നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോഷണ കല


മോഷണ കല
✍✍✍✍✍✍
(സാങ്കൽപ്പിക കഥ)
'കള്ളൻ ' നാണമില്ലെടാ നിനക്ക്, ചതിയൻ
അന്തസ്സുണ്ടോടാ, അന്തസ്സ് എന്നോട് തന്നെ ഇത് വേണമായിരുന്നോ നല്ല ആരോഗ്യം ഉണ്ടല്ലോ
അധ്യാനിച്ച് ജീവിക്കെടാ, മോഷ്ടിക്കാൻ നടക്കുന്നു. ഇനി എന്റെ മുന്നിൽ കണ്ട് പോകരുത്. ജനി (പേര് സാങ്കൽപ്പികം) തിരിഞ്ഞ് നടക്കുന്നതിനിടയിൽ അവനോട് പറഞ്ഞു
മിസ്റ്റർ ജീൻ (പേര് സാങ്കൽപ്പികം )ജൻമനാ കള്ളനൊന്നും അല്ല
നല്ല കുടുംബത്തിൽ പിറന്നു
സാമാന്യം നല്ല സാമ്പത്തിക സ്ഥിതി.
നല്ല വിദ്യാഭ്യാസം
ഇത്രയൊക്കെ ഉള്ള ആൾ ആണോ ഈ തെറി വിളി കേൾക്കുന്നത്. നിങ്ങൾക്ക് തോന്നാം.
പറയാം
നല്ല സാമ്പത്തികം പറഞ്ഞല്ലോ അതു കൊണ്ട് തന്നെ മിസ്റ്റർ ജീൻ ഇഞ്ചിനീയറിംഗ് കഴിഞ്ഞു സിവിൽ; ജെയിച്ചു എന്ന് പറയാം കാശിന്റെ ബലം
ഇപ്പോ പ്രത്യേകിച്ച് പണിയൊന്നും ഇല്ല
ക്രിക്കറ്റ് കളി കാണുക (ടി വി യിലെ ) tvpm
ക്ലബ്ബിൽ പോകുക, കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുക ഇതൊക്കെയാണ് പ്രധാന ഹോബി.
അങ്ങനെ കറങ്ങി നടക്കുന്നതിനിടക്കാണ് അവളെ പരിജയപ്പെടുന്നത്.
'ജനി '
ഒരു ദിവസം ഫെയിസ് ബുക്കിൽ വെറുതേ കുത്തിക്കോണ്ടിരുന്നപ്പോൾ അതാ ഒരു കഥ.... ഫ്രണ്ട് ലിസ്റ്റിലെ അരോ ഷെയർ ചെയ്തതാണ്. സത്യത്തിൽ കഥ കണ്ടിട്ടല്ല അതിനോടൊപ്പം ഉള്ള ഫോട്ടോ ഒരു സുന്ദരി പെൺകുട്ടി. അത് കണ്ടിട്ടാണ് അവൻ വെറുതേ ഒന്ന് വായിച്ചു നോക്കിയത്.
പോയ കാലത്തിന്റെ മനോഹര ചിത്രം
"കാഴ്ചകൾ "
എന്ന കഥയിൽക്കൂടി വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു .
കഥ വായിച്ചു കഴിഞ്ഞ് അവളുടെ പ്രൊഫിയലിലേക്ക് ഒന്ന് എത്തി നോക്കി.
കഥകളുടെയും , കവിതകളുടേയും ഒരു മഹാസാഗരം തന്നെ അതിൽ ഉണ്ടായിരുന്നു.
ഒന്ന് രണ്ട് കഥകൾ വായിച്ചപ്പോഴേക്കും
എങ്ങനെയും അവളെ പരിജയപ്പെടണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നൊരു ചെറുകഥ പാവക്കുട്ടികൾ അവൻ മെല്ലെ കോപ്പി ചെയ്തത് സ്വന്തം പേര് ചേർത്ത് അവളുടെ fB ൽ പോസ്റ്റ് ചെയ്തു.
പ്രതീക്ഷ തെറ്റിയില്ല അവൾ ശ്രദ്ധിച്ചു കഥയും, കഥാകാരനെയും .
വളരെ വേഗത്തിൽ അവർ അടുത്തു .
ഇത്ര മനോഹരമായി നിനക്കെങ്ങനെ എഴുതാൻ സാധിക്കുന്നു . അവൾ എപ്പോഴും അവനോട് ചോദിക്കും.
ഒരേ മനസ്സാണ് നമുക്ക് .
ജനി അവനോട് പറയാറുണ്ട്.
രാവിലെ തന്നെ മൊബൈലിൽ ജീൻ ന്റെ കാൾ
ഹലോ ........ ജനീ....... ഞാൻ ഇന്നലെ ഉറങ്ങിയില്ല. നിന്നെക്കുറിച്ചോർത്തിരുന്നു. ഉറക്കം വരാത്തതിനാൽ ഞാൻ നിനക്കായ് ഒരു കവിത എഴുത്തി.
ആണോ.....
എനിക്കും ഉറക്കം വന്നില്ലെടാ
ആട്ടെ എന്താ എഴുതിയത്.
നീ FB ൽ നോക്ക് ഞാൻ നിനക്കായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശരിടാ ഞാൻ വിളിക്കാം.
ആകാംഷയോടെ അവൾ FB തുറന്നു ഊഞ്ഞാൽ മനോഹരമായ കവിത
വായിച്ചു കഴിഞ്ഞ ജനി അവനെ വിളിച്ചു.
ഡാ........... വായിച്ചു നന്ദിയുണ്ടെടാ ഒരു പാട് നന്ദി.
നമുക്കൊന്ന് കാണണമല്ലൊ ജീൻ പറഞ്ഞപ്പോൾ അവൾ മറുത്തൊന്നും പറഞ്ഞല്ല .ഒരു മണിക്കൂർ ഞാൻ ബീച്ചിൽ വരാം .
മനോഹരമായ ആ പ്രഭാതത്തിൽ ജീൻ ജനിയെ കാത്തു നിന്നു
നീ വന്നിട്ട് ഒത്തിരി നേരമായോ ജീൻ....
ജനിയുടെ ചോദ്യം
കുറച്ചു നേരമായി . ഇതാരാ ജനിയുടെ കൂടെയുള്ള പെൺകുട്ടിയെ കണ്ട ജീൻ ചോദിച്ചു.
ഡാ ഇത് ഇമ (പേര് സാങ്കൽപ്പികം )
ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ. ഇവൾ ദുബായിയിൽ ആണ് പഠിച്ചതും വളർന്നതും . നല്ലൊരു സാഹിത്യകാരിയാണ് കേട്ടോ.
കേട്ടിട്ടുണ്ടോ ജീൻ
ഒരു മൂന്ന് വർഷം മുൻപ് ഇവളെഴുതിയ ഒരു കവിത അതോടെ ഇവൾ സ്റ്റാറായി.
പരിജയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം പറഞ്ഞ് തീർന്നതും
ജനിയുടെ വക കിട്ടി ഒരടി.
#$@@$%^&%%$#
ഇതാരെന്നറിയാമോ നിനക്ക് നീ ഇന്നലെ ഉറക്കമൊഴിച്ച് എനിക്കെഴുതിയ കവിത ഇവളെ സ്റ്റാർ ആക്കിയ ആ കവിത ഊഞ്ഞാൽ. അതെഴുതിയവൾ അതെ EM എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നവൾ.
നടന്നകലുന്ന ജനിയെയും, ഇമയേയും നോക്കി നിന്ന അവന്റെ കാലുകളിൽ തിരമാലകൾ വന്നു തൊട്ട് ചോദിച്ചു.
കള്ളൻ, നാണമില്ലെടാ നിനക്ക്.
സ്വന്തം
Sk Tvpm

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot