നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

_''* സന്മനസുളളവർക്ക് സമാധാനം !(നർമ്മകഥ )


_''* സന്മനസുളളവർക്ക് സമാധാനം !(നർമ്മകഥ )
============
ബസ്റ്റാൻഡ് അമ്മയുടേയും, പകൽ മാന്യന്മാരുടേയും മകനായി ജനിച്ചു,
വളർന്നതും പഠിച്ചതും തെരുവിൽ ,
പിടിച്ചു പറിയിൽ ബിരുദം, നേടി
നഗരത്തിലെ കൊട്ടേഷൻ കോളേജിൽ അഡ്മിഷൻ, ,
ആദ്യത്തെ തലവെട്ട് കോഴ്സിനു ഹെെക്കോടതി പുരസ്ക്കാരം ,
പതിനഞ്ച് വർഷം തടവും ജയിലിലേക്കുളള ടിക്കറ്റും,
ജയിലിൽ വച്ച് പരിചയപ്പെട്ട
മാനസാന്തരം വന്ന് പാസ്റ്ററായ പഴയ ക്രിമിനൽ
തിന്മയെ പറ്റി ഗൗരവമായി ഉപദേശിച്ചപ്പോൾ ,
താനെന്തിനാ എട്ടും പൊട്ടും തിരിയാത്ത പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതെന്ന് തിരിച്ച് ചോദിച്ചതിന്റെ ഒറ്റക്കാരണത്താൽ വേദ പുസ്തകം മടക്കി വച്ച് കൂർക്കം വലിച്ചുറങ്ങി പാസ്റ്റർ, പൗലോ
കാല ചക്രം കറങ്ങി കൊണ്ടിരുന്നു,
വർഷങ്ങൾ മാസങ്ങളെ മാറി മാറി കല്ല്യാണം കഴിച്ച് , മാസങ്ങൾ ദിവസങ്ങളെ പ്രസവിച്ച് കൂട്ടികൊണ്ടേയിരുന്നു,, ദാരിദ്രം പെരുകി, ആഹാരമില്ലാതെ '' മാസങ്ങൾ 'വിശന്ന് കരഞ്ഞു, നാട്ടുകാരതിന് കാലവർഷമെന്നും പേരിട്ടു, !
ബ്രിട്ടീഷുകാർ തന്ന സ്വാതന്ത്രദിനത്തിൽ പാസ്റ്റർ പൗലോയും, തെരുവിസ്റ്റും പുറത്തിറങ്ങി,

പാസ്റ്റർ സോത്രം ചൊല്ലി തെക്കോട്ടും,
തെരുവിസ്റ്റ് ജോലി തേടി വടക്കോട്ടും പോയി,
തെരുവിസ്റ്റ് ആദ്യം കണ്ടത് ഹോട്ടലാണ്,
മാനേജരോട് ,
സർ,
എനിക്കൊരു ജോലി തരുമോ ?'' അയാൾ ചോദിച്ചു,
ആദ്യം ഇന്റർവ്യൂ ശേഷം ജോലി , മാനേജർ പറഞ്ഞൂ,
ഇന്റർവ്യൂ വേണ്ട സർ , ബൊറോട്ടയും കടല കറിയുമാ ഇഷ്ടം !!
മാനേജർ സൂക്ഷിച്ച് നോക്കിയിട്ട് പറഞ്ഞു ,
ഇന്റർവ്യൂ ആരംഭിക്കാം,
തനിക്ക് ചായ ഉണ്ടാക്കാനറിയോ ?
അറിയാം !
''ചായക്ക് എന്തൊക്കൊ വേണം, ??
ചായക്ക്, 'ച'' വേണം, 'ദീർഘം' വേണം, 'യ'' യും വേണം, അയാൾ മറുപടി പറഞ്ഞു,
മാനേജർക്ക് ദേഷ്യം വന്നു, അയാൾ ചാടി എണീറ്റു , '' തളളിന് എന്തൊക്കൊ വേണമെന്നറിയാമോടാ, മസിലുളള കെെമതി, അത്രയും പറഞ്ഞ് മാനേജർ അയാളെ പിടിച്ച് പുറത്തേക്കൊരു തളളൽ !!!
തളളലിന്റെ ശക്തിയിൽ ചെന്ന് വീണത്,
ടെക്സ്റ്റയിൽസിന് മുന്നിൽ ,
സർ ,എനിക്കൊരു ജോലി വേണം, !??
തുണിക്കടയിൽ നിന്നുളള പരിചയമുണ്ടോ ??
പിന്നെ, സെയിൽസ് ഗേൾസായ റാണീനെ കാണാൻ എത്ര നേരം തുണിക്കടയുടെ തിണ്ണയിൽ നിന്നേക്കണൂ,
''ഭ്ഭാ '' ഒരാട്ട്, ചെന്ന് വീണത് , പൗലോ പാസ്റ്ററുടെ കാൽക്കീഴിൽ,
ചിരിച്ചു കൊണ്ട് പാസ്റ്റർ പിടിച്ചെഴുന്നേല്പ്പിച്ചു,
മകനെ,
കെെ കൊട്ടാനറിയോ,
അയാൾ തലയാട്ടി,
എന്നാൽ പോര്, ദാ ഇതും പിടിച്ചോ,
ഇതെന്താ ടാബോ,
വിവരക്കേട് പറയല്ലേ മകനെ,
അത് വേദ പുസ്തകമാണ്, !
ഇന്നയാൾ അറിയപ്പെടുന്ന പാസ്റ്ററാണ്
പക്ഷേ,
ക്രിമിനലല്ല, =
വിശ്വാസം ഏതുമായിക്കൊളളട്ടെ
നന്മ യും സമാധാനവും ഉളളവരായി മനുഷ്യൻ മാറിയാൽ മതി, !
==========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot