Slider

റൈഹ

0
കാലം എനിക്കായി കാത്തുവെച്ച നിധിയാ യിരുന്നു റൈഹ.ക്ലാസ്സിൽ ആരോടും അധികം മി ണ്ടാതെ എന്നും വൈകിവരുന്ന എന്നെ സാറിന്റെ കയ്യിൽ നിന്നും രണ്ടുപെട കിട്ടാതെ ബെഞ്ചിലിരി ത്തില്ലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോഴും വീട്ടിലെ കഷ്ടപ്പാടും പ്രയാസംകൊണ്ടും മിക്കദിവ സവും ഉച്ചക്കെന്റെ വിശപ്പിന് ശമനം നൽകിയിരു ന്നത് പൈപ്പുവെള്ളമായിരുന്നു.പ്രഭാത ഭക്ഷണം കഴിക്കാതെപോയ ഒരുദിവസം വിശപ്പ്കാരണം പൊളിറ്റിക്സിന്റെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കു മ്പോൾ ഒന്ന് മയങ്ങിപ്പോയി. അതിന്റെ പ്രത്യാകാ തം വലുതായിരുന്നു, അന്നുപഠിപ്പിച്ചുകൊണ്ടിരുന്ന പാഠത്തിൽനിന്നും എന്നെയുണർത്തിപ്പിച്ചു ബൈജുസാർ ചോദ്യം ചോദിച്ചു, എനിക്കുണ്ടോ അതിനുത്തരം അറിയുന്നു. അടുത്തുള്ളവന്റെ യൊക്കെ മുഖത്തേക് ഒരു രക്ഷക്കായി നോക്കി യെങ്കിലുംരാത്രികക്കാൻ പോയതായിരിക്കും അ ല്ലേ ഇവിടെ വന്നുറങ്ങാൻ എന്നുള്ള കളിയാക്കിപ്പ റയുന്ന മാഷിന്റെ വളിച്ച തമാശകേട്ടു ഊറിച്ചിരി ക്കുന്ന അവരെയും, കലികേറി വടിയുമായി വരു ന്ന സാറിനെയുമാണ് കണ്ടത്, അപ്പോഴും കിട്ടി കണക്കിന്. അടികിട്ടിയതിലല്ല എനിക്ക് സങ്കടം അപ്പൊ സാറ് പറഞ്ഞ വാക്കുകളായിരുന്നു.
വിശപ്പിന്റെ കാഠിന്യവും മാഷ് പറഞ്ഞ വാക്കു കളും എന്നെ തളർത്തിയിരുന്നു. ഇന്റർവെൽ സമ യത്തു ഒന്നനങ്ങാൻ പോലുംകഴിയാതെ ഡസ്കി ൽ തലവെച്ചു കിടക്കുന്ന എന്നെ ഒരു പെൺശബ്ദ മാണ് തലഉയർത്തിപ്പിച്ചത്. നോക്കുമ്പോൾ "കണ്മഷിയാൽ കണ്ണെഴുതിയ വട്ടമൊക്കാനയിട്ട ഒ രുത്തി ചിരിച്ചുകൊണ്ട് എന്റെനേരെ അവളുടെ ചോറ്റുപാത്രം നീട്ടി ഇന്നാ ഇതു കഴിച്ചോ" എന്നുംപ റഞ്ഞു അവിടെവെച്ചു അവളുടെ സീറ്റിൽപോയി രുന്നു.കുറച്ചുനേരം ഞാനവളെതന്നെ നോക്കിയി രുന്നുപോയി ആദ്യമായിട്ടാണവളെ ഞാൻകാണു ന്നത്, കണ്ണുകൾകൊണ്ടൊരു നന്ദി പറഞ്ഞു കൊ ണ്ട് ഞാൻ അവൾതന്ന ചോറ്റുപാത്രം തുറക്കുമ്പോ ളവൾ എന്നെനോക്കി ചിരിച്ചുകൊണ്ട് കൈകൊ ണ്ട് കഴിക്കാൻപറഞ്ഞു അടുത്തുള്ളവളുടെ പാത്ര ത്തിൽനിന്നും കഴിക്കാനൊരുങ്ങി.എന്തോ അവൾ തന്ന ചോറുകയിക്കുമ്പോൾ കണ്ണുനിറഞ്ഞിരു ന്നു.പുറത്തേക്കുവീണ ഓരോ വറ്റുംപെറുക്കിക്കഴി ക്കുന്ന എന്നെ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് ഞാനറിഞ്ഞിരുന്നില്ല. ഭക്ഷണം കഴിച്ചുകഴി ഞ്ഞു പത്രം കഴുകികൊടുക്കുമ്പോൾ അവളെ ന്നോട് ഇത്രക്കുരുജിയുണ്ടായിരുന്നോ ആ ചോറി നും കൂട്ടാനിന്നും എന്നുചിരിച്ചുകൊണ്ടുചോതിച്ച പ്പോൾ, "വിശപ്പിന്റെ വിലയറിയുന്നവന്ന് എത്രപഴ കിയ ഭക്ഷണവും രുചിയാണ്"എന്ന എന്റെ മറുപടി അവളുടെ ചുണ്ടിലെ ചിരി മായ്ച്ചുകളഞ്ഞു.
എന്തോ അതിനുശേഷം അവളെന്നോട് കൂടു തൽ അടുത്തു,അല്ല ഞാനവളോടടുത്തു എന്നതാ ണ് സത്യം . ഒരു വായാടിപ്പെണ്ണ് ഒരുപാട് സംസാരി ക്കുമായിരുന്നു അവൾ. എന്റെ വീട്ടിലെകാര്യങ്ങ ളും രാത്രികളിൽ പണിക്കുപോകുന്നതും എല്ലാം. പിന്നീടെന്നും അവൾ രണ്ടുപേർക്കുള്ള ചോറ് കൊ ണ്ടുവരാൻ തുടങ്ങി. അതെനിക്കൊരാശ്വാസമായി രുന്നെങ്കിലും ഒരു ദിവസം ഞാനവളോട് ചോദിച്ചു നീ എനിക്കുചെയ്തുതരുന്ന ഈ ഉപകാരങ്ങൾ ക്കൊക്കെ ഞാനെന്താ തിരികെതരിക റാഹീ.....
ചിരിച്ചുകൊണ്ടവളെന്നോടൊന്നേ പറഞ്ഞുള്ളൂ 'ജഫ്‌സൽ ഈ വരുന്ന +2പരീക്ഷയിൽ മുഴുവൻ A+ വാങ്ങിയാൽ എനിക്കുവേണ്ടതെന്താണെന്ന് ഞാൻ പറയാം, അതിനിടക്കെന്നോട് ഇതിനെക്കു റിച്ചു ചോദിക്കരുത്, സമ്മദമാണോന്ന്. മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതിച്ചു. മോശമല്ലാത്തരീതി യിൽ പഠിക്കുന്ന എനിക്ക് ഫുൾA+വിധൂരമല്ലായിരു ന്നു, അങ്ങനെ ഞാൻ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിച്ചു. പരീക്ഷകഴിഞ്ഞു റിസൾട്ടും വന്നു, പ്രദീക്ഷിച്ചപോലെ എനിക്ക് എല്ലാറ്റിലും A+കിട്ടി. റൈഹ എന്റെ അടുത്തു വന്നു ആദ്യം വിഷ് ചെയ് തു. പിന്നെ ഞങ്ങൾ കുറച്ചു നടന്നു വരാന്തയുടെ അറ്റത്തെത്തിയപ്പോൾ ഞാൻ എന്റെ റിസൾട് അവളുടെ കയ്യിൽ കൊടുത്തു. എന്നിട്ടുപറഞ്ഞു അന്ന് പറയാമെന്നുപറഞ്ഞകാര്യം പറയാൻ. കുറ ച്ചു സമയം അവൾ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു തുടങ്ങി.പത്തിൽപഠിക്കുമ്പോഴായിരുന്നു ഉമ്മയുടെ മരണം, പെട്ടെന്നുള്ള മരണം ഉപ്പയെ വ ല്ലാതെ തളർത്തി. എന്നെകുറിച്ചായിരുന്നു ഉപ്പാക്ക് വേവലാതി, ബന്ധുക്കളുടെ നിർബന്ധപ്രകാരം ഉപ്പ വേറെ കെട്ടി.എനിക്ക് അവരും ഉമ്മയെപ്പോലെയാ യിരുന്നു അവര്കുഞാൻ മകളെപോലെയും. ഒരു ദിവസം സ്കൂൾവിട്ട് വീട്ടിലെത്തിയപ്പോൾ കളിപ്പി ക്കാനും തല്ലുകൂടാനും ഒരാൾകൂടി ഈ വീട്ടിലേക്കു വരുന്നു എന്ന സന്തോഷവാർത്തയായിരുന്നു എ ന്നെകാത്തിരുന്നത്. പ്രസവശേഷം രണ്ടാനുമ്മയു ടെ സ്വഭാവം മാറാൻതുടങ്ങുവാരുന്നു. കുട്ടിയെ ഞെനെടുക്കുന്നതും കൊഞ്ചിക്കുന്നതും ഒന്നും ഇ ഷ്ടമല്ലായിരുന്നു, എന്നെകാണുന്നതേ കാലിയായി രുന്നുഅവർക്, വീട്ടിലെസകല പണിയും എന്നെ ക്കൊണ്ടൊറ്റക്കെടുപ്പിക്കും. എല്ലാം സഹിക്കാം കു ത്തുവാക്കും എന്റെ ഉമ്മയെ പറ്റിയും പറയുമ്പോൾ കരച്ചിൽ വരും. എല്ലാം കണ്ടുംകേട്ടും ഒന്നും പറയാ നാവാതെ എന്റെ ഉപ്പ ഉള്ളിൽ സങ്കടംനിറച്ചു ദയനീ യമായെന്നെ നോക്കിനിൽക്കും. ഒരിക്കലുപ്പ പറ ഞ്ഞു നിന്റെ +2 പരീക്ഷ കഴിഞ്ഞാൽ ബാക്കിപഠി ത്തം എന്റെ മോള് വല്ലഹോസ്റ്റലിലും പോയിരുന്ന് പഠിച്ചോ, അപ്പൊ ഉപ്പാന്റെ മോൾക്കിങ്ങനെ കഷ്ട പ്പെടണ്ടല്ലോ. ഉള്ളംനീറിയിട്ടാണ് ഉപ്പ അത് പറയു ന്നെതെന്നെനിക്കറിയാമായിരുന്നു. പാവമായിരു ന്നു എന്റെ ഉപ്പ, എന്നെകുറിച്ചോർത്തു കരയാത്ത ഒരു ദിവസംപോലുമുണ്ടാകാറില്ല.
ഞാനെന്തൊക്കെയോ പറഞ്ഞു നിന്നെ സ ങ്കടപ്പെടുത്തിയോ. സോറിട്ടോ, പിന്നെ ഞാൻ പറ യാമെന്നു പറഞ്ഞകാര്യം ഇതല്ലായിരുന്നു. നിന്നോ ടത് പറയാതെ പോയാൽ എന്റെമനസ്സിലൊരു വി ങ്ങലായി നിൽകുമത്. പഠിക്കുന്ന സമയത്തു എ ന്നോ നിന്നോടുള്ള ഇഷ്ടം എന്റെ മനസ്സിൽ മൊട്ടി ട്ടിരുന്നു. പിന്നെ നിന്നെകുറിച്ചു അറിഞ്ഞപ്പോൾ കൂടുതലിഷ്ടയി, ഒരുപാടുതവണ പറയാൻ ശ്രമി ച്ചെങ്കിലും നിന്റെ പഠിപ്പിനെ ബാധിക്കുമെന്നു കരു തിയാ പറയാതിരുന്നത്.അങ്ങനിരിക്കുമ്പോഴാ നീ ഒരുദിവസം ഇങ്ങോട്ടു പറഞ്ഞത് നിനക്കെന്തുമെ ന്നോടാവശ്യപെടാമെന്ന്, അങ്ങനെ ആലോചിച്ച പ്പോൾ ഈ ദിവസമായിരിക്കും നന്നാവുകയെ ന്നെനിക്കുതോന്നിയത്. ഇതുകേട്ടപ്പോൾ സന്തോ ഷംകൊണ്ടോ സങ്കടംകൊണ്ടോന്നറിയില്ല എന്റെ കണ്ണുനിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു. ചെറിയ ഒരു മൗനത്തിനു ശേഷം ഞാനവളോട് പറഞ്ഞുതു ടങ്ങി. അന്നാദ്യമായി ചോറ്റുപാത്രം നീട്ടി കഴിക്കാൻ പറഞ്ഞപ്പോൾമുതൽ നിനക്കെന്റെ മനസ്സിൽ ഒരു മാലാഖയുടെ രൂപമായിരുന്നു, പിന്നീടങ്ങോട്ട് എ ന്നെമനസ്സിലാക്കിയ നല്ലൊരു കൂട്ടുകാരിയായിമാ റി നീ, ഇതിനിടക്ക് എന്റെ മനസ്സും മോഹിച്ചിരുന്നു നിന്നെ, പക്ഷെ പറയാനുള്ള ധൈര്യമില്ലായിരുന്നു. ഇതുകേട്ടുകഴിഞ്ഞാൽ നീ എന്നെവിട്ടകലുമോ എന്ന ഭയമായിരുന്നു. ഇനി എനിക്ക് ഭയമില്ല, കാ ത്തിരിക്കാൻ നിനക്കു സമ്മതമാണെങ്കിൽ ഞാൻ വരും എന്റെ രാജാർത്തിയായി നിന്നെ കൊണ്ടു പോവാൻ...
"സാർ സ്ഥലമെത്തി "എന്ന ഡ്രൈവറുടെ വാ ക്കാണ് എന്നെ ആലോചനയി ൽനിന്നുണർത്തിയ ത്. കണ്ണുതിരുമ്മി ഞാനൊന്ന് പുറത്തേക്കു നോ ക്കി. അഞ്ചു വർഷംകൊണ്ട് കാര്യമായ മാറ്റമൊ ന്നും ആ നാടിന്നും നാട്ടാർക്കും വന്നിട്ടില്ലായിരുന്നു. ഡ്രൈവറോട് അങ്ങാടിയിൽനിന്നും ഇടത്തോട്ടു ള്ള റോട്ടിലൂടെ നേരെ പോകുമ്പോൾ ഒരു സ്കൂൾ കാണും അതുകഴിഞ്ഞാൽ കാണുന്ന വലതുവശ ത്തെ ആറാമത്തെ വീടാണെന്നുപറഞ്ഞു ഞാൻ വീണ്ടും അഞ്ചുവർഷം മുമ്പോട്ട് നടന്നു. ബന്ധു ക്കൾപോലും തിരിഞ്ഞു നോക്കാത്ത എനിക്ക് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഉമ്മയും എന്നെത നിച്ചാക്കി ആ വർഷം പരലോകത്തേക് യാത്രയാ യ്. തനിച്ചായിപ്പോയ എനിക്ക് ആ നാടും വീടും ഒരു തടവറയായിതോന്നിത്തുടങ്ങിയപ്പോൾ ആരുടെ യൊക്കെയോ കയ്യുംകാലുംപിടിച്ചൊരു വിസ ഒപ്പി ച്ചു. യാത്ര ചോദിക്കാൻ റൈഹമാത്രമുള്ളത്. അ ങ്ങനെ അവളെകാണാൻ ഹോസ്റ്റലിൽ പോയി. അവിടുന്ന് ഞങ്ങൾനേരെ കടപ്പുറത്തേക് പോയി. ഒരു യാത്രപറച്ചിലിനും ഇനി വർഷങ്ങളോളം എനി ക്ക് ഓർക്കാനും താലോലിക്കാനും ആ നിമിഷങ്ങ ളെനിക്കനിവാര്യമായിരുന്നു.ഒരുപാട് സംസാരിച്ചു ഞങ്ങൾ പിരിയാൻ നേരത്താണ് ഞാൻ ഗൾഫിൽ പോകുന്ന കാര്യവും നാട്ടിലിരുന്നിട്ട് സമനില തോ ന്നുന്നതുമൊക്കെ പറഞ്ഞത്,എല്ലാംകേൾകുന്ന അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആ സമയം ഞാനൊന്നേ അവളോട് ആവശ്യപ്പെട്ടുള്ളൂ ഏറിയാൽ ഒരഞ്ചു വർഷം ആ അഞ്ചുവർഷം കാത്തിരിക്കോ റൈഹാ എനിക്കുവേണ്ടി നീ.....
സമപ്രായക്കാരാണ് ജഫ്‌സൽ നമ്മൾ, എന്നിരുന്നാ ലും നിനക്കുവേണ്ടി ഞാൻ കാത്തിരിക്കാം എന്ന ഒറ്റ വാക്കാണ് എന്നെ ഈ അഞ്ചുവർഷം ആ മണ ലാരുണ്യത്തിൽ പിടിച്ചുനിർത്തിയത്.
"സാർ വീടെത്തി", ഞാൻ അവൾക്കായി വാ ങ്ങിയ ഒരു മോതിരവും,കുറച്ചുചോക്ലേറ്റും എടു ത്തു കാറിൽനിന്നിറങ്ങി.വണ്ടിയുടെ ശബ്ദം കേട്ട് ക്ഷീണിച്ച മുഖവുമായി ഒരു നാല്പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരാൾ ഉമ്മറത്തേക്ക് വന്നു. സലാം ചൊല്ലി ഞാനെന്നെ പരിചയപ്പെടുത്തികൊടുത്തു. ഞാൻ റൈഹയെ അന്നേഷിച്ചു,അയാൾ അക ത്തേക്കു നോക്കി റൈഹയെ നീട്ടിവിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിന്റെ പിറകിൽ ഒരാളനക്കം കണ്ടു നോക്കിയപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെ മനസ്സിലായെന്ന രീതിയിൽ അവ ളുടെ കണ്ണുകളും നിറഞ്ഞിരുന്നു. ഞങ്ങളുടെ ആ നില്പുകണ്ടിട്ടെന്ന പോലെ അവളുടെ ഉപ്പ ഞങ്ങ ളോട് സംസാരിച്ചിരിക്കാൻ പറഞ്ഞിട്ട് അകത്തോ ട്ടുപോയി.അവളുടെ അപ്പോഴത്തെകോലം കണ്ടി ട്ടെന്റെ കണ്ണുനീർ ചാലിട്ടൊഴുകിക്കൊണ്ടിരുന്നു. വ ർഷങ്ങൾക്കുശേഷമുള്ള ഈ കണ്ടുമുട്ടൽ എന്റെ റാഹിയെ ഈ കോലത്തിൽ കാണാനായിരുന്നോ റബ്ബേ നിന്റെ വിധി.കണ്ട അലവലാതികളെയൊ ക്കെ വീട്ടിലേക്കു വിളിച്ചുവരുത്തി ചീത്തപ്പേര് കേ ൾപിക്കുമോടീ കുരുത്തം കെട്ടവളെയെന്നും പറ ഞ്ഞു കൊണ്ട് എന്റെ മുന്നിലിട്ട് അവളുടെ രണ്ടാ നുമ്മ വന്നവളുടെ തലപിടിച്ചു ചുമരിലോട്ടിട്ടു മുഖ ത്തടിച്ചു. അതുകണ്ടുനിൽകാൻ എന്റെമനസ്സെ ന്നെ അനുവദിച്ചില്ല. ഞാനാതള്ളയെ പിടിച്ചുന്തി ചവിട്ടാനൊരുങ്ങിയപ്പോൾ റൈഹ എന്റെകാലിൽ പിടിച്ചു കൊണ്ട് കരഞ്ഞുകൊണ്ടെന്നോട് അവരെ ഉപദ്രപിക്കരുതെന്നും അവരെന്റെ ഉപ്പയുടെ ഭാര്യ യാണെന്നും പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടുപോ യി, ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും തന്റെ ഉപ്പയുടെ ഭാര്യയാണെന്നുള്ള ബഹുമാനത്തോടെ സ്നേഹി ക്കുന്ന അവളുടെ ആ കണ്ണീരിന്ന് മുമ്പിൽ എന്റെ കാലുകൾ നിശ്ചലമായി. അവൾ ആ തള്ളയെ ഉ യർത്തിയതും അവളെ തട്ടിമാറ്റി അവർ അക ത്തേക്കുപോയി.കുറേനേരത്തെ നിശ്ശബ്ദതക്ക് ശേഷം ചിരിച്ചുകൊണ്ടവളായിരുന്നു സംസാരത്തി നു തുടക്കമിട്ടത്. എപ്പോയെത്തിഎന്നുള്ള ചോദ്യ ത്തിന് നേരിട്ടിങ്ങോട്ടാണ് പോന്നതെന്നുള്ള മറുപടി അവളുടെ മുഖത്തൊരു ഞെട്ടലുണ്ടാക്കി. എന്തു കോലമാടീ ഇത് എന്നുള്ള എന്റെ ചോദ്യത്തിന് അ വളൊന്ന് ചിരിക്കുക മാത്രംചെയ്തു.ആ ചിരിയിൽ നിന്നെനിക്ക് കാര്യം മനസ്സിലായി. രണ്ടാനുമ്മ അവ ളെ ശെരിക്കും ഉപദ്രവിക്കലുണ്ടെന്ന്.
ഞാവളുടെ ഉപ്പയെ വിളിച്ചു, വന്നകാര്യം പറ ഞ്ഞു. ഞങ്ങൾ തമ്മിൽ വർഷങ്ങൾക്കുമുമ്പേ ഇ ഷ്ടത്തിലായിരുന്നുവെന്നും, ഗൾഫിലേക്കു പോ കാനുള്ള സാഹചര്യവും എല്ലാം. ഇനി ഇവളെ ഞാ നിവിടെ നിർത്തി നിങ്ങളുടെ ഭാര്യക്കുപദ്രവിക്കാ ൻ കൊടുക്കില്ല. ജീവിതത്തിലൊരുപാട് പട്ടിണി യും പ്രയാസവും അനുഭവിച്ചിട്ടുണ്ട് ഞാൻ, ഇന്നുവ രെ ഹലാലായ രീധിയിലല്ലാത്ത ഒരു ഭക്ഷണവും ഞാൻ കഴിച്ചിട്ടുമില്ല, സമ്പാദിച്ചിട്ടുമില്ല. എന്റെ ദാ മ്പത്യ ജീവിതവും എനിക്ക് ഹലാലാകണമെന്ന് നിർ ബന്ധമുണ്ട്. സ്വന്തമെന്നുപറയാൻ ഈ ദുനിയാവി ൽ ഇവളോടൊപ്പം പഠിച്ച സമയത്തുള്ള കുറച്ചു ഓ ർമ്മകൾമാത്രമേയുള്ളൂ.ചോദിക്കാനും പറയാനു മാരുമില്ല. എനിക്ക് തന്നൂടെ നിങ്ങളുടെ മോളെ, പൊന്നുപോലെ ഞാൻ നോക്കിക്കോളാം ഇവളെ. എന്റെ യാചന കേട്ടിട്ടാണോ അതോ മകൾക് ര ക്ഷപ്പെടാനുള്ള ഒരു വഴി മുൻപിൽകണ്ടിട്ടാണോ ന്നറിയില്ല നിറകണ്ണുകളോടെ ആ ഉപ്പ എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു ഒരുപാട് തേങ്ങി, ഒരുപാട് കഷ്ട പ്പെട്ടിട്ടുണ്ടെന്റെ കുട്ടി, എനിക്കെല്ലാം നോക്കിനിൽ ക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഈ വീട്ടിലെനിക്കൊരു സ്ഥാനവുമില്ല എല്ലാം അവളും അവളുടെ ആങ്ങള യുമാണ് തീരുമാനിക്കാറുള്ളത്. മോന്റെ സംസാര ത്തിൽനിന്നെനിക്കുമനസ്സിലായി എന്റെ മോൾക്കി നി സങ്കടപ്പെടേണ്ടിവരില്ല എന്ന്. എനിക്ക് പൂർണ്ണ സമ്മതാ മോനെ കൊണ്ടുപൊക്കോ എവിടേക്കാ ന്നേലും. അങ്ങനെ എവിടേക്കെങ്കിലുമൊന്നുമല്ല ഉപ്പാ ഈ നാട്ടിൽതന്നെ കാണും നിങ്ങളെ മോള്. ഞങ്ങളെ സ്ഥമുണ്ടിവിടെ അവിടൊരു വീടുവെക്കു ന്നതുവരെ ഒരു വാടക വീടുകാണണമെന്നുമാത്രം.
റൈഹാ ഇത്‌ഞാൻ നിനക്കുവേണ്ടിവാങ്ങിയ മഹറിന്റെ കൂടെയുള്ളതാണ്.ഇത് ഞാൻ ഇപ്പൊ നിന്റെ കയ്യിലണിഞ്ഞു തരുന്നത് ഹറാമാണ്. ഞാ ൻ വരും മൂന്നുദിവസത്തിനുള്ളിൽ നിന്റെ കഴുത്തി ൽ മഹറണിയിക്കാൻ. ഇത്രെയും നാൾ നീ വാടിയ മുഖവുമായിനടന്നില്ലേ ഇനിയെങ്കിലുമൊന്ന് എ ന്നെനോക്കിയൊന്ന് പുഞ്ചിരിച്ചൂടെ റൈഹാ നിന ക്ക്. ഒരു നാണത്താൽ പൊതിഞ്ഞ പുഞ്ചിരി കിട്ടി യ സന്തോഷത്തിൽ ജഫ്‌സൽ "അൽഹംദുലില്ലാ ഹ് " എന്ന് പടച്ചവനെ സ്തുതിക്കാൻ മറന്നില്ല. ജ ഫ്‌സൽ നേരെ ഉപ്പയുടെ അടുത്തേക് തിരിഞ്ഞു കൊണ്ട് പറഞ്ഞു നിങ്ങൾക്കു വിളിക്കേണ്ടവരെ യൊക്കെ വിളിക്കാം, പള്ളി കമ്മിറ്റിയെയും ഖത്തീ ബിനെയും ഞാൻ കണ്ടു സംസാരിച്ചിട്ട് നിങ്ങൾക്കു വിവരം തരാം. ഞാൻ പോയി വരാം റൈഹാ, ഉപ്പാ അസ്സലാമുഅലൈക്കും.
മൂന്നുദിവസങ്ങൾക്കിപ്പുറം ഇന്ന് റൈഹയുടെയും ജഫ്‌സലിന്റെയും നിക്കാഹാണ്.സങ്കടങ്ങൾക്കും പ്രയാസങ്ങൾക്കും ഒഴുക്കിത്തീർത്ത കണ്ണീരിനും ഇവിടുന്നങ്ങോട്ട് സന്തോഷം മാത്രമുള്ള ദാമ്പത്യ ജീവിതം നയിക്കാൻ നാഥൻ തൗഫീഖ് നല്കുമാറാ വട്ടെ എന്നുപ്രാർത്ഥിച്ചുകൊണ്ട് നമുക്കവരെ അവ രുടെ ലോകത്തേക്കുവിടാം...
പടച്ചോൻ വല്യൊനാ, കൂട്ടിച്ചേർക്കേണ്ടവരെ കൂട്ടിച്ചേർക്കുക തന്നെചെയ്യും. അതെത്ര വൈകിയിട്ടാണേലും...
മഅസ്സലാമ
ഇസ്മായിൽ കൊടിഞ്ഞി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo