#തേര്(ജീവിതയാത്ര)
*==-==*
*==-==*
"ഹലോ ,മോനെ നീ എവിടെയാ."
"ഞാനിപ്പോൾ സിറ്റിയിലാണ്,
അച്ഛൻ പറഞ്ഞോളൂ എന്തെങ്കിലും ആവശ്യമുണ്ടോ".?
അച്ഛൻ പറഞ്ഞോളൂ എന്തെങ്കിലും ആവശ്യമുണ്ടോ".?
"ഒന്നുമില്ലടാ,
അച്ഛന് അമ്പലത്തിൽ
പോകണമായിരുന്നു.".
അച്ഛന് അമ്പലത്തിൽ
പോകണമായിരുന്നു.".
"ഡ്രൈവർ കുട്ടപ്പനെ പറഞ്ഞയക്കാം."
"സാരമില്ല മോനെ,
അച്ഛൻ ഫോൺവെക്കുകയാണ്.."
അച്ഛൻ ഫോൺവെക്കുകയാണ്.."
"ശരി അച്ഛാ."
മോനുമൊത്തു അമ്പലത്തിൽ പോകാനാഗ്രഹിച്ചു വിളിച്ചതാണ്.
സാരമില്ല, മോൻ തിരക്കിലായിരിക്കും...
സാരമില്ല, മോൻ തിരക്കിലായിരിക്കും...
"ഡാ ദാമുവേ....
ഡാ ദാമു...ഇവൻ എവിടെപ്പോയി കിടക്കുവാ,ഒരാവശ്യത്തിനു വിളിച്ചാൽ കൺവെട്ടത്തു കാണാൻകിട്ടില്ല".
ഡാ ദാമു...ഇവൻ എവിടെപ്പോയി കിടക്കുവാ,ഒരാവശ്യത്തിനു വിളിച്ചാൽ കൺവെട്ടത്തു കാണാൻകിട്ടില്ല".
"സാറെ ഞാൻ വന്നു,തോട്ടത്തിലായിരുന്നു."
"നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് സാറെയെന്ന് വിളിക്കരുതെന്ന്."
"ക്ഷമിക്കുസാറെ ഇനി വിളിക്കില്ല."
"ദാ വീണ്ടും,നീ തല്ലു വാങ്ങുമെ .
ഡ്രൈവർ കുട്ടപ്പൻ വന്നില്ലേടാ..."
ഡ്രൈവർ കുട്ടപ്പൻ വന്നില്ലേടാ..."
"ഇല്ല ,
മോൻകുട്ടൻ ഇന്നുകാണില്ലാന്ന് പറഞ്ഞു,
വീട്ടിലുണ്ടാകും,വിളിക്കണോ"...
മോൻകുട്ടൻ ഇന്നുകാണില്ലാന്ന് പറഞ്ഞു,
വീട്ടിലുണ്ടാകും,വിളിക്കണോ"...
"ഒന്നുവിളിക്കട,അമ്പലം വരെപോകണം."
"പതിവില്ലാത്തതാണല്ലോ.
എന്റെ ഓർമ്മയിലില്ല സാർ അമ്പലത്തിൽ പോകുന്നത്."...
എന്റെ ഓർമ്മയിലില്ല സാർ അമ്പലത്തിൽ പോകുന്നത്."...
"ഉം...ഇന്നലെ ജാനു സ്വപ്നത്തിൽ വന്നടാ.
അതിയാനെ നാളെ കുളിച്ചൊരുങ്ങി അമ്പലത്തിൽ പൊക്കോളണമെന്ന്.
അറുപതാമത്തെ പിറന്നാളാണ്.
പോയില്ലെങ്കിൽ മേപ്പോട്ടുചെല്ലുമ്പോൾ ഓളുടെ അടുത്ത് അടുപ്പിക്കില്ലാന്നും.
അവള് വലിയ കാര്യത്തോട് പറയുമ്പോൾ കേൾക്കാന്ന് കരുതിയാ."

"അറുപതാമത്തെ പിറന്നാളാണോ,
നമുക്ക് ആഘോഷം ആക്കണമല്ലോ.
ഇംഗ്ലീഷിൽ അതിനൊരു പേര് പറയുമല്ലോ സാറെ."?
നമുക്ക് ആഘോഷം ആക്കണമല്ലോ.
ഇംഗ്ലീഷിൽ അതിനൊരു പേര് പറയുമല്ലോ സാറെ."?
"ഡാ പോത്തെ അത് ഇംഗ്ലീഷ് വാക്കല്ല മലയാളം വാക്കുതന്നെയാണ്,ഷഷ്ടിപൂർത്തി."
"ഓ...ഷഷ്ടിമൂത്രിയോ.?"
"ഡാ ഡാ കഴിവേറിക്ക*** എന്നെ ചീത്തവിളിപ്പിക്കും."
"നമുക്ക് അതിനുള്ള വിത്യാഭ്യാസം
ഒന്നുമില്ല സാറെ."
ഒന്നുമില്ല സാറെ."
"ഇതുപറയാൻ വിത്യാഭ്യാസം
ഒന്നും വേണമെന്നില്ലടാ,
ദിവസവുംനാക്കുവടിച്ചാൽ മതിയാകും."
ഒന്നും വേണമെന്നില്ലടാ,
ദിവസവുംനാക്കുവടിച്ചാൽ മതിയാകും."
"ഒന്നുപോ സാറെ കളിയാക്കാതെ."
"നീയുംകൂടിപോന്നോ,നമുക്ക് ഒരുമിച്ചു അമ്പലത്തിൽ പോയിട്ടുവരാം."
"മോൻകുട്ടൻ അറിഞ്ഞോസാറേ പിറന്നാൾ."
"അവൻ തിരിക്കിലല്ലേടാ,പിറന്നാൾ ഓർത്തുവെയ്ക്കാനാണൊ സമയം,
കണ്ടില്ലേ വീടിനുമുന്നിലെ വലിയ മാളിക,
മോനൊക്കെ ഒരുപാട് ഉയരങ്ങളിലെത്തി,
സന്തോഷമേയുള്ളൂ നന്നായി വരട്ടെ."...
കണ്ടില്ലേ വീടിനുമുന്നിലെ വലിയ മാളിക,
മോനൊക്കെ ഒരുപാട് ഉയരങ്ങളിലെത്തി,
സന്തോഷമേയുള്ളൂ നന്നായി വരട്ടെ."...
"മോൻകുട്ടൻ സാറിനെ എപ്പോഴും വിളിക്കുന്നതല്ലേ അങ്ങോട്ടുചെല്ലാൻ.
സാറിന്റെ ഒടുക്കലത്തെ വാശിയല്ലേ കാരണം".
സാറിന്റെ ഒടുക്കലത്തെ വാശിയല്ലേ കാരണം".
"വാശിയൊന്നുമല്ലടാ ദാമു,എനിക്ക് ആ മാളികയിൽ കിടന്നാൽ ഉറക്കംവരില്ലടാ.
ഈ ഓടിട്ടവീട്ടിലെ സുഖം അതൊരു സുഖംതന്നെയാണ്.എന്റെ ജാനുവിന്റെ ഓർമ്മകളും അയവിറക്കി ,കൃഷിയുടെ കാര്യങ്ങളൊക്കെ നോക്കി കാലമിവിടെ കഴിച്ചുകൂട്ടണം.
ആർക്കും ബാധ്യതയാകരുതെന്ന ആഗ്രഹമേയുള്ളു ."......
ഈ ഓടിട്ടവീട്ടിലെ സുഖം അതൊരു സുഖംതന്നെയാണ്.എന്റെ ജാനുവിന്റെ ഓർമ്മകളും അയവിറക്കി ,കൃഷിയുടെ കാര്യങ്ങളൊക്കെ നോക്കി കാലമിവിടെ കഴിച്ചുകൂട്ടണം.
ആർക്കും ബാധ്യതയാകരുതെന്ന ആഗ്രഹമേയുള്ളു ."......
മക്കൾക്ക് വായിച്ചുമനസ്സിലാക്കാൻ
കഴിയാത്ത പുസ്തകമാണ് അച്ഛൻ.
അനുഭവിച്ചുതന്നെ മനസ്സിലാക്കണം.
ആർക്കും മുന്നിലും ശിരസ്സുകുനിക്കാതെ ഏതുപ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നോട്ടു നയിക്കുവാൻ ആ കരുത്തുള്ള വ്യക്തിത്വത്തിനു മാത്രമേ കഴിയുള്ളൂ.
അതാണ് അച്ഛൻ....

മക്കൾ നല്ലൊരു മക്കളായിരുന്നോ,
അല്ല ഒരിക്കലുമായിരുന്നിട്ടില്ല.
തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പായുന്ന മക്കൾ...രക്ഷകർത്താക്കളുടെ സന്തോഷവും ആഗ്രഹങ്ങളും
എന്തെന്നറിയാൻ കഴിയാതെ പോയ
മക്കളിൽ പലരുമാണ് നമ്മൾ....
അല്ല ഒരിക്കലുമായിരുന്നിട്ടില്ല.
തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പായുന്ന മക്കൾ...രക്ഷകർത്താക്കളുടെ സന്തോഷവും ആഗ്രഹങ്ങളും
എന്തെന്നറിയാൻ കഴിയാതെ പോയ
മക്കളിൽ പലരുമാണ് നമ്മൾ....
കുറച്ചുനേരം മുൻപ് അച്ഛൻ എന്നെ
ഫോൺ ചെയ്‌തിരുന്നു .
അദ്ദേഹം അധികം സംസാരിക്കാറില്ല.
കുറച്ചുവാക്കുകളിൽ ഒതുക്കാറാണു
പതിവ്.നമ്മൾ തമ്മിൽ മാനസികമായി ഒരകൽച്ച എപ്പോഴും നിലനിന്നിരുന്നു.
പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ല.
ഫോൺ ചെയ്‌തിരുന്നു .
അദ്ദേഹം അധികം സംസാരിക്കാറില്ല.
കുറച്ചുവാക്കുകളിൽ ഒതുക്കാറാണു
പതിവ്.നമ്മൾ തമ്മിൽ മാനസികമായി ഒരകൽച്ച എപ്പോഴും നിലനിന്നിരുന്നു.
പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ല.
അച്ഛനോട് കള്ളം പറയേണ്ടി വന്നു.
അതിനു കാരണവുമുണ്ട്.
ഞാനൊരു യാത്രകഴിഞ്ഞു വരുകയാണ്.
ഈ യാത്രക്ക് ഒരുലക്ഷ്യമുണ്ടായിരുന്നു...
അതിനു കാരണവുമുണ്ട്.
ഞാനൊരു യാത്രകഴിഞ്ഞു വരുകയാണ്.
ഈ യാത്രക്ക് ഒരുലക്ഷ്യമുണ്ടായിരുന്നു...
അച്ഛന്റെ ജീവിതയാത്രയിൽ
നഷ്ടമായത് വിലപ്പെട്ട പലതുമാണ്.
എന്റെ ജനനത്തോടെയാണ് അമ്മയ്‌ക്ക്
തീരെ വയ്യാണ്ടാകുന്നത്.ഇങ്ങനെയൊരു കുട്ടിയെ വേണ്ടന്നുവരെ ഡോക്ടർ പറഞ്ഞതാണ്.എനിക്ക് എട്ട്വയസ്സു കഴിഞ്ഞപ്പോഴേക്കും 'അമ്മ മരണപ്പെട്ടു.
തീർത്തും അച്ഛനും ഞാനും ഒറ്റപ്പെട്ടു.
വീട്ടുകാർ ഒരുപാട് നിർബന്ധിച്ചു
വേറൊരു വിവാഹത്തിന്.
അച്ഛൻ കൂട്ടാക്കിയില്ല.
എല്ലാം എന്നെ ഓർത്തു മാത്രമായിരുന്നു.

ഇന്നുകാണുന്ന സൗഭാഗ്യങ്ങളെല്ലാം
അച്ഛന്റെ വിയർപ്പിന്റെ ഫലമാണ്.
എന്നെ പഠിപ്പിച്ചു ,
നല്ലൊരു ഉദ്യോഗത്തിലെത്തിച്ചു
കടമ നല്ലതുപോലെ നിറവേറ്റി,
എന്നിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്‌തുകൊടുക്കാൻ ഈ മകനുസാധിച്ചിട്ടില്ല.
അച്ഛന്റെ വിയർപ്പിന്റെ ഫലമാണ്.
എന്നെ പഠിപ്പിച്ചു ,
നല്ലൊരു ഉദ്യോഗത്തിലെത്തിച്ചു
കടമ നല്ലതുപോലെ നിറവേറ്റി,
എന്നിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്‌തുകൊടുക്കാൻ ഈ മകനുസാധിച്ചിട്ടില്ല.
ഈ മകന് തിരികെ എന്താണ്
കൊടുക്കാൻ കഴിയുക.?
എല്ലാ സൗഭാഗ്യവും കാൽക്കൽ വെയ്ക്കാം.
അതൊന്നും ആ മനസ്സാഗ്രഹിക്കുന്നില്ല .
കൊടുക്കാൻ കഴിയുക.?
എല്ലാ സൗഭാഗ്യവും കാൽക്കൽ വെയ്ക്കാം.
അതൊന്നും ആ മനസ്സാഗ്രഹിക്കുന്നില്ല .
പാതിവഴിയിൽ നഷ്ടമായ
സന്തോഷത്തെ തിരികെ കൊടുക്കണം.
അമ്മയെ തിരികെക്കൊടുക്കാൻ കഴിയില്ല.അമ്മപോയതിനുശേഷം
അച്ഛന്റെ കണ്ണുനിറഞ്ഞു ഒരുപ്രാവശ്യമെ കണ്ടിട്ടുള്ളു....
സന്തോഷത്തെ തിരികെ കൊടുക്കണം.
അമ്മയെ തിരികെക്കൊടുക്കാൻ കഴിയില്ല.അമ്മപോയതിനുശേഷം
അച്ഛന്റെ കണ്ണുനിറഞ്ഞു ഒരുപ്രാവശ്യമെ കണ്ടിട്ടുള്ളു....
നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നഷ്ടമാകുമ്പോഴല്ലെ നമ്മുടെ
കണ്ണുകൾ നിറയാറ്.
അച്ഛന് ഏറ്റവും പ്രിയപ്പെട്ട
ഒന്നുണ്ടായിരുന്നു,
എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ അച്ഛന്റെ കൂടെയുണ്ടായിരുന്നു,...
കണ്ണുകൾ നിറയാറ്.
അച്ഛന് ഏറ്റവും പ്രിയപ്പെട്ട
ഒന്നുണ്ടായിരുന്നു,
എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ അച്ഛന്റെ കൂടെയുണ്ടായിരുന്നു,...
സുസുക്കി സെർവോ,അതെയൊരു ചുവന്നകാറാണ്.
ഒരുകാറിലൊക്കെ എന്തിരിക്കുന്നെയെന്നു നിങ്ങൾ ചിന്തിക്കാം.
കാറുമായി അച്ഛനുവലിയ ആത്മബന്ധമുണ്ട്.
കാറിന് അച്ഛനിട്ടപേരാണ് തേര്....,
ഒരുകാറിലൊക്കെ എന്തിരിക്കുന്നെയെന്നു നിങ്ങൾ ചിന്തിക്കാം.
കാറുമായി അച്ഛനുവലിയ ആത്മബന്ധമുണ്ട്.
കാറിന് അച്ഛനിട്ടപേരാണ് തേര്....,
നമ്മുടെ തേരിന് ഒരുപാട് കഥകൾ പറയാനുണ്ട്. ഗ്രാമത്തിലെ
ആദ്യത്തെ കാർ തേരായിരുന്നു...
ആദ്യത്തെ കാർ തേരായിരുന്നു...
അമ്മയെ ആദ്യമായി കണ്ടുമുട്ടുന്നതും
തേരിന്റെ ചെറിയൊരു കുസൃതിയായിരുന്നു.
സൈക്കിളിൽ വന്ന പാവാടക്കാരിപ്പെണ്ണിനെ തേര് ചെറുതായൊന്നു ഉരസ്സി. അച്ഛന്റെ ഹൃദയത്തിലായിരുന്നു മുറിവ്.
പിന്നെയത് പ്രണയമായി മാറാൻ വലിയ താമസമെടുത്തില്ല.
അവർ പരസ്‌പരം പ്രണയിച്ചു.

പ്രണയം വീട്ടുകാർ എതിർത്തപ്പോൾ ഒളിച്ചോട്ടമായിരുന്നു മുന്നിലുള്ളവഴി.
അവരെയും കൊണ്ട് മുന്നിലേക്ക് നയിച്ചത് തേരായിരുന്നു...
അവരെയും കൊണ്ട് മുന്നിലേക്ക് നയിച്ചത് തേരായിരുന്നു...
അമ്മയുടെ വയറ്റിൽ പുതിയ അതിഥി വന്നത് അച്ഛനറിയുന്നതും അവരുടെ സന്തോഷനിമിഷങ്ങൾ പങ്കിട്ടതും തേരിനുള്ളിലായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രസവ വേദന കലശലായി.
എന്റെ കരച്ചിൽ ആദ്യമായി അച്ഛൻ
കേൾക്കുന്നതും തേരിനുള്ളിലായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പ്രസവ വേദന കലശലായി.
എന്റെ കരച്ചിൽ ആദ്യമായി അച്ഛൻ
കേൾക്കുന്നതും തേരിനുള്ളിലായിരുന്നു.
'അമ്മ തിരികെവരാതെ എന്നന്നേക്കുമായി ഉറങ്ങിയതും തേരിന്റെ ഹൃദയത്തിലായിരുന്നു,....
അച്ഛന്റെ മനസ്സിലായിരുന്നു.
അത്രത്തോളം ആത്മബന്ധം തേരുമായി അച്ഛനുണ്ടായിരുന്നു...
അച്ഛന്റെ മനസ്സിലായിരുന്നു.
അത്രത്തോളം ആത്മബന്ധം തേരുമായി അച്ഛനുണ്ടായിരുന്നു...
പാതിവഴിയിൽ അച്ഛന് തേരിനെയും
എനിക്കു വേണ്ടിനഷ്ടപ്പെടുത്തേണ്ടി വന്നു...
ഒന്നിന് പുറകെ ഒന്നൊന്നായി നഷ്ടപ്പെടുമ്പോൾ ഏതൊരു മനുഷ്യനും തളർന്നുപോകും.
എനിക്കു വേണ്ടിനഷ്ടപ്പെടുത്തേണ്ടി വന്നു...
ഒന്നിന് പുറകെ ഒന്നൊന്നായി നഷ്ടപ്പെടുമ്പോൾ ഏതൊരു മനുഷ്യനും തളർന്നുപോകും.
തേരിനെ നഷ്ടമായിട്ടു ഇരുപത്തിയഞ്ചു വർഷത്തോളമായി.ഇപ്പോൾ ആ കാർ ഉണ്ടോന്നുപോലുമറിയില്ല.
പഴയ ആൽബത്തിൽ പതിഞ്ഞിരുന്ന തേരിന്റെ ചിത്രം ഉൾപ്പെടുത്തി
സോഷ്യൽ മീഡിയ വഴി അന്വേഷിച്ചു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായം തേടിയിരുന്നു.
പഴയ ആൽബത്തിൽ പതിഞ്ഞിരുന്ന തേരിന്റെ ചിത്രം ഉൾപ്പെടുത്തി
സോഷ്യൽ മീഡിയ വഴി അന്വേഷിച്ചു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായം തേടിയിരുന്നു.
ഒരാഴ്ചക്ക് മുന്നെ പോണ്ടിച്ചേരിയിൽ നിന്നും എനിക്കൊരു കാൾവന്നു.അവിടെയൊരു സേട്ടിന്റെ വീട്ടിൽ തേരുണ്ടെന്ന സത്യം
അവിടെയുള്ള സുഹൃത്തുക്കൾ പങ്കുവെച്ചു.
പിന്നെ അങ്ങോട്ടേക്കായി യാത്ര.
അതെ അച്ഛന്റെ പാതിജീവനെ തിരികെ കിട്ടിയ സന്തോഷം.സേട്ടിനോട് കഴിഞ്ഞകാര്യങ്ങൾ പറഞ്ഞപ്പോൾ കാർവിട്ടുതരാൻ തയാറായി...
അവിടെയുള്ള സുഹൃത്തുക്കൾ പങ്കുവെച്ചു.
പിന്നെ അങ്ങോട്ടേക്കായി യാത്ര.
അതെ അച്ഛന്റെ പാതിജീവനെ തിരികെ കിട്ടിയ സന്തോഷം.സേട്ടിനോട് കഴിഞ്ഞകാര്യങ്ങൾ പറഞ്ഞപ്പോൾ കാർവിട്ടുതരാൻ തയാറായി...
അച്ഛന്റെ പിറന്നാളിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു. ഇന്നാണ് അച്ഛന്റെ അറുപതാമത്തെ പിറന്നാൾ.
ഒരുമകന് അച്ഛന്റെ മനസ്സറിഞ്ഞു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം...
ഒരുമകന് അച്ഛന്റെ മനസ്സറിഞ്ഞു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം...
അച്ഛനെയും കാത്തു അമ്പലത്തിനു
മുന്നിൽ തേരുണ്ട്.അച്ഛൻ എങ്ങനെയാകും
ആ നിമിഷങ്ങളെ തരണം ചെയ്യുക.
മുന്നിൽ തേരുണ്ട്.അച്ഛൻ എങ്ങനെയാകും
ആ നിമിഷങ്ങളെ തരണം ചെയ്യുക.
അദ്ദേഹം വന്നകാർ അമ്പലത്തിലെ കവാടത്തിനുള്ളിലേക്കു കയറി.
ഒരുസൈഡിലേക്ക് കാർപാർക്കു
ചെയ്തു പുറത്തേക്കിറങ്ങി.
അമ്പലം ലക്ഷ്യമാക്കി അവർനടന്നു.
ഒരുസൈഡിലേക്ക് കാർപാർക്കു
ചെയ്തു പുറത്തേക്കിറങ്ങി.
അമ്പലം ലക്ഷ്യമാക്കി അവർനടന്നു.
മുന്നിൽ കിടന്ന ചുവന്നകാർ അദ്ദേഹം ശ്രദ്ധിച്ചു,
ചുവന്ന കളറിനോടുള്ള ആകര്‍ഷണമാകാം
കണ്ണുകൾ കാറിലേക്ക് അടുപ്പിച്ചത്.
ചുവന്ന കളറിനോടുള്ള ആകര്‍ഷണമാകാം
കണ്ണുകൾ കാറിലേക്ക് അടുപ്പിച്ചത്.
വർഷങ്ങൾക്കുമുൻപ് നഷ്ടപ്പെടുത്തിയ തന്റെകാറിനെ തിരിച്ചറിയാൻ അദ്ദേഹത്തിന് അധികം താമസം വേണ്ടിവന്നിരുന്നില്ല...
വിശ്വസിക്കാൻ കഴിയാതെ
കാറിനടുത്തേക്കു നീങ്ങി.
ചുറ്റും നോക്കി.കളർ മങ്ങിയിരിക്കുന്നു
കാറിനു മുകളിലൂടെ തഴുകി.
എന്നെപ്പോലെ തന്നെ അവനും വയസ്സനായിരിക്കുന്നു...
കാറിനടുത്തേക്കു നീങ്ങി.
ചുറ്റും നോക്കി.കളർ മങ്ങിയിരിക്കുന്നു
കാറിനു മുകളിലൂടെ തഴുകി.
എന്നെപ്പോലെ തന്നെ അവനും വയസ്സനായിരിക്കുന്നു...
"ടാ ദാമുവേ നോക്കടാ."
"എന്താ സാറെ,കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു."
സങ്കടത്തിന്റെയോ സന്തോഷത്തിന്റെ കണ്ണീരാണോ.മറുപടി പറയാനുള്ള മാസികാവസ്ഥയിൽ ആയിരുന്നില്ല അദ്ദേഹം...
പുറകിലൂടെ ഒരുകൈ അദ്ദേഹത്തിന്റെ തോളിൽ സ്പർശിച്ചു.
"അച്ഛാ..."
"മോനെ കണ്ടോടാ ,"
അദ്ദേഹത്തിന്റെ കൈയിലേക്കു തേരിന്റെ
ചാവി നീട്ടുമ്പോൾ കണ്ണിൽ നിറഞ്ഞുനിന്ന മിഴിനീരിലെ പ്രകാശം വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്നു ..
ചാവി നീട്ടുമ്പോൾ കണ്ണിൽ നിറഞ്ഞുനിന്ന മിഴിനീരിലെ പ്രകാശം വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്നു ..
"മോനെയിത്."
"അച്ഛന്റെ പാതിജീവൻ,ഈ മകൻ അച്ഛന് നൽകുന്ന പിറന്നാൾ സമ്മാനം."
"മോനെ."ആ വിളി അതുതന്നെയാണ് വിലമതിക്കാത്ത ഒന്ന്.
"അച്ഛനൊന്നും പറയേണ്ട,
എല്ലാം മനസ്സിലാകും ഈ മകന്."
അദ്ദേഹത്തെ നെഞ്ചോട് ചേർത്തുപിടിച്ചു...
"അച്ഛാ നമുക്കൊരു സവാരി പോവാം."..
എല്ലാം മനസ്സിലാകും ഈ മകന്."
അദ്ദേഹത്തെ നെഞ്ചോട് ചേർത്തുപിടിച്ചു...
"അച്ഛാ നമുക്കൊരു സവാരി പോവാം."..
"പോവാം മോനെ,
കഴിഞ്ഞകാലത്തേക്കു
അച്ഛന് സഞ്ചരിക്കണം.".....
കഴിഞ്ഞകാലത്തേക്കു
അച്ഛന് സഞ്ചരിക്കണം.".....
ശരൺ
😊 ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക