Slider

ബാംഗ്ലൂർ എക്സ്പ്രസ്സ്

0
Image may contain: 1 person

ഇത് ഞങ്ങളുടെ കഥയാണ്..എന്റെയും അച്ചുവിന്റെയും..
ആദ്യമേ തന്നെ ഒരു കുഞ്ഞു ഫ്‌ളാഷ് ബാക്ക്...
25-3-2015...ഒരു ബുധനാഴ്ച...
ആ ബാംഗ്ലൂർ യാത്രയിലാണ് ഞാൻ അച്ചുവിനെ ആദ്യമായിട്ടു കാണുന്നത്..ട്രെയിനിലെ തിരക്കുകളിൽ നിന്നെല്ലാമൊഴിഞ്ഞു ഒരു വിൻഡോ സീറ്റ് പറ്റിയിരിക്കയായിരുന്ന എന്നെ ഒരു കൂട്ടുകാരൻ ആണ് തോണ്ടി വിളിച്ചത് "അളിയാ ദേ നോക്കിയേ".നോക്കിയപ്പോൾ ഒരു പെൺകുട്ടിയെ മൂന്ന് നാല് പേർ ചേർന്ന് എന്തൊക്കെയോ പറഞ്ഞു കരയിക്കുകയാണ്..സഹായത്തിനു വേണ്ടിയാണോ എന്നറിയാതെ കണ്ണ് നിറച്ചു നാലുപാടും നോക്കുന്നുണ്ട്.പെട്ടെന്നു എന്റെ വീട്ടിലെ ന്റെ കുഞ്ഞിപെങ്ങൾ ലെച്ചുവിനെ ഓർമ്മ വന്നു.കൂട്ടുകാരന് ഒന്നും പറയാൻ പറ്റുന്നതിനു മുന്നേ തന്നെ ഞാൻ ചാടിയിറങ്ങി അങ്ങോട്ട് ചെന്നു.എന്നെ കണ്ടിട്ടാവണം അവളുടെ സൈഡിൽ നിന്നവർ ഒരരികിലേയ്ക്ക് മാറി..
ലച്ചൂ..മുഖം കഴുവാൻ പോയിട്ട് നീ ഇവിടെ എന്ത് കണ്ടൊണ്ട് നിൽക്കുവാ ? വന്നേ..അവിടെല്ലാരും നിന്നെ തിരക്കുന്നെന്നും പറഞ്ഞു രണ്ടും കല്പിച്ചു ആ കയ്യിൽ പിടിച്ചു..ഒരടി പ്രതീക്ഷിച്ചു കണ്ണ് ചെറുതായി അടച്ചെങ്കിലും , അവൾ എന്റെ കൂടെ വന്നു..ഭാഗ്യം ഒരു സീറ്റ് ഉണ്ട്..എന്റെ എതിരിനല്ല..കൂട്ടുകാരൻ തെണ്ടിയുടെ അടുത്താ..പിന്നെ ആണ്പിള്ളേര ചങ്ങാത്തം നിങ്ങൾക്ക് അറിയാമല്ലോ...അവൻ പറയാതെ തന്നെ സീറ്റ് മാറി തന്നു..
താൻ ആളു കൊള്ളാമല്ലോ..എന്ത് ധൈര്യത്തിലാ എന്റെ കയ്യിൽ കേറി പിടിച്ചേ ?
അത് കൊള്ളാം ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു..
ചിരിച്ചുകൊണ്ടിരുന്ന അവളുടെ കവിളുകളിൽ കണ്ണുനീർ ഒഴുകുന്നത് ഞാൻ ആദ്യമായി കണ്ടു..അയ്യോ തന്നെ വിഷമിപ്പിക്കാൻ വേണ്ടിയൊന്നുമല്ല പറഞ്ഞെ..തന്റെ വീട്ടുകാരെന്തിയെ? രണ്ടു വർത്തമാനം എനിക്ക് അവരോടാ പറയാനുള്ളേ...
വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകൾ നിറച്ചുകൊണ്ടു അവൾ പറഞ്ഞു തുടങ്ങി....
എനിക്ക് അമ്മ മാത്രേ ഉള്ളൂ ഏട്ടാ,അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി,കാൻസർ ആയിരുന്നു.അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഞാൻ ഒരു ഡോക്ടർ ആകണം എന്നുള്ളത്..ഒരു പക്ഷെ എന്നെ പഠിപ്പിക്കാനുള്ള പണം അച്ഛന്റെ ചികിത്സകാരണം തീരുമല്ലോന്നോർത്തായിരിക്കണം അച്ഛൻ ഒരു ദിവസം...അവൾ മുഴുവിപ്പിച്ചില്ല....
താൻ കരയാതെ,ഇപ്പൊ ബാംഗ്ലൂരിലാണോ പഠിക്കുന്നേ ? എന്താ തന്റെ പേര്?
അശ്വതി..അച്ചൂന്ന്‌ അമ്മ വിളിക്കും.അച്ഛൻ ഇട്ട പേരാ.. ഞാൻ ബാംഗ്ലൂർ സെന്റ് ജോണ്സിൽ അവസാന വര്ഷം ഹൗസ് സർജൻസി പഠിക്കുന്നു..
അപ്പൊ നേരത്തെ കണ്ടവർ ആരാ,എനിക്ക് വീണ്ടും സംശയം?
ട്രെയിനിൽ കേറിയപ്പോൾ തൊട്ട് ശല്യം ചെയ്യാൻ തുടങ്ങിയതാ ചേട്ടാ..മുഖം കഴുകാൻ പോയതാ ഒന്ന്..അവൾ വിങ്ങി..
കരയാതെ മുഖം തുടയ്‌ക്കെന്നു പറഞ്ഞു ഞാൻ വിഷയം മാറ്റി.
എന്നെ പറ്റിയും എന്റെ ലെച്ചുനേ പറ്റിയും എല്ലാം വാ തോരാതെ ചോദിച്ചുകൊണ്ടിരുന്നു ആ വായാടിക്കുട്ടി..കൂട്ടത്തിൽ ഞാൻ പരീക്ഷ എഴുതാൻ പോകുന്നതും കൂടെ വന്ന കൂട്ടുകാരനെയും അച്ചൂന്റെ വീടും നാടും എല്ലാം സംസാരവിഷയമായി..ആ ഒറ്റ ദിവസം കൊണ്ട് തന്നെ..ഞങ്ങൾ അത്രയ്ക്ക് അടുത്തു..
ലവ് ഓൺ 1സ്റ്റ് സൈറ്റ് എന്നൊക്കെ ചുമ്മ പറയുവല്ല..സംഗതി ഉള്ളതാണ്.
മുൻപ് പല പെണ്പിള്ളേരെ കണ്ടിട്ടുണ്ടെങ്കിലും പെണ്ണ് ഒരത്ഭുതം...ഛെ അത്ഭുതം ഒന്നുമല്ല...ശെരിക്കും ജീവിതത്തിൽ ഒരു പെണ്ണ് കൂടെ വേണം എന്ന് തോന്നിയത് ആ നിമിഷമായിരുന്നു.പക്ഷെ കാര്യം അവളോട് എങ്ങനെ പറയും..അതും ഇന്നു കണ്ട ഒരു പെൺകുട്ടി,അവളെ ഇഷ്ടണെന്നു പറഞ്ഞാൽ ഞാനും എല്ലാവന്മാരെയും പോലെ ആണെന്ന് കരുതില്ലേ...
ഇങ്ങനെ ചിന്തകളിൽ മുഴുകിയിരിക്കെ..ട്രെയിൻ ചൂളം വിളിച്ചുകൊണ്ട് ബാംഗ്ലൂർ സിറ്റിയോട് അടുത്തു..രണ്ടാൾക്കും എന്തൊക്കെയോ പറയാൻ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും പറയാൻ കഴിയാത്ത ഒരു അവസ്ഥ...ഹൃദയത്തിന്റെ അവിടെ ശരിക്കും...ഒരിഷ്ടം പോലെ..
പോവുന്നതിനു മുന്നേ ഞാനൊരു ഒറ്റ ചോദ്യം മാത്രം ചോദിച്ചു..അതും അവളുടെ കണ്ണുകളിൽ നോക്കി..എന്റെ ജീവിതം തന്നെ മാറിപ്പോയ ചോദ്യം... !
പ്രേമിച്ചുനടക്കുവാനോ പുറകെനടന്നു ശല്യം ചെയ്യുവാനോ ഒന്നും ഞാൻ ഇല്ല...
പോരുന്നോ എന്റെ വീട്ടിലേയ്ക്ക് ?
എന്റെ അച്ചു പറഞ്ഞ മറുപടി എന്നെ ചിരിപ്പിച്ചു ഒത്തിരി.അതിനേക്കാലും ചിന്തിപ്പിച്ചു..
അച്ചു പറഞ്ഞു തുടങ്ങി "ന്റെ പൊന്നു ഏട്ടാ ഇങ്ങനെ കണ്ണിൽ നോക്കി ചോദിച്ചാൽ ആരും പറഞ്ഞു പോകും ഇഷ്ടമാണെന്ന്..ചേട്ടനോട് എനിക്ക് സത്യം പറഞ്ഞാൽ ഇഷ്ടക്കേട് ഒന്നും ഇല്ല..ഇഷ്ടാണ്,ഒന്നുമല്ലേലും ആദ്യമായിട്ട് ഒരാൾ എന്റെ കയ്യിൽ ഇത്ര ധൈര്യത്തോടെ കേറി പിടിച്ചതല്ലേ.ജീവിതത്തിൽ ഇന്നേവരെ പുറകിൽ നിന്ന് കമന്റ് അടിക്കുകയും ഒറ്റയ്ക്ക് നടന്നാൽ ശല്യം മാത്രം ചെയ്യുന്ന ആണുങ്ങളോട് എനിക്ക് വെറുപ്പ് ആയിരുന്നു ചേട്ടാ.അത് കൊണ്ട് തന്നെ ഞാനെന്റെ അച്ഛനെയല്ലാതെ വേറൊരു പുരുഷനെ സ്നേഹിച്ചിട്ടില്ല.ഇന്നാദ്യമായി ഒരു പെണ്ണിന്റെ മാനം കാക്കുന്ന ഒരു ആണിനെ ഞാൻ കണ്ടു.എന്റെ അച്ഛൻ എനിയ്ക്ക് ഉണ്ടായിരുന്നെങ്കിൽ തരുന്ന സ്നേഹവും കരുതലും ഈ ബാംഗ്ലൂർ യാത്രയിൽ ഏട്ടൻ എനിയ്ക്ക് തന്നു.എങ്കിലും എന്നെ ഇത്രയും കഷ്ടപ്പെട്ട് വളർത്തിയ അമ്മയുടെ സമ്മതം ഇല്ലാതെ ഞാൻ ഒരിക്കലും വരില്ല ഏട്ടാ..അത് ഇഷ്ടക്കുറവ് കൊണ്ടല്ല...ഇഷ്ടകൂടുതൽ കൊണ്ടാണ്..സ്നേഹിക്കുന്നവരെ കളഞ്ഞിട്ട് പോവാണ്ടവളല്ല ഒരു യഥാര്ത്ഥ പെണ്ണു..അത് കൊണ്ട് തന്നെ എന്റെ അമ്മയെ വേദനിപ്പിച്ചു കൊണ്ട് എനിക്കൊരു പ്രണയത്തിന് താല്പര്യമില്ല ഏട്ടാ...ഏട്ടന് എന്നെ അത്രയ്ക്കിഷ്ടം ആണെങ്കിൽ..."
ആ വാക്കുകൾ മുഴുവൻ കേൾക്കാൻ നിൽക്കാതെ ഞാൻ ട്രെയിനിൽ നിന്നിറങ്ങി...ദൃഢനിശ്ചയം ആയിരുന്നു.....പിന്നീട് അങ്ങോട്ട്...കഠിനമായി തന്നെ പരിശ്രമിച്ചു...അതിനാൽ തന്നെ നല്ലൊരു ജോലി കണ്ടെത്തി...അച്ചു ആയിരുന്നു മനസ്സ് മുഴുവനും...
ഇന്ന് 18-3-2017..ഞായറാഴ്ച്ച..ഇന്ന് ഞങ്ങളുടെ കല്യാണം ആണ്... കതിർ മണ്ഡപത്തിൽ അച്ചുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ.....ഒന്നെനിയ്ക്ക് അറിയാമായിരുന്നു...യഥാർത്ഥ പ്രണയം എന്നാൽ ഇരുപത്തിനാല് മണിക്കൂറും ഫോൺ വിളിയും ചാറ്റിങ്ങും ഒന്നുമല്ല,സ്നേഹിച്ച പെണ്ണിനെ ഒരു ജോലി വേടിച്ചിട്ട് അന്തസ്സായി വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കുന്നതാ ആണത്തം.അതല്ലേ ട്രെയിനിൽ വച്ച് എന്റെ അച്ചു പറയാതെ പറഞ്ഞതും ???
സ്നേഹപൂർവ്വം, സൂരജ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo