Slider

ഓർത്തിത്തിട്ടുണ്ടോ നിദ്രയെ കുറിച്ചു

0
നിദ്രയെന്ന ഹ്രസ്സ്വമായ മരണം ബാക്കി വയ്ക്കുന്ന പുലരികളെ കുറിച്ച് ....?
ഓരോ പുലരികളും പുതു ജന്മങ്ങളങ്ങളല്ലേ....
കൃത്യമായ ഇടവേളകളില്ലാതെ നിറം മങ്ങിയ സ്വപ്നങ്ങൾ.
അവയ്ക്കു പരസ്പരബന്ധം കുറവായിരിക്കും. ...
ഓരോ പകലോടെയും കഴിഞ്ഞ സ്വപ്‌നങ്ങൾ നാം മറക്കും ...
വ്യാഖ്യാനങ്ങളില്ലാതെ ഓരോ സ്വപ്നവും ഒരുപാടു ചോദ്യങ്ങൾ ബാക്കിയാക്കും ...
ഓരോ യാമങ്ങളും വസന്തത്തിൽ ഇലകൾ കൊഴിഞ്ഞു പോകുന്ന ചില്ലകൾ പോലെ ശിശിരത്തിലെ മഞ്ഞുതുള്ളികൾക്കായ് കാത്തിരിക്കും ....
ചിലപ്പോൾ ആഴങ്ങളിൽ ഇറങ്ങിപ്പോവും. ശ്വാസത്തിനായി ഉയരാൻ തോന്നും ...
ചിലപ്പോൾ സർപ്പക്കാവുകളിൽ ഒറ്റപ്പെട്ടതായി തോന്നും. മങ്ങിയ സന്ധ്യയിൽ മണ് വിളക്കുകൾക്കിടയിൽ ചീവീടുകളുടെ കരച്ചിലുകൾ കേൾക്കാം...
കാലുകൾക്കിടയിലൂടെ ഇഴയുന്ന സർപ്പത്തെ ഭയന്നു ചെല്ലുന്നിടത്തെല്ലാം ഇഴജന്തുക്കൾ മാത്രമാവും ....
വിജനമായ വനാന്തരങ്ങളിൽ ഒറ്റപെടുമ്പോൾ ചുറ്റും നിലവിളികൾ കേൾക്കാറില്ലേ...? ആത്മാക്കളോ വിരൂപരൂപികളോ ചുറ്റിലെവിടെയോ ഒരു പ്രേതകഥപോലെ ഭയപ്പെടുത്താറില്ലേ ....?
കാറ്റും പേമാരിയും ഇടിനാദങ്ങളുടെ ഭയപ്പെടുത്തുന്ന രൗദ്രഭാവങ്ങൾക്കുമിടയിൽ പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കുമ്പോൾ നമ്മളറിയാതെ അവർ കൈവിട്ടുപോകും. നീട്ടുന്ന കൈകളിൽ മുറുകെപ്പിടിച്ചാലും വഴുതിപ്പോകാറില്ലേ ....?
നമ്മളുണരുന്ന ഓരോ പകലുകളും പുതുജന്മങ്ങളാണ് ....!
ഓരോ സ്വപ്നങ്ങളും പറയാൻ ബാക്കിയാകുന്നതും ഒരുപാട് അർത്ഥങ്ങളാണ് ...
സുന്ദരമായ ഉണർന്ന നിമിഷങ്ങളാണു നമ്മുടെ കയ്യിലുള്ളത് ,
നഷ്ടമായതൊക്കെ നേടാനാണ് വീണ്ടും പുലരികൾ തരുന്നതു ....
സ്വപ്നത്തിൽ കൈവിട്ടവരെ കൊതിതീരും വരെ സ്നേഹിക്കൂ,
ഉണരുന്ന പകലുകൾ അവസാനിക്കും മുൻപേ,
വീണ്ടുമൊരു നിദ്രയെത്തും മുൻപേ ....!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo