Slider

പെണ്‍കരുത്ത് കഥ

0

പെണ്‍കരുത്ത്
കഥ
'' ഞങ്ങള്‍ പെണ്ണുങ്ങളുള്ളപ്പോള്‍ കാളിയായി ആടാനെന്തിനാ ആണൊരുത്തന്‍?''' എന്ന മരുമകളുടെ ചോദ്യം വെളിച്ചപ്പാടിനെ ഒരു നിമിഷം സ്തബ്ധനാക്കി. സ്വത്വത്തിലേക്ക് തിരിച്ചുവന്ന അയാള്‍ തന്റെ സ്വതസിദ്ധമായ പക്വതയോടെ മരൂമകളെ അരികില്‍ പിടിച്ചിരുത്തി. '' മോളെ, നിനക്കറിയാമല്ലോ പെണ്ണുങ്ങള്‍ക്ക് മാസത്തില്‍ മൂന്നു ദിവസം അശുദ്ധിയുണ്ടെന്ന്. പിന്നെന്തിനാ, അമ്മാമനോട് ഈ ദുശ്ശോദ്യം ?''
'' അപ്പോ, കാളി ഒരു പെണ്ണല്ലേ?'' അമ്മാമന്റെ കെെ തട്ടിമാറ്റിക്കൊണ്ട് അവള്‍ കലികയറിയ കാളിയെപ്പോലെ കമ്പനം കൊണ്ടപ്പോള്‍ വെെദ്യുതാഘാതമേറ്റപോലെ വെളിച്ചപ്പാട് തരിച്ചിരുന്നുപോയി.
'' മാസമുറയുള്ള കാളിയെ കുടിയിരുത്തിയാല്‍ ശ്രീകോവില്‍ അശുദ്ധമാവില്ലേ?''
എന്ന് അവള്‍ അധികപ്രസംഗം തുടര്‍ന്നപ്പോള്‍ വെളിച്ചപ്പാട് കുളത്തിലേക്കോടി.
കുളിച്ചെത്തി പള്ളിവാളും പൊന്‍ചിലമ്പും കാളിയുടെ നടക്കല്‍ വെച്ച് അയാള്‍ സാഷ്ടാംഗം നമസ്കരിച്ചു. '' ദേവീ, അടിയനു നേരു കാട്ടി തരിക.. ഒരടയാളം കാട്ടിത്തരിക.'' അയാള്‍ കേണു.
ശ്രീകോവിലില്‍ കത്തിച്ചുവെച്ച കെടാവിളക്ക് അപ്പോള്‍ ഒന്നാളിക്കത്തി കെട്ടുപോയതു കാണാന്‍ വെളിച്ചപ്പാടിന് ദൂര്‍ഭാഗ്യമുണ്ടായില്ല.

By
rajan paduthol

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo