Slider

അവൾ

0

മഴ തോർന്ന പകലുകളിൽ ഇന്റർവെൽ സമയത്ത് അവളെ സ്നേഹത്തോടെ വിളിച്ചു ക്ലാസിനു പുറത്തേക്ക് നടക്കാൻ ഇറങ്ങാറുണ്ട് ഞാൻ ...
അറിഞ്ഞും അറിയാതെയും തട്ടുന്ന അവളുടെ കൈകളുടെ മൃദുത്വം എന്നെ ലഹരി പിടിപ്പിച്ചിരുന്നു . .ഓഫീസ് മുറിയുടെ മുന്നിലെ നെല്ലി മരത്തിനു ചുവട്ടിൽ വെച്ച ഹരി മാഷിന്റെ ബജാജ് ചേതക് സ്കൂട്ടറിന്റെ അടുത്തു വരെ നീളുന്ന ഒരു നടത്തം. ഒരു കുതിപ്പിൽ ചാഞ്ഞു നിക്കുന്ന നെല്ലിമര ചില്ല ഞാൻ കുലുക്കുമ്പോൾ അവളുടെ ദേഹത്ത് വീഴുന്ന മഴത്തുള്ളികളോട് എനിക്ക് അസൂയയായിരുന്നു . .. നല്ലൊരു മഴയെക്കാൾ അവർണ്ണനീയമായ ഭംഗി ആയിരുന്നു എണ്ണ മെഴുക്കുള്ള അവളുടെ മുടിയിഴകളെ തലോടി പോയിരുന്ന ആ മഴ തുള്ളികൾക്ക് ...
ഇന്നോരോ മഴയിൽ ഞാൻ നനഞ്ഞു കുതിരുമ്പോഴും നാമൊന്നിച്ച ഓർമകളിലെ അഗ്നി എന്റെ ഹൃദയത്തെ പൊള്ളിക്കുന്നു........
.
.അൻവർ മൂക്കുതല
. (ഓർമ്മകൾ അഗ്നിയാണ് പെണ്ണെ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo