Slider

പ്രണയത്തിന്‍െറ ആത്മഹത്യ..!!

0

പ്രണയത്തിന്‍െറ ആത്മഹത്യ..!!
അറിയണേനീയെന്‍െറ പ്രണയിനീഞാനെന്‍െറ
ഹൃദയത്തിലായിക്കുറിച്ചിട്ടതൊക്കെയും
പോയകാലത്തിന്‍െറ മധുരമാമോര്‍മ്മകള്‍
ശരവേഗമായ്വന്നു കുത്തിനോവിച്ചതും..
പട്ടുപാവാടയുടുത്തു നീ കാവിലെ
വേലപൂരംകണ്ട് ചുറ്റിനടന്നതും
കാവിലെവേലയ്ക്കു താലംപിടിച്ചനിന്‍
കണ്ണേറുകൊണ്ടെന്‍െറ ഹൃദയംമുറിഞ്ഞതും..
ചെറുദീപനാളത്തിന്‍ ഇത്തിരിവെട്ടത്തില്‍
അന്നുഞാന്‍കണ്ടതാം നിന്‍െറമുഖമത്
തെളിനീരില്‍തെളിയുന്ന ചന്ദ്രബിംബംപോലെന്‍
മനതാരിലാകെ നിറഞ്ഞുനിന്നൂ..
ഈറനാംചുരുള്‍മുടിക്കുത്തിലൂടൂര്‍ന്നതാം
നീരിറ്റുവീണതെന്‍ ഹൃദയത്തിലേക്കാണ്
പുലര്‍കാലമഞ്ഞിന്‍കണത്തിന്‍െറനെെര്‍മ്മല്യ-മായിരുന്നൂനിന്‍െറപുഞ്ചിരിക്കൊക്കെയും..
അന്നുനാംപ്രണയിച്ച വഴികളല്ലൊന്നുമേ
കാമമാണിന്നിന്‍െറ പ്രണയങ്ങളൊക്കെയും
സൂര്യനുംസൂര്യകാന്തിപ്പൂവുംതാമരേം
കണികാണുവാന്‍പോലുമുണ്ടാകില്ലെങ്ങുമേ..
സത്യമാംപ്രണയമത് ചൂരലാല്‍തീരുന്ന
നോവല്ലയെന്നുമറിയണം നിങ്ങളും
വഴിവക്കില്‍ചുംബിച്ചു കോപ്രായംകാട്ടുന്ന
കാമഭ്രാന്തല്ല പ്രണയമെന്നറിയണം..
പ്രണയമില്ലാത്തചില കപടദാമ്പത്യങ്ങള്‍
നടമാടിനാടകമാടി മുഷിയുന്നു
എവിടെയായ്പോയ്മറയുന്നുനീപ്രണയമേ
നിന്നുടെവരവിനായ് കാത്തിരിക്കുന്നുഞാന്‍..
കാലമാംവിസ്മയ ചക്രത്തിനൊപ്പമായ്
പോകല്ലേപ്രണയമേ ഞങ്ങളെവിട്ടുനീ
എന്തിനാണിന്നുസഖീ നിന്‍െറയീയോര്‍മ്മകള്‍
പിന്നെയുംവന്നെന്നെ കുത്തിനോവിക്കുന്നൂ..??
ആര്‍.ശ്രീരാജ്....................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo