തിരിച്ചറിയാതെ പോകുന്ന നന്മകൾ
**********************************
**********************************
കെട്ടുന്നെങ്കിൽ ഒരു കൃഷിക്കാരനെ കെട്ടണം.പാടത്തും പറമ്പിലും അവനെ സഹായിക്കാനായി ഒപ്പം കൂടണം......
എന്നൊക്കെ തുടങ്ങുന്ന പാരമ്പര്യ തനിമ നിറഞ്ഞ എഴുത്ത് കണ്ടാണ് ജിമ്മിച്ചൻ അനുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ സകല ഡീറ്റയിൽസും തിരഞ്ഞുപിടിച്ച് അവളെ പെണ്ണ് കാണാൻ പോകാൻ തീരുമാനിച്ചത്....
എന്നൊക്കെ തുടങ്ങുന്ന പാരമ്പര്യ തനിമ നിറഞ്ഞ എഴുത്ത് കണ്ടാണ് ജിമ്മിച്ചൻ അനുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ സകല ഡീറ്റയിൽസും തിരഞ്ഞുപിടിച്ച് അവളെ പെണ്ണ് കാണാൻ പോകാൻ തീരുമാനിച്ചത്....
ഇപ്പഴത്തെ പെൺകുട്ടികൾക്ക് കൂലിപ്പണിക്കാരനേയും കൃഷിക്കാരനേയുമൊക്കെ മതി കല്ല്യാണം കഴിക്കാനായി എന്ന് ഫ്രീക്കൻ മെഹു പറഞ്ഞതും കൂടി ആയപ്പോൾ എട്ടുനിലയിൽ പൊട്ടുമെന്നുറപ്പായ മൊബൈൽഷോപ്പ് ബംഗാളിയായ തൊഴിലാളിക്ക് വിറ്റ് വീടിനടുത്തുള്ള രണ്ടേക്കർ പറമ്പും നിലവും കൂടി
ചുളു വിലയ്ക്ക് ജിമ്മിച്ചന് വാങ്ങി....
ചുളു വിലയ്ക്ക് ജിമ്മിച്ചന് വാങ്ങി....
അല്പം നെൽകൃഷിയും പച്ചക്കറി കൃഷിയുമൊക്കെ തുടങ്ങിയശേഷം അനുവിനെ പെണ്ണ് കാണാനായി
അപ്പച്ചനേയും അമ്മച്ചിയേയും ചങ്ക് കൂട്ടുകാരനായ മെഹൂനേയും സഹിതം ജിമ്മിച്ചൻ അവൾടെ വീട്ടിലെത്തി.ബാംഗ്ലൂരിൽ നേഴ്സിംഗ് അവസാനവർഷ വിദ്യാർത്ഥിയായ അനു പലിശക്കാരനായ അവറാച്ചന്റെ ഒരേ ഒരു മകളാണ്.
അപ്പച്ചനേയും അമ്മച്ചിയേയും ചങ്ക് കൂട്ടുകാരനായ മെഹൂനേയും സഹിതം ജിമ്മിച്ചൻ അവൾടെ വീട്ടിലെത്തി.ബാംഗ്ലൂരിൽ നേഴ്സിംഗ് അവസാനവർഷ വിദ്യാർത്ഥിയായ അനു പലിശക്കാരനായ അവറാച്ചന്റെ ഒരേ ഒരു മകളാണ്.
പെണ്ണ് കാണാനായി എത്തിയ ജിമ്മിച്ചൻ ഒരു കൃഷിക്കാരനാണെന്നറിഞ്ഞപ്പോൾ പലിശക്കാരൻ അവറാച്ചന് ഒട്ടും ഇഷ്ടായില്ല.ഒരു കൃഷിക്കാരന് തന്റെ മകളെ കെട്ടിച്ച് കൊടുക്കാൻ വേണ്ടിയല്ല ലക്ഷങ്ങൾ മുടക്കി അവളെ പഠിപ്പിക്കുന്നതെന്നു
പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ജിമ്മിച്ചനും ആകെ ദേഷ്യം വന്നു..
പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ജിമ്മിച്ചനും ആകെ ദേഷ്യം വന്നു..
" നിങ്ങളുടെ മകൾ അനു ..... കെട്ടുന്നെങ്കിൽ ഒരു കൃഷിക്കാരനെ മാത്രേ കെട്ടുള്ളൂ എന്നെഴുതിയ ഒരു പോസ്റ്റ് കണ്ടാ ഞാനവളെ പെണ്ണ് കാണാൻ വന്നത്.. അല്ലാതെ ലക്ഷങ്ങൾ മുടക്കി നിങ്ങൾ പഠിപ്പിക്കുന്ന നഴ്സിംഗ് ബിരുദം നോക്കിയല്ല.
മകളുടെ തീരുമാനമറിഞ്ഞിട്ട് പോരെ ഞങ്ങളെ പരിഹസിക്കുന്നത്.?"
മകളുടെ തീരുമാനമറിഞ്ഞിട്ട് പോരെ ഞങ്ങളെ പരിഹസിക്കുന്നത്.?"
ജിമ്മിച്ചൻ പറഞ്ഞു തീർന്നതും അനു അവർക്കുള്ള ചായയുമായി ഹാളിലെത്തിയിരുന്നു.
" നിന്റെ അഭിപ്രായമെന്താ ,മോളേ ..ഇവൻ പറഞ്ഞതിലെന്തെങ്കിലും സത്യമുണ്ടോ?"
അപ്പന്റെ ചോദ്യത്തിനുള്ള അനുവിന്റെ മറുപടി
ജിമ്മിച്ചനെ മാത്രമല്ല കൂടെ വന്നവരേയും ഞെട്ടിച്ചു കളഞ്ഞു....
ജിമ്മിച്ചനെ മാത്രമല്ല കൂടെ വന്നവരേയും ഞെട്ടിച്ചു കളഞ്ഞു....
"ഫേസ്ബുക്കിലൊക്കെ അങ്ങനെ പല പോസ്റ്റുകളും ലൈക്കും കമന്റും കിട്ടാനായി ഞാനെഴുതും എന്നുവെച്ച് ഒരു കൃഷിക്കാരനെ കെട്ടി എന്റെ ജീവിതം പാടത്തും പറമ്പത്തും കളയാനുള്ളതല്ല.വിദേശത്ത് ജോലിയുള്ള ഒരാളെ കെട്ടി എനിക്ക് അടിച്ചു പൊളിച്ച് ജീവിക്കാനാ ഇഷ്ടം.ഇനി ഈ പേരും പറഞ്ഞ് എന്നെ ശല്ല്യം ചെയ്യാൻ ആരെങ്കിലും വരുന്നതിന് മുൻപ് അപ്പനെനിക്ക് വിദേശത്ത് ജോലിയുള്ള ചെക്കനെ
നോക്കി വെച്ചേരെ"
നോക്കി വെച്ചേരെ"
ഇതും പറഞ്ഞ് അനു അകത്തേക്ക് പോയപ്പോൾ
പരിഹാസത്തോടെ അവറാച്ചൻ പറഞ്ഞു...
"ചായ കുടിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കൂടെ?"
പരിഹാസത്തോടെ അവറാച്ചൻ പറഞ്ഞു...
"ചായ കുടിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കൂടെ?"
അപമാനത്താൽ തന്റെ അപ്പന്റേയും അമ്മയുടേയും തല താഴുന്നതും കണ്ണു നിറയുന്നതും ജിമ്മിച്ചൻ കണ്ടു.
കാറിൽ കയറുന്നത് വരെ രണ്ടാളും അവനോടൊരക്ഷരം മിണ്ടിയില്ല...
താനിനി കൃഷിപ്പണിക്കില്ലെന്നും വിദേശത്ത് പോകാൻ പോകുവാണെന്നും പറഞ്ഞപ്പോഴാണ്
അപ്പൻ പ്രതികരിച്ചത്...
കാറിൽ കയറുന്നത് വരെ രണ്ടാളും അവനോടൊരക്ഷരം മിണ്ടിയില്ല...
താനിനി കൃഷിപ്പണിക്കില്ലെന്നും വിദേശത്ത് പോകാൻ പോകുവാണെന്നും പറഞ്ഞപ്പോഴാണ്
അപ്പൻ പ്രതികരിച്ചത്...
"ടാ പെണ്ണിന് വേണ്ടിയാകരുത് മണ്ണിനെ പ്രണയിക്കുന്നത്..മണ്ണിന്റെ മണമറിഞ്ഞ് മണ്ണിനെ പ്രണയിച്ചാൽ അതൊരിക്കലും നിന്നെ ചതിക്കില്ല ,മറ്റുള്ളവർക്കു മുന്നിൽ നിന്നെ അപഹാസ്യനാക്കില്ല..നിന്നേയും കൃഷിയേയും ഒരു പോലെ സ്നേഹിക്കുന്ന മണ്ണിന്റെ മണമറിയുന്ന ഒരു പെണ്ണിനെ തന്നെ നിനക്ക് തുണയായി കിട്ടും..
ഈ അപ്പനും അമ്മയും ഉണ്ട് നിനക്കൊപ്പം.
കൃഷിയുടെയും കൃഷിക്കാരന്റേയും മഹത്വം കേവലം ലൈക്കും കമന്റും കിട്ടാൻ വേണ്ടി അവളെഴുതി കൂട്ടുന്ന പോസ്റ്റുകളിൽ മാത്രമൊതുങ്ങുന്നതല്ലെന്ന് ആ അപ്പനേയും മോളേയും നീ നിന്റെ പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കണം."

പിന്നീടങ്ങോട്ട് കൃഷിയെ ജിമ്മിച്ചൻ മനസ്സറിഞ്ഞ് സ്നേഹിച്ചു.നെൽകൃഷിയും പച്ചക്കറി കൃഷിയും കൂടാതെ കന്നുകാലി വളർത്തലും കോഴി വളർത്തലും തുടങ്ങി എല്ലാ രീതിയിലും തികഞ്ഞൊരു നല്ല കർഷകനായി മാറി ജിമ്മിച്ചൻ.
വിദേശങ്ങളിലേക്ക് പച്ചക്കറി കയറ്റിയയ്ക്കാൻ തുടങ്ങിയതോടെ വാർത്തകളിൽ ഇടം പിടിച്ചു ജിമ്മിച്ചനെന്ന യുവ കർഷകൻ
വിദേശങ്ങളിലേക്ക് പച്ചക്കറി കയറ്റിയയ്ക്കാൻ തുടങ്ങിയതോടെ വാർത്തകളിൽ ഇടം പിടിച്ചു ജിമ്മിച്ചനെന്ന യുവ കർഷകൻ
അങ്ങനെയിരിക്കേ ഒരു ദിവസം
ജിമ്മിച്ചൻ തന്റെ കൃഷിയിടത്തിലെത്തി പൂത്തൂം കായ്ച്ചും നിൽക്കുന്ന പച്ചക്കറികളുമൊത്തുള്ള ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിലിട്ടു, അതിനൊപ്പം രണ്ടു വരി വാചകം കൂടി എഴുതി ചേർത്തു..
ജിമ്മിച്ചൻ തന്റെ കൃഷിയിടത്തിലെത്തി പൂത്തൂം കായ്ച്ചും നിൽക്കുന്ന പച്ചക്കറികളുമൊത്തുള്ള ഒരു സെൽഫി എടുത്ത് ഫേസ്ബുക്കിലിട്ടു, അതിനൊപ്പം രണ്ടു വരി വാചകം കൂടി എഴുതി ചേർത്തു..
"മണ്ണിന്റെ മണമറിഞ്ഞ് മനമറിഞ്ഞ് കൃഷിയെ സ്നേഹിക്കുന്ന ഒരു ജീവിതപങ്കാളിയെ വേണമെനിക്ക് എന്റെ ജീവിതത്തിലിനിയുള്ള മുന്നേറ്റത്തിനായി.കൂടെ വരാൻ തയ്യാറാണെങ്കിൽ ജീവിതം മുഴുവൻ കൂടെ ചേർത്ത് നിർത്താൻ ഞാൻ തയ്യാറുമാണ്"
പിന്നീടങ്ങോട്ട് കമന്റുകളുടെ പ്രവാഹമായിരുന്നു.
ഒരുപാട് പെൺകുട്ടികൾ വിവാഹത്തിന് സമ്മതമാണെന്ന് ആഗ്രഹം പ്രകടിപ്പിച്ച് അപ്പൻമാരെ ജിമ്മിച്ചന്റെ വീട്ടിലേക്ക് പറഞ്ഞു വിടാൻ തുടങ്ങി.പലയിടത്തും പോയി പെണ്ണ് കണ്ടെങ്കിലും പക്ഷേ അവരൊക്കെയും കൃഷിയേക്കാളുപരി അതിലൂടെ ഉണ്ടായ സമ്പത്തിനേയും പ്രശസ്തിയേയും സ്നേഹിക്കുന്നവരാണെന്ന് മനസ്സിലായതിനാൽ അതൊക്കെയും വേണ്ടെന്നു വെച്ചു

അപ്പന്റെ തീരുമാനമായിരുന്നു കവലയിൽ പലചരക്കു കടക്കാരനായ സേവിച്ചന്റെ മകളെ പെണ്ണ് കാണാൻ പോകണമെന്നുള്ളത്.
അപ്പനും അമ്മയുമൊത്ത് പോയി പെണ്ണ് കണ്ടു.
ചെറുതെങ്കിലും നല്ല വൃത്തിയുള്ള വീടും പരിസരവും.വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തം വീട്ടിൽ തന്നെ ആ ഇത്തിരി മണ്ണിൽ അവർ കൃഷി ചെയ്തുണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ ജിമ്മിച്ചനുറപ്പായി .കൃഷിയെ സ്നേഹിക്കുന്ന കുടുംബം തന്നെയിത്.

മകൾ ആനി ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോൾ ഇത്തവണ
വീണ്ടും അപമാനിതരാകുമോയെന്ന് ജിമ്മിച്ചൻ ഭയന്നെങ്കിലും പക്ഷേ അതൊക്കെയും വെറുതേയായിരുന്നു .കാരണം പള്ളിയുടെ കാരുണ്യത്താൽ പഠിച്ച് ഡോക്ടറായ ആനിയും കുടുംബവും ദൈവഭയവും വിശ്വാസവും ഉള്ളവർ ആയിരുന്നു.എല്ലാവർക്കും പൂർണ്ണ സമ്മതമായിരുന്നു വിവാഹത്തിന്.

വിവാഹലെറ്റർ അടിച്ചു കഴിഞ്ഞപ്പോൾ അപ്പൻ
പറഞ്ഞു
"ടാ...ജിമ്മി നമുക്കാദ്യം വിവാഹം ക്ഷണിക്കേണ്ടത്
അവറാച്ചന്റെ വീട്ടിലായിരിക്കണം."
പറഞ്ഞു
"ടാ...ജിമ്മി നമുക്കാദ്യം വിവാഹം ക്ഷണിക്കേണ്ടത്
അവറാച്ചന്റെ വീട്ടിലായിരിക്കണം."
ജിമ്മിയും അപ്പനും കൂടി ചെല്ലുമ്പോൾ അവറാച്ചൻ വീട്ടിൽ തന്നെയുണ്ടായിരുന്നു.
അകത്തേക്ക് ക്ഷണിച്ചെങ്കിലും സ്നേഹപൂർവ്വം തന്നെ തിരക്കായതിനാൽ ആ ക്ഷണം നിരസിച്ചു.
"എന്റെ വിവാഹമാണ് അടുത്ത മാസം രണ്ടാം തീയതി.കുടുംബസമേതം എല്ലാവരും പങ്കെടുക്കണം.അനുവിനോടും പറയണേ.അനു ഇപ്പോ എവിടെ വിദേശത്തായിരിക്കുമല്ലേ "?

ജിമ്മിച്ചൻ ഇത് ചോദിച്ചതും അനു പുറത്തേക്കിറങ്ങി വന്നതും ഒരുമിച്ചായിരുന്നു.
കയ്യിൽ ഒരു വയസ്സ് പ്രായമായ ഒരു കുട്ടിയും ഉണ്ടായിരുന്നു.ആകെ കോലം കെട്ട അവസ്ഥ.പഴയ പ്രസരിപ്പൊന്നും അവളുടെ മുഖത്തുണ്ടായിരുന്നില്ല.
കയ്യിൽ ഒരു വയസ്സ് പ്രായമായ ഒരു കുട്ടിയും ഉണ്ടായിരുന്നു.ആകെ കോലം കെട്ട അവസ്ഥ.പഴയ പ്രസരിപ്പൊന്നും അവളുടെ മുഖത്തുണ്ടായിരുന്നില്ല.
"അനുവിന്റെ ബന്ധം വേർപെടുത്തിയിട്ട് ഇപ്പോ മൂന്ന് മാസം കഴിഞ്ഞു.വിദേശത്ത് ജോലിയുള്ളവനായിരുന്നു കെട്ടിയത്.പക്ഷേ അവന് അവിടെ വേറൊരു ഭാര്യയും കുട്ടിയും ഉണ്ടെന്ന സത്യം അവൾക്കൊരു കുഞ്ഞ് ആയശേഷമാണ് അറിഞ്ഞത്.അവന്റെയും വീട്ടുകാരുടേയും അവഗണന സഹിക്കാവുന്നതിലും അധികമായപ്പോൾ അവൾ തന്നെയാ ഇനിയീ ബന്ധം വേണ്ടെന്ന് പറഞ്ഞതും.
ഇനിയുള്ള ജീവിതം മകൾക്കു വേണ്ടിയാണെന്നും പറഞ്ഞ് മറ്റൊരു വിവാഹത്തിന് അവൾ സമ്മതിക്കുന്നതുമില്ല"
ഇനിയുള്ള ജീവിതം മകൾക്കു വേണ്ടിയാണെന്നും പറഞ്ഞ് മറ്റൊരു വിവാഹത്തിന് അവൾ സമ്മതിക്കുന്നതുമില്ല"
പറഞ്ഞു തീർന്നതും അവറാച്ചന്റെ കണ്ണ് നിറഞ്ഞു.
"സാരമില്ല എല്ലാം ശരിയാകും " എന്ന് അവറാച്ചന്റെ തോളിൽ തട്ടി അപ്പൻ പറഞ്ഞ ശേഷം ആ വീടിന്റെ പടി ഇറങ്ങുമ്പോഴാണ്
അനു ചോദിച്ചത്
"സാരമില്ല എല്ലാം ശരിയാകും " എന്ന് അവറാച്ചന്റെ തോളിൽ തട്ടി അപ്പൻ പറഞ്ഞ ശേഷം ആ വീടിന്റെ പടി ഇറങ്ങുമ്പോഴാണ്
അനു ചോദിച്ചത്
"വധു ഡോക്ടറാണല്ലേ"
"അതേ "
എന്ന് പറഞ്ഞ് ജിമ്മിച്ചൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അനുവിന്റെ നിറഞ്ഞ മിഴികൾ.ഒരു പക്ഷേ പണ്ട് തന്നെ അപമാനിച്ചതിന്റെ കുറ്റബോധമാകാം അതെന്ന് ജിമ്മിച്ചനു തോന്നി.കാറിൽ കയറുമ്പോൾ അപ്പൻ പണ്ടു പറഞ്ഞ വാചകം ജിമ്മിച്ചനൊന്നൂടെ ഒന്നോർത്തു.

"പെണ്ണിനു വേണ്ടി ഒരിക്കലും മണ്ണിനെ സ്നേഹിക്കരുത്.മണ്ണിന്റെ മണമറിഞ്ഞ് മണ്ണിനെ സ്നേഹിക്കണം.എങ്കിലത് പൊന്നു വിളയിച്ച് തരും നിനക്കായി"
(ഒരു ജോലിയേയും നമ്മൾ പരിഹാസമായോ താഴ്ന്നതായോ കാണരുത്.കൃഷിയെന്നത് നന്മയുള്ള മനസ്സുകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണ്.ഓരോ കൃഷിക്കാരന്റേയും വിയർപ്പിന്റെയും അധ്വാനത്തിന്റേയും ഫലമാണ്
നമ്മൾ ഭക്ഷിക്കുന്നത്.വരുന്ന തലമുറയും മനസ്സിലാക്കട്ടേ കൃഷിയുടെ മഹത്വം)
നമ്മൾ ഭക്ഷിക്കുന്നത്.വരുന്ന തലമുറയും മനസ്സിലാക്കട്ടേ കൃഷിയുടെ മഹത്വം)
By......RemyaRajesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക