Slider

കണ്ണീർ തുള്ളികൾ

0

കണ്ണീർ തുള്ളികൾ
...............................
പൊട്ടിച്ചിരിക്ക്
കരച്ചിലിനേക്കാൾ
ഒച്ചയുണ്ടായത് കൊണ്ടാണോ
വാനമേ നീ കണ്ണീരൊഴുക്കാത്തത്?
മണ്ണിൽ നടക്കുന്ന
സീരിയലുകൾ കണ്ടാണോ
കർക്കിടകത്തിലും തുലാത്തിലും
നിന്റെ കണ്ണീർ വറ്റിപ്പോയത്?
ഞങ്ങൾ വിയർപ്പ് പേടിച്ച്
ശീതീകരണികളിൽ
അഭയം തേടിയതിനാലാണോ
നിന്റെ കണ്ണ് നിറയാതായത്?
നീ കണ്ണീർ പെയ്ത്ത് തുടരുക.
നിന്റെ ചാനലുകൾ മാറ്റുക
ദു:ഖങ്ങളും നിലവിളികളും
നിലക്കാത്ത ഇടങ്ങളിലേക്ക്.
പൊടിപിടിച്ച കണ്ണടകൾ മാറ്റി
തിമിര ശസ്ത്രക്രിയ നടത്തി
ഒന്നുകൂടി മണ്ണിലേക്ക് നോക്കുക.
നിന്റെ കണ്ണീരിനായി
കരഞ്ഞ് വറ്റിയ നദികൾ കാണാം.
കരിഞ്ഞുണങ്ങി
കരയുമർത്തിത്തേങ്ങുന്ന
മരങ്ങൾ കാണാം.
വിണ്ടുകീറിയ വയലുകൾ കാണാം.
നിന്റെ മറന്നു പോയ ബാല്യങ്ങളിൽ
അലമുറയിട്ട് കുത്തിയൊഴുക്കിയ
കണ്ണീർ തുള്ളികൾ വീണ്ടും പൊഴിക്കുക.
ശബ്നം സിദ്ദീഖി
02 - 01_2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo