എനിക്കില്ലാത്ത സന്തോഷം
അവൻറെ മുഖത്തു കണ്ടു ഞാൻ
അവൻ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു
ചങ്ങാതീമാരുടെ പ്രിയങ്കരനാവുന്നു
അവൻറെ മുഖത്തു കണ്ടു ഞാൻ
അവൻ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു
ചങ്ങാതീമാരുടെ പ്രിയങ്കരനാവുന്നു
അസൂയ മൂത്തു ഞാൻ ചോദിച്ചു:
"നീ സന്തോഷത്തിലാണല്ലോ "
"നീ സന്തോഷത്തിലാണല്ലോ "
അവൻ പറഞ്ഞു:
" ഞാൻ ദുഖിതനാണ്
സന്തോഷം
ചിരി
എല്ലാം ഒരു മുഖംമൂടി മാത്രം
വീട്ടിൽ കിട്ടാത്തത്
പുറമെ തേടുന്ന
വെറുമൊരു വിഡ്ഢിയാണ് ഞാൻ
എന്നിട്ടും
ഓരോ ദിനാന്തത്തിലും
അവശേഷിക്കുന്നതു ദുഃഖം മാത്രം"
" ഞാൻ ദുഖിതനാണ്
സന്തോഷം
ചിരി
എല്ലാം ഒരു മുഖംമൂടി മാത്രം
വീട്ടിൽ കിട്ടാത്തത്
പുറമെ തേടുന്ന
വെറുമൊരു വിഡ്ഢിയാണ് ഞാൻ
എന്നിട്ടും
ഓരോ ദിനാന്തത്തിലും
അവശേഷിക്കുന്നതു ദുഃഖം മാത്രം"
അവനെ ദുഃഖത്തിന്റെ കൂട്ടിലുപേക്ഷിച്ചു
ഞാനെൻറെ ഏകാന്തതയിൽ
അഭയം തേടി
ഞാനെൻറെ ഏകാന്തതയിൽ
അഭയം തേടി
ഏകാന്തത ഒരു വേദനയാണ്
മുന്നോട്ടുപോവാനുള്ള ഊർജവും
അതുതന്നെ
ഏകാന്തതയുടെ ലോകത്ത്
ഞാനെന്നെ തിരിച്ചറിയുന്നു
മറ്റാരും കാണാത്ത
ഞാനെന്ന സത്യം
മറ നീക്കി പുറത്തു വരുന്നു
ഞാൻ ഞാനാകാൻ തുടങ്ങുന്നു
മുന്നോട്ടുപോവാനുള്ള ഊർജവും
അതുതന്നെ
ഏകാന്തതയുടെ ലോകത്ത്
ഞാനെന്നെ തിരിച്ചറിയുന്നു
മറ്റാരും കാണാത്ത
ഞാനെന്ന സത്യം
മറ നീക്കി പുറത്തു വരുന്നു
ഞാൻ ഞാനാകാൻ തുടങ്ങുന്നു
ഒഴുക്കിനൊപ്പം നീന്തിയവൻ
ലക്ഷ്യത്തിലെത്തുന്നില്ല
ലക്‌ഷ്യം എതിരെ നീന്തുന്നവനുള്ളതാണ്
ലക്ഷ്യത്തിലെത്തുന്നില്ല
ലക്‌ഷ്യം എതിരെ നീന്തുന്നവനുള്ളതാണ്
By Siraj Sarangapani

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക