Slider

നക്ഷത്രങ്ങൾക്കിടയിലെ മൈക്കിൾ ജാക്സൺ...... (തമാശ നിറഞ്ഞ ഒരു അനുഭവ കഥ)

0

നക്ഷത്രങ്ങൾക്കിടയിലെ മൈക്കിൾ ജാക്സൺ......
(തമാശ നിറഞ്ഞ ഒരു അനുഭവ കഥ)
പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സമയത്തു റോഡിലിറങ്ങി വായിനോക്കി നടക്കുന്ന കാലം....ഒരു നാലഞ്ചെണ്ണം ഉണ്ടാകും എപ്പോഴും കൂടെ വാല് പോലെ.....ഒരിക്കൽ അങ്ങനെ ഒരു വായിനോട്ട സമയത്താണ് ആദ്യമായി ഞങ്ങൾ അവളെ കാണുന്നത്....ഒരു മോഡേൺ തരുണീമണി....ഇറുകിപ്പിടിച്ച ഒരു ജീൻസും ടീ ഷർട്ടും ആണ് വേഷം....മുന്നിലേക്ക് പങ്ക് ഇറക്കിയ മുടിയും കുണുങ്ങി കുണുങ്ങി ഉള്ള നടപ്പും
അങ്ങനെ മൊത്തത്തിൽ ഒരാനചന്തം തന്നെ ആയിരിന്നു അവൾക്കു.....ഞങ്ങൾ അവൾക്കൊരു പെരുമിട്ടു പങ്കുള്ള മുടിയുള്ളവൾ പങ്കി....
പിന്നീട് അവളെ കാണാനായി അവൾ വരുന്ന സമയം നോക്കി വായിനോട്ടം തുടങ്ങി....
ഞങ്ങളെ കാണുന്നതും അവളുടെ നടപ്പിന്റെ സ്റ്റൈൽ അല്പം കൂടും....
ഞങ്ങള് ആരാ മൊതല് വച്ച് വിടും ദിവസവും അവളുടെ പുറകേ...
അവളുടെ കുണുങ്ങി കുണുങ്ങി ഉള്ള നടപ്പും ഇടക്കിടക്കുള്ള തിരിഞ്ഞു നോട്ടവും സ്റ്റൈലും ഒക്കെ കാണുമ്പോ നല്ല കവളി മടല് വെട്ടി ചന്തിക്ക് ഒരു പെട പെടക്കാൻ തോന്നീട്ടുണ്ട് പലപ്പോഴും....
അടുത്തുള്ള ഒരു കോച്ചിങ് സെന്ററിലെ ഓഫീസിൽ സ്റ്റാഫ് ആയിരുന്നു അവൾ.....
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ഒരു പുത്തൻ ലുക്കിൽ അവൾ ജംഗ്ഷനിൽ ബസ് ഇറങ്ങി....
പട്ടു പാവാടയും മുല്ലപ്പൂവും ഒക്കെ ആയിട്ട് ഒരു തനി നാടൻ സ്റ്റൈലിൽ.....
നിത്യതൊഴിലെന്ന പോലെ ഞങ്ങൾ അവളെ അനുഗമിച്ചു...പക്ഷെ അന്നവളു പോയത് അടുത്തുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സ്കൂളിലേക്ക് ആയിരിന്നു....അവിടെ എത്തിയപ്പോഴാണ് കാര്യം മനസിലായത്.....
കോച്ചിങ് സെന്ററിന്റെ വാർഷികം പ്രമാണിച്ചു അവിത്തെ കുട്ടികൾക്ക് അന്നു ഭക്ഷണം നൽകുന്നതു അവരാണ്....
ഉത്തരവാദിത്തത്തോടെ സുരക്ഷിത ആയി അവളെ ഗേറ്റ് കടത്തി വിട്ട ശേഷം ഞങ്ങൾ തിരികെ വന്നു വീണ്ടും ഡ്യൂട്ടി തുടർന്നു...(വായിനോട്ടം)
അല്പം കഴിഞ്ഞാണ് അവിടത്തെ ഒരു ടീച്ചർ ഞങ്ങളുടെ അടുത്തേക്കി ഓടി വന്നതു....ഒരല്പം പരിഭ്രമം ഉണ്ട് അവരുടെ മുഖത്ത്......ദിവസവും ഉള്ള വായിനോട്ടം കണ്ടു കണ്ടു പരിചയം ഉള്ളതു കൊണ്ടാകണം അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു.....
ഒരു സഹായം ചെയ്യണം....
എന്താന്നുള്ള ഭാവത്തിൽ ഞങ്ങൾ അവരെ നോക്കി....
ഞങ്ങടെ ഒരു കുട്ടി അല്പം വയലന്റ് ആണ് അവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ സഹായിക്കണം....
അവിടുള്ള സ്റ്റാഫുകളിൽ ആണുങ്ങൾ ആരുമില്ല ഞങ്ങള് പെണ്ണുങ്ങളെ കൊണ്ട് മാത്രം കഴിയില്ല....
പെട്ടെന്നാണ് നമ്മുടെ പങ്കി ഇന്ന് അവിടെയാണല്ലോ എന്നുള്ള ഓർമ മനസ്സിൽ വന്നത്.....മനസ്സിൽ പൊട്ടിയ ലഡു പുറത്തു കാട്ടാതെ നെഞ്ചും വിരിച്ചു ചാടി ഇറങ്ങി....
അതിനെന്താ ടീച്ചറേ ഞങ്ങൾ വരാലോ...
ചെല്ലുമ്പോ നമ്മുടെ വയലന്റ് ആയ കക്ഷി ഒരു ഗ്രില്ലിൽ പിടിച്ചു നിൽപാണ് ... പറഞ്ഞ പോലെ അത്ര കുട്ടിയൊന്നുമല്ല ...
അവൻ ആഞ്ഞൊന്നു ഊതിയാ പറന്നു പോകാവുന്നതെ ഉള്ളു ഞങ്ങളെല്ലാം.... പലരും അവന്റെ കൈ ആ ഗ്രില്ലിൽ നിന്ന് വിടുവിക്കുവാൻ ശ്രെമിക്കുന്നുണ്ട്....പക്ഷെ ഒരു രക്ഷയുമില്ല....നോക്കുമ്പോ നമ്മുടെ പങ്കിയും അവന്റെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്....
ഞങ്ങളെ കണ്ടതും എല്ലാവരുടെയും മുഖത്ത് ഒരു സന്തോഷം.....
തടി മിടുക്കുള്ള ആൺപിള്ളേരു വന്നെടാ ഇപ്പൊ നോക്കിക്കോ എന്നുള്ള ഭാവത്തിൽ.....
അളിയാ ബുദ്ധി ഇല്ലെങ്കിലും ഇവർക്കൊക്കെ ഭയങ്കര ആരോഗ്യമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്....അതുവരെ നെഞ്ചും വിരിച്ചു കൂടെ വന്ന ചങ്കിന്റെ വക കമന്റ്....ഞാൻ അവനെ രൂക്ഷമായി ഒന്ന് നോക്കി നാറ്റിക്കല്ലേടാ പുല്ലേന്നുള്ള ഭാവത്തോടെ....ചങ്ക് പറഞ്ഞതു കേട്ട് മനസ്സിൽ അല്പം പേടി തോന്നിയെങ്കിലും പുറത്തു കാണിക്കാൻ പറ്റില്ലല്ലോ.....നമ്മുടെ പങ്കി ഉൾപ്പടെ പത്തു മുപ്പതു പെൺപിള്ളേരുണ്ടു അവിടെ...മനസ്സിൽ
സകല ദൈവങ്ങളെയും വിളിച്ചു ഒരു വളിച്ച ചിരിയും ചിരിച്ചു അവന്റെ അടുത്തേക്ക് നടന്നു.....
കത്തി താഴെ ഇടടാ.....
ഛെ ഡയലോഗ് മാറി...
കൈയെടുക്കേടാ മോനെ......
നിന്റച്ഛനാടാ പറയുന്നത് കൈ എടുക്കടാ...
എവിടെ അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... തിലകൻ ചേട്ടനെ ഇവൻ അറിയാൻ ഒരു വഴിയുമില്ല.....ഇവിടെ ശക്തി തന്നെ പ്രയോഗിച്ചാലേ നടക്കു....സർവ ശക്തിയും എടുത്തു അവന്റെ കയ്യിൽ പിടിച്ചു പുറകോട്ടു ആഞ്ഞു വലിച്ചു.... അവനപ്പോഴും ആ ഗ്രില്ലിൽ മുറുകെ തന്നെ പിടിച്ചു നിൽക്കുവാണ്...
പഠിച്ച പണി പതിനെട്ടും നോക്കി ഒരു രക്ഷയുമില്ല.....അവൻ പിടി മുറുക്കുന്നതല്ലാതെ വിടുവാനുള്ള ഒരു ലക്ഷണവുമില്ല......
അപ്പോഴാണ് കൂടെ നിന്ന ചങ്കിന്റെ മനസ്സിൽ ഒരു കുരുട്ടു ബുദ്ധി....
അളിയാ നമുക്കിവനെ ഇക്കിളിയാക്കാം....
ബുദ്ധി ഇല്ലെങ്കിലും അവനു ഇക്കിളി ആവാതിരിക്കില്ലലോ.....അതൊരു ഐഡിയ ആണല്ലോ ഹോ അളിയാ നിന്റെ ഒരു പുത്തി....
ഞാൻ ഇക്കിളിയാക്കാം... അപ്പൊ ചങ്ക് അവനെ പുറകോട്ടു വലിക്കണം ഓക്കേ....
ഒക്കെ അളിയാ....
പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവന്റെ കക്ഷം നോക്കി ഇക്കിളിയാക്കാൻ തുടങ്ങി അത് വിജയിച്ചു....ഉറക്കെ ചിരിച്ചു കൊണ്ട്
ഗ്രില്ലിൽ നിന്ന് അവൻ കൈ വിട്ടതും ചങ്ക് പുറകിലേക്ക് വലിച്ചതും ഒരുമിച്ചു....
എല്ലാവരുടെ മുഖത്തും ആശ്വാസവും ചിരിയും ....
വിജയശ്രീ ലാളിതനായി ഞാൻ പങ്കിയെ ഒന്ന് നോക്കി.....അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.....വില്ലനെ ഇടിച്ചിട്ട ഹീറോയെ പോലെ തിരിഞ്ഞു അവനെ ഒന്ന് നോക്കിയതും അവന്റെ കൈകൾ വായുവിൽ ഒന്ന് ഉയർന്നു താണു....
ചെകിട്ടത് കൈ വച്ച് ഒരലർച്ചയോടെ ഞാൻ തലയും കുത്തി താഴെക്കു.....
കണ്ണ് തുറന്ന എന്റെ മുന്നിൽ പറക്കുന്നത് പൊന്നീച്ച വെള്ളി ഈച്ച ആണോ അതോ നക്ഷത്രമാണോ എന്നൊന്നും അൽപ നേരത്തേക്ക് എനിക്ക് മനസ്സിലായില്ല.....
കണ്ണ് തിരുമ്മി ഒന്നൂടെ നോക്കിയ ഞാൻ കണ്ടത് നക്ഷത്രങ്ങൾക്കു ഇടയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന മൈക്കിൾ ജാക്സന്റെ മുഖമാണ്.....വിശ്വസിക്കാനാവാതെ ഞാൻ ഒന്നും കൂടെ നോക്കി.....ങേ മൈക്കിൾ ജാക്സൺ മുഖം പൊത്തി നിൽക്കുന്നു...
ഭ പട്ടീന്നു ഒരലർച്ച കേട്ടപ്പോഴാണ് എന്റെ സ്ഥലകാല ബോധം തിരിച്ചു കിട്ടിയതും സംഭവം എന്താണെന്നു മനസിലായതും......
എന്നെ നോക്കിയുള്ള പങ്കിയുടെ ചിരി കണ്ടതും ചങ്ക് അവന്റെ മേലുള്ള പിടി വിട്ടു.......അടി കൊണ്ട് താഴെ വീണ ഞാൻ കേറിപിടിച്ചത് നമ്മുടെ പങ്കിയുടെ പട്ടു പാവടയിലും.....പാവടയും കൊണ്ടു താഴെ വീണ ഞാൻ അവിടെ കിടന്നാണ് കണ്ണ് തുറന്നു മുകളിലേക്കു നോക്കിയത്....
അപ്പോഴാണ് എവിടെയാണ് ഞാൻ ആദ്യം ചിരിക്കുന്ന മൈക്കിൾ ജാക്സനേയും പിന്നെ മുഖം പൊത്തിയ മൈക്കിൾ ജാക്സനെയും കണ്ടതെന്ന് എനിക്ക് മനസിലായത്....കൈയിലിരുന്ന പാവാടയും വലിച്ചെറിഞ്ഞു പിന്നെ അവിടന്ന് എഴുനേറ്റു ഒരോട്ടമായിരുന്നു പി ടി ഉഷ പോലും തോറ്റു പോകുന്ന രീതിയിൽ.... എന്തായാലും ആ സംഭവത്തോടെ വായിനോട്ടം എന്ന കല ഞങ്ങൾ ഉപേക്ഷിച്ചു......
പക്ഷെ അതിനു ശേഷം മഷി ഇട്ടു നോക്കിയിട്ട് പോലും നമ്മുടെ പങ്കിയുടെ പൊടി പോലും ഞങ്ങളാരും ആ ഏരിയയിൽ കണ്ടിട്ടില്ല.......
ഉണ്ണി ആറ്റിങ്ങൽ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo