പെണ്ണ് കിട്ടാതെ വിഷമിച്ച് നടക്കുന്ന ആൺപിള്ളേർക്ക് പെണ്ണ് കിട്ടാനൊരു എളുപ്പവഴി.
ഇന്ന് മുതൽ ഒരു മൂന്ന് മാസം വരെ, രാവിലെ എണീറ്റ് കുളിച്ച് ഹിന്ദുവാണേൽ ചന്ദനക്കുറി തൊട്ട് ചെരുപ്പില്ലാതെ അടുത്ത അമ്പലത്തിൽ പോയി തോഴുക, ക്രിസ്ത്യാനി മുടങ്ങാതെ പള്ളിയിൽ പോയി മുട്ടു കുത്തി നിന്ന് പ്രാർത്ഥിക്കുന്ന പോലെ കാണിക്കുക, മുസ്ലിം നാട്ടുക്കാർ കാൺകെ നിസ്കരിക്കുക.
എല്ലാവരും നാട്ടുകാരുമായി കുശലം പറയുക. സ്ഥിരമായി പീടികത്തിണ്ണയിലിരിക്കുന്ന വെല്ലുപ്പന്മാർക്ക് ചായയും പരിപ്പ് വടയും മേടിച്ച് കൊടുക്കുക. പരദൂഷണത്തിൽ പേര് കേട്ട കൊച്ചമ്മമാരെ കാണുമ്പോൾ ചുമ്മാതങ്ങ് പുകഴ്ത്തുക. (ഇവരാണല്ലോ നാട്ടിലൊരു കല്യാണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നവർ)
തലമുടിയൊക്കെ ചീകിയൊതുക്കി ദിവസവും ഷേവ് ചെയ്ത് അല്ലെങ്കിൽ താടി ട്രിം ചെയ്ത് ഭക്തി വിനയ പൂർവ്വം ജീവിക്കുക.
സ്വന്തം നാട്ടിലെ പെൺപിള്ളേരുടെ മുഖത്ത് പോലും ആ സമയത്ത് നോക്കരുത്. കാരണം പൂവാലൻ എന്ന പേര് വീഴാതെ പ്രത്യേകം സൂക്ഷിക്കണം.
ജോലിയില്ലെങ്കിലും ജോലിയുണ്ടെന്ന് പറഞ്ഞ് പോവുക.
ഇല്ലേൽ ജോലിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നുവെന്ന് പേര് ദോഷം വരും. ഇരുട്ടുന്നതിന് മുന്നേ വീട്ടിൽ വരിക.
ഇല്ലേൽ ജോലിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നുവെന്ന് പേര് ദോഷം വരും. ഇരുട്ടുന്നതിന് മുന്നേ വീട്ടിൽ വരിക.
പെങ്ങളുടെ വീട്ടിൽ പോകുന്നു എന്നൊക്കെ നാട്ടുകാരോട് പറയുക ( കൂടെപ്പിറപ്പുകളോട് സ്നേഹമുണ്ടെന്ന് നാട്ടുകാരറിയണം).
അലമ്പുകാരെന്ന് നാട്ടുകാർ വിളിക്കുന്ന കൂട്ടുകാരെ തൽക്കാലത്തേക്ക് അകറ്റി നിർത്തുക.
ഇത്രയും ചെയ്‌താൽ പെണ്ണ് വീട്ടുകാര് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിച്ച് വരുമ്പോൾ, ഇവനെപ്പോലൊരു നല്ല ചെക്കൻ ഈ നാട്ടിലില്ലെന്നവർ (നാട്ടുക്കാർ) പറഞ്ഞോളും.
പിന്നെ കല്യാണം എപ്പോ നടന്നു എന്ന് ചോദിച്ചാൽ മതി
ചെറുപ്പക്കാർ എനിക്ക് ദക്ഷിണ തരുമെന്നറിയാം - ആയിരത്തിൽ കുറഞ്ഞത് സ്വീകരിക്കുന്നതല്ല.
ചെറുപ്പക്കാർ എനിക്ക് ദക്ഷിണ തരുമെന്നറിയാം - ആയിരത്തിൽ കുറഞ്ഞത് സ്വീകരിക്കുന്നതല്ല.
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക