നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാക്കിന്റെ ചിത


വാക്കിന്റെ ചിത
ലംഘിക്കപ്പെടുന്ന വാഗ്ദാനങ്ങളുടെ
മുറിവേറ്റു വീഴുന്ന വാക്കുകളുടെ
ദയാവധമനുസ്യൂതമായാസരഹിതം
കൊണ്ടാടുന്നു മനസ്സെന്ന മഹാശ്മശാനം .
അതിൻ ചിതയിലുറയുന്നെന്നുടെ
അനേകമാത്മഹത്യകളപരഹത്യകൾ,
പുതിയ വാഗ്ദാനപ്പിറവികൊള്ളലു, മതിന്നൂ
ർജ്ജർമൂറിയെന്നു,യിരുണർവ്വുതേടലും.
നവവത്സരത്തിന്നിളം കരത്തിലേകുന്നു നാ
മൊരു നൂറു പുത്തൻവാക്കും വാഗ്ദാനങ്ങളും
വഴുതുന്നുണ്ടനേകമാം സ്വകീയതീർച്ചകളെന്നും
ദിനവുമുള്ളിലെരിയും ചിതയെ ജ്വലിപ്പിക്കാൻ
സ്നേഹത്തിന്നുരകല്ലിലുരച്ചേകിയുമെടുത്തൊ
രാ തീർച്ചയുടായുസ്സുകള ഗ്നിയിലർപ്പിക്കുന്നു
ജനി മരണങ്ങളെത്രയുണ്ടാമീ ജന്മത്തിലീ,യു-
ലകിലോരോരോ മനുജനുമോരോ വിധത്തിലാം
മാമലകൾ മറിഞ്ഞേക്കാ,മാഴിയുമുഷ്ണിച്ചൊ
ടുങ്ങാ,മർക്കനുദിക്കാതിരിക്കാമെന്നാകിലും
എടുത്ത തീർച്ചയുമേകിയ വാക്കുമൊരുനാളും മാറാതിരിക്കുകിൽ മാറ്റുകൂടും മാനികൾക്ക്.

By
Deva Manohar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot