Slider

ഇങ്ങനേയും ചില ഭാര്യമാർ, !!

1

ഇങ്ങനേയും ചില ഭാര്യമാർ, !!
=============
ഗൾഫിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ
ഭർത്താവിന്റെ മൊബെെലിലേക്ക് ഭാര്യയുടെ കോൾ ,
ഭാര്യ = '' എന്താ വിശേഷം ?
ഭർത്താവ്, = ഒന്നുമില്ലെടീ
 ഇവിടെ ഭയങ്കര പൊടിക്കാറ്റാ, !
ഭാര്യ = അയ്യോ, കാറ്റെന്ന് പറഞ്ഞപ്പോഴാ ഓർത്തത്, വരുമ്പോൾ '' കിറ്റ് കാറ്റ്, കൊണ്ടുവരാൻ മറക്കരുതേ, !
ഭർത്താവ്, =ഹും, കാറ്റിനോടൊപ്പം പുറത്ത് നല്ല ചൂടുമുണ്ടെടി, !
ഭാര്യ = അയ്യോ, ചൂടിനെ കുറിച്ച് പറഞ്ഞപ്പോഴാ ഓർത്തത് ,പോരുമ്പോൾ നല്ല ചൂട് നിക്കണ ഫ്ളാസ്ക്കൊരണ്ണം കൊണ്ടുവരണെ, !
ഭർത്താവ് = ഹും, അവിടെയെങ്ങനെ തണുപ്പാണോ ?
ഭാര്യ = ങാ, തണുപ്പിന്റെ കാര്യം ചോദിച്ചപ്പഴാ ഓർത്തത് പോരുമ്പോൾ നല്ല കമ്പിളി പുതപ്പ് കൊണ്ടുവരാൻ മറക്കരുതേ ,!
ഭർത്താവ് = അതുശരി ഇതെന്താ ഓഡറ് മാത്രമേയുളേളാ ,വിശേഷങ്ങളൊന്നുമില്ലേ പറയാൻ, !!
ഭാര്യ = ങാ, വിശേഷത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് അനിയത്തിക്ക്
'' വിശേഷമുണ്ട് ''പോരുമ്പോൾ കാര്യമായിട്ട് എന്തെങ്കിലും കൊണ്ട്വരണേ !!
ഭർത്താവ് = എന്താ പറഞ്ഞേ, ക്ളിയറാകണില്ല, റേഞ്ചില്ല , റേഞ്ച് കിട്ടണില്ല ഈ മൊബെെലിൽ ?!
ഭാര്യ = അയ്യോ ചേട്ടാ, മൊബെെലിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്, എന്റെ മൊബെെൽ താഴെ വീണുടഞ്ഞു പോയി പോരുമ്പോൾ നല്ല ഒരു മൊബെെൽ കൊണ്ടുവരണെ, !
ഭർത്താവ്, = എന്താ പറഞ്ഞത്, കേട്ടില്ല, കേക്കണില്ലാ, !
ഭാര്യാ = അയ്യോ കേൾക്കുന്നില്ലേേ,,
അത് പറഞ്ഞപ്പോഴാ ഓർത്തത് അമ്മയ്ക്ക് തീരെ ചെവി കേക്കണില്ലാ, ഒരു ഇയർ ഫോൺ കൊണ്ടുവരാൻ മറക്കരുതേ, !!
ഭർത്താവ്, = എന്റെ പൊന്നേ, ഒന്ന് നിർത്തുന്നുണ്ടോ, എനിക്ക് ദേഷ്യം വരുന്നുണ്ടേ,
ഭാര്യ = വെക്കല്ലേ ചേട്ടാ, പൊന്നേ എന്ന് വിളിച്ചപ്പോഴാ ഓർത്തത് , പോരുമ്പോൾ ലേശം ''പൊന്ന് ' കൊണ്ടുവരാൻ മറക്കല്ലേ, !!!
=====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, !
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo