Slider

കുളയട്ടകള്‍..............

0
കുളയട്ടകള്‍..............
---------------------------------------------------
വിഭൂതിയില്‍ പൊതിയുന്ന
വിവസ്ത്ര നഗ്ന രൂപങ്ങള്‍
ഭക്തിവിറ്റുണ്ണുന്ന പേക്കോല ജന്മങ്ങള്‍.
കെട്ടിപ്പിടിച്ചു ചുംബിച്ചു നല്‍കുന്ന
ആയുരാരോഗ്യ സൌഖ്യസുഖങ്ങള്‍
ആര്‍ക്കെന്നു മാത്രം അല്‍പമൊരു ശങ്ക .
ദൈവം ഭയപ്പെടും കൂവി വിളികളാല്‍
വിറച്ചു തുള്ളിച്ചു കരയിച്ചു മാറ്റുന്ന
വൈദ്യ ശാസ്ത്രം തോറ്റ മാറാരോഗങ്ങള്‍
മുടിവേരു മുക്കിയ വെള്ളം തളിച്ചു
മുക്കിയും മൂളിയും മുക്രയിട്ടും
ഊതിത്തെറുപ്പിക്കും ജിന്നുപിശാചുക്കള്‍
അഷ്ടിക്കു വകയില്ലാ ജീവിതം ചുറ്റിനും
അക്രമം അനാഥത്വം പുകയുന്ന തെരുവുകള്‍
ആഡംബരത്തില്‍പുളയുന്ന ഇരുകാല്‍ദൈവങ്ങള്‍
സത്യബോധപ്പഴച്ചാറു മോന്തിത്തെളിഞ്ഞവര്‍
തമസ്സിന്‍ തടവറ തട്ടിത്തുറന്നൊരിക്കല്‍
തീക്കനല്‍ക്കാറ്റായി പാഞ്ഞടുക്കും
അജ്ഞത അന്ധവിശ്വാസത്തില്‍ മുക്കി
കുടിച്ചുനിറഞ്ഞ കുളയട്ടകള്‍ നിങ്ങള്‍
അതുവരെ ചുണ്ടിറുക്കിക്കടിച്ചുതൂങ്ങുക
-----------------------പ്രവീണ്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo