Slider

ചിരിക്കുന്ന മരണം ......

0
ചിരിക്കുന്ന മരണം ......
------------------------------------------
തോളില്‍ പിടയുന്ന ആത്മാവുമായ്
കടന്നുപോയ ഇടവഴികള്‍ക്കപ്പുറം
തരാമെന്നു കേഴുന്ന ജീവനുകള്‍നോക്കി 
മറഞ്ഞുനിന്നു ചിരിക്കുന്ന മരണം
ചോരത്തിളപ്പിന്റെ വേഗാവേശത്തില്‍
ചോരചീറ്റിത്തെറിച്ചു തകരുന്ന
അര്‍ദ്ധജീവന്‍ ബാക്കിയായ യുവത്വം
അറിയാതെ ആശിച്ചുപോകുന്ന മരണം
ലഹരിയുടെ ഉന്മാദതീവ്രതയില്‍
സര്‍വ്വം നശിപ്പിച്ച ജീവിതങ്ങള്‍
സ്വബോധത്തെളിച്ചം വീശുന്ന മാത്രയില്‍
ചുവരില്‍തലതല്ലി ക്ഷണിക്കുന്ന മരണം
അര്‍ബുദം തിന്നു പുഴുത്ത സന്ധികളില്‍
വേദനചടുല നൃത്തം ചവിട്ടുമ്പോള്‍
ഉതിരുന്നനേര്‍ത്ത നിശ്വാസത്തിനോപ്പം
ചേര്‍ന്നുപോകാന്‍ കൊതിക്കുന്ന മരണം
വിഷം ചുരത്തുന്ന മുലകളുമായി
പൂതനമാര്‍ മോക്ഷം തേടി വന്നാലും
സിരകളില്‍ നിറയുന്ന വിഷച്ചൂര്
കുടിച്ചു വറ്റിച്ചു ബാക്കിയാക്കും മരണം
പുഴുത്ത പുളയുന്ന ജീവനുകള്‍കണ്ട്
ആശുപത്രി വരാന്തകളില്‍ മറഞ്ഞു നിന്ന്
ദയയറ്റ മരണം അപ്പോഴും ചിരിക്കും
ദയാവധത്തിനും തോല്‍പ്പിക്കാനാവാതെ
----------------------പ്രവീണ്‍ കണ്ണത്തുശ്ശേരില്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo