Slider

പെണ്ണത്തം

0

പെണ്ണത്തം
..................
വനിതാ ദിനം ആയത് കൊണ്ട് ഇന്നവളെ നന്നായൊന്ന് പരിഗണിക്കണമെന്ന് കരുതിയാണ് ഉറക്കമെണീറ്റത്.ഭക്ഷണമൊന്നുമുണ്ടാക്കണ്ട ഫുൾ കറക്കമാണെന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് എന്താ ഒരു സന്തോഷം..
അങ്ങനെ രാവിലെ തന്നെ രണ്ട് യുവ മിഥുനങ്ങൾ വനിതാ ദിനം ആഘോഷിക്കാനായി കാറുമെടുത്ത് ഇറങ്ങി. അവൾക്ക് കയറാൻ ഡോറൊക്കെ
തുറന്ന് കൊടുത്തപ്പോൾ ഇതെന്ത് പറ്റി എന്ന ഭാവത്തിൽ എന്നെയൊരു നോട്ടം നോക്കി. അവൾക്കറിയില്ലല്ലോ ഇന്ന് മൊത്തം കനത്ത പരിഗണന കൊടുക്കാനാണ് ഉദ്ദേശമെന്ന്.. എന്തായാലും കറക്കമൊക്കെ നല്ല ചേലായി തന്നെ നടന്നു.. ബീച്ച്, പാർക്ക്... നല്ല ഭക്ഷണം..പക്ഷേ എല്ലായിടത്തും എന്റെ ആൺകോയ്മ കാണിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. അല്ലെങ്കിലും വല്ലതും കാണാ പാഠം പഠിക്കാനും വെച്ചുണ്ടാക്കാനും കുട്ടികളെ പെറ്റ് പോറ്റാനുമൊക്കെയല്ലെ ഇവറ്റകളെ കൊണ്ട് പറ്റൂ.. കാര്യങ്ങൾ നടക്കണമെങ്കിൽ ആണുങ്ങൾ തന്നെ വേണം... എനിക്ക് സ്വയം ഒരു അഹങ്കാരമൊക്കെ തോന്നി.
തിരിച്ച് പോരുമ്പോൾ നേരം ഇരുട്ടിയിരുന്നു..
ഒരു കൊച്ച് റോഡിൽ കൂടി കാറോടിച്ച് പോവുമ്പോൾ ഒരു സംഭവമുണ്ടായി.. വഴിയിൽ നിർത്തിയിട്ടിരുന്ന ഒരു വിലകൂടിയ വാഹനത്തിൽ ഞങ്ങളുടെ കാർ ചെറുതായൊന്നു ഉരഞ്ഞു.. നാല് മദ്ധ്യ വയസ്കരായിരുന്നു വണ്ടിയിൽ .. മധ്യപിക്കുകയോ മറ്റോ ആയിരുന്നെന്ന് വ്യക്തം.. എത്ര പറഞ്ഞിട്ടും.. കേസ് ആക്കിക്കോളാൻ പറഞ്ഞിട്ടുമൊന്നും അവർ വിടുന്ന ലക്ഷണമില്ല.. തിണ്ണമിടുക്കിനേറെയും ലഹരിയുടേയും ബലത്തിൽ തട്ടിക്കയറുകയാണ്.. ഇടുങ്ങിയ റോഡിൽ വണ്ടി നിർത്തിയിട്ട് സേവ നടത്തിയതിന് ഒരു കുഴപ്പവുമില്ല ...കൂടെ ഒരു പെണ്ണും കൂടി ഉണ്ടെന്ന് കണ്ടതോടെ പിന്നെ സദാചാര പോലീസ് കളിക്കാനും തുടങ്ങി.. സംഭവം ആകെ അൽ കൊയ്ത്ത്... ഞാൻ നന്നായി വിയർത്ത് കുളിച്ചു.. എല്ലാം കണ്ടും കേട്ടും ഇരുന്ന അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി വന്നു. പിന്നെയാണ് പെണ്ണിന്റെ വിശ്വരൂപം കണ്ടത്.. അളന്ന് മുറിച്ച് നാവടപ്പിക്കുന്ന സംസാരം.. അപ്പോഴേക്കും വേറെയും ആളുകളൊക്കെ വന്ന് തുടങ്ങി.. രംഗം പന്തിയല്ലെന്ന് കണ്ട പ്രശ്നക്കാർ പതുക്കെ സ്ഥലം കാലിയാക്കി.
പിന്നീടുള്ള യാത്രയിൽ അവളായിരുന്നു ഡ്രൈവ് ചെയ്തത്.. ശ്രദ്ധയോടെ ഓടിക്കുന്ന പെണ്ണിനെ നോക്കി ഇരുന്നപ്പോൾ ഞാൻ ആലോചിച്ചു.. എന്തൊക്കെയായിരുന്നു ധാരണകൾ.. ശരിക്കും എത്ര മനോഹരമാണ് ഒരു പെണ്ണിന്റെ സ്വഭാവ സവിശേഷതകൾ.. അടിച്ചമർത്താതെ കൂടെ നിന്ന് നോക്കൂ... നമ്മൾ കരുതിയതിലും എത്രയോ കരുത്തയാണവൾ... പുതിയ തിരച്ചറിവിൽ അറിയാതെ
ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... എന്തിനാ ചിരിക്കുന്നതെന്നായി അവൾ.. കുസൃതി യോടെ ആ തുടുത്ത കവിളിൽ നുള്ളി ചെവിയിൽ പറഞ്ഞു.. നമുക്കൊരു കുഞ്ഞ് വേണം... പെൺ കുഞ്ഞ്....
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo