Slider

***ഒരു ചെറിയ അനുഭവ കുറിപ്പ് ***

0

***ഒരു ചെറിയ അനുഭവ കുറിപ്പ് ***
വിദ്യ-അഭ്യാസ കാലഘട്ടം, അന്നത്തെ അഭ്യാസത്തിനു പോവാനായി പട്ടാമ്പി സ്റ്റാൻഡിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു .
പെട്ടന്നാണ് ഞാൻ ശ്രദിച്ചത് അതികം ദൂരെ അല്ലാതെ നിർത്തി ഇട്ട ബസ്സിൽ ഒരു പെൺകുട്ടി പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി ഇരിക്കുന്നു.
അവൾ എന്നെ യാണ് നോക്കുന്നതെന്നു ഉറപ്പായപ്പോൾ ഞാനും വിട്ടു കൊടുത്തില്ല.
അതേ നാണയത്തിൽ തിച്ചടിച്ചു, തിരിച്ചവളെയും നോക്കി.
(സാദാരണ പെൺകുട്ടികളെ നോക്കാറില്ല, ഇതിപ്പോ ഇങ്ങനെ ഒരു അത്യാവശ്യം ആയത്കൊണ്ടാ കേട്ടോ ")
അങ്ങനെ ഞങ്ങൾ ഇമവെട്ടാതെ പരസ്പരം നോക്കി രസിക്കുന്നതിനിടയിലാണ് പെട്ടെന്ന് രസംകൊല്ലിയായ ആ ബസ് ഡ്രൈവർ ബസ്സ് സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയത്.
നല്ല പരിചയമുള്ള മുഖം, അവൾ പോയി കഴിഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്,
അതേ അതു.. അവളാണ്... അവൾ... പ്രീഡിഗ്രി ക്കു S N G S കോളേജിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു.
പക്ഷെ രണ്ടു വര്ഷം ഒരേ കോളേജിൽ അടുത്തടുത്ത ക്ലാസ്സുകളിൽ ഒന്നിച്ചു പടിച്ചിട്ടും അവളിൽ നിന്നും അങ്ങനെ ഉള്ള നോട്ടമോ പെരുമാറ്റമോ ഒന്നും ഉണ്ടായിട്ടില്ല.
എന്നിട്ടു ഇപ്പൊ.. എന്താ ഇങ്ങനെ? അതും യാദൃച്ഛികമായി കണ്ടപ്പോൾ.... ഞാൻ മനസ്സിൽ ചോദിച്ചു.
എനിക്കു വ്യക്ത മായി ഒന്നും മനസ്സിലായില്ല എന്തായാലും അതു വെറും ഒരു പരിചയ കാരനോടുള്ള നോട്ടമല്ല.
അവളുടെ ആ നോട്ടത്തിൽ, ആ ചിരിയിൽ എവിടെയോ ഒരു പ്രണയത്തിന്റെ റോസാപൂ മൊട്ടിടുന്നുണ്ടോ എന്നൊരു സംശയം ഉള്ളിൽ തോന്നി.
ആ സംശയം തീർക്കാനായി ഇത്ത്യാദി കലകളിൽ വിദഗ്ദനായ ഒരു സുഹൃത്തിനോട് നടന്നതെല്ലാം വിശതീകരിച്ചു...
എല്ലാം കേട്ട് കഴിഞ്ഞു അവൻ പറഞ്ഞു "അളിയാ ഇത് അതു തന്നെ പ്രേമം... പ്രേമം..... ഉറപ്പാ,വിട്ടു കളയണ്ട.... ".
അവന്റെ വാക്കുകൾ എനിക്ക് പ്രചോദനമായി,
കാരണം ഇച്ചിരി കാണാൻ കൊള്ളാവുന്ന കൊച്ചായിരുന്നെ .....
പിന്നെ ഏതൊരു കൗമാര ക്കാരെനെയും പോലെ എന്റെ ചിന്തയിൽ എപ്പോഴും അവളെകുറിച്ചായി, അവളുടെ ആ നോട്ടം, ആ ചിര........., ("ഒരു റൊമാന്റിക് സോങിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിട്ടും പാടാൻ അറിയാത്ത ഒറ്റ കാരണം കൊണ്ട് ഞാൻ പാടാതെ പിടിച്ചുനിന്നു").
രണ്ട്‌ ദിവസം കഴിഞ്ഞു പ്രീ ഡിഗ്രി സപ്ലി എക്‌സാമിനുള്ള ഹോൾടിക്കറ്റ് വാങ്ങാൻ S N G S കോളേജിൽ പോയപ്പോഴാണ് പിന്നെ അവളെ കണ്ടത്.
ഹാൾടിക്കറ്റ് വാങ്ങി ഓഫിസിനു പുറത്തിറങ്ങിയപ്പോൾ അവൾ അതാ എതിർ വശത്തെ വരാന്തയിൽ നില്കുന്നു. എന്നെ കണ്ടതും അവൾ പുഞ്ചിരിച്ചു. എന്നെ തന്നെ നോക്കി.
ഞാൻ കൈ ഉയർത്തി കാണിച്ചു തിരിച്ചു അവളും, പിന്നെ എന്റെ അടുത്തു വന്നു.
അവളുടെ വാക്കിലും നോക്കിലും ശരീര ഭാഷയിലും എല്ലാം ഒരു പ്രണയനിയുടെ നാണം ഉണ്ടായിരുന്നു .
അവളുടെ സംസാരവും ചിരിയും കൊഞ്ചലും എല്ലാം ഞാൻ നോക്കി നിന്നു.
സുഹൃത്ത് പറഞ്ഞത് ശരിതന്നെ, ഇതു അതു തന്നെ പ്രേമം ഞാൻ ഉറപ്പിച്ചു,
എന്നാലും ഇത്രയും കാലം ഒരുപാട് പെൺപിള്ളേരുടെ പിന്നാലെ നടന്നിട്ടും ഒരുത്തി പോലും തിരിഞ്ഞു നോക്കിയിട്ടില്ല, അപ്പഴാ ഇവൾ അതും ഇങ്ങോട്ടു..... (ആ.... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ദാസാ. ല്ലേ )
ഞാൻ ഇങ്ങനെ ഓരോന്നും ആലോചിച്ചു നില്കുന്നതിനിടക്ക് അവൾ പറഞ്ഞു. "ഞാൻ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് ഇഅവടെത്തന്നെ ചേർന്നു,
'വളരെ നന്നായി' ഞാൻ പറഞ്ഞു.
തുടർന്നുണ്ടായ ചില സംഭാഷണ ശകലങ്ങൾ.
അവൾ : അല്ല നീ ഇപ്പൊ എവടെ പടികുന്നെ ?
ഞാൻ: ഷൊർണുർ.
അവൾ: ഒക്കെ.., ഇപ്പൊ എന്താ ഇവിടെ.
ഞാൻ: ഹാൾ ടിക്കറ്റ് വാങ്ങാൻ.
അവൾ : ഹാൾ ടിക്കറ്റ്..!!!! ?
ഞാൻ : അതേ സപ്പ്ളി ഉണ്ട്, പ്രീ ഡിഗ്രി.
അവൾ : അപ്പൊ.... അപ്പൊ നീ ഷൊർണ്ണൂർ ഡിഗ്രിക്കല്ലേ പഠിക്കുന്നെ...!!! ?
ഞാൻ : അല്ല ഞാൻ വേറെ ഒരു കോഴ്സ് ചെയ്യുവാ.
പ്രീ ഡിഗ്രി... രണ്ടു പേപ്പർ കൂടി കിട്ടാനുണ്ട്.
അവൾ : അപ്പോ പ്രീഡിഗ്രി തോറ്റു ലെ..!!! ?
അതു പറഞ്ഞു തീർന്നതും അവളുടെ മുഖഭാവം മാറി, പെട്ടെന്ന് ഗുഡ് ബൈ പറഞ്ഞു തിരിഞ്ഞു നടന്നു. വന്നതിനേക്കാൾ വേഗത ഉണ്ടായിരുന്നു അവളുടെ തിരിച്ചു പോക്കിന്.
"മ്മടെ നാടൻ ഭാഷയിൽ പറഞ്ഞ പോയ വഴിയിൽ പുല്ലു മുളക്കില്ല "
ഒന്നും മനസ്സിലാകാതെ ഞാൻ ചുറ്റും നോക്കി, അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല.
പിന്നെയാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്.
"അല്ല ഈ പ്രണയിക്കാനുള്ള മിനിമം ക്വാളിഫിക്കേഷൻ പ്രീഡിഗ്രി ആണോ.....!!!?
ഈ രമണനും..ഷാജഹാനും... എന്തിനു നമ്മടെ പരീക്കുട്ടി (കൊച്ചു മുതലാളി ) ഒക്കെ പ്രീഡിഗ്രി പാസ് ആയവരാ..!!!!?
ഞാൻ രോക്ഷത്തോടെ എന്നോട് തന്നെ ചോദിച്ചു.
എനിക്കു വാശിയായി എങ്ങനേലും പ്രീഡിഗ്രി പാസ് ആവണം "
കഷ്ടപ്പെട്ട് പഠിച്ചു പാസ് ആയി (അതു അറിഞ്ഞിട്ടാണോ എന്നറിയില്ല സർക്കാർ അതോടെ പ്രീഡിഗ്രി നിർത്തി)
പാസ് ആയ സർട്ടിഫിക്കറ്റും കയ്യിൽ വച്ച് നടന്നത് മിച്ചം, അവളന്നല്ല ഒരുത്തിയും തിരിഞ്ഞു നോക്കിയില്ല.
വർഷങ്ങൾക്കിപ്പുറം വിവാഹിതനായി,
വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിലെ ചില സംഭാഷണങ്ങൾക്കു ഇടയിൽ ഭാര്യ പറയുവാ "ശരിക്കും ഞാൻ ഒരു P G കഴിഞ്ഞ ഒരാളിനെ വിവാഹം കഴിക്കാനാ ആഗ്രഹിച്ചത്".....!!! പിന്നെ.... ഇതിപ്പോ എയർപോർട്ടിൽ ജോലി... എന്നൊക്കെ പറഞ്ഞപ്പോ.............
"അല്ലെങ്കിലും ഈ പെണ്ണുങ്ങൾ ഇങ്ങനാ നമ്മുടെ കയ്യിൽ ഇല്ലാത്തതിനായിരിക്കും അവർ ആഗ്രഹിക്യ് ".
നന്ദി,
ഷിഹാബുദീൻ. കെ. പി,
ദുബായ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo