Slider

===അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം===

0

===അയ്യപ്പന്റമ്മ ചുട്ട നെയ്യപ്പം===
---------------------------------------------
ചവർപ്പും മധുരവും ചേർന്ന ജീവിത കഷായം മൊത്തിക്കുടിച്ചു ഉമ്മറപടിയിലെ ചാരുകസാരയിൽ കിടക്കുമ്പോൾ ഒരു മോഹം!!
അയ്യപ്പൻറെ അമ്മ ചുട്ടു കാക്ക കൊത്തികൊണ്ടു പോയ ആ നെയ്യപ്പത്തിന്റെ ഒരു കഷണം വേണം! ഒന്നൂടെ
അമ്പിളി മാമൻ മാമുണ്ണാൻ ഉണ്ണിക്കു കൊടുത്ത തേങ്ങ പൂള് കൂട്ടി ഒരു പിടി ചോറ് വേണം! ഒന്നൂടെ
കാക്കയും പൂച്ചയും കൂടി വച്ച പാൽകഞ്ഞിയിൽ നിന്നൊരു കവിൾ മധുരം നുണയണം! ഒന്നൂടെ
മുറ്റത്തെ മാവിൽ നിന്ന് തല്ലിക്കുടിയൻ മാങ്ങ കാറ്റത്തു വീഴുമ്പോൾ ഓടിചെന്നതെടുത്തു മണ്ണ് തുടച്ചു തെങ്ങിൽ തല്ലി പതം വരുത്തി ചുണയോടെ ചപ്പി കുടിക്കണം! ഒന്നൂടെ
ഉണ്ണിപ്പുരയിൽ കൂട്ടരോടൊത്തു തുമ്പപ്പൂവും പച്ചമണ്ണും കൂട്ടി ചുട്ട ചിരട്ട പുട്ടിന്റെ രുചി നോക്കണം! ഒന്നൂടെ
ഓർമകളിൽ നിന്ന് തട്ടി ഉണർത്തിയത് കൊച്ചുമോനാണ്. അവൻ നീട്ടിയ വർണ്ണ കടലാസിൽ പൊതിഞ്ഞ ചോക്കലറ്റ് മിട്ടായി, മനമില്ലാ മനസോടെ വേണ്ടെന്നു പറഞ്ഞപ്പോൾ ചുമ്മാ ആശ്വസിക്കാൻ പറഞ്ഞു.
“വേണ്ടടാ ഉവ്വേ…ഷുഗരാ”..
അല്ല സത്യത്തിൽ ഷുഗറാ!
പിന്നെ കിട്ടാത്ത മുന്തിരിയുടെ പുളി നുണഞ്ഞു ആത്മഗതം പറഞ്ഞു..
“ഇതൊക്കെ എന്ത്.. ഞാൻ തിന്ന നാരങ്ങാ മിട്ടായിയുടെയും തേൻ നിലാവിന്റെയും അടുത്തു വരുമോ നിന്റെ ഈ പന്ന ചോക്കലറ്റ് മിട്ടായി!

By
Sanvi King

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo