'അമ്മ മനസ്സ്
"അത് തന്നെ ആലോചിച്ചിരിക്കുകയാണോ മനു ?വന്നു ഭക്ഷണം കഴിക്കു "
സ്വാതി വന്നു നോക്കുമ്പോൾ മനു അതെ ഇരിപ്പാണ് .ആശുപത്രിയിൽ നിന്ന് വന്നിട്ടു വേഷം പോലും മാറിയിട്ടില്ല .വാവയുടെ അരികിലും പോയില്ലല്ലോ !
"മനു "
"ആ കാഴ്ച മറക്കാൻ വയ്യ സ്വാതി. ടീച്ചർ ആരും ഇല്ലാതെ അനാഥയെ പോലെ ആശുപത്രി കിടക്കയിൽ..എന്റെ ഓർമകളെന്നെ ഭ്രാന്ത് പിടിപ്പിക്കും സ്വാതി .."
സ്വാതി നിസ്സഹായതയോടെ അവനരികിൽ ഇരുന്നു.
.ഓർമകളാണ് മനുഷ്യന്റെ ഏറ്റവും വലിയ ശാപം .മറക്കാനാഗ്രഹിക്കുന്നതൊഴികെ ബാക്കിയെല്ലാം മറക്കുകയും ചെയ്യും .
സ്വാതിക്കറിയാത്തതല്ല ഒന്നും .വിവാഹം കഴിഞ്ഞ അന്ന് മുതൽ അവനേറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളതും ടീച്ചറേ കുറിച്ചാണ്.
അ വൾ മനുവിനരികിൽ നിന്നെഴുന്നേറ്റു പോയി .
അവനെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലതെന്നു അവൾക്കു തോന്നി. അല്ലെങ്കിലും ചിലപ്പോളെങ്കിലും ഹൃദയത്തിനുള്ളിൽ വേദനകളെ, ചിന്താസഞ്ചാരങ്ങളെ ഒക്കെ അലയാൻ വിട്ട് ഒറ്റയ്ക്കിരിക്കണം .ഒരു ധ്യാനം പോലെ. ആത്മാവ് ഞെട്ടറ്റ പൂവ് പോലെ ഭൂമിയിൽ വീണു കിടക്കണം .ഒച്ചയനക്കങ്ങളില്ലാതെ, ദലമർമരങ്ങളില്ലാതെ ചില നിമിഷങ്ങളെങ്കിലും ഉണ്ടാകണം മനുഷ്യന് ..
അവനെ ഒറ്റയ്ക്ക് വിടുന്നതാണ് നല്ലതെന്നു അവൾക്കു തോന്നി. അല്ലെങ്കിലും ചിലപ്പോളെങ്കിലും ഹൃദയത്തിനുള്ളിൽ വേദനകളെ, ചിന്താസഞ്ചാരങ്ങളെ ഒക്കെ അലയാൻ വിട്ട് ഒറ്റയ്ക്കിരിക്കണം .ഒരു ധ്യാനം പോലെ. ആത്മാവ് ഞെട്ടറ്റ പൂവ് പോലെ ഭൂമിയിൽ വീണു കിടക്കണം .ഒച്ചയനക്കങ്ങളില്ലാതെ, ദലമർമരങ്ങളില്ലാതെ ചില നിമിഷങ്ങളെങ്കിലും ഉണ്ടാകണം മനുഷ്യന് ..
മനുവിന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു .അവന്റെ ഓർമകളിൽ ടീച്ചറും ആ കാലവും വീണ്ടും കടന്നു വന്നു .
ടീച്ചർ തനിക്കു ടീച്ചർ മാത്രമായിരുന്നില്ല. ആദ്യാക്ഷരം ചൊല്ലി തന്ന ഗുരുവും അമ്മയും കൂട്ടുകാരിയും ടീച്ചർ തന്നെ. .മാനത്തെ അമ്പിളിമാമനെ കാണിച്ചു ചോറൂട്ടിയിരുന്ന ശൈശവത്തിന്റെ ഓര്മകളിലും സൈക്കിൾ ചവിട്ടി കളിക്കുന്ന കൗമാരത്തിന്റെ ഓര്മകളിലും അച്ഛനെക്കാൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ടീച്ചർ ആണ് .
പിന്നെ "ആദി
"ടീച്ചറുടെ മകൻ തന്റെ ഉറ്റ ചങ്ങാതി ."
ദുബായിൽ നിന്നും സമ്മാനപൊതികളുമായി വല്ലപ്പോളും എത്തുന്ന അച്ഛനെന്നും തന്റെ മനസ്സിൽ അതിഥിയുടെ രൂപമായിരുന്നു .മുത്തച്ഛന്റേയുംമുത്തശ്ശിയുടെയും ടീച്ചറിന്റെയും തണലിൽ സുഖസുന്ദര ബാല്യ കൗമാരം
കളിചിരികളുടെ സ്വർഗം കണ്ടു ദൈവം പോലും അസൂയപ്പെട്ടിട്ടുണ്ടാകുമോ?
അല്ലെങ്കിൽ എന്തിനാണ് ആ അവധിക്കു അച്ഛൻ തനിക്കു ബൈക്ക് വാങ്ങി തന്നത് ?വരുന്നില്ല എന്ന് പറഞ്ഞിട്ടും ആദിയെ നിർബന്ധിച്ചു ബൈക്കിനു പിന്നിലിരുത്തി ചുറ്റിയത് ?.ഒടുവിൽ ഒരു ലോറിയുടെ മുന്നിൽ തനിക്കു നിയന്ത്രണം നഷ്ടമായത് ?ഒരു പോറൽ പോലും ഏൽക്കാതെ താനും..പിന്നേ നിശ്ചലനായി ആദിയും ബാക്കിയായത് ?
അല്ലെങ്കിൽ എന്തിനാണ് ആ അവധിക്കു അച്ഛൻ തനിക്കു ബൈക്ക് വാങ്ങി തന്നത് ?വരുന്നില്ല എന്ന് പറഞ്ഞിട്ടും ആദിയെ നിർബന്ധിച്ചു ബൈക്കിനു പിന്നിലിരുത്തി ചുറ്റിയത് ?.ഒടുവിൽ ഒരു ലോറിയുടെ മുന്നിൽ തനിക്കു നിയന്ത്രണം നഷ്ടമായത് ?ഒരു പോറൽ പോലും ഏൽക്കാതെ താനും..പിന്നേ നിശ്ചലനായി ആദിയും ബാക്കിയായത് ?
എല്ലാവരും എതിർത്തിട്ടും ആദിയെ അവസാനമായി ഒരു നോക്ക് കാണാൻ താൻ ആ വീട്ടിൽ പോയി .നിയന്ത്രണം വിട്ട ബന്ധുക്കൾ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ അത് വരെ തളർന്നു കിടന്ന ടീച്ചറുടെ കണ്ണുകളിൽതീയാളി. ആ കൈകൾ തനിക്കു കവചമായി
"തൊട്ടു പോകരുത് .ഇതും എന്റെ കുഞ്ഞാണ് .അവനൊരു അബദ്ധം പറ്റിയതാണ് .."ടീച്ചർ പൊട്ടിക്കരഞ്ഞു കൊണ്ട് തന്നെ വാരിയണച്ച് ഉമ്മ വെക്കുമ്പോൾ താൻ ആ കാൽക്കീഴിലേക്കു വീണത് ഓർമയുണ്ട് .
പിന്നീട മനസിന്റെ താളം തെറ്റിപ്പോയ തന്നെ അച്ഛൻ വിദേശത്തേക്ക് കൊണ്ട് പോയി .ടീച്ചർ വീട് ഒക്കെ വിറ്റ് എവിടെയോ പോയന്നറിഞ്ഞു.
വളർന്നപ്പോൾ ..ഡോക്ടർ ആയപ്പോൾ ഒക്കെ തിരഞ്ഞത് അത് മാത്രമാണ് ..എവിടെയാണ് ടീച്ചർ ?
ഇന്ന് യാദ്രശ്ചികമായി തന്റെ ആശുപത്രിയിൽ ഈയവസ്ഥയിൽ ടീച്ചറെ കണ്ടപ്പോൾ അടുത്ത് പോകാൻ,സംസാരിക്കാൻ ഒന്നും തോന്നിയില്ല .ഒരു ഭയം .കുറ്റബോധം ..
ആദിക്ക് പകരം താൻ മതിയായിരുന്നു .
പുത്രദുഃഖത്താലുരുകുന്ന ഒരു അമ്മയുടെ കണ്ണീരിനോളം വരുമോ ലോകത്തെ ഏതു സങ്കടക്കടലും ?
തനിക്കു വേണ്ടി കരയാൻ അമ്മയുണ്ടായിരുന്നില്ലല്ലോ ?
ഒരു പക്ഷെ തനിക്കു സംഭവിച്ചാലും ടീച്ചർ ഇത് പോലെ വേദനിച്ചേക്കും .ആദിയും താനും രണ്ടല്ലായിരുന്നു
.ആ നിമിഷം മനുവിന് ടീച്ചറിനെ കാണാൻ തോന്നി .
മനു ആ കാലിൽ മെല്ലെ തൊട്ടു .ടീച്ചർ നല്ല ഉറക്കം .
മനു അരികിലിരുന്നു ആ കൈയിൽ മെല്ലെ പിടിച്ചു .
ടീച്ചർ കണ്ണുതുറന്നു നോക്കി .വരണ്ട ചുണ്ടുകളിൽ മന്ദഹാസം തെളിഞ്ഞു
" മനുകുട്ടാ "
വർഷങ്ങൾക്കിപ്പുറം അതെ വിളിയൊച്ച
"മനുകുട്ടാ ഓടല്ലേ വീഴും "
"മനുകുട്ടാ ഒരു ദോശ കൂടി കഴിക്കു മോനെ "
"ആദി സൈക്കിൾ മനുകുട്ടന് കൊടുക്ക് "
മനു ആ കൈകളിൽ മുഖം മെല്ലെ അമർത്തി .
" എവിടെയെല്ലാം തിരക്കി ?എന്താ എന്നെ ഒന്ന് അന്വേഷിക്കാതിരുന്നത് ?അത്രക്കങ്ങു എന്നെ വെറുത്തോ ടീച്ചർ ?"
"ഒന്നല്ല മോനെ. ടീച്ചറെല്ലാം അറിയുന്നുണ്ടായിരുന്നു.പഠിച്ചു മിടുക്കനായതും ഡോക്ടർ ആയതും എല്ലാം ..അങ്ങോട്ട് വന്നില്ലന്നേയുള്ളു.ആദിയുടെ അച്ഛൻ പോയപ്പോൾ മനസ്സ് അങ്ങ് മരിച്ച പോലെയായി ..പിന്നെ ഹൃദയം പണിമുടക്കിയപ്പോളാണ് ഈ ആശുപത്രി ..എന്റെ മനുകുട്ടൻ ഇവിടുണ്ടെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് ടീച്ചർ വന്നത് .മരിക്കും മുന്നേ ഒന്ന് കാണണ്ടേ ?"
"മതി ..ഇനി പറയണ്ട "
അവൻ അവരെ ശാസിച്ചു
അവൻ അവരെ ശാസിച്ചു
ആശുപത്രിയിൽ നിന്ന് മനു അവരെ തന്റെ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു.ടീച്ചർ ക്ഷീണമെല്ലാം മാറി ഉന്മേഷം വീണ്ടെടുക്കുനന്തു അവൻ സന്തോഷത്തോടെ കണ്ടു നിന്നു .ഒരു പുതുനാമ്പു തളിർക്കുന്നത് പോലെ .വീടിനു ഒരു ജീവൻ വന്ന പോലെ .
ഒരു അമ്മയില്ലാത്തതിന്റെ കുറവ് നികത്താൻ മറ്റൊരു അമ്മയ്ക്ക് മാത്രമേ കഴിയു .ഭൂമിയിൽ പകരം വെയ്ക്കാനാവാതെ പോകുന്നതും അത് തന്നെ. അവൻ ചിന്തിച്ചു
ഏറ്റവും അതിശയം ശാഠ്യക്കാരനായ മനുവിന്റെ വാവ ടീച്ചറുടെ നെഞ്ചിൽ നിന്ന് മാറാതെയായതാണ് ..സ്വാതിയെയോ മനുവിനെയോ അവനു വേണ്ടാതായി .രാത്രികാലങ്ങളിലുള്ള അവന്റെ നിർത്താകരച്ചിലുകൾ പൊടുന്നനെ അവസാനിച്ചു .അവന്റെ ചിരിയും കൊഞ്ചലും കൊണ്ട് വീട് മുഖരിതമായി .
"എനിക്ക് തിരികെ പോകണം മനുകുട്ടാ .എത്ര ദിവസമായി വന്നിട്ട് "
മനു സ്വാതിയെ ഒന്ന് നോക്കി
"അവിടെ ആരുമില്ലല്ലോ ടീച്ചറെ? എനിക്കും മനുവിനും അമ്മയില്ല .ഇനിയുള്ള കാലം ഞങ്ങളക്കൊപ്പം നിന്ന് കൂടെ ?"
"അതൊന്നും വേണ്ട കുട്ടിയെ. ഇടയ്ക്കു വരാം അത് മതി .പോട്ടെ വാവേ "
കുഞ്ഞിനെ മാറിൽ നിന്ന് സ്വാതിയിലേക്കു കൈമാറ്റം ചെയ്യാനൊരുങ്ങുമ്പോൾ ടീച്ചറിന്റെകണ്ണു നിറഞ്ഞു .
കുഞ്ഞുങ്ങൾ ദൈവത്തിന്റെ മാലാഖാമാരാണ് .സർവം അറിയുന്നവർ
ദീനമായി കുഞ്ഞു ടീച്ചറിനെ നോക്കി കരയുന്നതു കണ്ടു സ്വാതി അകത്തേക്ക് പോയി കളഞ്ഞു .കുഞ്ഞിന്റെ ഇളം കൈകൾ ടീച്ചറിന്റെ സാരിത്തുമ്പിൽ ഇറുകി പിടിച്ചിരുന്നു ..
മനു അനങ്ങാതെ അത് നോക്കി നിന്നു
ടീച്ചർ ദുർബലയാകുന്നുണ്ട്
"ആദിയാണിത് ടീച്ചറെ ..നമ്മുടെ ആദി .ഉപേക്ഷിച്ചു പോകാൻ കഴിയുമെങ്കിൽ പൊക്കൊളു.ഇല്ലെങ്കിൽ ഞങ്ങളെ വളർത്തിയത് പോലെ എന്റെ മകനെയും വളർത്തു ..ടീച്ചറുടെ ഇഷ്ടം ." മനു ശാന്തമായി പറഞ്ഞു
ടീച്ചർ വിതുമ്പി കരഞ്ഞു കൊണ്ട് കുഞ്ഞിനെ മാറോടണച്ചു ഉമ്മ വെച്ചു.പിന്നെ മെല്ലെ അകത്തേക്ക് പോയി .
നേരം സന്ധ്യയാകുന്നു .
അസ്തമയ സൂര്യന്റെ ചുവപ്പു ആകാശത്തു നിറഞ്ഞു ..
അസ്തമയ സൂര്യന്റെ ചുവപ്പു ആകാശത്തു നിറഞ്ഞു ..
"മനു താങ്ക്സ് ഡാ '
ആദി പറഞ്ഞുവോ ?മനു ഒന്ന് കാതോർത്തു ...
ആദിയുടെ പതിഞ്ഞ സ്വരം... നനുത്ത മുഖം.. മനു നിറകണ്ണുകളോടെ ആകാശത്തേക്ക് നോക്കി.
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക