പറയാതെ ..........!
സുന്ദരവദനത്തിൽ വിരിയുന്ന പുഞ്ചിരി
മനസ്സിലേക്കാഴും മിഴികളോടെ.
അനശ്വരമാക്കി നിർത്തുന്നിതെപ്പോഴും
നീ തെളിച്ചൊരീ കെടാവിളക്ക്.
ഓമലാളേയെന്നുമോമനിക്കാൻ
ജീവിതത്തോടെെൻറ കൂട്ടുചേർക്കാൻ.
ആകാശംമുട്ടെ പറന്നുയരാൻ
ആത്മാവിലാനന്ദ രതികൾ തീർക്കാൻ.
ദേവതപോലെ നീ ഒരുങ്ങി നിന്നാൽ
ശ്രീ പാർവ്വതിക്കും സമമെന്ന പോൽ.
ആരൂപമാകാരഭംഗിയാലെൻ മനം
ആറാടും നിർവൃതി നൽകീടുന്നു.
ഇല്ല വർണ്ണിക്കാനിനിയുമേറേ
എല്ലാം തികഞ്ഞൊരീ സൗന്ദര്യത്തേ.
മനസ്സിലേക്കാഴും മിഴികളോടെ.
അനശ്വരമാക്കി നിർത്തുന്നിതെപ്പോഴും
നീ തെളിച്ചൊരീ കെടാവിളക്ക്.
ഓമലാളേയെന്നുമോമനിക്കാൻ
ജീവിതത്തോടെെൻറ കൂട്ടുചേർക്കാൻ.
ആകാശംമുട്ടെ പറന്നുയരാൻ
ആത്മാവിലാനന്ദ രതികൾ തീർക്കാൻ.
ദേവതപോലെ നീ ഒരുങ്ങി നിന്നാൽ
ശ്രീ പാർവ്വതിക്കും സമമെന്ന പോൽ.
ആരൂപമാകാരഭംഗിയാലെൻ മനം
ആറാടും നിർവൃതി നൽകീടുന്നു.
ഇല്ല വർണ്ണിക്കാനിനിയുമേറേ
എല്ലാം തികഞ്ഞൊരീ സൗന്ദര്യത്തേ.
പുതുമഴ പെയ്ത്തിലെ ചെറുനാമ്പു പോൽ
എൻ ഹൃദയത്തിലിങ്ങിനെ തളിർത്തു പൊന്തും.
വീണ്ടും വെയിലേറ്റു വാടിക്കരിഞ്ഞു പോം
നൊമ്പരമായൊരീ ആഗ്രഹങ്ങൾ.
നഷ്ടമോഹങ്ങൾ തൻ നിത്യഗർഭം പേറി
കാലങ്ങളിങ്ങനെ പോവുവതേ മെച്ചം.
എന്നും പറയുവാനേറേ കൊതിച്ചീടും
ഒരു പിൻവിളിവാക്കിനെ ശൂന്യമാക്കും.
എൻ ഹൃദയത്തിലിങ്ങിനെ തളിർത്തു പൊന്തും.
വീണ്ടും വെയിലേറ്റു വാടിക്കരിഞ്ഞു പോം
നൊമ്പരമായൊരീ ആഗ്രഹങ്ങൾ.
നഷ്ടമോഹങ്ങൾ തൻ നിത്യഗർഭം പേറി
കാലങ്ങളിങ്ങനെ പോവുവതേ മെച്ചം.
എന്നും പറയുവാനേറേ കൊതിച്ചീടും
ഒരു പിൻവിളിവാക്കിനെ ശൂന്യമാക്കും.
Babu Thuyyam
21/03/17.
21/03/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക