നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അക്ഷരങ്ങളേ ...


അക്ഷരങ്ങളേ ...
എത്രമേലകന്നു പോകാൻ ഞാൻ നിനയ്‍ക്കിലും
അത്രമേലെന്നടുത്തെത്തുന്ന അക്ഷരങ്ങളേ..
എത്ര ജന്മങ്ങളായി നിങ്ങളെന്നിലെ 
ചിന്തയിൽ ചന്തമൊടു ചാഞ്ചാടിയെത്തുന്നു ?
ഉടലിനുള്ളിലെ ഉയിരെന്നപോലെ
നിറയുന്നുവെന്നിൽ അക്ഷരമുത്തുകൾ
പിരിയുവാനാകില്ലെന്നറിഞ്ഞിട്ടും
പിന്തിരിവതെന്തേ പതിയെ മമ മാനസം ?
നിലയ്ക്കാതെഴുതുവാൻ തുടിച്ചൊരെൻ തൂലികയിൽ
നിറയുവാൻ വരുന്നൊരെൻ അക്ഷരങ്ങളേ
നിളപോലെ വരളുന്ന മാമക ഭാവനകളെ
നിലയ്ക്കാതെ കാക്കുവാനെത്തുമോ നിങ്ങളിനിയും .....?
****സൗമ്യ സച്ചിൻ ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot