Slider

''' എനിക്കറിയാൻ മേലാത്തതു കൊണ്ട് ചോദിക്കുവാ ====(നർമ്മകഥ )'

0

''' എനിക്കറിയാൻ മേലാത്തതു കൊണ്ട് ചോദിക്കുവാ ====(നർമ്മകഥ )'
========
''ശുദ്ധി യുടേയും അശുദ്ധിയുടേയും ഇടയിൽ അ'' വന്നതാണ് '
അ '' യുടെ ദുഃഖം !!
*
ശ്വാസത്തിന്റെയും, ആശ്വാസത്തിന്റെയും ഇടയിൽ '' ന ''വന്ന് അനാശ്യാസം ആയതാണത്രേ '' ന '' യുടെ ദുഃഖം !!
''എങ്ങനെയുണ്ടെടി കഥയുടെ തുടക്കം ?
എഴുതിയ വരികൾ കാണിച്ചതും ഭാര്യയുടെ മറുപടി,
''നിങ്ങടേയും എന്റേയും ഇടക്ക് ഇത്തരം ''പൊട്ടെഴുത്ത് ''വന്നതാണ് എന്റെ ദുഃഖം !!'' അതും പറഞ്ഞ്
വലത്ത് മാറി ഇടത്ത് വച്ച് അവൾ അടുക്കളയിലേക്ക് ഒരു നടത്തം, !!
അങ്ങനെ ആദ്യത്തെ കമന്റ് കേട്ട് പേപ്പർ മടക്കി ,
മടക്കിയ പേപ്പറിനുളളിലേക്ക് പേനയും തിരുകി വച്ച് ഞാനെണീറ്റു, !! ഇന്നിനി ഗ്രൂപ്പിലേക്ക് എന്തെഴുതും ? എന്ന ചിന്തയോടെ
വെറുതെ മുറ്റത്തേക്ക് നോട്ടമെറിഞ്ഞിരുന്നപ്പോൾ , പുറകിലൊരു കാൽപ്പെരുമാറ്റം, കാപ്പിയുമായി ഭാര്യ,
'' ഇന്നത്തെ പത്രം വന്നില്ലേടി ? ഞാൻ ചോദിച്ചു, !
പത്രം വന്നില്ല, !
അതെന്താ !
എല്ലാവരും പത്രത്തെ ''ഓടിച്ചിട്ട് നോക്കുവല്ലേ ''
ഓടി ഓടി പത്രം മടുത്തത്രെ !
ഓഹോ, തമാശക്കാരി, !!
അതുശരിയാ ''ഓടിച്ചിട്ട് വായിക്കുന്നതു കാരണം കൊളസ്ട്രോളും ഷുഗറൊന്നും പത്രത്തിന് കാണത്തില്ലാ അല്ലേ അമ്മേ, മകന്റെ കമന്റ് , !!
ഹഹഹ ,ഞാൻ ചിരിച്ചു, തമാശ കേട്ടാൽ ഞാൻ ചിരിക്കും, അതെന്റെ വീക്കനസാ !!
''അതെ, ഒരു കാര്യം ചോദിക്കാനുണ്ട് ??
''എന്താണ്, ??
ഗ്രൂപ്പിലേക്ക് നിങ്ങളെഴുതുന്ന കഥകൾക്കെല്ലാം ,, ഒരു പെണ്ണ് സ്ഥിരം എഴുതുന്ന കമന്റ് എന്റെ ശ്രദ്ധയിൽ പെട്ടു,!!
എന്ത് കമന്റ്, ??
''
''അല്ല, നിങ്ങടെ രചനകൾക്കെല്ലാം ആ പെണ്ണെഴുതുന്ന കമന്റ് ഒരു ജില്ലേടെ പേരാ !
''ജില്ലേടെ പേരോ ?
''അതേന്ന്, കൊല്ലം, കൊല്ലം ന്ന് , എന്താ അങ്ങനെയൊരു മറുപടി, ??
''ഹഹഹ, ഞാൻ തലകുത്തിക്കിടന്ന് ചിരിച്ചു,
''എടി, ബുദ്ധൂസേ, അത് കൊല്ലം എന്നല്ല, കൊളളാം '' (Kollam ) എന്നാ, അത് മംഗ്ളീഷെഴുത്താ, എനിക്കു വയ്യ, രാവിലെ തന്നെ ഈ പെണ്ണുമ്പിളള മുടിഞ്ഞ കോമഡിയുമായിട്ട് ഇറങ്ങിക്കൊളളും !!
ഭാര്യ ചമ്മിയ മുഖത്തോടെ ഒരു നോട്ടം, അവൾ വിടാനുളള ഭാവമില്ല, അവൾ തുടർന്നു,
''അതു പോട്ടെ, പക്ഷേ, ഈ പെണ്ണ് ഒരു മദ്യ പാനിയാ അതെനിക്കറിയാം !
'' ങും, അടുത്ത കോമഡി, കണ്ടിട്ടും, കേട്ടിട്ടുമില്ലാത്ത, എവിടയോ കിടക്കണ പെണ്ണ് മദ്യപാനിയാണെത്രേ, ! അല്ല, എനിക്കറിയാൻ മേലാത്തതുകൊണ്ട് ചോദിക്കുവാ , ഇന്നെന്താ പറ്റിയേ, !!?
'എന്റെ മനുഷ്യാ, എനിക്കുറപ്പുണ്ട് അവൾ മദ്യപാനിയാണെന്ന് ഞാനത് കണ്ട് പിടിച്ചതേ കമന്റ് ബോക്സീന്നാ, കമന്റ് വായിച്ചാലറിയാം ഓരോരുത്തരുടെ സ്വഭാവമൊക്കൊ, !!
''എന്റെ ദെെവങ്ങളേ, ഇതൊരു പുതിയ കണ്ടുപിടുത്തമാണല്ലോ, ? അപ്പോൾ കമന്റ് വായിച്ചാൽ കൊലപാതകിയേയും, കളളന്മാരേയും കണ്ട് പിടിക്കാലോ , അല്ലാ, എനിക്കറിയാൻ മേലാത്തതു കൊണ്ട് ചോദിക്കുവാ ,നിനക്കിന്ന് എന്നാ പറ്റിയെടി ,? ഡോകടറെ കാണിക്കണോ ??
''നിങ്ങളെന്നെ പരിഹസിക്കണ്ടാ, അവളുടെ മുഖത്ത് പരിഭവം,!
'എന്നാ പറ ,!
'നിങ്ങൾ കഴിഞ്ഞ ആഴ്ച മദ്യത്തെ കുറിച്ച് ഒരു കഥ എഴുതീലേ, !ഓർക്കുന്നുണ്ടോ ??
ങാ, ഉവ്വ്, ഓർക്കുന്നു, ! മദ്യപാനം മൂലം കുടുംമ്പം തകർന്ന കഥ, അത് ഹ്യദയ സ്പർശിയായിരുന്നൂന്ന് പലരും പറഞ്ഞു, !
'ആ കഥയ്ക്ക് ഈ പെണ്ണ് കമന്റെഴുതീത് ഞാൻ കണ്ടു, !!
അവളെന്താ എഴുതീത്, ??
''ടച്ചിങ്ങ് '' എന്ന്, ടച്ചിങ്ങ്സ് എന്നു പറഞ്ഞാലെന്താ മദ്യത്തിനൊപ്പം കഴിക്കുന്ന ഉപ്പേരിക്ക് പറയണ പേരല്ലേ ടച്ചിംഗ്സെന്ന്, !!
''ഹഹഹ, എടീ, ആ ടച്ചിങ്ങ്സ് അല്ലെടി, ഈ ടച്ചിങ്ങ്സ് ഈ ടച്ചിംഗ്സ് എന്നു പറഞ്ഞാൽ ഹ്യദയസ്പർശി എന്നാടി, !!
എന്റെ ചിരി കണ്ടിട്ടാകാം ,
ഒലക്കേടെ മൂഡ് !! എന്നും പറഞ്ഞ് ദേഷ്യത്തിൽ അവൾ അടുക്കളയിലേക്കും പോയി, !! ഞാൻ ചിരിച്ചോണ്ട് പേപ്പറും പേനയുമെടുത്ത് എഴുതാനിരുന്നു,
ഹെഡ്ഡിംങ്ങെഴുതി,
''എനിക്കറിയാൻ മേലാത്തതു കൊണ്ട് ചോദിക്കുവാ, ========''!!!
==========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo