നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രതീക്ഷ


വേനൽ വരുമെന്നും വെള്ളം വറ്റി കരയുണങ്ങുമെന്നും അറിയാം. എന്നിട്ടും എനിക്കിഷ്ടമുള്ള പൂക്കൾ വിരിയുന്ന ചെടി നട്ടു.
ഇപ്പോൾ മണ്ണിൽ നനവുണ്ടെങ്കിലും വന്നുചേരാൻ പോകുന്ന വരണ്ടുണങ്ങുന്ന വേനലിൽ ഈ ചെടി അതി ജീവിക്കുമോ എന്നെന്നോട് പലരും ചോദിച്ചു.
പ്രതിസന്ധികളെ അതിജീവിക്കുന്ന ധൈര്യത്തെക്കുറിച്ച് അറിയാത്തവരായിരിക്കണം, നടും മുന്നേ പിന്തിരിഞ്ഞു പോകുന്നത്.
ചോദിച്ചവരോടോക്കെ മൗനമായി പുഞ്ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല.
ഞാൻ നട്ട എന്റെ ചെടി തഴച്ച് വളർന്നു. പൂക്കാലവും ശൈത്യകാലവും പിന്നിട്ടു.
പൂർവ്വ കാലങ്ങളിൽ എങ്ങിനെയോ പ്രതിസന്ധികൾ അതിജീവിച്ച് ഇപ്പോൾ ഏതു അവസ്ഥയിലും പുഷ്ടി പിടിച്ച് നിൽക്കുന്ന മറ്റു ചെടികളുടെ കഥകൾ എനിക്കാശ്വാസം നൽകി.J
തണുപ്പ് കുറഞ്ഞ്‌ വന്നു. വടക്കൻ കാറ്റു വീശി തുടങ്ങി. പൊഴിയാറായ വൃക്ഷത്തിന്റെ ഇലകളെല്ലാം ജീവനറ്റു വീണു തുടങ്ങി. അപ്പോഴും എന്റെ ചെടിക്കൊരു വാട്ടവും തട്ടിയില്ല.I
വേനലിന്റെ വരവറിയിച്ച് ഇല കൊഴിഞ്ഞ വൻ വൃക്ഷങ്ങളിൽ തളിർ നാമ്പുകൾ മുളച്ച് തുടങ്ങി.J
ഉഷ്ണക്കാറ്റിന്റെ തുടക്കം പോലെ തോന്നുന്നു, അന്നത്തെ ഇളം കാറ്റിന് കുളിർമയുണ്ടായിരുന്നില്ല.o
കുന്നിൻ ചെരുവിലെ ഉറവയുടെ ശക്തി കുറഞ്ഞു. പതിവിന് വിപരീതമായി വേനൽ ശക്തമായി. കിണറുകൾ വറ്റി, ചെറു കുളങ്ങൾ വറ്റി. അങ്ങ് ദൂരെയുള്ള പുഴയും വറ്റി തുടങ്ങി.P
ഞാനെന്റെ ചെടിയെ നോക്കി. ഒരിലക്കൊരു വാട്ടം. കുടിക്കുവാൻ ജലമില്ല. ഞാനെന്തു ചെയ്യും. ദൈവമേ എന്റെ പ്രിയപ്പെട്ട ചെടി. എന്റെ ജീവൻ. എന്റെ ചെടിയൊന്ന് പൂത്ത് കാണണം.സാധിക്കുമോ എനിക്ക്?u
ഇനി എനിക്കെന്തു പറ്റി, എന്റെ മനസ്സ് പറയും ബാക്കി.
.........................................
പ്രതീക്ഷ കുറച്ച് നഷ്ടപ്പെട്ടവനെപ്പോലെ അവനിരുന്നു.
സമീപത്തുള്ള പല ചെടിയും കരിഞ്ഞു തുടങ്ങി. എങ്കിലും അവൻ കുടിക്കുന്ന വെള്ളത്തിന്റെ പകുതി ചെടിക്ക് കൊടുത്ത്‌ ജീവൻ നില നിർത്തിപോന്നു.t
അപ്പോഴേക്കും ഇലകളിൽ പലതും വാടികരിഞ്ഞിരുന്നു. ഇനി അവശേഷിക്കുന്ന ജീവൻ തളർന്ന ആ തണ്ടിൽ മാത്രം . ആകാശത്തേക്കു നോക്കി. ഒരു തരി മേഘമില്ല.h
അന്ന് പരിഹസിച്ചവർ അവനെ നോക്കി ചിരിച്ചു തള്ളി. അന്നേരം പറഞ്ഞതാ വേണ്ടാന്ന് അവൻ കേട്ടില്ല. പിടഞ്ഞു മരിക്കുന്നത് കണ്ടില്ലേ.നിന്ദയുടെ വാക്കുകൾ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു. a
വെള്ളമില്ലാതെ അവൻ തളർന്നു വീണു. അപ്പോഴേക്കും ആ ചെടിയുടെ തണ്ടൊഴികെ ഇലകളെല്ലാം കരിഞ്ഞ് പോയിരുന്നു. ചെടിയുടെ കൂമ്പും കരിഞ്ഞു.n
വീണ്ടും ആളുകൾ വന്ന് ചിരിച്ച് പോയി. "കഷ്ടം തന്നെ" സഹതാപത്തിന്റെ വാക്കുകൾ. എങ്കിലും ഒരാള് പോലും ഒരു തുള്ളി വെള്ളം തന്നു സഹായിച്ചില്ല.
പുതുമഴ പെയ്യേണ്ട സമയം കഴിഞ്ഞു. ഇല്ല ആകാശം നീലിച്ച് കിടക്കുന്നു.കാലാവസ്ഥ പ്രവചനക്കാരും മൊഴിഞ്ഞു. "മഴ വരാൻ ഒത്തിരി താമസിക്കും" p
ഒരിടത്തുനിന്നും ഒരാശ്വാസ വാക്കില്ല, അവനാ ചെടിയുടെയടുത്ത് തളർന്ന് കിടക്കുന്നു. വഴിപോക്കർ പറഞ്ഞു. "അവന്റെ ആശകൾ അവസാനിച്ചു"
ഇനി കണ്ണ് തുറക്കരുതെന്നാശിച്ചവൻ ആ രാത്രി കിടന്നു.u
ഇല്ല ഇനി തുറക്കുകയില്ല, ഈ രാത്രി അതിജീവിക്കില്ല വരണ്ടുണങ്ങിയ അവന്റെ ചുണ്ടും നാക്കും നീറുന്നു
അവസാനമായി അല്പം ജീവൻ മാത്രമുള്ള ആ ചെടിയോടു പറഞ്ഞു. എനിക്ക് നിന്നെ സംരക്ഷിക്കുവാൻ പറ്റിയില്ല, മാപ്പ്.r
തളർന്നവൻ മയങ്ങി പോയി, ഇനി ഒരിക്കലും ഉണരില്ലെന്ന ചിന്തയോടെ.
പെട്ടെന്നൊരു തണുപ്പ് അവന്റെ മുഖത്ത് അനുഭവപ്പെട്ടത് പോലെ. ഇല്ല, ഇതെന്റെ സ്വപ്നം മാത്രം.a
വീണ്ടും കൺപോളകളിലും, ചുണ്ടുകളിലും എന്തോ വീണ പോലെ. ഇല്ല ഇതെന്റെ തോന്നൽ മാത്രം.y
ആകാശത്തിന്റെ ഭാവം മാറി, കരി മേഘങ്ങൾ ഉരുണ്ടു കൂടി. പടിഞ്ഞാറൻ കാറ്റു വീശി. തുള്ളികൾ ആർത്തു പെയ്യാൻ തുടങ്ങി. അവിചാരിതമായി പെയ്ത തുള്ളിയിൽ അവനും ആ ചെടിയും നനഞ്ഞ് കുളിച്ചു. മണ്ണ് നനഞ്ഞു.i
ആ കുളിർ മഴയിൽ അവൻ മുട്ട് കുത്തി നിന്നു. ആരോടെടെന്നില്ലാതെ വിളിച്ച് പറഞ്ഞു. "മനുഷ്യരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന വാക്കുകളല്ല. സർവേശ്വരന്റെ കരുണ ചൊരിയുന്ന സമയം ആർക്കുമറിയില്ല."l
അതെ, നിന്റെ അവസാനമെന്നു കരുതുന്ന ആ രാത്രിയിലായിരിക്കും. നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും കുളിർമയേകുന്ന പുതുമഴ പെയ്യുന്നത്.
പ്രവചങ്ങൾ നോക്കണ്ട . കുത്തുവാക്കുകൾ നോക്കണ്ട. നിന്റെ അദ്ധ്വാനത്തിന്റെ ഫലം നീ കാണും.
അവന്റെ പൂച്ചെടി നീണ്ടും നാമ്പിട്ടു, തഴച്ച് വളർന്നു. അടുത്ത വസന്തത്തിൽ മനോഹരമായ പൂവ് വിരിഞ്ഞു. അത് കാണാൻ വന്നവരിൽ അന്നവനെ നിരുത്സാഹപ്പെടുത്തിവരും ഉണ്ടായിരുന്നു.
താൽകാലിക വരൾച്ച സാരമില്ലാട്ടോ, ജീവിതം തുടരുക, നീ പ്രതീക്ഷിക്കാത്ത നിന്റെ അവസാന രാത്രിയിൽ മഴ പെയ്യും. അതെ നിനക്കായുള്ള ആ കുളിർമഴ.
സ്നേഹത്തോടെ നിങ്ങളുടെ
ജിജോ പുത്തൻപുരയിൽ ©
NB: വാട്ട്സാപ്പിലും മറ്റു ഗ്രൂപ്പുകളിലും പോസ്റ്റുന്നവർ ദയവ് ചെയ്ത എന്റെ പേര് നീക്കം ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. പോസ്റ്റിന്റെ പിതൃസ്ഥാനം മറ്റുള്ളവർ ഏറ്റെടുത്ത് എഴുതിയവനോട് കടപ്പാട് വെക്കാൻ ചിലർ പറയുമ്പോൾ ഉണ്ടാകുന്ന വിഷമം നിങ്ങൾക്കറിയില്ല.
Copyright of this post belongs to Jijo Puthanpurayil.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot