Slider

ചില നാട്ടുകാര്യങ്ങൾ

0

ചില നാട്ടുകാര്യങ്ങൾ
അഴലു ഹോമിച്ചൊതുക്കുവാനൊ
ഴുകിയെത്തി ഗ്രാമത്തുടിപ്പുകൾ.
വെയിലു വാരിക്കഴിച്ചവരുരുകി
നിന്നു,വഴികളിൽ, വളരുവാൻ.
ഉയിർ കുളിപ്പിക്കുവാനിറ്റു
നീരാലർച്ചനയേകുവാൻ
ഏതുദൈവത്തെ കാണണം?
തൊഴുംകോവിലിൽ നിന്നും
ദേവകൾ ബാങ്കിലേക്ക് പലായനം?
അക്കങ്ങൾ തിങ്ങിപ്പൊട്ടിച്ചിത-
റിയ ഭണ്ഡാരത്തിന്റെ, പഴമയിൽ
തിരികെയെത്തുവാനെത്ര
യക്ഷരം കൊണ്ടു തുന്നണം.
വയർ വരിഞ്ഞു മുറുക്കിടാം
തുള്ളും നാവിനെ തളച്ചിടാം
മാതൃഭൂമിയെ മുത്തുവാനീ
ജീവനിൽ തുടിപ്പു വേണമേ?

By
Deva Manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo