മിക്ചറും അവിലും
പിന്നെ ഞാനും (നർമ്മകഥ):
*********************************
ആറടി നാലിഞ്ചാണ് എന്റെ പൊക്കം. എന്നേക്കാളും പൊക്കമുള്ള ഒരാളെയും നാട്ടില് ഞാൻ കണ്ടിട്ടില്ല.
അതിന്റെയൊര് അഹങ്കാരോം ഗമയും ഇല്ലാതില്ല.
പിന്നെ ഞാനും (നർമ്മകഥ):
*********************************
ആറടി നാലിഞ്ചാണ് എന്റെ പൊക്കം. എന്നേക്കാളും പൊക്കമുള്ള ഒരാളെയും നാട്ടില് ഞാൻ കണ്ടിട്ടില്ല.
അതിന്റെയൊര് അഹങ്കാരോം ഗമയും ഇല്ലാതില്ല.
വയസ്സ് മുപ്പത് ആയി. പക്ഷേ കണ്ടാൽ തോന്നില്ലട്ടോ... ഒര് ഇരുപത്തിയൊമ്പത് ഇരുപത്തിയൊമ്പതരയൊക്കെയേ തോന്നൂ. വീട്ടിലിപ്പോ ഞാനും അച്ഛനും അമ്മയും. പെങ്ങളൊരുത്തിയെ അച്ഛൻ രണ്ട് കൊല്ലം മുമ്പ് കെട്ടിച്ചു വിട്ടു.
പഠിക്കാനേക്കാട്ടിലും എനിക്ക് അണ്ടി പെറുക്കാനും കളിക്കാനുമായിരുന്നു ഇഷ്ടം. പല ക്ലാസിലും തങ്ങിത്തങ്ങി പത്താം ക്ലാസും തോറ്റപ്പോ പിന്നെ എവിടെയും പോയില്ല..
അച്ഛൻ, കൂടെ ആശാരിപ്പണി പഠിക്കാൻ വിളിച്ചെങ്കിലും ഇരുന്നിരുന്ന് ഊര പോകുന്ന കേസായതോണ്ട് പോയില്ല.എത്ര ആലോചിച്ചിട്ടും എനിക്ക് പറ്റുന്ന ഒരു പണി കണ്ടെത്താനായില്ല.നേരത്തിന് ചെല്ലുമ്പോ പള്ളനൊറച്ച് തിന്നാൻ കിട്ടുന്നതോണ്ട് ഞാൻ പിന്നെ അധികം തല പുണ്ണാക്കാൻ നിന്നതുമില്ല.
അങ്ങിനെ ഒരു ദിവസം, ഉച്ചക്ക് തൈരും കൂട്ടി നല്ല സാമ്പാറും ചോറും തിന്ന് ഏമ്പക്കം വിട്ട് കിടക്കുമ്പോ അടുക്കളേന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടു.
"ചെക്കന് വയസ്സ് മുപ്പത് തേഞ്ഞിട്ടോ.. മ്മക്ക് ഓനെ ഒരു പെണ്ണ് കെട്ടിച്ചാലോ.. ഓന്റെ പ്രായത്തിലുള്ളോർക്കൊക്കെ കുട്ട്യേള് ഒന്നും രണ്ടും ആയി.."
അത് എനിക്കും വല്ലാതങ്ങ് ഇഷ്ടായിട്ടോ.
പെണ്ണ് കെട്ടല്. അതൊരു സുഖംളള കാര്യാണല്ലോ.പിന്നെ പണി തെരയണ്ട. പണി ആയല്ലൊ.അപ്പോ ദേ..അച്ഛൻ പറീന്ന്.
പെണ്ണ് കെട്ടല്. അതൊരു സുഖംളള കാര്യാണല്ലോ.പിന്നെ പണി തെരയണ്ട. പണി ആയല്ലൊ.അപ്പോ ദേ..അച്ഛൻ പറീന്ന്.
"ഒരു പണിക്കും പോവാത്ത ഓനെ എങ്ങിനാ പെണ്ണ് കെട്ടിക്ക്യ..കുട്ടീനേം കൂടെ ഞാൻ പോറ്റേണ്ടി വരൂലേ...ഞാനെറ്റാൻ തട്ടിപ്പോഴാ ഓനെന്ത് ചെയ്യും..
അല്ലെങ്കില് ഒരു പണീംതൊരോം ഇല്ലാത്ത ഓനൊക്കെ ആര് പെണ്ണ് കൊടുക്കാനാ.. എന്തൊക്കെ പണിക്ക് ഞാനോനെ ആക്കിക്കൊടുത്തതാ ഒരു ദെവസത്തിക്കൂടുതല് ഓൻ പോകൂല... സ്ഥിരായിട്ട് എന്തെങ്കിലും പണിക്ക് പോകട്ടെ. എന്നിട്ട് നോക്കാ.. വാർപ്പുകാരൻ ശശി ഓന്റെ കൂടെ വിട്ടോളാൻ പറഞ്ഞിറ്റുണ്ട്...ഓനോട് പറ.... "
അല്ലെങ്കില് ഒരു പണീംതൊരോം ഇല്ലാത്ത ഓനൊക്കെ ആര് പെണ്ണ് കൊടുക്കാനാ.. എന്തൊക്കെ പണിക്ക് ഞാനോനെ ആക്കിക്കൊടുത്തതാ ഒരു ദെവസത്തിക്കൂടുതല് ഓൻ പോകൂല... സ്ഥിരായിട്ട് എന്തെങ്കിലും പണിക്ക് പോകട്ടെ. എന്നിട്ട് നോക്കാ.. വാർപ്പുകാരൻ ശശി ഓന്റെ കൂടെ വിട്ടോളാൻ പറഞ്ഞിറ്റുണ്ട്...ഓനോട് പറ.... "
പെണ്ണ് കെട്ടാനുള്ള വല്ലാത്ത പൂതി ഒന്നോണ്ടു മാത്രാ ഞാനിന്ന് ശശിയേട്ടന്റെ കൂടെ പണിക്ക് വന്നത്.
പണിക്ക് വരുമ്പോ മൊയ്തിക്കാന്റെ കടേന്ന് ഒരു പേക്കറ്റ് മിക്ചറ് വാങ്ങിപ്പിടിച്ചിരുന്നു. മിക്ചറിനോട് വല്ലാത്ത ഒരു കൊതിയുണ്ട് ഇടക്കിടക്ക് കുറേച്ചെ അതിങ്ങനെ തിന്നണം. നാട്ടില്
മിക്ചറ് കുട്ടപ്പൻ എന്ന ഒരു രണ്ടാം പേരും എനിക്കുണ്ട്.
മിക്ചറ് കുട്ടപ്പൻ എന്ന ഒരു രണ്ടാം പേരും എനിക്കുണ്ട്.
ശശിയേട്ടന് രണ്ട് പലക എടുത്ത് കൊടുത്താൽ ഞാനൊരുപിടി മിക്ചറ് തിന്നും.ശശിയേട്ടൻ ആണിക്കോ പലകക്കോ വിളിക്കുമ്പോ ഞാനപ്പുറത്തെ കല്ലട്ടിയിൽ വെച്ച മിക്ചറ് എടുക്കാൻ പോയിട്ടുണ്ടാവും.
പത്ത് മണിയുടെ ചായ കുടിക്കാൻ ഹോട്ടലിലേക്ക് നടക്കുമ്പോൾ ഞാൻ ശശിയേട്ടനോട് പറഞ്ഞു.
"ശശിയേട്ടാ..ങ്ങള്...ന്നെ..സ്ഥിരാക്കണേ.."
അപ്പം മൂപ്പര് പറയാ..
നിന്നേം കൊണ്ട് ഇന്ന് വൈകുന്നേരം എങ്ങനാക്കുംന്നാ ഞാനാലോചിക്കുന്നേ..
അപ്പോഴാ സ്ഥിരാക്കുന്നേന്ന്..
നിന്നേം കൊണ്ട് ഇന്ന് വൈകുന്നേരം എങ്ങനാക്കുംന്നാ ഞാനാലോചിക്കുന്നേ..
അപ്പോഴാ സ്ഥിരാക്കുന്നേന്ന്..
"അതെന്താ ശശിയേട്ടാ ഞാന് ങ്ങള് പറീന്നെ പണിയൊക്കെ എടുക്കുന്നില്ലേ പിന്നെന്താ..?"
അന്നേരം ശശിയേട്ടൻ പറഞ്ഞു .
ഇനി മേലാൽ മിക്ചറുമായി വരില്ലേൽ നമുക്ക് നോക്കാന്ന്.
ഇനി മേലാൽ മിക്ചറുമായി വരില്ലേൽ നമുക്ക് നോക്കാന്ന്.
പെണ്ണ് കെട്ടാനുള്ള പൂതിയോണ്ട് അങ്ങിനെ പണിക്കിടയിലെ മിക്ചറ് തീറ്റ ഞാനൊഴിവാക്കി. ചോറ് തിന്ന് വിശ്രമിക്കുമ്പോ അതിനും കൂടി കണക്കാക്കി തിന്നു.
ഒരു മാസം തുടർച്ചയായി പണിക്ക് പോയപ്പോൾ ഒരു ഞാറായ്ചരാവിലെ അച്ഛൻ പറഞ്ഞു.
"ആ ബ്രോക്കറ് ഭാസ്ക്കരൻ വൈന്നേരം വരും എനക്ക് പറ്റിയ ഒരു പെണ്ണുണ്ടോലെ...ഒന്നു പോയി കാണ്. എനക്ക് പറ്റ്വോന്ന് നോക്ക്...ന്താ.."
"ആയിക്കോട്ടെ അച്ഛാ.."
എന്റെ മനസ്സിൽ ആയിരമല്ല പതിനായിരമല്ല ലക്ഷം ലക്ഷം ലഡു ഒരുമിച്ച് പൊട്ടി.
അമ്മ ഇസ്തിരിയിട്ടു തന്ന പാന്റ്സും ഷർട്ടും എടുത്തിട്ട് ഉച്ചക്കേ തുടങ്ങിയതാ ഭാസ്കരേട്ടനെ കാത്തിരിക്കാൻ. മൂന്ന് മണിയായപ്പോ ഭാസ്ക്കരേട്ടനെത്തി. വീടിന്റെ മുന്നിൽ നിന്നുതന്നെ ബസ്സ് കയറി നന്മണ്ടയിലിറങ്ങി ഒരു ഓട്ടോ പിടിച്ച് പെൺ വീട്ടിലെത്തി.
ഞങ്ങളുടെ വീടുപോലെ തന്നെ ചെറിയ ഓടിട്ട ഒരു വീട്. മുന്നിലെ കോലായിൽ തന്നെ പെണ്ണിന്റെ അച്ഛനുണ്ടായിരുന്നു. ഞങ്ങൾ കോലായിലെ കസേരയിൽ കയറിയിരുന്നു. പെണ്ണിന്റെ അച്ഛൻ പേരൊക്കെ ചോദിച്ചു. പിന്നെ അകത്ത് പോയി ഒരു ടീപ്പോയി എടുത്ത് കൊണ്ട് വന്ന് ഞങ്ങളുടെ മുന്നിലിട്ടു. ഒരു കസേരയെടുത്തിട്ട് എന്റെ നേരെ എതിർ സൈഡിൽ മൂപ്പരും ഇരുന്നു.എന്നിട്ട് അകത്തേക്ക് നോക്കി സുജേന്ന് വിളിച്ചു.
പെണ്ണ് ഒരു വട്ടത്തിലുള്ള വലിയ സ്റ്റീൽപ്ലെയ്റ്റിൽ മൂന്ന് ഗ്ലാസ് ചായയുമായി, ഒരു ചുവന്ന ചുരിദാറുമിട്ട് വന്ന് ചായകൾ പ്ലൈറ്റോടെ ടീപ്പോയിൽ വെച്ച് എന്നെ ഒന്നു നോക്കി തിരിഞ്ഞ് അകത്തേക്കോടി.
എന്റെ അത്രക്കങ്ങ് പൊക്കം ഇല്ലേലും നല്ല പൊക്കം ഉണ്ട്. ഇരു നിറം. വലിയ സൗന്ദര്യ സങ്കൽപ്പങ്ങളൊന്നും ഇല്ലാതിരുന്ന എനിക്ക് ഒറ്റക്കാഴ്ചയിൽ തന്നെ പെണ്ണിനെ പിടിച്ചു.
ഒരു പ്ലയ്റ്റിൽ ചെറുപഴവും ഒരു പ്ലയ്റ്റിൽ നല്ല നാടൻ അവിലുമായി പുറകിൽ പെണ്ണിന്റെ അമ്മയെത്തി. അകത്തേക്കോടിയ പെണ്ണ് ഒരു പ്ലെയിറ്റിൽ ബിസ്ക്കറ്റുമായി പിന്നെയുമെത്തി.മിക്ചറായിരുന്നു ഞാനാഗ്രഹിച്ചത്.
ഏതായാലും അവിലുണ്ടല്ലോ.
മിക്ചറ് കഴിഞ്ഞാ എന്റെ ഇഷ്ട ഭോജനമാണ് അവില്.
ഒരു പ്ലയ്റ്റിൽ ചെറുപഴവും ഒരു പ്ലയ്റ്റിൽ നല്ല നാടൻ അവിലുമായി പുറകിൽ പെണ്ണിന്റെ അമ്മയെത്തി. അകത്തേക്കോടിയ പെണ്ണ് ഒരു പ്ലെയിറ്റിൽ ബിസ്ക്കറ്റുമായി പിന്നെയുമെത്തി.മിക്ചറായിരുന്നു ഞാനാഗ്രഹിച്ചത്.
ഏതായാലും അവിലുണ്ടല്ലോ.
മിക്ചറ് കഴിഞ്ഞാ എന്റെ ഇഷ്ട ഭോജനമാണ് അവില്.
പ്ലയ്റ്റിൽ നിന്നും ചായ ഗ്ലാസെടുത്ത് ഒരു വലി ചായ കുടിച്ചു.പിന്നെ ഗ്ലാസും ചായയും ടീപ്പോയിൽ വെച്ച് മൂന്ന് പിടി അവില് വാരി അതിലിട്ടു. ചായയും അവിലും ഒരുമിച്ച് കണ്ടാൽ ഞാൻ അവിലുവാരി ചായയിലിടും അതെന്റെ ഒരു വീക്ക്നസ്സാ.
ഓരോ മൊത്തലിലും ചായയോടൊപ്പം കുറച്ചൊക്കെ അവില് കിട്ടിയെങ്കിലും ചായ തീർന്ന് അവില് മാത്രം ഗ്ലാസിനടിയിൽ കിടന്നു. എങ്ങിനെ വലിച്ചു നോക്കിയിട്ടും അവില് പോരുന്നില്ല. ഒരു സ്പൂൺ കിട്ടിയിരുന്നെങ്കിൽ അല്ലെങ്കിൽ അൽപം കൂടെ ചായ കിട്ടിയിരുന്നെങ്കിൽ ഞാൻ വെറുതേ ആഗ്രഹിച്ചു. ചോദിക്കാനാണെങ്കിൽ മടിയും വീടല്ലല്ലോ പെണ്ണ് കാണാൻ വന്നതല്ലേ.
ഞാൻ വായ തുറന്ന് അട്ടത്തേക്ക് നോക്കി ഗ്ലാസ് വായിലേക്ക് കമഴ്ത്തിപ്പിടിച്ച് വലത് കൈ കൊണ്ട് ഗ്ലാസിനടിയിൽ രണ്ട് മുട്ട്.ഗ്ലാസിലുണ്ടായിരുന്ന അവില് മുഴുവനായും എന്റെ വായിലേക്ക്. വായിൽ കൊള്ളാതെ മൂക്കിലും മീശയിലും എല്ലാം കൂടെ.അവില് മൂക്കിലേക്ക് കയറിയതും എനിക്കൊരു തുമ്മലും തികട്ടി വന്നു.
"ആച്ചിം....." നനഞ്ഞ് പൊതിർന്ന അവില് മുഴുവനും എന്റെ നേരെ മുന്നിലിരുന്ന പെണ്ണിന്റച്ഛന്റെ ഷർട്ടിലും മടിയിലും. ഞാൻ മൂപ്പരുടെ മുഖത്തേക്ക് നോക്കിയപ്പോളതാ മൂക്കിലും നെറ്റിയിലും അത് വരെ ഇല്ലാതിരുന്ന ചില കെടുമ്പുകൾ. അത് കണ്ടതും എനിക്ക് വല്ലാത്ത ഒരു ചിരി വന്നു.
" ഹ ഹ ഹ..... "
പെണ്ണിന്റച്ഛൻ രൂക്ഷമായി ഭാസ്ക്കരേട്ടനെ നോക്കുന്നുണ്ട്. അച്ഛൻ കൈകൊണ്ട് മുഖം തുടച്ചപ്പോ കെടുമ്പുകൾ വീണുപോയി.
" ഹ ഹ ഹ..... "
പെണ്ണിന്റച്ഛൻ രൂക്ഷമായി ഭാസ്ക്കരേട്ടനെ നോക്കുന്നുണ്ട്. അച്ഛൻ കൈകൊണ്ട് മുഖം തുടച്ചപ്പോ കെടുമ്പുകൾ വീണുപോയി.
ഭാസ്ക്കരേട്ടൻ എഴുന്നേറ്റ് പറഞ്ഞു.
"ഉമേഷേ...എഴുന്നേറ്റേ നമുക്ക് പോകാം..."
"ഉമേഷേ...എഴുന്നേറ്റേ നമുക്ക് പോകാം..."
എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പേ ഭാസ്ക്കരേട്ടൻ മുറ്റത്തെത്തിയിരുന്നു.
ഞാൻ സാധാരണ വീട്ടിലെ കോലായിൽ നിന്നും, ഒരു പ്രത്യേക സ്റ്റൈലിലാണ് മുറ്റത്തേക്കിറങ്ങാറ്.ഇറയത്തെ കഴുക്കോലുകൾക്കിടയിലൂടെ ഇട്ട വളയിൽ തൂങ്ങി ആടി സ്റ്റപ്പുകളിൽ ചവിട്ടാതെ മുറ്റത്തേക്ക് ചാടി വീഴും. പൊക്കത്തിന്റെ അനുഗ്രഹം കൊണ്ട് വളയിൽ പിടിക്കാൻ അൽപം പോലും ഏന്തേണ്ടി വരാറില്ല.
പെണ്ണിന്റെ വീടിന്റെ ഇറയും അങ്ങേ വീടിന്റെ പോലെത്തന്നെ. ഞാൻ വളയിൽ പിടിച്ച് തൂങ്ങി ആടിയതും വള പൊട്ടി, ചന്തികുത്തി ഞാൻ സ്റ്റപ്പിൽ.
" അയ്യോ.. ചന്തി തലയോട്ടിൽ കേറീന്നാ തോനുന്നേ... ഇതെന്ത് വളയാ പൂതലായിരുന്നോ..? പ്ലാവിന്റേതോ തേക്കിന്റേതോ ഇടണ്ടേ... അങ്ങ് പ്ലാവാ.. ഞാനെത്ര കാലായി തൂങ്ങിയാടി ഇറങ്ങുന്നു... "
ഇരുന്നിടത്ത് നിന്നും ഞാൻ പെണ്ണിന്റച്ഛനെ നോക്കി.
"അയ്യോ പാമ്പ്... അയ്യോ പാമ്പ്...."
അപ്പോഴാണ് ആ വീടിന്റെ പുറകിൽ നിന്നും
ഒരു പെൺനിലവിളി.
പാമ്പുകളെ തല്ലിക്കൊല്ലൽ എന്റെയൊരു പ്രധാന ഹോബിയിൽ പെട്ടതാണ്. അതിനെനിക്ക് പ്രത്യേക കഴിവു തന്നെയുണ്ട് .നാട്ടിലൊക്കെ എവിടെ പാമ്പിനെ കണ്ടാലും കൊല്ലാൻ എന്നെയാണ് വിളിക്കാറ്.
ഒരു പെൺനിലവിളി.
പാമ്പുകളെ തല്ലിക്കൊല്ലൽ എന്റെയൊരു പ്രധാന ഹോബിയിൽ പെട്ടതാണ്. അതിനെനിക്ക് പ്രത്യേക കഴിവു തന്നെയുണ്ട് .നാട്ടിലൊക്കെ എവിടെ പാമ്പിനെ കണ്ടാലും കൊല്ലാൻ എന്നെയാണ് വിളിക്കാറ്.
ഞാൻ ചാടിയെഴുന്നേറ്റ് മുന്നിലെ പറമ്പിലേക്കോടി. മുന്നിൽ കണ്ട ശീമക്കൊന്നയിൽ നിന്നും ഒരു നീളൻ കമ്പ് ശക്തിയായ് വലിച്ച് മുറിച്ചെടുത്ത് കൈ കൊണ്ട് ഇലകൾ ഊരിക്കളഞ്ഞ് പുറകിലെ മറ്റത്തേക്ക് കുതിച്ചു.
"എവിടെ... എവിടെ പാമ്പ്...?"
"ദാ.. " പെണ്ണിന്റമ്മ മുറ്റവരമ്പിനടുത്തേക്ക് വിരൽ ചൂണ്ടി.
"ഹൊ.. ഇതായിരുന്നോ..?... ഇത് വളായിപ്പേനല്ലേ...?"
ഞാൻ പാമ്പിന്റെ തല ലക്ഷ്യം വെച്ച് വടി ഓങ്ങി അടിച്ചു. പിന്നെയും പിന്നെയും അഞ്ചാറടി.ശേഷം ചത്ത പാമ്പിനെ കമ്പിൽ തോണ്ടിയെടുത്തു. അപ്പോഴേക്കും അയൽവാസികളൊക്കെയായി കുറച്ച് പേർ അവിടെ ഓടിയെത്തിയിട്ടുണ്ട്.ഞാൻ പാമ്പിനെ ഉയർത്തി എല്ലാവരേയും കാട്ടി.
"കുറച്ച് മണ്ണെണ്ണയും ഓലക്കണ്ണിയും ഒരു തീപ്പെട്ടിയും ഇങ്ങെടുത്തോ..."
ഞാൻ പെണ്ണിന്റമ്മയെ നോക്കി പറഞ്ഞു.
"അതൊക്കെ ഞങ്ങള് ചെയ്തോളാം ഉമേഷ് പോയ്ക്കോ.. "
പെണ്ണിന്റെച്ഛൻ പറഞ്ഞു.
"തീയിട്ട് ചുട്ടിറ്റ് കുഴിച്ചിടണം.. അല്ലെങ്കിൽ പാമ്പ് ജീവനെടുത്ത് വരും ട്ടോ... "
ഞാനതും പറഞ്ഞ് ഭാസ്ക്കരേട്ടനെ തിരഞ്ഞു.മൂപ്പരെ അവിടെയെങ്ങും കണ്ടില്ല.ഞാൻ വഴിയിലേക്കിറങ്ങി നടന്നു.
വീട്ടിലെത്തി പെണ്ണിനെ ഇഷ്ടപ്പെട്ടു എന്ന് അച്ഛനോട് പറഞ്ഞപ്പോ കുറെ വഴക്കാണ് കേട്ടത്.അതിനു മാത്രം എന്തു തെറ്റാ ചെയ്തതെന്ന് ആലോചിക്കുകയായിരുന്നു ഞാൻ.
ഏതായാലും പോയത് പോയി അടുത്ത പെണ്ണ് കാണാൻ പോകുമ്പോൾ അരയിലൊരു ചെറിയ സ്പൂൺ കരുതണം. അവിലും ചായയും കിട്ടിയാൽ ഇതേപോലെ കുടുങ്ങിപ്പോവരുതല്ലോ. അല്ലേ.
""""""""""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
ഏതായാലും പോയത് പോയി അടുത്ത പെണ്ണ് കാണാൻ പോകുമ്പോൾ അരയിലൊരു ചെറിയ സ്പൂൺ കരുതണം. അവിലും ചായയും കിട്ടിയാൽ ഇതേപോലെ കുടുങ്ങിപ്പോവരുതല്ലോ. അല്ലേ.
""""""""""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക