Slider

മനുഷ്യൻ തിരക്കിലാണ്

0

മനുഷ്യൻ തിരക്കിലാണ്
****************************
അടുത്തിടെയായി കേൾക്കുന്നതും കാണുന്നതുമായ വാർത്തകളും കാഴ്ചകളും മനസ്സിനെ വല്ലാതെ ബാധിക്കുന്നു ....ഭരണകൂടത്തെയും ....സമൂഹത്തിന്റെ മേൽത്തട്ടിലിരിക്കുന്ന വമ്പൻമാരെയും ...ഇന്നത്തെ തലമുറയെയും കുറ്റപ്പെടുത്തി ഓരോരുത്തരും ഒരു ചെറിയ നെടുവീർപ്പോടെ പറയുന്നത് കേൾക്കാം ..."ഹാ നമുക്കെന്തു ചെയ്യാൻ പറ്റും ".....ഈ വാക്ക് പറയാൻ എടുക്കുന്നതിന്റെ പകുതിയിലൊരു സമയം നമുക്കെന്തു ചെയ്യാൻ പറ്റും എന്ന് ചിന്തിക്കുന്നവർ വളരെ വിരളമാണ് .......
എന്തെന്നറിയാത്ത തിരക്കാണ് മനുഷ്യന് .....എങ്ങോട്ടെന്നറിയാത്ത ലക്ഷ്യത്തിലേക്കു എത്താനുള്ള വ്യഗ്രതയിൽ നമ്മളൊക്കെ മറന്നുപോകുന്ന ഒന്നുണ്ട് .....എങ്ങനെയും ജീവിച്ചു തീർക്കലല്ല ജീവിതം ....ഒരുനിമിഷത്തെ നന്മകൊണ്ട് ചില മനസ്സുകളിൽ ചിരകാലം ജീവിക്കാൻ നമുക്ക് കഴിയും .......മണ്ണിൽ നിന്ന് തുടച്ചുനീക്കപ്പെട്ടാലും ചില മനസ്സുകളിൽ നിലച്ചിരിക്കാൻ നമുക്ക് കഴിയും ....അതല്ലേ ജീവിതം
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അതിപ്രസരത്തിൽ അയൽവാസിയായ മനുഷ്യരെ നേരിൽ കണ്ടിട്ട് തന്നെ നാളേറെയായെന്ന അവസ്ഥ ...ഉണ്ടെങ്കിലും ഇല്ലെങ്കിലും ...ഉള്ള ഭക്ഷണത്തെ പരസ്പരം പങ്കുവെച്ചു കഴിച്ച അയൽവാസികൾ ....ഇന്ന് അയല്വക്കത്തു തീപുകഞ്ഞിട്ടില്ലെന്ന വിവരം പോലും നമ്മളറിയുന്നില്ല ...
വേണ്ടെങ്കിലും സ്വന്തം മക്കൾക്ക് ആവശ്യത്തിൽ കൂടുതൽ സൗകര്യങ്ങളും ആർഭാടങ്ങളും ഉണ്ടാക്കികൊടുക്കുമ്പോൾ ........അവർ വേണ്ടെന്നു വെയ്ക്കുന്ന ഭക്ഷണത്തെ കുപ്പത്തൊട്ടിയിലേക്കു കുറ്റബോധമില്ലാതെ വലിച്ചെറിയുമ്പോൾ നമ്മളോർക്കുന്നില്ല ഒരു നേരത്തെ ആഹാരത്തിനു വഴിയില്ലാതെ വിഷമിക്കുന്ന ചിലർ നമുക്കിടയിലുണ്ടെന്നു ...
ശാരീരികസൗഖ്യമില്ലാതെ വിഷമിക്കുന്ന ചിലർക്ക് ...."സാരമില്ല ഒക്കെ ശരിയാവും " എന്ന വാക്ക് തന്നെ ഊർജ്ജമാണ് .....
ഒരു നേരത്തെ അന്നത്തിനു വേണ്ടി കരയുന്ന ഏതൊരു കുഞ്ഞിന്റെയും വിളിയിൽ തളർന്നു പോകേണ്ടവളാണ് ഒരമ്മ ...സ്വന്തം മക്കളുടെ വിളിക്കു മാത്രം ചെവികൊടുക്കുന്നതു പരിതാപകരമാണ് ....
ആശ്രയമില്ലാത്തവരുടെ തോളിൽതട്ടി "ഞങ്ങളുണ്ട് കൂടെ " എന്ന ഒരു വാക്കു മതി ജീവിതത്തിനു വഴിത്തിരിവാവാൻ
വല്ലപ്പോഴും നമ്മുടെ ജീവിതത്തിലെ നല്ലവരായ ചില ബന്ധങ്ങളോട് ...സുഖമാണോ ..? ഭക്ഷണം കഴിച്ചോ ?ആരോഗ്യത്തിൽ ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള ചെറിയ ചെറിയ വാക്കുകൾക്ക് അവരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾ സൃഷ്ടിക്കാൻ കഴിയും ....
ലോകം മുഴുവൻ മാറ്റിമറിക്കാൻ നമുക്കാവില്ല ...പക്ഷെ ചിലരുടെ ലോകത്തു നമുക്ക് പലതും ആകാൻ കഴിയും .........വേണ്ടാത്ത ഭക്ഷണം മക്കൾക്ക് വാരിക്കൊടുക്കുമ്പോൾ നമ്മുടെ ചുറ്റുപാടുള്ള ഏതെങ്കിലും ഒരു കുട്ടി പട്ടിണിയെങ്കിൽ അവർക്കു ഒരു നേരത്തെ അന്നം പങ്കുവെച്ചു കൊടുക്കാം .......
നാം നിമിത്തം ചിലരുടെ മിഴികളിൽ ആനന്ദഅശ്രുവായി പൊഴിയുമ്പോൾ മാളികകളും ..മണിമെത്തകളിലും കിടന്നിട്ടും ചിലർക്ക് വിധിക്കാത്ത സമാധാനത്തിന്റെ സുഖനിദ്ര അനുഭവിക്കാൻ കഴിയും ...ഞാൻ എനിക്ക് ചുറ്റും..നിങ്ങൾ നിങ്ങള്ക്ക് ചുറ്റും ...ഒരുപാടു ചുറ്റുകൾ ചേർന്ന് ഒരു വലിയ പങ്കാവും......ഞാൻ മാത്രം ചെയ്‌താൽ ഒന്നും ആവില്ലെന്ന ചിന്തകളെ മാറ്റിനിർത്തി ...എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് ചിന്തയ്ക്കാൻ തുടങ്ങുമ്പോൾ അവസാനിക്കുന്നതേയുള്ളു ഈ പ്രശ്നങ്ങളൊക്കെയും .....
വിശപ്പാണ് വലിയ സത്യം .....ഒരു നേരത്തെ അന്നത്തിനു വഴിയില്ലാതെ നമുക്കിടയിൽ ജീവിക്കുന്നവർക്ക് അമ്പലങ്ങളിലെയോ ..പള്ളികളിലെയോ മതപ്രഭാഷണങ്ങൾ കേൾക്കാൻ കഴിയില്ല ....കാരണം വിശപ്പിന്റെ വിളിയിൽ അവർക്കു കേൾവി നഷ്ട്ടപ്പെട്ടിട്ടുണ്ട് ...
ഞാൻ കാരണമല്ല അവർ അങ്ങനെയായതു എന്ന് ചിന്തിക്കാതെ .....അവർ ഒരു നേരത്തെ വിശപ്പ് അകറ്റിയത് ഞാൻ കാരണമാണ് എന്ന് അഭിമാനിക്കാൻ അവസരമുണ്ടാക്കാം സ്വന്തം കണ്ണകലത്തിൽ വിശന്നിരിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ കണ്ടില്ലെന്നു നടിച്ചു സ്വന്തം മക്കൾക്കു പീസ വാങ്ങി നൽകുന്നവർ മാതൃത്വം എന്ന വികാരമറിയാത്തവർ ..
സ്നേഹത്തോടെ
സൗമ്യ സച്ചിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo