അതിരുകൾ
???????????
???????????
പ്രണയവും കാമവും
കെട്ടിപ്പുണരുന്നതെവിടെ വെച്ചാണ് ?
കെട്ടിപ്പുണരുന്നതെവിടെ വെച്ചാണ് ?
ചോദിച്ചു ഞാൻ
പലരോടും.
പലരോടും.
ചോദ്യം കേട്ട്
നനഞ്ഞ വിറക്
ഊതിയൂതിക്കത്തിക്കുന്ന ഭാര്യ
ഒന്ന് നോക്കിയതേയുള്ളു .
ഊതിയൂതിക്കത്തിക്കുന്ന ഭാര്യ
ഒന്ന് നോക്കിയതേയുള്ളു .
ചുമട്ടുകാരി ശാന്ത
ഒന്ന് ചിരിച്ചതേയുള്ളു.
ഒന്ന് ചിരിച്ചതേയുള്ളു.
ക്യൂ നിന്ന് മരുന്നും വാങ്ങി
പൊരിവെയിലത്ത്
നടന്നുവന്ന കണാരേട്ടൻ
ഒന്ന് ചുമച്ചതേയുള്ളു.
പൊരിവെയിലത്ത്
നടന്നുവന്ന കണാരേട്ടൻ
ഒന്ന് ചുമച്ചതേയുള്ളു.
പക്ഷേ
വൈകിക്കിട്ടിയ കൂലിയും വാങ്ങി
ഓടിച്ചെന്നപ്പോൾ
പൂട്ടിപ്പോയ റേഷൻകടയ്ക്കു മുന്നിൽ
പകച്ചു നിന്ന രാഘവേട്ടൻ
ചോദ്യം കേട്ടതും
വെട്ടിത്തിരിഞ്ഞുവന്ന്
എനിക്കത് കാണിച്ചുതന്നു
വ്യക്തമായി കാണിച്ചുതന്നു.
ഓടിച്ചെന്നപ്പോൾ
പൂട്ടിപ്പോയ റേഷൻകടയ്ക്കു മുന്നിൽ
പകച്ചു നിന്ന രാഘവേട്ടൻ
ചോദ്യം കേട്ടതും
വെട്ടിത്തിരിഞ്ഞുവന്ന്
എനിക്കത് കാണിച്ചുതന്നു
വ്യക്തമായി കാണിച്ചുതന്നു.
അയ്യേ
ഞാനതെങ്ങനെ നിങ്ങളെ
പറഞ്ഞു മനസിലാക്കാനാണ് ?
പറഞ്ഞു മനസിലാക്കാനാണ് ?
ലാലു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക