നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി കുറച്ചു ദൂരെ ഒരു കൊച്ചു ചായക്കട.
മഴ ഇപ്പോൾ പെയ്യുമോ ഇല്ലയോ എന്ന പ്രതീതിയോടെ ഒരു ഇരുണ്ട സായന്ദനം, ചുറ്റും നല്ല തണുപ്പ്..
കടയ്ക്കു പുറത്തു ഇരിക്കാൻ കസേരയും ടാബിളും ഇട്ടിട്ടുണ്ട്.
ഒരു വൃദ്ധൻ മറാഠിയുടേതാണ് ചായക്കട.
നിരത്തിൽ തിരക്കില്ലാത്തത് കൊണ്ടാവാം അതിന്റെ സ്വാധീനം കടയിലും കാണാം, ആരും തന്നെ ഇല്ല.
കടയിലെ റേഡിയോയിൽ പഴയ ഒരു ഹിന്ദുസ്ഥാനി ഗസൽ മൂളുന്നു. ഷെഹനായിയുടെ വശ്യത നിഴലിക്കുന്ന കുളിരുള്ള ഒരു ഗാനം.
ഒരു നിരാശപ്രണയത്തിന്റെ നീറൽ ഗായകന്റെ ഖട്ഗത്തിന്റെ ഇടർച്ചയിലും കേൾക്കാം.

" ഏക്ക് സുലൈമാനി, ശക്കർ ജാതാ "
കട്ടൻ ചായയ്ക്ക് സ്വല്പം മധുരം കൂടിയാലെ അതിന്റെ തനതു സ്വാദു ആസ്വദിക്കാൻ കഴിയൂ.

"ഓർ കുച്ച്...? "
കഴിക്കാൻ പറയാൻ അവിടെ പ്രത്യേകിച്ച് ഒന്നും കണ്ടില്ല.
കട്ടന് മറ്റെപ്പോഴത്തെക്കാളും ഒരു പ്രത്യേക സ്വാദു. നല്ല സുഗന്ധമുള്ള ഏലക്കായയ്ക്ക് ഒരു കട്ടനിൽ ഇത്രേം സ്വാധീനം ചെലുത്താൻ കഴിമെന്നു ഇന്നാണ് മനസ്സിലായത്.
" സിഗെരറ്റ് ഹേ ക്യാ...? "
" ഹാൻജി, കൊൻസാ ചാഹിയെ "
" ഏക് ചാർമിനാർ ദേനാ "
ഒഹ്.... ശരിക്കും ഈ വൈകുന്നെരത്തെ മഴക്കാറും തണുപ്പും, ഈ കട്ടനും സിഗരെറ്റിനും വേണ്ടി മാത്രമാണെന്ന് തോന്നിപ്പോയി.........
ഇടതു വശത്ത് മതിലിൽ ഷോലെയുടെ പോസ്റ്ററിൽ അമിതാബ് ബച്ചൻ നെഞ്ചു വിരിച്ചു നിൽക്കുന്നു .
ഒരു സിനിമ സമൂഹത്തിൽ ഇത്രയേറെ ചേർച്ച ചെയ്യപ്പെടുന്നതിതാദ്യമായാണ്.
ഇയാൾ ഇന്ത്യൻ സിനിമയയിൽ ഒരു വിപ്ലവം സൃഷ്ടിച്ചേക്കും.

ഇപ്പോൾ സിനിമയ്ക്ക് തിരക്കഥ എഴുതുന്നവർക്കു നല്ല ഡിമാൻഡ് ആണത്രേ. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയപ്പോൾ ബാലചന്ദ്രൻ പറഞ്ഞതുമതാണ്
" താനിങ്ങനെ യാത്ര , നോവൽ എന്നു പറഞ്ഞു നടക്കാതെ , വല്ലതും തടയുന്ന ഏർപ്പാട് നോക്ക് . പറ്റുമെങ്കിൽ ഒരു തിരക്കഥ പെടക്കു.
പടം ഞാൻ ചെയ്യാം "
പടം ഞാൻ ചെയ്യാം "
തന്റെ യാത്രകളും എഴുത്തുകളും എന്തെങ്കിലും തടയാനാണെങ്കിൽ എന്നേ എന്തെങ്കിലുമൊക്കെയായേനെ.
എന്റേത് ഒരന്ന്വേഷണമാണ്. എന്നെ തന്നെ തേടിയുള്ള ഒരന്ന്വേഷണം .
ചിന്തകൾ കാടുകയറാണ് തുടങ്ങി , ആകാശം ഇരുണ്ടു തുടങ്ങി . മഴ പൊടിയാൻ തുടങ്ങിയിരിക്കുന്നു .

" ബാബൂ , ബാഹർ സെ കുർസീ വഗേരാ നികാലോ "
കടയിലെ വൃദ്ധൻ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിള്ച്ചു പറഞ്ഞു .
ചെറുക്കൻ കസേരകൾ എടുത്തകത്തിടാൻ തുടങ്ങി.
ചെറുക്കൻ കസേരകൾ എടുത്തകത്തിടാൻ തുടങ്ങി.
കയ്യിലുള്ള കാലൻ കുടയും നിവർത്തി അവിടുന്നിറങ്ങി.
മഴ ശക്തിയാർജ്ജിച്ചു , ചെറിയ കാറ്റുമുണ്ട് ചുറ്റും നല്ല തണുപ്പ് .
നാട്ടിൻപുറത്തായാലും ഈ ബാംഗ്ലൂർ നഗരത്തിലായാലും മഴയുടെ ഭംഗി ഒന്ന് തന്നെയാണെന്ന് തോന്നിപ്പോയി
നടത്തത്തിനു വേഗതകൂടി , ലോഡ്ജ് അടുത്തയത് കൊണ്ട് അധികം നനയേണ്ടി വന്നില്ല.

ബൻശംഗരിയിലുള്ള ഈ പഴയ ലോഡ്ജുമായുള്ള ചങ്ങാത്തത്തിന് ഇപ്പോൾ പത്തു വര്ഷമായിക്കാനും പ്രായം .
ഇരുപത്തഞ്ചാമത്തെ വയസ്സിൽ ആദ്യമായി ഈ നഗരത്തിൽ ട്രയിനിറങ്ങിയപ്പോൾ മുതൽ ഇവിടേയ്ക്ക് വന്നാൽ ഈ ലോഡജിലാണ് വാസം .
കാലം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു .
നഗരവും ആളുകളും മാറിക്കൊണ്ടിരുന്നു .
മാറ്റമില്ലാതെ താനും ഈ ലോഡ്ജിലെ നരച്ച ചുമരുകളും ....

" ചെന്നാകിദാരാ ...? "
റിസ്‌പെഷനിൽ അയ്യര് മുറുക്കാനും ചവച്ചു കൊണ്ട് ചോദിച്ചു.
വർഷങ്ങളായുള്ള പരിചയം കാരണമാകാം സാമിയുടെ വിരലിലെണ്ണാവുന്ന സൗഹൃദ വലയത്തിൽ താനും ഒരാളാണ്.
ലോഡ്ജ് നടത്തുന്നത് വലിയ ലാഭത്തിലല്ലെങ്കിലും സ്ഥിരം അന്തേവാസികളെ ഓർത്താണ് സാമി ഇത് പൂട്ടി താഴിടാത്തതു.
ബാംഗ്ലൂർ നഗരത്തിന്റെ ഹൃദയഭാഗത്തു പൊളിഞ്ഞുവീഴാറായ ലോഡ്ജും താങ്ങിപ്പിടിച്ചു നടക്കണോയെന്നു പലരും സാമിയോടു ചോദിച്ചതാണ് .
ഒരു പുഞ്ചിരിയിൽ അതിനുള്ള മറുപടി നല്കി ആ വൃദ്ധൻ ഒഴിഞ്ഞു മാറും...

" തുമ്പ ചെന്നാകിദീനെ സ്വാമീ "
ചെറു പുഞ്ചിരിയോടെ മറുപടി നല്കി ചാവിയുമെടുത്തു മുറിയിലേക്ക് നടന്നു.

ഗോവണി കയറുമ്പോൾ മരപ്പലകയുടെ വിങ്ങുന്ന ശബ്ദം കേൾക്കാം .
വർഷങ്ങളിത്ര ആയി ഇതുവരെ ഒരു അറ്റകുറ്റപ്പണിയും നടത്താഞ്ഞിട്ടും അത് കരുത്തോടെ നില്ക്കുന്നതു സ്വല്പം അത്ഭുതപ്പെടുത്തി.
ഇരുണ്ട ഭിത്തികളിൽ വിള്ളലുകൾ വീണിരിക്കുന്നു .
ഈ സത്രത്തിന്റെ ഇടനാഴിക്കെപ്പോഴും നനുത്ത ഗന്ധമാണ്. നനഞ്ഞ മരത്തിന്റെ ഗന്ധമായും ചിലപ്പോൾ പെണ്ണിന്റെ വിയർപ്പിന്റെ രൂക്ഷഗന്ധമായും തോന്നാറുണ്ട്.

ഒന്നാം നിലയിലെ വരാന്തയിലെ ബാൽക്കണിയിൽ നിന്നാൽ താഴെ ലോഡ്ജിനു മുൻവശത്തെ കുറ്റിക്കാടും പൊളിഞ്ഞു വീഴാറായ തുരുമ്പെടുത്ത ഇരുമ്പു ഗേറ്റും കാണാം.
മഴ തിമിർത്തു പെയ്യുകയാണ് .
പോക്കറ്റിൽ തപ്പിയപ്പോൾ ഒരു ബീഡി കിട്ടി അതും പുകച്ചുകൊണ്ടു മഴയും ആസ്വദിച്ചു തണുപ്പിൽ പുറത്തോട്ടു നോക്കി നില്ക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണു .
ഒന്നിനെ കുറിച്ച് ആവലാതിപ്പെടാതെ , തോനുന്ന സമയത്ത് കിടന്നുറങ്ങി വാരികയിൽ എഴുതിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഊരു തെണ്ടുന്നതിന്റെ സുഖം ഈ ഭൂമിയിൽ മറ്റൊന്നിനുമില്ലെന്നു തോന്നും ചിലപ്പോൾ .

തന്റെ ഈ ഭ്രാന്തൻ ചിന്തകൾ കാരണമാവാം ആകെപ്പാടെയുള്ള ചേട്ടന്റെ ഭാര്യക്കും മക്കൾക്കും താനൊരു ബാധ്യതയാണെന്ന് തോനുന്നതും .
മുൻപൊക്കെ ചേട്ടൻ പറയാറുണ്ടായിരുന്നു.
മുൻപൊക്കെ ചേട്ടൻ പറയാറുണ്ടായിരുന്നു.
" നിന്റെയീ നടുത്തെണ്ടലൊക്കെ ഒന്നു നിർത്തു രവീ. മരിക്കാൻ നേരത്തും അമ്മയ്ക്കു നിന്റെ കാര്യം ഓർത്തായിരുന്നു ആധി. "
അച്ഛനെ കണ്ട ഓർമ പോലുമില്ലാത്ത തനിക്കു അമ്മ പോയപ്പോൾ ഈ ലോകത്ത് ആരെങ്കിലുമുണ്ടെന്നു തോന്നിച്ചത് ചേട്ടന്റെ ഇടയ്ക്കുള്ള ശാസനകളായിരുന്നു.
പരിമിതികളോടും പട്ടിണിയോടും പൊരുതി ജീവിതമെന്ന പരീക്ഷണം ചേട്ടൻ ജയിച്ചപ്പോൾ മാലോകർക്ക് മുന്നില് താനൊരു പരാജിതനായി ..
ശരിയാണ് കുറെ സൗഹൃദവലയങ്ങളല്ലാതെ താനൊന്നും നേടിയിട്ടില്ല ഒന്നും. ലക്ഷ്മി പോലും തന്റെ ഒരു പരാജയം തന്നെയാണു .

കാൽക്കൽ വീണതാണ് പാവം.
" എങ്ങോട്ടായാലും വേണ്ടില്ല രവിയേട്ടാ. പട്ടിണിയാണേലും രവിയേട്ടന്റെ കൂടെ ഞാൻ സന്തോഷത്തോടെ ആയിരിക്കും "
പടിഞ്ഞാറേക്കാവിലെ അരണ്ടവെളിച്ചത്തിൽ അവളെ തിരിച്ചയക്കുമ്പോൾ ആദ്യമായി കണ്ണുകൾ ഈറനണിഞ്ഞതു ഇളം കാറ്റിന്റെ സ്വാന്തനസ്പർശത്തിൽ അറിഞ്ഞു.
വേണ്ട കുട്ടീ ഈ അരവട്ടന്റെ കൂടെയുള്ള ജീവിതം നിന്നെ ഒരിക്കലും സന്തോഷിപ്പിക്കില്ല. ഞാനൊരു പരാജിതനാണ് . പരാജയങ്ങളുടെ കണക്കുപുസ്തകത്തിൽ നീയുമൊരേടായി കിടക്കട്ടെ ....
മുഖത്തേക്ക് മഴത്തുള്ളികൾ വീശിവന്നപ്പോഴാണ് ഓർമ്മകളിൽ നിന്നുമുണർന്നതു. ഇരുട്ട് പടർന്നു തുടങ്ങി. കുറ്റിക്കാട്ടിൽനിന്നും ചീവീടുകളുടെ കരച്ചിൽ കേൾക്കാം. മഴ ചെറുതായി അടങ്ങിയിരിക്കുന്നു.
ഇടനാഴിയിൽ നിന്നും ലോഡ്ജിന്റെ ഇടുങ്ങിയ മുറിയിലേക്കു കടന്നു ലൈറ്റ് ഇട്ടു.
ബൾബിന്റെ അരണ്ടവെളിച്ചം മുറിയിലാകെ പരന്നു.
അടുക്കും ചിട്ടയോടെയുള്ള മുറിയിൽ കയറുമ്പോൾ തന്നെ മനസ്സിനു ഒരു കുളിരാണ്. അമ്മയിൽ നിന്നും കിട്ടിയ ശീലങ്ങളിൽ കൂടെയുള്ളതീ അടുക്കും ചിട്ടയും മാത്രമാണ്.
മേശയ്ക്കരികിലുള്ള ചൂരല്കസാരയിൽ ഇരുന്നു.

ടേബിൾലാമ്പിന്റെ മഞ്ഞവെളിച്ചത്തിൽ ഇന്നലെ എഴുതിത്തുടങ്ങിയ നോവലിലേക്കു തിരിഞ്ഞു. വെളുത്തകടലാസിന് മുകളിലുള്ള പേനയും മഷിക്കുപ്പിയും എടുത്തു മാറ്റി, എഴുതിയ വരികളിലൂടെ ഒരിക്കൽ കൂടി സഞ്ചരിച്ചു...
''രവി ഭയ്യാ , അരേ രവീ ഭയ്യാ ധാർവാസാ ഖോലോനാ "
കതകിനാരോ മുട്ടുന്ന ശബ്ദം കേട്ടാണുണർന്നതു.
ഇന്നലെ രാത്രിയിലെപ്പോഴോ ഉറക്കത്തിലേക്കു വഴുതിവീണിരുന്നു.

" അരേ ഖോലോന സാര "
ലോഡ്ജിലെ ബോയ് സുബ്രതയായിരുന്നു.
സുഖനിദ്ര അലോസരപ്പെടുത്തിയ ഈർഷ്യത്തോടെ കതകു തുറന്നു.
അവനാകെ പരിഭ്രാന്തനായിരുന്നു..

" സാമിജീ ഉട്ത്താ നഹീ ഹൈ "
ഈ പുലർച്ചയ്ക്കു അയാളെണീറ്റില്ലെങ്കിലെന്താ എന്നാലോചിച്ചപ്പോഴാണ് സ്വാമിജിയുടെ പതിവ് പ്രഭാതസവാരി ഓർമയിൽ വന്നത്.
" ഉന്കോ സോനെദോ പാജീ "
അയാളുറങ്ങിക്കോട്ടെ എന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചെങ്കിലും പയ്യന് വിടാനുള്ള ഭാവമില്ല.
ശരി പോയി നോക്കാം. മുറിക്കു വെളിയിറങ്ങി.
നേരം വെളുത്തു വരുന്നതേ ഉള്ളൂ.
ചാറ്റൽ മഴയുണ്ട് . മറ്റൊരു പേമാരിക്കുള്ള എല്ലാസാധ്യതയുമായി തണുത്തകാറ്റു വീശി.
പോക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്തു കത്തിച്ചു.
ഗോവണിയിറങ്ങി താഴെ റിസെപ്ഷനിനടുത്തായി സ്വാമിയുടെ കൊച്ചു മുറിയിലേക്കു കടന്നു.
കർപ്പൂരത്തിന്റെ ഗന്ധം മുറിയിലെങ്ങും. മുറിയുടെ ഒരു കോണിൽ പൂജാമുറി പോലെ അലങ്കരിച്ചിരിക്കുന്നു. സ്വാമി ഗണേഷഭക്തനാണെന്നു തോനുന്നു.
കട്ടിലിന്റെ അരികിലായി സ്വാമി മലർന്നു കിടക്കുകയാണ്. ഉറക്കമല്ല എന്തോ അബോധാവസ്ഥപോലെ.
പയ്യൻ കുറെ വിളിച്ചിട്ടും അനക്കമില്ല.
സ്വാമിയുടെ കൈത്തണ്ട എടുത്തു പൾസ് നോക്കി.
ഇല്ല ഏറെ വൈകിയിരിക്കുന്നു. കൈകൾ വല്ലാതെ തണുത്തുറച്ചിരിക്കുന്നു.

" ഗയാ ബേട്ടാ "
പയ്യന്റെ മുഖത്ത് വല്ലാത്ത നിരാശ നിഴലിച്ചു. ചെറുപ്പത്തിലെങ്ങാൻ കൂടിയതാണ് സ്വാമിയുടെ അടുത്ത്.
അവന്റെ മനസ്സിൽ സ്വാമിയുടെ സ്ഥാനം എത്രത്തോളമുണ്ടെന്നു അവന്റെ വിങ്ങലിൽ പ്രകടിച്ചു.
രണ്ടാണ്മക്കളുണ്ടെങ്കിലും സ്വാമിയുടെ ആദർശങ്ങളുമായി യോജിക്കാൻ കഴിയാത്തതു കൊണ്ടാകാം രണ്ടുപേരും സ്വാമിയെ കുറിച്ച് അന്വേഷിക്കാറില്ല.
ഇടയ്ക്ക് സ്വാമി കൊച്ചുമക്കളെ കാണാൻ പോവ്വാറുണ്ടെന്നു ഈയടുത്തു പറഞ്ഞിരുന്നു. ഭാര്യ മരിച്ചതിനു ശേഷം ഏകാന്തവാസമായിരുന്നു സ്വാമിയുടേത്.
വാർധക്യസഹജമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതിരുന്ന സ്വാമിക്ക് യാത്ര ചെയ്യുന്നത് ഒരുപാടിഷ്ടമായിരുന്നു.
ഒടുവിൽ അദ്ദേഹം മറ്റൊരു യാത്ര തിരിച്ചിരിക്കുന്നു........!

സ്വാമി പോയിട്ട് ഒരാഴച്ചയാകുന്നു.
ദിവസങ്ങൾ കൊഴിയുന്നതറിയുന്നില്ല. പകലുകൾക്കു വെളിച്ചം കുറയുന്നുവോ അതോ പ്രായത്തിന്റെ ജല്പനങ്ങളോ. ലോകത്തിനു തിരക്കു കൂടുകയാണ്. എന്തിനൊവേണ്ടിയുള്ള ഓട്ടത്തിലാണ് മനുഷ്യർ.
നഗരങ്ങൾ ഒരുതീരം പോലെ അശാന്തമായി ഉറങ്ങുകയാണ്.
പുതിയ യാത്രക്കാർ തീരത്തേക്കടുക്കുന്നു. ചിലർ യാത്രപറയാതെ തീരം വിടുന്നു . പാതിവഴിയിൽ യാത്രനിർത്തുന്ന പരാജിതരുടെ കിതപ്പുമായി തീരം വീണ്ടുമുണരുന്നു...

മനസ്സിനൊരു സുഖമില്ല എന്തെങ്കിലൊന്നെഴുതിയിട്ടു ദിവസങ്ങളായി. പേനെയെടുത്താൽ മനസ്സിൽ പലതും കയറുന്നു. ഒന്ന് പുറത്തോട്ടിറങ്ങാം . മുറിയില ചടഞ്ഞിരിക്കുന്നതു കൊണ്ടാവാം ഈ തോന്നലുകൾ .
ഗോവണിയിറങ്ങി താഴേക്ക് വന്നു.
തടിച്ചു കുറിയ ഒരാള് റെസ്പിറേഷനിൽ നിൽപ്പുണ്ട്. മുപ്പത്തിനടുത്തു പ്രായം കാണും.
സ്വാമിയുമായി നല്ല മുഖ സാദ്ര്ശ്യം. മകനായിരിക്കാം.
കയ്യിൽ എന്തോ പേപ്പറുമുണ്ട് .

" നീങ്ക രവി താനേ ..? "
" ആമ എന്നാ വിഷയം "
" ഒന്നുമില്ലയ് ഇതു വന്തു വെക്കറ്റിംഗ് നോട്ടീസ്. രണ്ടു നാളുകുല്ലേ നീങ്ക റൂം വെക്കേറ്റ് പണ്ണവേണം "
അയാൾ പേപ്പറും കയ്യിൽ തന്നു തിടുക്കത്തിൽ പോയി.
ബിൽഡിംഗ് പൊളിക്കുന്ന കാര്യവും പറഞ്ഞു മക്കൾ നിരവധി തവണ സ്വാമിയെ സമീപിച്ചിട്ടുണ്ട് . പക്ഷെ സ്വാമി തയ്യാറായിരുന്നില്ല.
അയാൾക്കിവിടം ഒരു ഗൃഹാതുരത്വമായിരുന്നു. ഭാര്യയുടെ ഓർമകളുമായി ശിഷ്ട കാലം ഇവിടെ കഴിയാമെന്നു കരുതിക്കാണും.
അയാളുടെ കാലം കഴിഞ്ഞിരിക്കുന്നു...
കാലമൊരു യവനികയാണ്. പലർക്കും പലവേഷങ്ങളുമാടാനുള്ള വേദിയിലെ യവനിക. ഓരോ വേദിയിലും പുതിയ മാറ്റങ്ങളോടെ അതു തുറന്നു കൊണ്ടേയിരിക്കുന്നു....

തിരിച്ചു നടന്നു മുറിയിലേക്ക് കയറി. എടുക്കാനൊന്നുമില്ല ഒന്ന് രണ്ടു കാഷായവസ്ത്രങ്ങൾ കുറച്ചു പുസ്തകങ്ങൾ, പഴയ ഒരു പെന്ന്, എഴുതിപകുതിയാക്കിയ നോവൽ എല്ലാംകൂടി ആ തുണിസഞ്ചിയിൽ ഒതുങ്ങിക്കൂടി.
മേശയിലേക്കു ഒരിക്കൽ കൂടി നോക്കി.
ഇറങ്ങാൻ തോനുന്നില്ല. ആരോ വിളിക്കുന്നത് പോലെ.
ഒരുപാട് എഴുതിയ ഇടമാണത്. പലപ്പോഴും അതിൽ തലചായ്ച്ചുറങ്ങിയിട്ടുണ്ട്.
എന്തോ ഒരു സുരക്ഷിതത്വം അനുഭവിട്ടുണ്ട് അപ്പോഴൊക്കെ.
എപ്പോഴോ തുറന്നതാണ് അതിന്റെ വലിപ്പുകൾ. അവസാനമായി ഒന്നുകൂടെ തുറന്നു.
അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം.
പഴയ ഫോട്ടോയാണ് മങ്ങിതുടങ്ങിരിക്കുന്നു. അതിനു താഴെയായി പൊടിപിടിച്ച ഒരു കടലാസു. തുറന്നു നോക്കി .
ലക്ഷ്മിയുടെ എഴുത്താണ് . അവളാദ്യമായി എഴുതിത്തന്ന പ്രണയലേഖനം.
മനസ്സ് അവിടെ തങ്ങിയതിന്റെ പൊരുളിതായിരുന്നോ.
തന്റെ ആകെയുള്ള രണ്ടു സ്വത്തു വകകൾ.

മുറിക്കു വെളിയിലിറങ്ങി. മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു . ഗോവണിയിറങ്ങി. അതിന്റെ പലകകൾ ഇളകുന്നില്ല.
ആ വിങ്ങുന്ന ശബ്ദവുമില്ല.
അതിന്റെ വിങ്ങലുകളവസാനിക്കാറായി.
ആ വിങ്ങുന്ന ശബ്ദവുമില്ല.
അതിന്റെ വിങ്ങലുകളവസാനിക്കാറായി.
താഴെ സുബ്രത പുറത്തേക്കു മഴനോക്കി നില്ക്കുന്നു . അവൻ മുഖത്തേക്ക് ദൈന്യമായി നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു പക്ഷെ അവനതിനു കഴിഞ്ഞില്ല. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവനൊന്നും പറയാതെ അകത്തേക്ക് പോയി.
അവനൊന്നും പറയാതെ അകത്തേക്ക് പോയി.
വെളിയിലേക്ക് നോക്കി ഇനിയെങ്ങോട്ടു.
ലക്ഷ്യമില്ലാത്ത യാത്രയുടെ അടുത്ത തീരമേതായിരിക്കും .
ആകാശത്തു ഇരുണ്ട മേഘങ്ങൾ നിറഞ്ഞു നിന്നു .
മഴയുടെ ശക്തികൂടിയിരിക്കുന്നു.
നല്ല തണുപ്പോടെ ചെറിയ കാറ്റുമുണ്ട് . കുടനിവർത്തി വെളിയിലേക്കിറങ്ങി.
പഴക്കം ചെന്ന സ്മാരകമാണെങ്കിലും ഒരു സുരക്ഷിതത്വമറിഞ്ഞിട്ടുണ്ട് ഈ കെട്ടിടത്തിൽ.
മനസ്സെലെവിടെയോ ഒരു തേങ്ങൾ.
വല്ലാത്ത വീർപ്പു മുട്ടൽ. എന്തോ മറന്നു വച്ചതു പോലെ മനസ്സെവിടെയോ തങ്ങി നിന്നു .
ഗേറ്റിനടുത്തെത്തി ഒന്ന് തിരിഞ്ഞു നോക്കി.
മുകളിലെ വരാന്തയിൽ നിന്ന് ആരോ കൈവീശുന്നതു പോലെ.
പൊളിഞ്ഞ ഗേറ്റുകൾ തുറന്നു കിടന്നിരുന്നു.
തണുത്ത മഴത്തുള്ളികൾ ശക്തിയായി മുഖത്തേക്കടിച്ചു.
കുറ്റിക്കാട്ടിലപ്പോഴും ചീവീടുകൾ കരഞ്ഞു കൊണ്ടിരുന്നു .......!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക