പൊന്നൂസിന്റെ ചക്കരഅമ്മ അറിയുവാൻ..
---------------------------------------------------------
അമ്മേ പൊന്നൂസിനു കരച്ചിൽ വരുന്നുണ്ട് കേട്ടോ.അമ്മ ഒന്ന് പോന്നുസേന്ന് വിളിച്ചിട്ട് എത്ര നാളായി. അമ്മ പൊന്നൂസിനെ ഇട്ടിട്ട് എന്തിനാ ഹോസ്റ്റലിൽ താമസിക്കുന്നേ.. ?അമ്മ എന്നെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ എത്ര സുഖമായിരുന്നു ഉറങ്ങാൻ. ഇപ്പോൾ പൊന്നൂസിന് ഉറക്കമില്ല.അച്ഛനും എപ്പോളും സങ്കടമാ. ഇടക്ക് എന്നെ കെട്ടിപ്പിടിച്ചു കരയും. ഇപ്പൊ അച്ഛൻ എന്നും കള്ളുകുടിച്ചിട്ടാ വരുന്നത്. അമ്മക്കറിയില്ലേ പൊന്നൂസിന് കള്ളുകുടിയന്മാരെ പേടിയാന്ന്.പക്ഷേ അച്ഛൻ പാവം കള്ളുകുടിയനാണെന്നു തോന്നുന്നു.പൊന്നൂസിനോട് വഴക്കൊന്നും ഉണ്ടാക്കിയിട്ടില്ല അച്ഛൻ. എന്നാലും അച്ഛനും പൊന്നൂസിനെ പഴയപോലെ ഇഷ്ടമില്ല. പൊന്നൂസ് ഫോൺ വിളിച്ചാൽ പോലും അമ്മ എടുക്കാറില്ലല്ലോ. എന്നോട് എന്താ അമ്മ മിണ്ടാത്തെ.ഒത്തിരി നാളുകൾ കൂടിയല്ലേ ഇന്നാള് അമ്മ വീട്ടിൽ വന്നത്. എന്നിട്ട് പൊന്നൂസിനോട് എന്തിനാ ദേഷ്യപ്പെട്ടേ. എനിക്ക് ഇപ്പൊ അമ്മയോട് മിണ്ടാൻപോലും പേടിയാ. മിന്നു പറഞ്ഞു നല്ല കുട്ടിയല്ലങ്കിൽ അച്ഛനും, അമ്മയ്ക്കും ഇഷ്ട്ടം ഉണ്ടാവില്ലെന്ന്. പൊന്നു നല്ല കുട്ടിയല്ലേ അമ്മേ.. ? ജാനു ചേച്ചി ഉണ്ടാക്കി തരുന്നതിനൊന്നും ഒരു രുചിയുമില്ല.അമ്മ എനിക്ക് ഉണ്ടാക്കിത്തരുമായിരുന്ന ശർക്കര വെച്ച അടയും, കുമ്പിളപ്പവും ഒക്കെ തിന്നാൻ എനിക്ക് കൊതിയായിട്ട് വയ്യ. എന്റെ കൂട്ടുകാരൊക്കെ അവരുടെ അമ്മമാർ ഉണ്ടാക്കി തരുന്നതിനേ കുറിച്ച് വന്നു പറയുമ്പോൾ എനിക്ക് അപ്പടി സങ്കടം വരും. പക്ഷേ പൊന്നു കരയാറില്ല കേട്ടോ. ഞാനും പറയും അമ്മ എനിക്കും ഒത്തിരി സാധനങ്ങൾ ഉണ്ടാക്കി തരുമെന്ന്.കള്ളം പറയരുതെന്ന് ശ്യാം സാർ എപ്പോഴും പറയുന്നതാ. പക്ഷേ ഞാൻ ഇവിടെ കള്ളം പറഞ്ഞില്ലേൽ എന്റെ കൂട്ടുകാർ ഓർക്കില്ലേ അമ്മക്ക് എന്നോട് ഇഷ്ടമില്ലന്ന്. അത് വേണ്ട. ആരും അറിയണ്ട. ഞാൻ ആരോടും, ഒന്നും പറഞ്ഞിട്ടില്ല കേട്ടോ. എനിക്ക് എന്റെ അമ്മയെയും, അച്ഛനെയും ഒത്തിരി ഇഷ്ട്ടമാ കേട്ടോ.പിന്നെ ഒരു കാര്യം പറയാനുണ്ട്. ഞാൻ ബാത്‌റൂമിൽ പോകുമ്പോൾ ചോര വരുന്നുണ്ട്. അത് പറയാനാ ഞാൻ അമ്മയുടെ അടുത്തേക്ക് രാത്രി വന്നത്. അപ്പൊ അച്ഛനും, അമ്മയും കൂടി വഴക്കുണ്ടാക്കുന്നതു കണ്ട് ഞാൻ പേടിച്ചു പോയി. മിന്നു പറഞ്ഞു ഇങ്ങനെ ചോര വന്നാൽ മരിച്ചു പോകുമെന്ന്. ഞാൻ എനിക്കാണന്ന് പറഞ്ഞില്ല. മരിച്ചു പോട്ടെ. അമ്മക്കും,അച്ഛനും ഇഷ്ട്ടമില്ലാതെ എന്തിനാ പൊന്നൂസ് ജീവിക്കുന്നേ.കുഞ്ഞിലേ മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാ മിന്നു പറഞ്ഞത്. മാലാഖ ആയി എല്ലാവരുടെ അടുത്തും വരാമെന്ന് .എന്നാൽ ഞാൻ ആദ്യം അമ്മയുടെ അടുത്ത് വരാം കേട്ടോ. ഞാൻ മാലാഖയായി വന്നാൽ അമ്മ എന്നെ ഇഷ്ട്ടപ്പെടില്ലേ . ഇനിയുമുണ്ട് ഒത്തിരി എഴുതാൻ. പേപ്പർ തീരാറായി. ശ്യാം സാർ പറഞ്ഞത് ഇനിയും പേപ്പർ തരില്ലാന്നാ.ഞാൻ മരിക്കുമോ അമ്മേ. പൊന്നുവിന് അപ്പടി സങ്കടം വരുവാ.
എന്ന്.. അമ്മയുടെ പൊന്നു..

വായിച്ചു തീർന്നപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
നാലാം ക്ലാസ്സിലുള്ള ഒരു പെൺകുട്ടിയേ ആരോ ദുരുപയോഗം ചെയ്യുന്നുണ്ടന്ന രഹസ്യവിവരം കിട്ടിയതനുസരിച്ചു കുട്ടികളുടെ മനസ്സറിയുവാൻ വേണ്ടിയാണു ഞങ്ങൾ അധ്യാപകർ ഇങ്ങനെ ഒരു എഴുത്ത് മത്സരം നടത്തിയത്.ആരോടും പറയാൻ പറ്റാതെ വിഷമിക്കുന്ന എന്തെങ്കിലും നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ അതെഴുതുവാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. ആ കുട്ടി തുറന്നെഴുതിയാൽ കണ്ടുപിടിക്കാം എന്നോർത്തു. പക്ഷേ ഈ എഴുത്ത് വായിച്ചിട്ട് എന്റെ ഉള്ളിലൊരു പിടച്ചിൽ.പൊന്നു എന്നത് ആര്യ സുരേഷിന്റെ ചെല്ലപ്പേര് ആയിരിക്കും.

സോണി സാറേ.. ഈ കുട്ടി എഴുതിയേക്കുന്നതു ഒന്ന് വായിച്ചു നോക്കിക്കേ.
ഞാൻ പേപ്പർ സോണിസാറിന് കൊടുത്തു.
ഞാൻ പേപ്പർ സോണിസാറിന് കൊടുത്തു.
സാറേ.. ആര്യ ചോര ഛർദ്ദിച്ചു.ബാത്റൂമിൽ വീണു കിടക്കുവാ . വിളിച്ചിട്ട് എണീൽക്കുന്നില്ല..
മിന്നു കരഞ്ഞുകൊണ്ട് ഓടി വന്ന് പറഞ്ഞത് കേട്ട എന്റെ മനസ്സിൽ അപായ സൂചന മുഴങ്ങി.
സോണി സാറേ.. വാ.. ടീച്ചറേ ഓടി വാ..
ഞാൻ ഓടിക്കൊണ്ട് വിളിച്ച്പറഞ്ഞു.
ബാത്‌റൂമിൽ വീണു കിടന്നിരുന്ന ആര്യയെ ഞാൻ വാരിയെടുത്തു പുറത്തേക്കിറങ്ങിയപ്പോഴേക്കും സോണി സാറും, രണ്ട് ടീച്ചർമാരും കൂടെ ഓടിയെത്തി.

ടീച്ചർമാർ ആര്യയുടെ കവിളിൽ തട്ടി ഒന്ന് കുലുക്കി വിളിച്ച് നോക്കി. അനക്കമില്ല.
എന്ത് പറ്റിയതാ സാറേ ഈ കുട്ടിക്ക്.. ?
അറിയില്ല. എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കണം. സോണി സാറേ ഒരു വണ്ടി കിട്ടുമോന്നു നോക്ക്..
സോണി സാർ മുന്നേ ഓടി.പിറകെ ആര്യയേയും കൊണ്ട് ഞാനും ,കൂടെ ടീച്ചർമാരും.
ഗേറ്റിൽ വന്ന് റോഡിലേക്ക് നോക്കി നിന്ന സോണി സാർ അക്ഷമനായി. ഒരു വണ്ടിയും ആ സമയത്തു അതിലേ വന്നില്ല.

വണ്ടി ഒന്നും ഇല്ലേ സോണി സാറേ.. ?ആ ഓട്ടോക്കാരെ ആരെയെങ്കിലും ഒന്ന് വിളിച്ച് നോക്കിക്കേ..
എല്ലാരും ഓട്ടത്തിലാ ശ്യാം സാറേ. വേറെ വണ്ടി ഒന്നും കാണുന്നുമില്ലല്ലോ..
എന്താ ചെയ്യുക.. ?
കുട്ടികൾ വിവരമറിഞ്ഞു ഓടി വന്നു കൊണ്ടിരിക്കുന്നു.

സോണി സാറേ.. ബസ്സിന്റെ ചാവി എടുത്തോണ്ട് വാ. വേഗം..
ശ്യാം സാർ ബസ്സ് ഓടിക്കുമോ.. ?
സോണി സാർ സംശയത്തിൽ ചോദിച്ചു..
സോണി സാർ സംശയത്തിൽ ചോദിച്ചു..
ഓടിച്ചേ പറ്റൂ.. സാർ ഓടിച്ചെന്നു ചാവി എടുത്തോണ്ട് വാ. ഞാൻ സാറിനു വായിക്കാൻ തന്ന ആര്യ എഴുതിയതും കൂടെ എടുക്കണം.
സോണി സാർ ഓഫിസിലേക്കു ഓടി.
സോണി സാർ ഓഫിസിലേക്കു ഓടി.
എന്റെ മനസ്സിൽ മുഴുവൻ ആര്യ എഴുതിയ പേപ്പറിലെ വരികളായിരുന്നു.താൻ മാത്രമേ അത് വായിച്ചുള്ളൂ.ഇവരോടൊട്ട് പറയാനുള്ള സമയവും ഇല്ല. മൂന്ന് സ്കൂൾ ബസ്സ് കോംബൗണ്ടിൽ കിടപ്പുണ്ട്. ഡ്രൈവർമാർ രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞാൽ വൈകിട്ടേ വരുകയുള്ളൂ. തനിക്ക് ഡ്രൈവിംഗ് അറിയാമെങ്കിലും വലിയ വണ്ടി ഇതുവരെ ഓടിച്ചിട്ടില്ല. ആലോചിച്ചു നിക്കാൻ സമയമില്ല..
---------------------------------------------------------
ആദ്യമായി ബസ്സ് ഓടിക്കുന്നതിന്റെ പരിഭ്രമം, ആര്യയ്ക്ക് എന്തേലും പറ്റിയാലോന്നോർത്തുള്ള മനസ്സിന്റെ ആധി. ഹോസ്പിറ്റലിന്റെ എമർജൻസി ബ്ലോക്കിന് മുൻപിൽ ബസ്സ് കൊണ്ട് വന്ന് നിർത്തുമ്പോളും എന്റെ കൈകാലുകളുടെ വിറയൽ മാറിയിരുന്നില്ല.

ബസ്സ് നിർത്തിയതും സോണി സാർ ടീച്ചർമാരുടെ മടിയിൽ കിടന്നിരുന്ന ആര്യയെയും എടുത്തുകൊണ്ടു അകത്തേക്ക് പാഞ്ഞു.ഒരു അഞ്ചുമിനിറ്റ് വേണ്ടി വന്നു എനിക്ക് മനസ്സിനെ ഒന്ന് പിടിച്ചുനിർത്തി സമനില കൈവരിക്കാൻ.
അകത്തേക്ക് വേഗത്തിൽ ചെന്ന ഞാൻ സോണിയോട് ചോദിച്ചു..
ഡോക്ടർ എന്ത് പറഞ്ഞു.. ?
ഡോക്ടർ എന്ത് പറഞ്ഞു.. ?
അപ്പോഴേക്കും ഡോർ തുറന്നു ഡോക്ടർ വെളിയിലേക്കു വന്നു.
ആര്യയുടെ ആരാ ഇവിടെ ഉള്ളത്.. ?
ഞാനും , സോണിസാറും, കൂടെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു.
നിങ്ങൾ ആര്യയുടെ ആരാ.. ?
ഞങ്ങൾ സ്കൂളിലെ അധ്യാപകരാ.സ്കൂളിൽ വെച്ചാ ആര്യ തല കറങ്ങി വീണത്.
ഈ കുട്ടിയുടെ അച്ഛനും, അമ്മയും ഒന്നും വന്നില്ലേ.. ?
അറിയിച്ചിട്ടുണ്ട് ഡോക്ടർ.. ഇപ്പോൾ എത്തുമെന്ന് തോന്നുന്നു..
ഇതിന് മുൻപ് എപ്പോഴെങ്കിലും ആര്യക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ടോ.. ?
ഞങ്ങളുടെ അറിവിൽ ഇല്ല ഡോക്ടർ.
ഡോക്ടർ ഇതൊന്നു വായിച്ചു നോക്കിയെങ്കിൽ. ഇന്ന് സ്കൂളിൽ വെച്ച് നടത്തിയ എഴുത്ത് മത്സരത്തിൽ ആര്യ എഴുതിയതാ.

ഡോക്ടർ വേഗം ഞാൻ കൊടുത്ത പേപ്പർ വാങ്ങി വായിച്ചു..
യെസ്. .. എന്റെ സംശയം മാത്രം.ടെസ്റ്റുകൾ കഴിഞ്ഞാലേ ഉറപ്പിക്കാൻ പറ്റൂ.. ആര്യയ്ക്ക് ബ്ലെഡ്ഡ് ക്യാൻസർ ആണൊന്നൊരു സംശയം. കുട്ടിയുടെ അച്ഛനോ, അമ്മയോ വന്നാൽ എന്നെ അറിയിക്കൂ..
എന്ന് പറഞ്ഞ് ഡോക്ടർ അകത്തേക്ക് പോയി..
എന്ന് പറഞ്ഞ് ഡോക്ടർ അകത്തേക്ക് പോയി..
കൂടെ വന്നിരുന്ന ടീച്ചർമാരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.സോണിസാറിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകളും നിറയുന്നു. അതുവരെ പിടിച്ചു നിന്നിരുന്ന എന്റെ നിയന്ത്രണം വിട്ടു. ഞാൻ അടുത്ത് കണ്ട കസേരയിലേക്ക് തളർന്നിരുന്നു.ആര്യയുടെ അച്ഛനോടും, അമ്മയോടും എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.ആ കുഞ്ഞുമനസ്സ് എത്ര മാത്രം വേദനിച്ചിരിക്കണം. എല്ലാം ഉള്ളിലടക്കി... വയ്യ.. ഓർക്കാൻ കഴിയുന്നില്ല. എന്റെ ദൈവങ്ങളേ ആ കുഞ്ഞിനെ കാത്തുകൊള്ളണമേ. താൻ ഒരിക്കലും ഇത്ര ആത്മാർത്ഥമായി ദൈവത്തെ വിളിച്ചിട്ടില്ല.
പെട്ടന്ന് കരഞ്ഞു കൊണ്ട് ഒരു സ്ത്രീ അങ്ങോട്ടേക്ക് ഓടി വന്നു.ടീച്ചർമാരോട് ആര്യയുടെ കാര്യം ചോദിക്കുന്നു. ആര്യയുടെ അമ്മ ആയിരിക്കും.എനിക്ക് അവരോടു ദേഷ്യമാണ് തോന്നിയത്. പെട്ടന്ന് തന്നെ ആര്യയുടെ അച്ഛനെന്നു തോന്നിക്കുന്ന ആളും എത്തി.ആ സ്ത്രീ അയാളോട് കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുന്നു. അയാളുടെ മുഖത്തും സങ്കടം പരക്കുന്നു. പൊട്ടിക്കരഞ്ഞ സ്ത്രീയേ അയാൾ ചേർത്തു നിർത്തി ആശ്വസിപ്പിക്കുന്നു. എനിക്ക് സംശയമായി. ആര്യ എഴുതിയത് സത്യമല്ലേ. ഇവരുടെ പെരുമാറ്റം കണ്ടിട്ട് ഇത്ര അകൽച്ചയിലായിരുന്നെന്ന് തോന്നുന്നില്ല. അവർ ഡോക്ടറെ കാണാൻ അകത്തേക്ക് പോയി.
----------------------------------------------------------
നേരം കുറേ കഴിഞ്ഞു. .എനിക്ക് തോന്നി അവരോട് ഒന്ന് സംസാരിക്കണമെന്ന്.ആര്യ എഴുതിയത് കാണിച്ച് അവരെ രണ്ടെണ്ണം പറയണം. ആ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിച്ചത് എന്തിനാണെന്ന് ചോദിക്കണം.അച്ഛനും, അമ്മയ്ക്കും ഉള്ള ഉത്തരവാദിത്തങ്ങൾ അവരോടൊന്ന് പറയണം.സന്തോഷമായിട്ട് ജീവിക്കാൻ ദൈവം തരുന്ന അവസരം അഹങ്കാരം കൊണ്ട് കളഞ്ഞുകുളിച്ചിട്ട് വീണ്ടും ഒരവസരത്തിനായി നേർച്ചകാഴ്ച്ചകൾ നേരുന്ന അവസ്ഥയോട് എനിക്ക് പുച്ഛം തോന്നി. ഞാൻ അവരുടെ അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തി.

ഒരു മിനിറ്റ്..
ഞാൻ പറഞ്ഞപ്പോൾ ആര്യയുടെ അച്ഛൻ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു. നീളമുള്ള വരാന്തയുടെ ഒരരിക്പറ്റി ഞാൻ പതിയെ നടന്നു. കൂടെ അയാളും.

ആര്യയ്ക്ക് ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ.. ?
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സാറേ കുറേ നാളായിട്ട് അവളെ വേണ്ട വിധം ശ്രെദ്ദിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല.
എന്റെ മോള്..

പൂർത്തിയാക്കാതെ അയാൾ നിർത്തിയപ്പോൾ ഞാൻ ഉള്ളിലെ നീരസം മറച്ചുവെക്കാതെ ചോദിച്ചു..
അതെന്താ കാരണം.ആര്യയുടെ അച്ഛനും, അമ്മയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ.. ?
അടുത്തത് ആര്യ എഴുതിയത് എടുത്തു കാണിക്കുവാണ് വേണ്ടതെന്നു ഞാൻ മനസ്സിൽ ഓർത്തു.

വരാന്തയുടെ സൈഡിൽ കിടന്ന കാലിയായ കസേരകളിലൊന്നിലേക്കു അയാൾ ഇരുന്നു..
കൂടെ ഞാനും.
കൂടെ ഞാനും.
നമ്മൾ തിരിച്ചു ചെല്ലുമ്പോൾ ആര്യയുടെ അമ്മ ജീവനോടെ കാണുമെന്നു ഉറപ്പില്ല സാറേ..
ഇയാൾ എന്താണ് ഈ പറയുന്നത് എന്നറിയാതെ ഞാൻ നെറ്റിചുളിച്ചു അയാളെ നോക്കി.
ഏത് നിമിഷവും മരണത്തിനു കീഴടങ്ങേണ്ടിവരും ആര്യയുടെ അമ്മക്ക്.രക്തത്തിൽ ഒരു അണുക്കൾ കൂടുതലാണ് അവൾക്ക്. അറിഞ്ഞത് വളരെ വൈകിയാണ്. നേരത്തെ അറിഞ്ഞിട്ടും കാര്യമൊന്നുമില്ലായിരുന്നു. ഇതുവരെ ആ അണുക്കൾ കുറക്കാനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഒരു കോടി ജനങ്ങളിൽ വെറും പത്തുപേർക്ക് മാത്രം വരുന്ന ഒരു രോഗം. അതറിഞ്ഞത് മുതൽ അവൾക്ക് ഭയങ്കര ദേഷ്യമായിരുന്നു. എന്നോടും, ആര്യയോടുമൊക്കേ. പരമാവധി ഞാൻ പിടിച്ചുനിന്നെങ്കിലും പലപ്പോഴും എന്റെ നിയന്ത്രണവും വിട്ടു. പതിയേയാണ് ഞാൻ മനസ്സിലാക്കിയത് അവൾ ഒരു ദിവസം പെട്ടന്ന് അങ്ങ് പോകുമ്പോൾ ഞങ്ങളുടെ സങ്കടം കുറക്കാനായിരുന്നു ഈ ദേഷ്യമെന്ന്. വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്ക് മാറിയതും ഈ ഉദ്ദേശ്യത്തിലായിരുന്നു.പരമാവധി ആര്യയിൽ നിന്നും, എന്നിൽനിന്നും അകന്നു നിൽക്കുക. അവൾ പോകുമ്പോൾ ആര്യയുടെ സങ്കടം കുറക്കാനുള്ള മാർഗ്ഗം. ഞാൻ സമ്മതിച്ചില്ലായിരുന്നു. ഉള്ള നാളുകൾ ഞങ്ങളുടെ കൂടെ ജീവിക്കാൻ ഞാൻ ആകന്ന് പറഞ്ഞതാ.. കേട്ടില്ല..
എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുവായിരുന്നു. ഞാൻ അയാളെ കുറ്റപ്പെടുത്താൻ ഓർത്തുവെച്ചിരുന്നതെല്ലാം എന്റെ കണ്ണീരിൽ ഒലിച്ചു പോയി.
സ്നേഹിച്ചു മതിയായില്ലാരുന്നു സാറേ ഞങ്ങൾക്ക്. എനിക്കും, എന്റെ കൊച്ചിനും അവളെ വേണമാരുന്നു .പക്ഷേ..
അതിന്റെ സങ്കടം സഹിക്കാൻ വയ്യാതെയാ ഞാൻ ചെറുതായി കുടിക്കാൻ തുടങ്ങിയത്..ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ബോധമില്ലാതെ ഒന്ന് കണ്ണടക്കാൻ വേണ്ടി. ആ അവസ്ഥയിൽ ഞാൻ അറിഞ്ഞില്ല എന്റെ മോള്.. അവളുടെ കൂടെ ഒന്നിരിക്കാനും, ഒന്ന് കൊഞ്ചിക്കാനും, ഒന്ന് ശ്രെദ്ധിക്കാനും എനിക്ക് കഴിഞ്ഞില്ല സാറേ.

ഞാൻ അയാളുടെ തോളത്ത് ഒന്നമർത്തി . ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ പോയ നിമിഷം. എത്ര ശ്രെമിച്ചിട്ടും എന്റെ നിയന്ത്രണം വിട്ടു.
ഒന്നും ഉണ്ടാവില്ല.. ഒന്നും സംഭവിക്കില്ല ആര്യക്കും, അമ്മയ്ക്കും. ചേട്ടൻ വിഷമിക്കല്ലേ.ചേട്ടൻ തളർന്നുപോകരുത്. ആര്യയുടെ അമ്മയുടെ മുൻപിലെങ്കിലും.
എന്നാൽ കഴിയുംവിധം അയാളെ ആശ്വസിപ്പിച്ച് ഹോസ്പിറ്റലിന്റെ നടകൾ ഇറങ്ങുമ്പോൾ നേരത്തെ ആ അച്ഛനെയും, അമ്മയേയും കുറ്റപ്പെടുത്തിയതോർത്തപ്പോൾ എനിക്ക് എന്നോട് പുച്ഛം തോന്നി.ആര്യ എഴുതിയത് അവർ കാണാൻ പാടില്ല. ആ കുഞ്ഞമനസ്സു ഇത്ര മാത്രം വേദനിച്ചൂന്നു അവരറിയണ്ട. അവർ കൂടുതൽ തളർന്നുപോകും.ആര്യ സുഖം പ്രാപിച്ചു വരും. അവൾക്ക് ഒന്നും സംഭവിക്കില്ല. ആര്യയുടെ അമ്മയ്ക്കും.
ആ വിശ്വാസത്തിൽ ഞാൻ പുറത്തേക്കു നടന്നു.
ആ വിശ്വാസത്തിൽ ഞാൻ പുറത്തേക്കു നടന്നു.
By.... ബിൻസ് തോമസ്...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക