Slider

തലമുറയ്ക്കായി.

0
Image may contain: 1 person

കനിവ് വറ്റിയ മത്സരലോകത്ത്
മരണവേഗത്തിലലിയുന്ന നേരവും..
ഊറിയെത്തുന്ന നൻമതൻ പുഞ്ചിരി
പൂവുപോലെ പൊഴിച്ചകന്നീടുവാൻ...
കരുതിവയ്ക്കുകയോരോ നിമിഷവും..
ഹൃദയമേ..മറ്റെന്താണ് ജീവിതം..?
പ്രണയമോരോ നിറത്തിലും പൂവിലും
പെയ്തിറങ്ങി നൽചാരുതയേകുമ്പോൾ
മഴമുകിൽത്തുമ്പിൽ നിന്നിറ്റു വീഴുന്ന
ജലകണങ്ങൾ ചിതറിത്തെറിക്കവേ..
ആസ്വദിക്കുകയോരോ നിമിഷവും..
മിഴിയടച്ചു നീ പോകുവതെത്ര നാൾ..?
വിസ്മയത്തിന്റെ വർണ്ണ പ്രഭാവങ്ങൾ
പൂത്തുനിൽക്കുമീ തൂമഞ്ഞുതുള്ളിയിൽ
പുലരണം സ്നേഹമാർദ്രഭാവങ്ങളും
ഹൃദയമേ..കണ്ട സ്വപ്നങ്ങളൊക്കെയും..
ഇനിയുമേറുക ആവോളമോമനേ...
തലമുറക്കായി... മറ്റെന്തു പോംവഴി..?
രാജേഷ്.ഡി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo