വിരഹം (കവിത)
---------------------------
പിന്‍വിളി കേള്‍ക്കാതെ അകന്നുപോയെന്നാലും;
ഇന്നും കാത്തിരിക്കുന്നൂ നിന്നെ ഞാന്‍..
പിരിയുവാനാകുമോ നിനക്കെന്നെ,
നമ്മളൊത്തുചേര്‍ന്നു താണ്ടിയ വഴികള്‍
മറക്കുവാനാകുമോ..
നിനക്കായ് മാത്രം തുടിക്കുമെന്‍ ഹൃദയത്തിന് സ്പന്ദനം കേള്‍ക്കാതിരിക്കാനാവുമോ..
ഒരുമിച്ചു കണ്ട കിനാവുകള്‍
പാഴ്ക്കിനാവായി മാറീടുമോ;
എന്നോര്‍ത്തു ഉള്ളിലേറെ ഭയക്കുന്നു ഞാനിന്ന്..
നീ ചുംബിച്ചു ചുവപ്പിച്ചൊരെന്‍ കവിളുകളിലിപ്പോള്,
കണ്ണീരുണങ്ങിയ പാടുകള്‍ മാത്രം..
നിന് തലോടലേറ്റു തളിര്‍ത്തൊരെന്‍ മേനി;
വാടിക്കരിഞ്ഞുപോയ്..
സ്വപ്നങ്ങള്‍ വറ്റിയ മിഴികളില്‍
അലയടിക്കുന്നൂ വിരഹ വേദന
വയ്യ! എനിക്കിനി വയ്യ!
നിന്നെക്കൂടാതെ ഒരു മാത്ര പോലും..
തിരികെ വരിക എന്‍ പ്രാണനേ!
ഇനിയും നീ വന്നില്ലയെങ്കില്‍,
വ്യര്ത്ഥമായിത്തീരുമീ ജന്മം..
---------------------------
പിന്‍വിളി കേള്‍ക്കാതെ അകന്നുപോയെന്നാലും;
ഇന്നും കാത്തിരിക്കുന്നൂ നിന്നെ ഞാന്‍..
പിരിയുവാനാകുമോ നിനക്കെന്നെ,
നമ്മളൊത്തുചേര്‍ന്നു താണ്ടിയ വഴികള്‍
മറക്കുവാനാകുമോ..
നിനക്കായ് മാത്രം തുടിക്കുമെന്‍ ഹൃദയത്തിന് സ്പന്ദനം കേള്‍ക്കാതിരിക്കാനാവുമോ..
ഒരുമിച്ചു കണ്ട കിനാവുകള്‍
പാഴ്ക്കിനാവായി മാറീടുമോ;
എന്നോര്‍ത്തു ഉള്ളിലേറെ ഭയക്കുന്നു ഞാനിന്ന്..
നീ ചുംബിച്ചു ചുവപ്പിച്ചൊരെന്‍ കവിളുകളിലിപ്പോള്,
കണ്ണീരുണങ്ങിയ പാടുകള്‍ മാത്രം..
നിന് തലോടലേറ്റു തളിര്‍ത്തൊരെന്‍ മേനി;
വാടിക്കരിഞ്ഞുപോയ്..
സ്വപ്നങ്ങള്‍ വറ്റിയ മിഴികളില്‍
അലയടിക്കുന്നൂ വിരഹ വേദന
വയ്യ! എനിക്കിനി വയ്യ!
നിന്നെക്കൂടാതെ ഒരു മാത്ര പോലും..
തിരികെ വരിക എന്‍ പ്രാണനേ!
ഇനിയും നീ വന്നില്ലയെങ്കില്‍,
വ്യര്ത്ഥമായിത്തീരുമീ ജന്മം..
അജിന സന്തോഷ്
വളരെ നന്നായിരിക്കുന്നു
ReplyDeleteനന്നായിരിക്കുന്നു
ReplyDelete