....ഡിലൈലയുടെ ചിരി......
ഗേറ്റിന്റെ പാളികൾ വലിച്ചു തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എത്തി നോക്കിയത്. മൂടൽ മഞ്ഞ് വീഴുന്ന പ്രഭാതത്തിൽ അകലെ നടന്നു വരുന്നവരെ വ്യക്തമായി കാണുവാനായില്ല. ആരുടേയൊക്കെയോ കണ്ണുനീർ തുള്ളികൾ തങ്ങി നിന്ന പച്ച പുൽ നാമ്പുകൾ എന്റെ കാഴ്ചയെ മറച്ചുവെന്നതാണ് സത്യം..
ഒന്നങ്ങുവാൻ ശ്രമിച്ചു നോക്കി . ഇല്ല ശരീരം മരവിച്ചു കിടക്കുകയാണ്. എന്റെ തലയ്ക്കു പിറകിൽ നിഴൽ വിരിച്ചു കൊണ്ടു എന്തോ ഉയർന്നു നിൽക്കുന്നു..
യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു.
ഞാൻ ഒരു നാളും ലജ്ജിച്ചു പോകരുതേ
നിന്റെ നീതി നിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കണമേ.....
പള്ളി മണികളുടെ പ്രാർത്ഥനകളുടെ ശബ്ദം ..
അടുത്തെവിടെയോ കിതച്ചു കൊണ്ടു ഓടിയകലുന്ന തീവണ്ടിയുടെ ചൂളം വിളി കേട്ടു. മുകളിലെ ആകാശം തെളിയവേ
ഞാനവരെ കണ്ടു.
അലനും, ടെസിയും..
അലൻ ഇത്തിരി കൂടി വളർന്നിരിക്കുന്നു. നെറ്റിയിൽ വീണു കിടന്ന മുടിയിഴകൾ.
കൈയ്യിൽ മനോഹരമായി പൂക്കളാൽ അലങ്കരിച്ച ഒരു ബൊക്ക..
അവന്റെ പിറകിൽ സാരിത്തലപ്പു തല മൂടി എന്റെ ടെസി..
അവളും മാറിയിരുന്നു.. അവൾ കൂടുതൽ സുന്ദരിയായി..കൂടുതൽ സന്തോഷവതിയായി.
വീണ്ടും ആരോ പ്രാർത്ഥിക്കുന്നു.എനിക്കായി..
നീ അവരെ ഒഴുക്കിക്കളയുന്നു.. അവർ ഉറക്കം പോലെ അത്രേ;
അവർ രാവിലെ മുളച്ചു വരുന്ന പുല്ലുകൾ പോലെ ആകുന്നു.
വെട്ടിയിട്ട പാതയിലൂടെ അവർ സാവധാനം നടന്നു വന്നു.
സെമിത്തേരിയിലെ കല്ലറകളിലൊന്നിൽ നിന്നും ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന അവരെ കൺകുളിർക്കെ കണ്ടു. ആ ഹൃദയമിടിപ്പുകൾ കേട്ടു..
പക്ഷെ ഞാൻ നിസാഹായനായിരുന്നു.
നിശബ്ദമായ പ്രാർത്ഥനയോടെ 'അലൻ സാവധാനം പൂക്കളുടെ ബൊക്ക എന്റെ കാൽക്കീഴിൽ വച്ചു പയ്യെ വിളിച്ചു.
. "പപ്പാ "
ആ വിളിക്ക് ഉത്തരം നൽകാനാവാതെ മരവിച്ചു ഞാൻ കിടന്നു. കാറ്റിൽ ആ വിളി അലിഞ്ഞകന്നു ഒഴുകി. എന്റെ കണ്ണുനീരുകൾ പേറി നിന്ന പച്ച പുല്ലുകൾ ചെറുകാറ്റിൽ തലയിളക്കി..
അവന്റെ കണ്ണുകൾ നിറഞ്ഞു. എന്തോ പറയുവാനായി ആ ചുണ്ടുകൾ വിറച്ചു..
ആ നിമിഷം ടെസി അവനെ ചേർത്തുപിടിച്ചു. ആ തലയിൽ മെല്ലെ തലോടി അവൾ അവനെ ചുംബിച്ചു.
" മോന് മമ്മിയില്ലേ...
അവൻ അവളുടെ മുഖത്തേക്കു നോക്കി.. വാക്കുകൾ മരവിച്ച മൗനങ്ങൾ ഭേദിച്ചു ആ ചോദ്യമുയർന്നു...
പപ്പാ എങ്ങനെയാ മരിച്ചത് മമ്മി....?
അതിനവൾ മറുപടി പറയാതെ കുറച്ചു നേരം എന്നെ നോക്കി നിന്നു. .
ആ കണ്ണുകളിൽ ഇന്നലെകളുടെ ഓർമ്മകൾ മെഴുകുതിരി നാളങ്ങളായി തലയിളക്കി.
ഞാനും ഓർക്കുന്നു ടെസി....
നിന്നെ ആദ്യം കണ്ടുമുട്ടിയ നിമിഷങ്ങൾ.. കടൽക്കരയിലെ സല്ലാപങ്ങൾ.. ഗുൽമോഹർ വീണു ചുവന്ന പാതകൾ..
ആ കണ്ണുകളിൽ തെളിഞ്ഞ സന്ധ്യകൾ.
പിന്നെ മന്ത്രകോടിയിൽ കണ്ട സുന്ദരമായ മുഖം..
നിന്റെ ചുവന്ന ചുണ്ടുകളുടെ സ്നേഹ ചുംബനങ്ങൾ.
പിന്നെയെപ്പോഴോ തിരക്കുകളിൽ മങ്ങി മറന്നു പോയ ജീവിതം..
കുറ്റപ്പെടുത്തലിന്റെ കാർക്കശ്യ ശബ്ദങ്ങൾ. വെറുപ്പിന്റെ
വിദ്വേഷത്തിന്റെ ചുളിഞ്ഞ പുരികകൊടികൾ..
പക്ഷെ ടെസി നീ അറിയുക.. ഞാൻ നിന്നെ ഒത്തിരി സ്നേഹിച്ചിരുന്നു..
മരവിച്ചു പോയ ചുണ്ടുകളാൽ ഞാൻ വാക്കുകൾ പരതി അനങ്ങാതെ കിടന്നു..
കാറ്റിലിളകുന്ന മുടിയിഴകളിൽ , ആ വിടർന്ന കണ്ണുകളിൽ നോക്കി ഞാൻ...
അകലെ കാത്തു കിടന്ന കാറിന്റെ നീണ്ട അസ്വസ്ഥമായ ഹോണിന്റെ നീണ്ട വിളി കേട്ടവൾ തിരിഞ്ഞു.
അലൻ വരൂ വേഗം...ഡാഡി വിളിക്കുന്നു.
കുഞ്ഞി കണ്ണുകൾ കല്ലറയിൽ പരതി അവൻ പറഞ്ഞു.. എന്റെ പപ്പാ... ഞാൻ പോവ്യാ...
ഒന്നെന്നെ നോക്കി അവൻ അവളുടെ കൈയ്യിൽ പിടിച്ചു പയ്യെ നടന്നു...
ശബ്ദമില്ലാതെ കരഞ്ഞു ഞാൻ നടന്നകലുന്ന എന്റെ മകനെ ഒന്നു നോക്കി...
ടെസി നിൽക്കൂ ..
എന്തിനാണ് അന്നാ രാത്രിയിൽ നീ വിഷം കലർത്തിയ മദ്യം തന്നത്?
എന്തിനാണു നീ എന്നെ....?
പ്രാർത്ഥനകളുടെ പള്ളി മണികൾ മുഴങ്ങുന്നു വീണ്ടും..
യഹോവേ . ന്യായത്തെ കേൾക്കണമേ,
എന്റെ നിലവിളിയെ ശ്രദ്ധിക്കണമേ.
കപടമില്ലാത്ത അധരങ്ങളിൽ നിന്നുള്ള
എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളണമേ...
അപ്പോൾ..
ശബ്ദമില്ലാത്ത എന്റെ ചോദ്യത്തിനുത്തരമെന്നോണം ഇടം കണ്ണാൽ അവൾ എന്നെ പരിഹാസത്തോടെ നോക്കി ചിരിച്ചു..
മുടിയിഴകളിൽ ഒളിപ്പിച്ച ശക്തിയുടെ സ്രോതസുകളെ ഒറ്റുന്ന ചതിയുടെ ആ പഴയ പ്രണയകഥയിൽ കാഴ്ചകൾ മറയുമ്പോൾ കണ്ട അവസാനത്തെ ആ ചിരി..
തുടരുന്ന കഥയിലും പരിഹാസത്തിന്റെ അതേ ചിരി
...ടെസി...
നീ പോകുക..
നിസഹായനായ എന്നെ ഈ മണ്ണിൽ ഉപേക്ഷിക്കുക...
.... പ്രേം....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക