എന്റെ പെങ്ങളാകാൻ പറ്റുമോ.."
കറുപ്പിച്ചു എഴുതിയ സുറുമ ഇട്ട കണ്ണുകൾ കൊണ്ട് ഞാനയാളെ തുറിച്ചു നോക്കി, അയാൾക്കു ഒരനക്കവും ഇല്ല ...
ഇതിപ്പോ മൂന്നാം ദിവസമാണ് കോളേജിലേക്കുള്ള വഴി മദ്ധ്യേ തടഞ്ഞു നിർത്തിയുള്ള അയാളുടെ ചോദ്യം...
കുഴിയിലേക്ക് താഴ്ന്നതാണേലും അയാളുടെ വെള്ളാരം കണ്ണുകൾക്കു വല്ലാത്ത തീവ്രത ഉള്ളത് പോലെ...
ഇതിപ്പോ മൂന്നാം ദിവസമാണ് കോളേജിലേക്കുള്ള വഴി മദ്ധ്യേ തടഞ്ഞു നിർത്തിയുള്ള അയാളുടെ ചോദ്യം...
കുഴിയിലേക്ക് താഴ്ന്നതാണേലും അയാളുടെ വെള്ളാരം കണ്ണുകൾക്കു വല്ലാത്ത തീവ്രത ഉള്ളത് പോലെ...
എന്റെ നോട്ടം കണ്ടിട്ടും ഭാവ വ്യത്യാസമില്ലാത്ത അയാളോട് പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു...
അല്ലേലും ഇതൊരു അടവ് ആണ് വഴി തെറ്റിക്കാൻ ഉള്ള ഇവന്മാരുടെ മറ്റൊരു അടവ്, കുറച്ചു ശബ്ദമുയർത്തി തന്നെ സ്ഥിരം ഡയലോഗ് ചോദിച്ചു.
"ഇയാൾക്കു നാണമില്ലേ .. വെളച്ചിൽ എന്നോടെടുക്കേണ്ട,ഇനീം വന്നാൽ പോലീസിൽ പരാതി കൊടുക്കും ......" .
അയാൾക്ക് അപ്പോഴും യാതൊരു ഭാവ വ്യത്യാസവും കാണാതായപ്പോൾ വട്ടാകുമെന്ന് കരുതി മിണ്ടാതെ നടന്നു നീങ്ങി..
നീ നോക്കിക്കോടി ഒരു വർക്ക്ഷോപ്പ് ജീവനക്കാരനെ കെട്ടിയാൽ ലക്ഷ്വറി ലൈഫ് ആകുമെന്ന് പറഞ്ഞു കൂട്ടുകാരികൾ കളിയാക്കി ചിരിച്ചപ്പോൾ ഉളുപ്പില്ലാത്തവൻ എന്ന് മനസ്സ് മൊഴിഞ്ഞു ...
പിറ്റേന്നും വർക്ക് ഷോപ്പിന് മുൻപിൽ അയാൾ ഉണ്ടായിരുന്നു, തല താഴ്ത്തി പിടിച്ചു നടത്തത്തിന് വേഗതകൂട്ടി തുടങ്ങിയപ്പോൾ മോളെ എന്നൊരു വിളി .. തിരിഞ്ഞു നോക്കിയപ്പോൾ അയാൾക്കൊപ്പം പർദ്ദ ഇട്ട ഒരു സ്ത്രീ.. അയാളെ പോലെ ആ സ്ത്രീക്കും തിളക്കമറ്റ വെള്ളാരം കണ്ണുകളാണെന്ന് തോന്നി ...
കൂട്ടുകാരി ശബ്ദം താഴ്ത്തി പറഞ്ഞു അമ്മായി അമ്മ ആണെന്ന് തോന്നുന്നു. അത് കൂടെ കേട്ടപ്പോൾ എവിടുന്നൊക്കെയോ കേറി വന്ന അരിശം അടക്കി പിടിച്ചു ചോദിച്ചു .
"എന്ത് വേണം ??"
അടുത്ത നിമിഷം എന്റെ മോളെ ഫാത്തിമാ എന്ന് കരഞ്ഞു കൊണ്ട് ആ സ്ത്രീ എന്നെ കെട്ടി പിടിച്ചു, ഒരു നിമിഷത്തേക്ക് അനക്കമില്ലാതെ നിന്നു പോയ് ഞാൻ..
നടു റോഡിൽ വച്ചു അതൊരു സ്ത്രീയാണെങ്കിലും പരിചയമില്ലാത്ത ഒരാളുടെ ആലിംഗനം എന്നെ ആൾക്കൂട്ടത്തിനിടയിൽ വച്ചു അപമാനിക്കും പോലെ തോന്നി..
നടു റോഡിൽ വച്ചു അതൊരു സ്ത്രീയാണെങ്കിലും പരിചയമില്ലാത്ത ഒരാളുടെ ആലിംഗനം എന്നെ ആൾക്കൂട്ടത്തിനിടയിൽ വച്ചു അപമാനിക്കും പോലെ തോന്നി..
ഒരു അറപ്പോടു കൂടി ആ സ്ത്രീയെ തള്ളി മാറ്റാൻ തുനിഞ്ഞപ്പോൾ ഉറക്കെ കരഞ്ഞു കൊണ്ട് അവർ എന്നിലേക്കു തന്നെ ഒട്ടി ചേർന്ന് നിന്നു ..
ഒരു വിധം അവരുടെ പിടിയിൽ നിന്ന് ഒഴിഞ്ഞു മാറി ദേഷ്യത്തോടെ ഞാനയാളെ തുറിച്ചു നോക്കിയപ്പോൾ അയാളുടെ വിറയ്ക്കുന്ന കയ്കൾ എനിക്ക് നേരെ ഒരു കടലാസ്സ് കഷ്ണം നീട്ടി ..
കൂട്ടുകാരിയുടെ അടുത്ത കമന്റ് love letter ആകും ..

"ഇതെന്റെ പെങ്ങളാ .."
തൊണ്ട ഇടറുന്ന ശബ്ദത്തിലായാൾ പറഞ്ഞു മുഴുമിപ്പിച്ചു...
ഒന്നും മനസ്സിലാകാതെ ഞാനാ കടലാസ്സ് തുണ്ട് വാങ്ങിച്ചു.. അതൊരു പത്രവാർത്ത ആയിരുന്നു ..
കല്ലായി ബസ് അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു.. .തെല്ലും ഞെട്ടലില്ലാതെ ഞാനാ ശീർഷകം വായിച്ചു തീർത്തു .
കല്ലായി ബസ് അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു.. .തെല്ലും ഞെട്ടലില്ലാതെ ഞാനാ ശീർഷകം വായിച്ചു തീർത്തു .
അപ്പോ അതാണ് കാര്യം.. മകൾ മരിച്ചതോണ്ട് ആ സ്ത്രീക്ക് വട്ടായതാകും...പക്ഷെ ഇയാൾക്കും വട്ടാണോ ..!!
മനസ്സ് ചോദ്യങ്ങൾക്ക് പിന്നാലെ പായുകയായിരുന്നു ...
അലസയായി ആ കടലാസിലേക്ക് വീണ്ടും നോക്കി ..
മനസ്സ് ചോദ്യങ്ങൾക്ക് പിന്നാലെ പായുകയായിരുന്നു ...
അലസയായി ആ കടലാസിലേക്ക് വീണ്ടും നോക്കി ..
ഫോട്ടോയ്ക്ക് താഴെ പേര് കൊടുത്തിട്ടുണ്ട്
-ഫാത്തിമ-
ഫോട്ടോയിലേക്ക് കണ്ണോടിച്ചപ്പോൾ തല കറങ്ങും പോലെ തോന്നി .
-ഫാത്തിമ-
ഫോട്ടോയിലേക്ക് കണ്ണോടിച്ചപ്പോൾ തല കറങ്ങും പോലെ തോന്നി .
"പടച്ചോനെ ഇത് നീ അല്ലേ ...!!
കൂട്ടുകാരിയുടെ ആ ചോദ്യം വന്ന് പതിച്ചത് എന്റെ നെഞ്ചിലേക് ആയിരുന്നു .
അതെ,ഇന്നലെ പുതുതായി വച്ച എന്റെ വാട്സാപ്പ് ഡിപി പോലൊരു ഫോട്ടോ..അല്ലാഹ്, നെഞ്ചു വേദനിക്കുന്നതെന്തേ ..
ഇപ്പൊ എവിടെയാണ് നെഞ്ച് എന്ന് ചോദിച്ചാൽ എനിക്ക് തൊട്ട് കാണിക്കാം,അത്രയും തീവ്രമായ വേദന ..
ഇപ്പൊ എവിടെയാണ് നെഞ്ച് എന്ന് ചോദിച്ചാൽ എനിക്ക് തൊട്ട് കാണിക്കാം,അത്രയും തീവ്രമായ വേദന ..
ബോധം പോയത് പോലൊരവസ്ഥ.. പുറത്തെ കൊലാഹലങ്ങൾക്കിടയിലും ആ സ്ത്രീയുടെ തേങ്ങൽ മാത്രം കാതിലലയടിച്ചു ...
എന്നിട്ടും തെല്ലും ദയയില്ലാതെ ഒന്നാശ്വസിപ്പിക്കുക പോലും ചെയ്യാതെ കോളജിലെത്താൻ സമയായി,ഞങ്ങൾക്ക് പോണമെന്നൊരൊഴിവ് പറഞ്ഞു നടക്കാൻ ഓങ്ങി ..
എന്നിട്ടും തെല്ലും ദയയില്ലാതെ ഒന്നാശ്വസിപ്പിക്കുക പോലും ചെയ്യാതെ കോളജിലെത്താൻ സമയായി,ഞങ്ങൾക്ക് പോണമെന്നൊരൊഴിവ് പറഞ്ഞു നടക്കാൻ ഓങ്ങി ..
പിന്നാലെ ഓടി വന്നയാൾ പറഞ്ഞു..
"കുട്ടി ..കഴിഞ്ഞാഴ്ച ഞങ്ങളെ പാത്തു പോയതിൽ പിന്നെ എന്റുമ്മ ഒന്നുറങ്ങീട്ടില്ല...സ്വബോധമില്ലാതെ ഭക്ഷണം പോലും കഴിക്കാറില്ല... "
അയാൾ കണ്ണീരിനാൽ വാക്കുകളെ തിരയുകയായിരുന്നു ..പക്ഷെ ആ ഹൃദയം കെഞ്ചുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു .....
" കുട്ടിക്ക് ബുദ്ധിമുട്ടാകുമെന്ന് അറിയാ.. സമ്മതമാണേൽ ഉമ്മയ്ക്ക് കുട്ടിയെ ഇടയ്ക്കൊന്ന് വന്ന് കാണാൻ ഉള്ള അനുവാദം തരുമോ ..??"
കുറച്ചു നേരം മുൻപ് വരെ വെറുപ്പ് തോന്നിയ ആ മനുഷ്യൻ എന്റെ മുൻപിൽ കെഞ്ചുന്നത് കണ്ടിട്ടും അഹങ്കാരത്തോടെ പറഞ്ഞു..
"എന്നും കാണാൻ ഒന്നും പറ്റില്ല എനിക്ക് കുറച്ചിൽ ആണ് ...."
"എന്റെ ഉമ്മ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് വരെ മാത്രം.മോളുടെ കാൽ പിടിക്കാം ഞാൻ.."
അയാൾ വീണ്ടും കെഞ്ചി..
അയാൾ വീണ്ടും കെഞ്ചി..
"ശെരി, എങ്കിൽ ഇവിടെ വച്ചു വേണ്ട നാളെ വെള്ളിയായ്ച്ച അല്ലേ , മൊയ്തീൻ പള്ളീൽ ജുമുഅക്ക് ഞാൻ ഉണ്ടാകും ..അപ്പോ കാണാം..."
അതൊരു ഒഴിവാക്കൽ ആയിരുന്നു എന്ന് കേട്ട് നിൽക്കുന്ന ആർക്കും മനസ്സിലാകും.എന്നിട്ടും അയാൾ കണ്ണീർ തുടച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
"മതി, അത് മതി....മോളെ പടച്ചോൻ കാക്കും.. "
ആ സ്ത്രീ അയാളുടെ നെഞ്ചിൽ ചാഞ്ഞു നിന്ന് തെങ്ങുന്നത് തിരിഞ്ഞു നടക്കുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു..
പിറ്റേന്ന് ഒരായിരം തവണ ചിന്തിച്ചു കോളേജിൽ പോകാതിരുന്നാലോ... ഇത്തരം തലവേദനയ്ക്ക് ഒന്നും വയ്യ.. പോകണ്ടാന്നു തന്നെ തീരുമാനിച്ചു...
അപ്പോഴും നിർത്താതെ ഉള്ളൊരു തേങ്ങൽ മാത്രം എന്റെ നെഞ്ചിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു...
അപ്പോഴും നിർത്താതെ ഉള്ളൊരു തേങ്ങൽ മാത്രം എന്റെ നെഞ്ചിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു...
* * *
സാധാരണത്തെക്കാളും വൈകി ആണ് പള്ളിയിലെത്തിയത്..ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോ കണ്ണുകൾ ചുറ്റിലും എന്തോ തിരയുന്നുണ്ടായിരുന്നു... ഭാഗ്യം അയാളെ പുരുഷന്മാരുടെ ഭാഗത്തു ഒന്നും കാണാൻ ഇല്ല, രക്ഷപ്പെട്ടു..
വുളൂഹ് എടുത്തു വാതിലിന്റെ മങ്ങിയ കണ്ണാടിയിൽ നോക്കി തട്ടം ചുറ്റി...സ്ഥിരമായി പടിയിലിരിക്കാറുള്ള സ്ത്രീക്ക് സഹായത്തിന് ഉള്ള പൈസ എടുക്കാൻ ബാഗ് പരതുമ്പോഴാണ് ആ മുഖം ശ്രദ്ധിച്ചത്...ഇന്നലെ എന്റെ ഉറക്കം കെടുത്തിയ അതെ കണ്ണുകൾ എന്നിലേക്ക് തുറിച്ചു നിൽക്കുന്നു ..
എന്നെ കണ്ടതും എന്റെ കാലിൽ കെട്ടി പിടിച്ചു ആ സ്ത്രീ ഫാത്തിമാന്ന് വിളിച്ചപ്പോ എന്റെ അഹങ്കാരവും ഹ്യൂഗ്ഗും എല്ലാം ഒരു തുള്ളി കണ്ണീരായ് ആ സ്ത്രീയിലേക്ക് ഒഴുകി ഇല്ലാതാവുകയായിരുന്നു ..
ശ്വാസം കിട്ടാതെ ഞാൻ ഏങ്ങി ഏങ്ങി കരയുമ്പോൾ എന്റെ കുട്ടി കരയണ്ടാട്ടോ,ഉമ്മയില്ലേ കൂടെ എന്ന് പറഞ്ഞു അവരെന്നെ ആശ്വസിപ്പിച്ചു.. എന്റെ തലയിൽ തടവി.. എന്റെ കണ്ണീർ തുടച്ചു..
അപ്പോഴും ആർക്കു വേണ്ടിയാണ് ഞാൻ കരയുന്നെ എന്ന ചോദ്യം എന്നിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു...എനിക്കെന്താണ് സംഭവിച്ചതെന്ന് മാത്രം മനസ്സിലായില്ല...
ദരിദ്രന് കിട്ടിയ നാണയ തുണ്ട് പോലെ ഞാനും എനിക്ക് കിട്ടിയ ആ നിധിയെ തലോടുകയായിരുന്നു...

ഖുതുബ കഴിയും വരെ ഞാൻ അവരുടെ കൈകളെ എന്നിൽ നിന്ന് വേർപ്പെടുത്താൻ സമ്മതിക്കാതെ മുറുകെ പിടിച്ചു ..
സുജൂദിൽ കരഞ്ഞത് കണ്ടിട്ടാകാം നിസ്കാരം കഴിഞ്ഞപ്പോ മോൾക്ക് ഞാൻ കുലുക്കി സർബത്തു വാങ്ങിച്ചു തരാന്ന് വാത്സല്യത്തോടെ പറഞ്ഞാശ്വസിപ്പിച്ചത് ...
സുജൂദിൽ കരഞ്ഞത് കണ്ടിട്ടാകാം നിസ്കാരം കഴിഞ്ഞപ്പോ മോൾക്ക് ഞാൻ കുലുക്കി സർബത്തു വാങ്ങിച്ചു തരാന്ന് വാത്സല്യത്തോടെ പറഞ്ഞാശ്വസിപ്പിച്ചത് ...
സർബത്തു കുടിച്ചു അടുത്ത വെള്ളിയാഴ്ച കാണാമെന്ന് അവർ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ എന്റെ ഹൃദയത്തിലൂടെ പാറിയത് ഒരായുസ്സിന്റെ കണ്ണീരു തുടച്ചു മാറ്റിയ പോലോരാശ്വാസമായിരുന്നു ..
തിരിച്ചു മിഠായി തെരുവിന്റെ തിരക്കിൽ തനിയെ നടക്കുമ്പോ ഓരോ വഴിയോര കച്ചവടക്കാരനും, മാനാഞ്ചിറയുടെ ഓരോ തൂണുകളും, കുരിശു പള്ളിയിലെ ഓരോ മെഴുതിരിയും എന്നെ ഫാത്തിമാ എന്ന് വിളിക്കുന്ന പോൽ ...
പതിയെ ഞാനും ഫാത്തിമ ആയി മാറുകയായിരുന്നു..
പതിയെ ഞാനും ഫാത്തിമ ആയി മാറുകയായിരുന്നു..
പിന്നീട് വെള്ളിയാഴ്ചകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പുകൾ ആയിരുന്നു.. വാതോരാതെ സംസാരിക്കാനും, സർബത്തു കുടിക്കാനും ഒക്കെ ഉള്ള കാത്തിരിപ്പുകൾ ..
വർക്ക് ഷോപ്പിന് മുൻപിൽ പൊട്ടിപൊളിഞ്ഞ കാറുകൾക്ക് പിറകിൽ അയാളുടെ കരുതൽ ഉണ്ടായിരുന്നു.. മഴയത്തു കുടയെടുക്കാഞ്ഞപ്പോ ശകാരിച്ചു കൊണ്ട് കുട തരാനും കമന്റ് അടിക്കാൻ വരുന്നവരുടെ വായടപ്പിക്കാനുമുള്ള ഒരു ആങ്ങളയുടെ കരുതൽ...
ഒരിക്കൽ പോലും അവരെന്റെ യഥാർത്ഥ പേരു ചോദിച്ചില്ല... ഞാൻ അവരെ ഉമ്മ എന്ന് വിളിച്ചതുമില്ല..
ഒരിക്കൽ പോലും അവരെന്റെ യഥാർത്ഥ പേരു ചോദിച്ചില്ല... ഞാൻ അവരെ ഉമ്മ എന്ന് വിളിച്ചതുമില്ല..
പതിവ് പോലെ ചുണ്ടിലൊരു ചിരിയും പിടിപ്പിച്ചു വർക്ക് ഷോപ്പിന് മുന്പിലെത്തിയപ്പോ കാലുകൾക്ക് താനേ വേഗത കുറഞ്ഞു..ഷട്ടർ പൂട്ടി കിടക്കുന്നു ...
"ഇന്ന് ഹർത്താൽ ആണോ .."
കൂട്ടൂ കാരിയുടെ ആർത്തിയോടെ ഉള്ള ചോദ്യം..അങ്ങനാണേൽ ബീച്ചിൽ പോയ് അടിച്ചു പൊളിക്കാ.. ഒരു തുറിച്ചു നോട്ടം വച്ചു കൊടുത്തു ഞാൻ അവളുടെ വായടപ്പിച്ചു...
കടയ്ക്ക് മുൻപിൽ ഉടമ നിൽക്കുന്നുണ്ട്. .. എന്ത് പറ്റി ഷോപ് തുറന്നില്ലേ .!!
എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ കുട്ടിക്ക് ആ വീട് വരെ ഒന്ന് വരാൻ പറ്റുമോ എന്നയാൾ ചോദിച്ചു...
എന്റെ ചോദ്യത്തിന് ഉത്തരം പറയാതെ കുട്ടിക്ക് ആ വീട് വരെ ഒന്ന് വരാൻ പറ്റുമോ എന്നയാൾ ചോദിച്ചു...
അതിനു മറുപടി പറയാതെ ഇടുങ്ങിയ വഴികളിലൂടെ അയാളെ അനുഗമിച്ചു നടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു ..
ഇവർ എനിക്ക് സർപ്രൈസ് തരുന്നതായിരിക്കുമോ..!! ബന്തുക്കളെ ഒക്കെ വിളിച്ചു വരുത്തിയിട്ടുണ്ടല്ലോ... മനസ് മെല്ലെ മന്ത്രിച്ചു...
ചിതലരിച്ചു വീഴാറായ ഒറ്റ മുറി വീട്..ഫാത്തിമ ഇത്താത്ത വന്നേ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടൊരു പെറ്റിക്കോട്ട് കാരി അകത്തേക്ക് ഓടി പോയി..
ഉമ്മറത്തു ഉസ്താതുമാരും വേറെ അപരിചിത മുഖങ്ങളും എന്നെ പരിചയമുള്ള പോലെ തുറിച്ചു നോക്കുന്നു ...
അകത്തെ ഒറ്റ മുറിയിൽ വെള്ള പുതപ്പിച്ച രണ്ട് ശരീരങ്ങൾ..ബൈക്ക് ആക്സിഡന്റ് ആയിരുന്നത്രേ..മനസ്സിന്റെ മരവിപ്പ് ചില കാട്ടി കൂട്ടലുകളായി എന്നിലും പുറത്തേക്ക് വരൂന്നുണ്ടായിരുന്നു ..
കീറി പഴകിയ നിസ്കാര കുപ്പായത്തിൽ ആ സ്ത്രീയുടെ മുഖത്തു എന്നെ ആദ്യം കണ്ടപ്പോ ഉള്ള അതേ പുഞ്ചിരി..എന്ത് കൊണ്ടോ രണ്ടാമത്തെ മുഖത്തേക്ക് നോക്കിയില്ല....
ഇന്നലെ ഇക്കാക്ക ഗൾഫിൽ നിന്ന് കൊണ്ട് വന്ന പർദയ്ക്കും അത്തറിനും ഒപ്പം എന്റെ ഉമ്മ കൊടുത്തു വിട്ട നിസ്കാര കുപ്പായവും എന്റെ ചോറ്റു പാത്രത്തിനടിയിൽ കിടന്നു തിളയ്ക്കുന്നുണ്ടായിരുന്നു .
പതിയെ ബാഗ് തുറന്ന് അടുത്തിരുന്ന സ്ത്രീയോട് ആ നിസ്കാര കുപ്പായം ഇടീക്കട്ടെ എന്ന് പറയാതെ പറഞ്ഞപ്പോ എന്റെ കണ്ണുകൾ വായിച്ചാകണം അത് വാങ്ങിച്ചു മയ്യിത്തിനണിയിച്ചു...
അത്തറെടുത്തു നീട്ടിയപ്പോൾ അവരത് അയാൾക്ക് പുരട്ടി കൊടുത്തു ...
തുരുമ്പിച്ചൊരു മേശയ്യ്ക്ക് മുകളിൽ മിന്നി കടലാസ്സിൽ പൊതിഞ്ഞൊരു പൊതീയിലേക്ക് ചൂണ്ടി എന്റെ കൂട്ടുകാരി വിങ്ങി പൊട്ടി. ... വളഞ്ഞു തിരിഞ്ഞ അക്ഷരങ്ങളാൽ അതിലിങ്ങനെ എഴുതിയിരിക്കുന്നു...
"ഇക്കാന്റെ പാത്തൂന് ഉമ്മാന്റെ ഫാത്തിമയ്ക്ക് സ്നേഹ സമ്മാനം .."
തുരുമ്പേറ്റ വാതിലുകളെയും ചിതൽ വരിച്ച മേൽക്കൂരകളെയും തകർത്തു കൊണ്ട് ഉമ്മാ എന്ന് അട്ടഹസിച്ചു ഞാനും കരയുകയായിരുന്നു ... ഒരു ഭ്രാന്തിയെ പോലെ.. ..
- താജുന തൽസം -

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക