Slider

രാവണോപാഖൃാനം--

0

രാവണോപാഖൃാനം--
പടുതോള്‍
പഴങ്ങളും കായ്കളും ഭക്ഷിച്ചും മ്രുഗങ്ങളെ വേട്ടയാടിയും, സ്വഛന്ദം ഒഴുകുന്ന നദകളിലെ കുളിര്‍നീര് യധേഷ്ടം കോരിക്കുടിച്ചും കാടുവാണവരായിരുന്നു ഞങ്ങള്‍ . രാക്ഷസര്‍ എന്നത് ഞങ്ങളുടെ വംശപ്പേരു മാത്രമാണ് .നിങ്ങള്‍ വായിക്കുന്നതുപോലെ പത്തുതലയും ഇരുപതു കെെയ്യും ചോരയിറ്റുവീഴുന്ന ദംഷ്ട്രവും ഞങ്ങള്‍ക്കില്ലായിരുന്നു . അതെല്ലാം കവികളെന്നു സ്വയം അവകാശപ്പെടുന്ന കുടിയേറ്റക്കാരായ താടിക്കാര്‍ എഴുതിയുണ്ടാക്കിയവയാണ് .
അങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്ക് പ്രതൃേക താത്പ്പരൃമുണ്ടായിരുന്നു. ഞങ്ങളുടെ കാടുകളില്‍ കുടില്‍ കെട്ടിപ്പാര്‍ക്കുകയും മ്രുഗങ്ങളെ ഹോമിച്ച് യാഗം ചെയ്യുകയും ചെയ്ത അവര്‍ക്ക് ഞങ്ങളെ ദുഷ്ടന്മാരായി ചിത്രീകരിക്കേണ്ടത് ആവശൃമായിരുന്നു.
.എല്ലാ കുടിയേറ്റക്കാരേയും പോലെ തങ്ങളുടെ സംസ്കാാരമാണ് മഹത്തെന്നും കാട്ടില്‍ വാണ ഞങ്ങള്‍ പ്രാക്രുതരാണെന്നും പാടേണ്ടതും അവരുടെ ആവശൃമായിരുന്നു . ഞങ്ങള്‍ നരഭോജികളാണെന്നും രാജാവിനെ മാനിക്കാത്തവരാണെന്നും ആ പാട്ടുകളിലൂടെ അവര്‍ നാടുവാണ രാജാക്കന്മാരെ തെറ്റിധരിപ്പിച്ചു.
അവരുടെ സഹായത്തിനായെത്തിയ രാജാവ് ഞങ്ങളുടെ കാടുകളില്‍ തമ്പടിച്ചു. കയ്യേറ്റക്കാരായ താടിക്കാരെ രക്ഷിക്കാനും അവര്‍ക്ക് ഞങ്ങളുടെ വനഭൂമി പതിച്ചു നല്‍കുവാനും വേണ്ടി ആ രാജാവ് ഞങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുംം പൊരുതി. സുശിക്ഷിതമായ ആയോധനകലയുടെ പ്രയോഗത്തിലൂടെ അവര്‍ ഞങ്ങളുടെ ആവാസവും ആവാസവൃവസ്ഥയൂം കീഴടക്കി. വനൃമായ ഞങ്ങളുടെ അടവുകള്‍ക്ക് അവരുടെ മന്ത്രശക്തിയുടെ ശരവേഗം തടുക്കാനായില്ല .
പൊറുതിമുട്ടിയ ഞങ്ങള്‍ രാജപത്നിയെ തട്ടിക്കൊണ്ടുപോയി .പക്ഷെ ഞങ്ങളുടെ രാജാവ് അവളെ മാനഹാനിപ്പെടുടത്താാന്‍ തുനിഞ്ഞില്ല. ഞങ്ങളുടെ രാജകുമാരിയെ അവര് അംഗക്ഷതം ഏല്‍പ്പിച്ച് അപമാനിച്ചയച്ചതുപോലും അദ്ദേഹം പ്രതികാരബുദ്ധിയോടെ കണ്ടില്ല .
വാനരന്മാരുടെ നാവികപ്പടയും സൂരൃന്റ വായുസേനയും ഞങ്ങളുടെ രാജധാനി വളഞ്ഞപ്പോഴും ഞങ്ങളുടെ രാജാവിന്റെ അനുജന്മാരെ അവര്‍ കൂറുമാറ്റിയപ്പോഴും ഞങ്ങള്‍ ധര്‍മ്മയുദ്ധത്തിന്റെ മാര്‍ഗം കെെവെടിഞ്ഞില്ല.
മരിച്ചു വീഴുന്നതുവരെ പശ്ചാത്താപമില്ലാതെ ഞങ്ങള്‍ പൊരുതി.
യുദ്ധാനന്തരം, അവരുടെ രാജാവു താന്‍ ആര്‍ക്കു വേണ്ടി യുദ്ധം ചെയ്തുവോ ആ ധര്‍മ്മപത്നിയെ തീയ്യി്യിലെറിഞ്ഞു. പിന്നീട് അവളെ കാട്ടില്‍ തള്ളി. കാടന്മാരായ ഞങ്ങള്‍ക്കുപോലും നിരക്കാത്തതായിരുന്നു ആ പ്രവ്രുത്തി.
പക്ഷെ ആ ചെയ്തികളെല്ലാം ഒരു മരൃാദപുരുഷോത്തമന്റെ ധര്‍മ്മനിഷ്ഠക്ക് നിദര്‍ശനങ്ങളാണെന്ന് രാജസദസ്സുകളിലെ കവികള്‍ പാടി. അതോടെ അവരുടെ പെെത്രുകം മനുഷ്രാശിയുടെ
പെെത്രുകമായി വാഴ്ത്തപ്പെട്ടുതുടങ്ങി
കുടിയേറ്റക്കാരുടെ സംസ്കാരം കത്തിച്ചു നശിപ്പിച്ച കാടും ,അവര്‍ ചിറകെട്ടി വറ്റിച്ച നദികളും ,അവര്‍ പിടിച്ചു കെട്ടി കൊണ്ടുപോയി മ്രുഗശാലയിലടച്ഛ വനസംസ്കാരവും ഞങ്ങളുടെ മണ്ണടിഞ്ഞ സംസ്കാരത്തിന്റെ ബാക്കിപത്രങ്ങളാണ്.

By
Rajan Paduthol

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo