയറ.
അതായിരുന്നു അവൾ.
ഒരു കൊച്ച് കുഞ്ഞിന്റെ പെരുമാറ്റം.
അതായിരുന്നു. എനിക്കിഷ്ട്ടവും..
വിവാഹം കഴിഞ്ഞ് രണ്ടാംനാൾ വീട്ടിലെത്തിയ എന്നെക്കാത്ത് ബ്ലേഡ് വാസു എന്ന പലിശക്കാരൻ നിൽക്കുന്നുണ്ടായിരുന്നു.പലതും പറഞ്ഞിട്ടും ചെവികൊള്ളാതെ പുലഭ്യം പറഞ്ഞ് നിൽക്കുക ആയിരുന്നു വാസു.
ഒന്നും പറയാതെ തന്നെ കയ്യിൽകിടന്ന മൂന്ന് സ്വർണ്ണവള ഊരി കയ്യിൽ തന്നിട്ട് പറഞ്ഞു..
"ആയാൾക്ക് കൊടുത്തേയ്ക്ക്..."
ഒന്നും പറയാനാവാതെ കുനിഞ്ഞ മുഖവുമായ് ഞാൻ നിന്നു.
എന്നെ ഇങ്ങനെ പലപ്പോഴും ഞെട്ടിച്ച് കൊണ്ടിരുന്നു അവൾ.. .
അന്ന് ആശുപത്രിയിൽ വച്ചാണ് ശരിക്കും ഞാൻ ഞെട്ടിയത്..
അസഹ്യനിയമായവയറ് വേദനയുമായ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. എന്റെ കിഡ്നികൾ പ്രവർത്തനക്ഷമതമല്ലാതായിരിക്കുന്നു.
ഇതറിഞ്ഞപ്പോൾ ഒരു ഭാവമാറ്റവുമില്ലാതെ അവൾ പറഞ്ഞു. "എന്റെത് എടുക്കാം "
ഞാൻ മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി..
എന്റെ ഉമ്മാ പോലും..
അതെല്ലാം കഴിഞ്ഞ് അവളുടെ ഒരു ബന്ധുപറഞ്ഞാ അറിഞ്ഞത്.
എനിക്ക് കിഡ്നി നൽകാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറാൻഅവളുടെ വീട്ടുകാർ നിർബന്ധിച്ചു. അതിനവൾ പറഞ്ഞത്
"എനിക്ക് വെറൊരു ഭർത്താവിനെ കിട്ടുമായിരിക്കും. പക്ഷെ എന്റെ മകന് അവന്റെ വാപ്പിയെകിട്ടില്ലല്ലോ.. എനിക്ക് എന്റെ മകന്റെ വാപ്പിയെവേണം.. എനിക്ക് ഇക്കാനെയും.... "
ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നതിന് കാരണം അവളാണ്. ഇന്ന് ഞാൻ അവളാണ്. അവൾ ഞാനാണ്.
ദൈവം നൽകിയവരമാണ് എന്റെ ഭാര്യ.
ഇന്നും ഒരെ ഒരു പ്രാർത്ഥന മാത്രം. ഇനിയും ജന്മമുണ്ടെങ്കിൽ ഇവളെ തന്നെ എന്റെ ഭാര്യയാക്കിടെണെ.. നാഥാ...
ശുഭം
നിസാർ VH...

2 comments:

  1. ആ‍ത്മാംശവും നിഷ്ക്കളങ്ക ഗ്രാമശുദ്ധിയും വായനയിൽ ആദ്യാവസാനം നിറഞ്ഞു നിന്ന ഇക്കഥ, മാറുന്ന ലോകത്തിന്റെ പ്രതീകമായി ഒരു മകനെ കൂടി വരച്ചു കാണിച്ചതിൽ ഒരു പടി മുന്നിൽ നിൽക്കുന്നു..!
    നന്മകൾ, ആശംസകൾ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot